Connect with us

News

എ.ഐ മനുഷ്യനെ വംശനാശത്തിലേക്ക് നയിക്കുമെന്ന് വിദഗ്ധര്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മൂലമുള്ള മനുഷ്യന്റെ വംശനാശ ഭീഷണി ലഘൂകരിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്.

Published

on

വാഷിങ്ടണ്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മൂലമുള്ള മനുഷ്യന്റെ വംശനാശ ഭീഷണി ലഘൂകരിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. പകര്‍ച്ചവ്യാധികള്‍, ആണവയുദ്ധം എന്നിവക്കൊപ്പം മനുഷ്യന്റെ നിലനില്‍പ്പിന് ഭീഷണിയാകുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനും ആഗോളതലത്തില്‍ നിയന്ത്രണം വേണമെന്ന് ഗൂഗിള്‍ ഡീപ്പ് മൈന്റ് സി.ഇ.ഒ ഡെമിസ് ഹസ്സാബിസും ഓപ്പണ്‍ എ.ഐ മേധാവി സാം ആള്‍ട്ട്മാനും ഉള്‍പ്പെടുന്ന വിദഗ്ധ സംഘം പറയുന്നു.

സെന്റര്‍ ഫോര്‍ എ.ഐ സേഫ്റ്റിയുടെ വെബ്പേജില്‍ നിരവധി പേര്‍ പ്രസ്താവനയെ പിന്തുണച്ച് രംഗത്തെത്തി. എ.ഐ സാങ്കേതികവിദ്യയുടെ ഗോഡ്ഫാദറായി അറിയപ്പെടുന്ന ഡോ. ജഫ്രി ഹിന്റണും വിദഗ്ധരുടെ ആഹ്വാനത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

kerala

‘അല്‍പം ഉശിര് കൂടും; ക്രിമിനല്‍ കുറ്റമായി തോന്നിയെങ്കില്‍ സഹതപിച്ചോളൂ’: സ്പീക്കര്‍ക്കെതിരെ കെ.ടി ജലീലിന്റെ വിമര്‍ശനം

Published

on

തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍.ഷംസീറിനെതിരെ പരോക്ഷ വിമര്‍ശനവുമായി കെ.ടി.ജലീല്‍ എംഎല്‍എ. നിയമസഭയില്‍ ജലീലിന്റെ പ്രസംഗം നീണ്ടു പോയതോടെ ചുരുക്കാന്‍ സ്പീക്കര്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. സ്പീക്കറുടെ പരാമര്‍ശത്തിനാണ് പേരു സൂചിപ്പിക്കാതെ സമൂഹമാധ്യമത്തിലൂടെ ജലീല്‍ മറുപടി നല്‍കിയത്. പ്രസംഗം നീണ്ടുപോയത് ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളൂ എന്ന് ജലീലിന്റെ പോസ്റ്റില്‍ പറയുന്നു. പ്രസംഗത്തിന്റെ വിഡിയോയും ജലീല്‍ പങ്കുവച്ചു.

Continue Reading

kerala

ലഹരി ഉപയോഗം; മലപ്പുറം വളാഞ്ചേരിയില്‍ എച്ച്ഐവി ബാധ

ബ്രൗണ്‍ ഷുഗര്‍ കുത്തിവെച്ചതിലൂടെയാണ് എച്ച്ഐവി പകര്‍ന്നത്

Published

on

രണ്ട് മാസത്തിനിടെ മലപ്പുറം വളാഞ്ചേരിയില്‍ മാത്രം എച്ച്ഐവി ബാധിതരായത് പത്ത് പേര്‍. ലഹരി ഉപയോഗിക്കുന്നവര്‍ക്കിടയിലാണ് എച്ച്ഐവി ബാധ. ബ്രൗണ്‍ ഷുഗര്‍ കുത്തിവെച്ചതിലൂടെയാണ് എച്ച്ഐവി പകര്‍ന്നത്. കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു.

ആരോഗ്യവകുപ്പ് അടിയന്തരയോഗം ചേര്‍ന്നു. ഒരാള്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചപ്പോള്‍ കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ പരിശോധനയിലാണ് വ്യാപനം കണ്ടെത്തിയത്. ഇവരെല്ലാം ഒരേ സൂചികള്‍ ഉപയോഗിക്കുകയായിരുന്നു.

Continue Reading

News

യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് 25 ശതമാനം നികുതി ചുമത്തും; ഡോണള്‍ഡ് ട്രംപ് 

കാറിന്റെ നിര്‍മാണം യു.എസിലാണെങ്കില്‍ ഒരു നികുതിയും ബാധകമാവില്ലെന്നും ട്രംപ് പറഞ്ഞു

Published

on

ഏപ്രില്‍ ആദ്യവാരത്തില്‍ കൂടുതല്‍ തീരുവ ചുമത്തുന്നതിന്റെ തുടക്കമായി യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് 25 ശതമാനം നികുതി ചുമത്തുമെന്ന് ഡോണള്‍ഡ് ട്രംപ്. അതേസമയം, കാറിന്റെ നിര്‍മാണം യു.എസിലാണെങ്കില്‍ ഒരു നികുതിയും ബാധകമാവില്ലെന്നും ട്രംപ് പറഞ്ഞു.

ഏപ്രില്‍ മൂന്ന് മുതല്‍ പുതിയ തീരുവ നിലവില്‍ വരന്നതോടെ കാറുകളുടെ വില ഉയര്‍ത്താന്‍ യു.എസിലെ കമ്പനികള്‍ നിര്‍ബന്ധിതരാവും. വില വര്‍ധനവ് വില്‍പനയില്‍ ഇടിവുണ്ടാക്കുമോയെന്നാണ് കമ്പനികളുടെ ആശങ്ക.

യു.എസില്‍ നിര്‍മാണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ നടപടി. എട്ട് മില്യണ്‍ കാറുകളും ചെറുകിട ട്രക്കുകളുമായി ഏകദേശം 244 ബില്യണ്‍ ഡോളറിന്റെ വാഹനങ്ങളാണ് കഴിഞ്ഞ വര്‍ഷം ഇറക്കുമതി ചെയ്തത്. മെക്‌സികോ, ജപ്പാന്‍, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് കൂടുതലായി വാഹനങ്ങള്‍ ഇറക്കുമതി ചെയ്തത്. 197 ബില്യണ്‍ ഡോളറിന്റെ വാഹനഘടകങ്ങളും യു.എസ് ഇറക്കുമതി ചെയ്തു.

Continue Reading

Trending