Connect with us

kerala

എ ഐ ക്യാമറ : മന്ത്രിമാരെ ഒഴിവാക്കിയത് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Published

on

Letter received from boban mattumantha has been diarised by Kerala SHRC vide Diary No 6514/CR/2023.-HRCNET,NHRC

Kerala SHRC has registered a case no. 3096/11/10/2023 on the complaint regarding BOBAN MATTUMANTHA.-HRCNET,NHRC

പരാതി

വിഷയം: നിയമം കൊണ്ട് പൗരന്മാരെ രണ്ടു തട്ടിലാക്കുന്നത് സംബന്ധിച്ച്

പ്രിയ മനുഷ്യാവകാശ കമ്മീഷന് ,

ഗതാഗത നിയമലംഘനം മൂലം സംസ്ഥാനത്തു നടക്കുന്ന 54 ശതമാനം റോഡ് അപകടം മരണങ്ങൾ ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടു കൂടി സംസ്ഥാനത്ത് 726 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളുടെ പ്രവർത്തനം എപ്രിൽ 20 മുതൽ തുടങ്ങി. ഈ ക്യാമറ നിയമ ലംഘകരെ കണ്ടെത്തി സന്ദേശം കൈമാറും.

എന്നാൽ ഈ ക്യാമറ പിടിയിൽ നിന്ന് മന്ത്രിമാർ ഉൾപ്പടെയുള്ള ഉന്നതരെ ഒഴിവാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്.ഇത് പൗരന്മാരോടുള്ള കടുത്ത അനീതിയാണ്. നിയമത്തിന്റെ മുന്നിലും ഭരണഘടനയുടെ മുന്നിലും എല്ലാം പൗരന്മാരും തുല്യരാണെന്നിരിക്കെയാണ് മോട്ടോർ വാഹന വകുപ്പിന്റെ വിവേചനപരമായ നടപടി .

ഭരണഘടനയും നിയമവും ഉറപ്പു നല്കുന്ന തുല്യതക്ക് വിഘാതമായി മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കുന്ന ‘ വി ഐ പി നിയമ ലംഘന അനുമതി ‘ നിർത്തലാക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ അനിവാര്യമാണ്. മന്ത്രിമാരുടെ വാഹനവും പൈലറ്റ് വാഹനവും ഇടിച്ച് അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. മന്ത്രിമാരെ പിഴയിൽ നിന്ന് ഒഴിവാക്കുന്നതിലൂടെ റോഡ് അപകടവും ഗതാഗത നിയമലംഘനവും കണ്ടെത്തി പൊതു ജനസുരക്ഷ ഉറപ്പു വരുത്തുകയാണ് എ ഐ ക്യാമറ സ്ഥാപിച്ചതിന്റെ ലക്ഷ്യമെന്ന മോട്ടോർ വാഹന വകുപ്പ് വാദം ദുർബലമാവുകയും പൊതുജനങ്ങളെ പിഴിഞ്ഞ് ഖ ജനാവ് നിറയ്ക്കുകയെന്ന വാദം ബലപ്പെടുകയുമാണ്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന് 100 പൗണ്ട് പിഴ ചുമത്തിയത് 2023 ജനുവരിയിലാണ്. സീറ്റ് ബെൽട്ട് ധരിക്കാതെ കാറിൽ യാത്ര ചെയ്തു എന്നതാണ് കുറ്റം.കോവിഡ് കാലത്ത് മാസ്ക് ഇടാതെ ബൈക്കിൽ യാത്ര ചെയ്ത കുറ്റത്തിന്
ബ്രസീല്‍ പ്രസിഡന്‍റ് ബോള്‍സനാരോയ്ക്കെതിരെയും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് നോർവീജിയൻ പ്രധാനമന്ത്രി ഏണ സോൾബെ​ഗിനെതിരെയും
പിഴ ചുമത്തി. നിയമത്തിനു മുന്നിൽ പൗരന്മാർ തുല്യരാണെന്ന സന്ദേശം പല രാഷ്ട്രങ്ങളും പകർന്നു നല്കുമ്പോഴാണ് കേരളം നിയമം കൊണ്ട് പൗരന്മാരെ രണ്ടു തട്ടിലാക്കുന്നത്.

മനുഷ്യാന്തസ്സും തുല്യതയും പൗരാവകാശവും ഉറപ്പുവരുത്താനാവശ്യമായ നടപടി സ്വീകരിക്കണമെന്നും വി ഐ പി കളെ ക്യാമറ പിഴയിൽ നിന്ന് ഒഴിവാക്കിയ നടപടി റദ്ദുചെയ്യാൻ ആവശ്യമായ ഇടപെടൽ ഉണ്ടാവണമെന്നും അഭ്യർത്ഥിക്കുന്നു.

