Connect with us

india

കാര്‍ഷിക ബില്ലിനെതിരെ പഞ്ചാബില്‍ കനത്ത പ്രതിഷേധം;

‘ദേശദ്രോഹിയായ ഒരാളുണ്ട്, പേര് മോദി’ എന്ന മുദ്രാവാക്യം ഉരുവിട്ടാണ് പഞ്ചാബിലെവിടെയും കര്‍ഷകരുടെ സമരം

Published

on

മൊഹാലി: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ കര്‍ഷക ബില്ലുകള്‍ക്കെതിരെ പഞ്ചാബില്‍ കനത്ത പ്രതിഷേധം തുടരുന്നു. സംസ്ഥാനത്ത് ഇതിനെതിരെ ഏര്‍പ്പെടുത്തിയ ബന്ദ് വന്‍ വിജയമായി. ഓരോ 200 മീറ്ററിലും മോദി വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി കര്‍ഷകര്‍ രോഷം തുടരുകയാണ്. ‘ദേശദ്രോഹിയായ ഒരാളുണ്ട്, പേര് മോദി’ എന്ന മുദ്രാവാക്യം ഉരുവിട്ടാണ് പഞ്ചാബിലെവിടെയും കര്‍ഷകരുടെ സമരം.

സംസ്ഥാനത്തെ 31 കര്‍ഷക സംഘടനകള്‍ ചേര്‍ന്നാണ് കര്‍ഷക ബന്ദ് നടത്തിയത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമുദായങ്ങളും സമരത്തിന് പിന്തുണ നല്‍കി. രാവിലെ തന്നെ കര്‍ഷകര്‍ റോഡുകളില്‍ വലിയ തോതില്‍ തടിച്ചുകൂടി. കലന്ധര്‍, കപൂര്‍ത്തല, നവന്‍ഷഹര്‍, ഹോഷിയാര്‍പുര്‍ എന്നീ ജില്ലകളിലെ ഓരോ 200 മീറ്ററുകള്‍ ഇടവിട്ട് ധര്‍ണ നടന്നു. ഗ്രാമങ്ങളിലും പട്ടണങ്ങളിലുമെല്ലാം പ്രതിഷേധങ്ങള്‍ നടന്നു. വലിയ ആള്‍ക്കൂട്ടമാണ് എവിടെയും കാണാന്‍ കഴിഞ്ഞത്.

അകാലിദള്‍ ഉള്‍പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമരത്തിന്റെ മുന്‍ നിരയില്‍ ഉണ്ടായിരുന്നു.

ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍ 2020, ദി ഫാര്‍മേഴ്‌സ് (എംപവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) അഗ്രീമെന്റ് ഓഫ് പ്രൈസ് അഷുറന്‍സ് ആന്‍ഡ് ഫാം സര്‍വീസസ് ബില്‍ 2020 എന്നിവയാണ് പാസാക്കിയ ബില്ലുകള്‍. അതില്‍ എസന്‍ഷ്യല്‍ കൊമ്മോഡിറ്റീസ്(അമന്‍ഡ്‌മെന്റ്) ബില്‍ നേരത്തെ പാസാക്കിയിരുന്നു.

 

 

india

ക്രിസ്തുമസ് ആഘോഷിച്ചു; ഒഡിഷയില്‍ മൂന്നുപേരെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച് സംഘ്പരിവാര്‍ ഭീകരവാദികള്‍

മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം

Published

on

ക്രിസ്തുമസ് ആഘോഷിച്ചതിന് ഒഡിഷയില്‍ മൂന്നുപേരെ സംഘ്പരിവാര്‍ ഭീകരവാദികള്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ബലാസോര്‍ ജില്ലയിലെ ഗോബര്‍ധന്‍പുരി ഗ്രാമത്തിലാണ് സംഭവം. ആഘോഷങ്ങളുടെ മറവില്‍ മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ദേവസേന എന്ന തീവ്ര ഹിന്ദുത്വ സംഘടനയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. നാട്ടുകാരും ഇവരോടൊപ്പമുണ്ടായിരുന്നു.

