Connect with us

kerala

എ.ഐ ക്യാമറ സംബന്ധിച്ച എല്ലാ വിവരങ്ങളും സര്‍ക്കാര്‍ പുറത്ത് വിടണം- വി.ഡി സതീശന്‍

Published

on

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍ സംസ്ഥാനത്തെ വിവിധ റോഡുകളില്‍ എ.ഐ ക്യാമറകള്‍ സ്ഥാപിച്ചത് സംബന്ധിച്ച് നിരവധി സംശയങ്ങളും ദുരൂഹതകളുമാണ് പൊതുജനങ്ങള്‍ക്കിടയിലുള്ളത്. 236 കോടി രൂപ ചെലവഴിച്ച് 726 ക്യാമറകള്‍ സ്ഥാപിച്ചെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. 33 ലക്ഷത്തോളമാണ് ഒരു ക്യാമറയുടെ വില. ഇത്രയും തുക ഒരു ക്യാമറയ്ക്ക് മുടക്കിയെന്നത് അവിശ്വസനീയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

ക്യാമറകളുടെ യഥാര്‍ഥ വിലയും സ്ഥാപിക്കുന്നതിന് വേണ്ടി വന്ന ചെലവും ഉള്‍പ്പെടെ വിശദമായ കണക്ക് പുറത്ത് വിടാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. രാജ്യത്ത് നോട്ട് നിരോധനത്തിന് പിന്നാലെ പുറത്തിറക്കിയ 2000 രൂപയുടെ കറന്‍സിയില്‍ അതിസുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന തരത്തിലുള്ള കെട്ടുകഥകള്‍ സംഘപരിവാര്‍ സംഘടനകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. അതിന് സമാനമായതും അതിശയോക്തിപരവും അവിശ്വസനീയവുമായ വിവരങ്ങളാണ് എ.ഐ ക്യാമറയെ സംബന്ധിച്ച് സര്‍ക്കാരും ഗതാഗത വകുപ്പും പൊലീസും പൊതുസമൂഹത്തിന് നല്‍കുന്നതെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

പൊതുഖജനാവില്‍ നിന്നും ഇത്രയും വലിയ തുക ചെലവഴിച്ച് സ്ഥാപിക്കുന്ന ക്യാമറകള്‍ എ.ഐ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്നത് തന്നെയാണോയെന്ന സംശയം സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ പരസ്യമയി പ്രകടിപ്പിച്ചതും ഏറെ ഗൗരവതരമാണ്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നു എന്നതിനപ്പുറം എന്തെങ്കിലും പ്രത്യേകതകള്‍ ഈ ക്യാമറകള്‍ക്ക് ഉണ്ടോയെന്ന് ജനങ്ങളോട് ബോധ്യപ്പെടുത്താനുള്ള ബാധ്യതയും സര്‍ക്കാരിനുണ്ട്.

ക്യാമറയില്‍ പതിയുന്ന നിയമലംഘനത്തിന്റെ ദൃശ്യങ്ങള്‍ നിശ്ചിത കാലത്തേക്കെങ്കിലും സൂക്ഷിച്ച് വയ്‌ക്കേണ്ടതുണ്ട്. എന്നാല്‍ ഇതിനായി ഏത് സെര്‍വറാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ആരാണ് സെര്‍വര്‍ പ്രൊവൈഡര്‍ എന്നതും പരസ്യപ്പെടുത്തണം. ഇത്തരത്തില്‍ ദൃശ്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ വ്യക്തിഗത വിവരങ്ങള്‍ ചോരാതിരിക്കാന്‍ എന്തൊക്കെ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും വ്യക്തമാക്കണം.

അടുത്തഘട്ടത്തില്‍ വാഹന ഉടമയുടെ ഫാസ് ടാഗുമായി ബന്ധപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടില്‍ നിന്നും നിയമലംഘനത്തിനുള്ള പിഴ ഈടാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ് പറയുന്നത്. അനുമതി ഇല്ലാതെ ഒരാളുടെ അക്കൗണ്ടില്‍ നിന്നും എങ്ങനെയാണ് ഇത്തരത്തില്‍ പണം പിന്‍വലിക്കുന്നത്? ഇതിന് റിസര്‍വ് ബാങ്കിന്റെ അനുമതി വാങ്ങിയിട്ടുണ്ടോ? ഏത് നിയമത്തിന്റെ പിന്‍ബലത്തിലാണിത്?

പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനെയാണ് ക്യാമറകള്‍ സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. എന്നാല്‍ ക്യാമറകള്‍ വാങ്ങാനും സ്ഥാപിക്കാനും സാങ്കേതിക സഹായത്തിനുമായി കെല്‍ട്രോണ്‍ ഉപകരാറുകള്‍ നല്‍കിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഏതൊക്കെ കമ്പനികള്‍ക്കാണ്? അതില്‍ വിദേശ കമ്പനികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ? എത്ര രൂപയ്ക്കാണ് ഇത്തരത്തില്‍ ഉപകരാറുകള്‍ നല്‍കിയത്? പേറ്റന്റ് പ്രകാരമുള്ളതാണോ ക്യാമറകളില്‍ ഉപയോഗിക്കുന്നുവെന്ന് പറയപ്പെടുന്ന എ.ഐ സാങ്കേതിക വിദ്യ? ഇങ്ങനെ എ.ഐ ക്യാമറയും അതുമായി ബന്ധപ്പെട്ട ഇടപാടുകളും സംബന്ധിച്ച എല്ലാ സംശയങ്ങള്‍ക്കും സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോതമംഗലത്ത് ആറ് വയസ്സുകാരി മരിച്ച സംഭവം; കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

Published

on

കോതമംഗലത്ത് ആറ് വയസ്സുകാരി മരിച്ച സംഭവത്തില്‍ കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ പിതാവ് അജാസ് ഖാനെയും വളര്‍ത്തമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. എന്നാല്‍ പിടിയിലായവര്‍ ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല.