എന്ന്
ബോബൻ മാട്ടുമന്ത,
സി എൻ പുരം പി.ഒ
പാലക്കാട് 678005
9961778898
bobanmattumantha@gmail.com

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചൂണ്ടയില്‍ കിട്ടിയത് 400 കിലോ തൂക്കമുള്ള സ്രാവ്; വിറ്റുപോയത് 80,000 രൂപയ്ക്ക്

ള്ളത്തിലുണ്ടായിരുന്ന അഞ്ച് പേര്‍ ചേര്‍ന്ന് ഇറക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ തീരത്തുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് വള്ളത്തില്‍ നിന്നും സ്രാവിനെ കരയിലേക്കെത്തിക്കാനായത്

Published

on

തിരുവനന്തപുരം: വിഴിഞ്ഞത്ത് 400 കിലോയോളം തൂക്കം വരുന്ന ‘അച്ചിണി സ്രാവി’നെ കരയ്‌ക്കെത്തിച്ച് മത്സ്യത്തൊഴിലാളികള്‍. കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളിയായ ക്രിസ്റ്റഫറിന്റെ ചൂണ്ടയിലാണ് കൂറ്റന്‍ സ്രാവ് കുടുങ്ങിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വള്ളക്കാരുമായി സ്രാവ് കുറേ ദൂരം പാഞ്ഞുവെങ്കിലും ഒടുവില്‍ തൊഴിലാളികള്‍ കീഴടക്കി കരയിലെത്തിക്കുകയായിരുന്നു.

അതിരാവിലെ കടലില്‍ പോയ വള്ളക്കാര്‍ എറിഞ്ഞ വലിയ ചൂണ്ടക്കൊളുത്തില്‍ ഉച്ചയോടെയാണ് സ്രാവ് കുരുങ്ങിയത്. വള്ളത്തിലുണ്ടായിരുന്ന അഞ്ച് പേര്‍ ചേര്‍ന്ന് ഇറക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ തീരത്തുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് വള്ളത്തില്‍ നിന്നും സ്രാവിനെ കരയിലേക്കെത്തിക്കാനായത്.

സ്രാവിനായി നാല്‍പ്പതിനായിരം രൂപയില്‍ തുടങ്ങിയ ലേലം വിളി എണ്‍പതിനായിരത്തോളം രൂപയിലെത്തിയാണ് അവസാനിച്ചതെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. 79,400 രൂപ വരെ മത്സരിച്ച് ലേലം വിളി നടന്നു.

അച്ചിണി സ്രാവിനെ മത്സ്യത്തൊഴിലാളികള്‍ കാണാറുണ്ടെങ്കിലും ചൂണ്ടയില്‍ കുരുങ്ങുന്നത് അപൂര്‍വമാണ്. സമീപത്തെ മറ്റൊരു വള്ളക്കാരുടെ സംഘത്തിന്റെ ചൂണ്ടയിലും ഇത്തരത്തിലൊരു സ്രാവ് കുരുങ്ങിയെങ്കിലും മത്സ്യത്തൊഴിലാളികളെ വെട്ടിച്ച് അത് കടന്നുകളഞ്ഞു.

Continue Reading

crime

കാപ്പ കേസ് പ്രതി അയല്‍വാസിയെ അടിച്ച് കൊലപ്പെടുത്തി

സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പ്രമോദിനെ പൊലീസ് പിടികൂടി

Published

on

തൃശൂര്‍:തൃശൂർ മാളയിൽ കാപ്പ കേസ് പ്രതി അയൽവാസിയെ അടിച്ച് കൊലപ്പെടുത്തി. കുരുവിലശ്ശേി പഞ്ഞിക്കാരൻ തോമസ് (55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പ്രമോദിനെ പൊലീസ് പിടികൂടി.

മാള കുരുവിലശ്ശേരിയിൽ ആണ് കൊലപാതകം നടന്നത്. വലിയപറമ്പ് ജംഗ്ഷനിൽ നിന്നും ഓട്ടോയിൽ വന്ന് ഇറങ്ങിയ പ്രതിയെ മാള പൊലീസ് പിടികൂടി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. പിടിയിലായ പ്രതി പ്രമോദ് നിരവധി കേസുകളിൽ പ്രതിയാണ്.

Continue Reading

crime

കൊല്ലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

Published

on

കൊല്ലം: കൊല്ലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മൈനാഗപ്പള്ളി സ്വദേശി ശ്യാമ (26) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് രാജീവിനെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്യാമ നിലത്തു വീണ് കിടക്കുന്നത് കണ്ട് ആശുപത്രിയിൽ എത്തിക്കുകയാണ് ചെയ്തതെന്ന് രാജീവ് പറഞ്ഞു.

Continue Reading

Trending