ദലിത് കുടുംബങ്ങളെ മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ വിഡിയോ വലിയ രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കെട്ടിയിട്ടവര്‍ക്ക് മുന്നില്‍നിന്ന് നാട്ടുകാര്‍ ജയ് ശ്രീരം വിളിക്കുന്നത് ഇതില്‍ കാണാം. സംഭവം അറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തി രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും രക്ഷിച്ചു. ഇരു വിഭാഗങ്ങളുടെയും പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Continue Reading

india

ലോക വനിത റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടംനേടി ഇന്ത്യയുടെ കൊനേരു ഹംപി

പതിനൊന്നാം റൗണ്ട് ജയത്തോടെയാണ് വനിത വിഭാഗത്തില്‍ കൊനേരു ഹംപി ചാമ്പ്യനായത്

Published

on

ഡല്‍ഹി: ഗുകേഷിന് പിന്നാലെ ലോക ചെസില്‍ ഇന്ത്യയിലേക്ക് വീണ്ടും കിരീടവുമായി കൊനേരു ഹംപി. ലോക വനിത റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പിലാണ് ഇന്ത്യയുടെ കൊനേരു ഹംപി കിരീടമണിഞ്ഞത്. പതിനൊന്നാം റൗണ്ട് ജയത്തോടെയാണ് വനിത വിഭാഗത്തില്‍ കൊനേരു ഹംപി ചാമ്പ്യനായത്.

8.5 പോയന്റ് നേടിയാണ് ഇന്തോനേഷ്യന്‍ താരത്തെ കൊനേരു ഹംപി തോല്‍പ്പിച്ചത്. ലോക റാപ്പിഡ് ചെസ്സില്‍ കൊനേരു ഹംപിയുടെ രണ്ടാം കിരീടമാണിത്. മോസ്‌കോയില്‍ 2019ലാണ് കൊനേരു ഹംപി കിരീടം നേടിയിരുന്നത്. ആന്ധ്രാപ്രദേശുകാരിയായ കൊനേരു ഹംപി രണ്ട് തവണ ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ ആകുന്ന രണ്ടാമത്തെ വനിതയാണ്

Continue Reading

crime

ക്രിസ്ത്യന്‍ പള്ളിയില്‍ കയറി ജയ് ശ്രീറാം വിളിച്ചു; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ക്കെതിരെ കേസ്

ആകാശ് സാഗര്‍ എന്ന യുവാവിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Published

on

ക്രിസ്ത്യന്‍ പള്ളിയില്‍ കടന്നുകയറി മൈക്കില്‍ ജയ് ശ്രീറാം അടക്കമുള്ള ഹിന്ദു നാമങ്ങള്‍ ചൊല്ലിയ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ക്കെതിരെ കേസ്. ആകാശ് സാഗര്‍ എന്ന യുവാവിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മേഘാലയയിലെ ഈസ്റ്റ് കാശി ഹില്‍സ് ജില്ലയിലെ മാവ്‌ലിനോങ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പള്ളിയില്‍ കയറിയാണ് യുവാവ് ജയ് ശ്രീറാം അടക്കമുള്ള നാമങ്ങള്‍ ചൊല്ലിയത്. ആകാശിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍, ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കൊപ്പം പള്ളിയിലെ അള്‍ത്താരയില്‍ കയറിയ ആകാശ്, മൈക്കിന് മുന്‍പില്‍ ചെന്ന് പാടുകയും ജയ് ശ്രീറാം എന്ന് ഇടയ്ക്കിടെ ചൊല്ലുകയും ചെയ്യുന്നുണ്ട്. ക്രൈസ്തവ ഭക്തിഗാനങ്ങള്‍ വക്രീകരിച്ച് പാടുകയും ചെയ്യുന്നുണ്ട്.

ഷില്ലോങ്ങിലെ ഒരു ആക്ടിവിസ്റ്റ് ആണ് ആകാശിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ക്രൈസ്തവ വിശ്വാസത്തെ അപമാനിക്കുന്നുവെന്നും മതവൈരം ഉണ്ടാക്കുന്നുവെന്നുമാണ് പരാതിയിലുള്ളത്. ഇത് പ്രകാരം ആകാശിനെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ജയ് ശ്രീ റാം വിളിച്ചതിനാണോ തനിക്കെതിരെ കേസ് എടുത്തതെന്ന് ചോദിച്ച ആകാശ്, തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് തന്റെ വിമര്‍ശകരാണെന്നും പറഞ്ഞ് ന്യായീകരിക്കുകയാണ് ചെയ്തത്.

Continue Reading

Trending