കോതമംഗലം നെല്ലിക്കുഴിയിലാണ് യുപി സ്വദേശിയായ ആറുവയസ്സുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് കുടുംബം പോലീസിനോട് പറഞ്ഞിരുന്നത്. അജാസ് ഖാനും ഭാര്യയും ഒരു മുറിയിലും മരിച്ച മുസ്‌കാനും മറ്റൊരു കുട്ടിയും വേറെ മുറിയിലുമായിരുന്നു. രാവിലെ നോക്കുമ്പോള്‍ കുട്ടി മരിച്ച് കിടക്കുകയായിരുന്നുവെന്നാണ് അജാസ് ഖാന്‍ മൊഴി നല്‍കിയിരുന്നത്.

കോതമംഗലം പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.

 

 

 

Continue Reading

kerala

പത്തനംതിട്ടയില്‍ ഗര്‍ഭിണി കാല്‍ വഴുതി കിണറില്‍ വീണു

പത്തനംതിട്ട ഇലന്തൂര്‍ കാരംവേലിയില്‍ ആണ് സംഭവം ഉണ്ടായത്.

Published

on

പത്തനംതിട്ടയില്‍ ഗര്‍ഭിണി കാല്‍ വഴുതി കിണറില്‍ വീണു. ഫയര്‍ഫോഴ്‌സ് എത്തി യുവതിയെ രക്ഷപ്പെടുത്തി. പത്തനംതിട്ട ഇലന്തൂര്‍ കാരംവേലിയില്‍ ആണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ അമ്മയ്ക്കും ഗര്‍ഭസ്ഥ ശിശുവിനും ആരോഗ്യ പ്രശ്‌നങ്ങളില്ല.

വെള്ളം എടുക്കാന്‍ പോകുന്നതിനിടെ കാല്‍ വഴുതി കിണറില്‍ വീഴുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് യുവതിയെ രക്ഷപ്പെടുത്തി. നിലവില്‍ യുവതി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

 

 

Continue Reading

kerala

മുംബൈ ബോട്ട് അപകടം; കാണാതായ മലയാളി ദമ്പതികള്‍ സുരക്ഷിതര്‍

പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശികളായ മാത്യു ജോര്‍ജ്, നിഷ മാത്യു ജോര്‍ജ് എന്നിവരെയാണ് കണ്ടെത്തിയത്.

Published

on

നാവിക സേനയുടെ സ്പീഡ് ബോട്ടിടിച്ച് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ മലയാളി ദമ്പതികള്‍ സുരക്ഷിതര്‍. പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശികളായ മാത്യു ജോര്‍ജ്, നിഷ മാത്യു ജോര്‍ജ് എന്നിവരെയാണ് കണ്ടെത്തിയത്. ദമ്പതികള്‍ മുംബൈ ഡോക് യാര്‍ഡിലുള്ളതായി പൊലീസ് സ്ഥിരീകരിച്ചു.

അപകട ശേഷം കാണാതായ ദമ്പതികളുടെ ആറുവയസ്സുകാരനായ മകന്‍ ഏബല്‍ മാത്യുവിനെ മാത്രമാണ് ബന്ധുക്കള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഏബല്‍ രക്ഷിതാക്കളെ കാണാനില്ലെന്ന് അറിയിക്കുകയായിരുന്നു.

അപകടശേഷം ദമ്പതികളെ മുംബൈ ഡോക് യാര്‍ഡിലേക്കും ഏബല്‍ മാത്യുവിനെ ഉറാന്‍ തുറമുഖത്തേക്കുമാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ചത്. ഉറാനിലെ ജെ.എന്‍.പി.ടി ആശുപത്രിയില്‍ ചികിത്സയിലാണ് ഏബല്‍.

നാവിക സേനയുടെ സ്പീഡ് ബോട്ടിടിച്ച് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 13 പേരുടെ ജീവനാണ് നഷ്ടമായത്. 10 യാത്രക്കാരും മൂന്നു നാവിക ഉദ്യോഗസ്ഥരുമാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലിനാണ് അപകടം നടന്നത്.

ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റ ദ്വീപിലേക്ക് പോവുകയായിരുന്ന നീല്‍ കമല്‍ ബോട്ടാണ് നാവിക സേനയുടെ സ്പീഡ് ബോട്ടിടിച്ച് മറിഞ്ഞത്.

ബോട്ടില്‍ 114 പേരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. ഇതില്‍ 101 പേരെ രക്ഷപ്പെടുത്തി.

 

Continue Reading

Trending