Connect with us

kerala

ഏഴു ജില്ലകളിലെ അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി 15 മുതല്‍ തലശ്ശേരിയില്‍

ഗ്‌നിവീറുകളെ തെരഞ്ഞെടുക്കുന്നതിനായി നടന്ന പൊതുപ്രവേശന എഴുത്തു പരീക്ഷയില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് റാലിയില്‍ പങ്കെടുക്കാം.

Published

on

മലപ്പുറം അടക്കം വടക്കന്‍ കേരളത്തിലെ ഏഴു ജില്ലകളില്‍ നിന്നുള്ളവര്‍ക്കും ലക്ഷദ്വീപ്, മാഹി നിവാസികള്‍ക്കുമായി സംഘടിപ്പിക്കുന്ന അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി ജൂണ്‍ 15 മുതല്‍ 20 വരെ തീയതികളിലായി തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. അഗ്‌നിവീറുകളെ തെരഞ്ഞെടുക്കുന്നതിനായി നടന്ന പൊതുപ്രവേശന എഴുത്തു പരീക്ഷയില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് റാലിയില്‍ പങ്കെടുക്കാം. കരസേനയിലേക്ക് ജനറല്‍ ഡ്യൂട്ടി, ടെക്‌നിക്കല്‍, ട്രേഡ്‌സ്മാന്‍ (പത്താം ക്ലാസ് വിജയിച്ചവര്‍), ട്രേഡ്‌സ്മാന്‍ (എട്ടാം ക്ലാസ് വിജയിച്ചവര്‍), ക്ലര്‍ക്ക്/ സ്റ്റോര്‍ കീപ്പര്‍ വിഭാഗങ്ങളിലേക്ക് അഗ്‌നിവീറുകളെ തെരഞ്ഞെടുക്കുന്നതിനായാണ് റാലി.

പൊതു പ്രവേശന പരീക്ഷയുടെ ഫലം www.joinindianarmy.nic.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവരുടെ അഡ്മിറ്റ് കാര്‍ഡ് ഇ.മെയിലില്‍ അയച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.joinindianarmy.nic.in വെബ്‌സൈറ്റില്‍ തങ്ങളുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്തും അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാമെന്ന് കോഴിക്കോട് ആര്‍മി റിക്രൂട്ടിങ് ഓഫീസില്‍ നിന്നും അറിയിച്ചു.

kerala

പാലക്കാട്ടെ പാതിരാനാടകം; കൊടകര കുഴല്‍പണ ഇടപാട് വെളുപ്പിക്കാനുള്ള സിപിഎം-ബിജെപി ഡീലിന്റെ തുടര്‍ച്ച;രമേശ് ചെന്നിത്തല

സംസ്ഥാനത്തെ പൊലീസ് സംവിധാനത്തെ അങ്ങേയറ്റം വൃത്തികെട്ട രീതിയില്‍ ദുരുപയോഗം ചെയ്യുകയാണ് ഈ സര്‍ക്കാര്‍.

Published

on

പാലക്കാട്ട് പൊലീസിനെ ഉപയോഗിച്ചു നടത്തിയ പാതിരാ നാടകം കൊടകര കുഴല്‍പ്പണ ഇടപാട് വെളുപ്പിക്കാനുള്ള സിപിഎം – ബിജെപി ഡീലിന്റെ തുടര്‍ച്ചയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു.

കോണ്‍ഗ്രസിന്റെ സമുന്നതരായ വനിതാ നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളിലേക്ക് വനിതാ പൊലീസ് പോലുമില്ലാതെ മഫ്തിയിലടക്കം പോലീസ് സംഘം പാതിരാത്രിയില്‍ ഇരച്ചു കയറി ചെല്ലുന്നത് തികഞ്ഞ തെമ്മാടിത്തമാണ്. സിപിഎമ്മിനും ബിജെപിക്കും വേണ്ടി വിടുപണി നടത്തുന്ന സംഘമായി പൊലീസ് അധ:പതിച്ചിരിക്കുന്നു.

സംസ്ഥാനത്തെ പൊലീസ് സംവിധാനത്തെ അങ്ങേയറ്റം വൃത്തികെട്ട രീതിയില്‍ ദുരുപയോഗം ചെയ്യുകയാണ് ഈ സര്‍ക്കാര്‍. ബിജെപിയുടെ ഉന്നത നേതാക്കളുമായി ഡീല്‍ ഉറപ്പിക്കാന്‍ സംസ്ഥാനത്തെ ഒരു എഡിജിപിയെ ഉപയോഗിച്ചു. പൊലീസിനെ ഉപയോഗിച്ച് പൂരം കലക്കി തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചു. ഇപ്പോള്‍ പാലക്കാട്ടും ഇരുപാര്‍ട്ടികളും തമ്മിലുള്ള അവിഹിതം വെളിവായിരിക്കുന്നു.

കൊടകര കുഴല്‍പണകേസ് വീണ്ടും ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ അതുമായി ബന്ധപ്പെട്ട വിവാദം മായ്ക്കുന്നതിനു വേണ്ടി ടെലിവിഷന്‍ ചാനലുകള്‍ക്കായി നടത്തിയ പാതിരാ നാടകമാണ് പാലക്കാട് നടന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ പോലും അറിയിക്കാതെ സിപിഎമ്മിനു വേണ്ടി പോലീസ് നടത്തിയ വിടുപണിയാണിത്. ബിജെപി സ്ഥാനാര്‍ഥിയെ എങ്ങിനെയും വിജയിപ്പിക്കാനുള്ള രാഷ്ട്രീയ അവിഹിതത്തിന് കച്ചകെട്ടിയിറങ്ങിയ സിപിഎം കാണിക്കുന്ന ശുദ്ധമായ അധികാര ദുര്‍വിനിയോഗമാണിവിടെ നടക്കുന്നത്.

ഈ സിപിഎം – ബിജെപി അവിഹിതം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും. ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇതിനു ശക്തമായ തിരിച്ചടി നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Continue Reading

kerala

പാലക്കാട്ടെ പാതിരാ റെയ്ഡ്; ഇന്നേവരെ ഉണ്ടാകാത്ത രാഷ്ട്രീയ ഗുഡാലോചനയെന്ന് വിഡി സതീശന്‍

പരിശോധനക്ക് സാക്ഷികള്‍ ഉണ്ടായിരുന്നോയെന്നും വി ഡി സതീശന്‍ ചോദിച്ചു.

Published

on

 ഇന്നേവരെ ഉണ്ടാകാത്ത രാഷ്ട്രീയ ഗുഡാലോചനയാണ് പാലക്കാട്ടെ പാതിരാ റെയ്ഡ് നാടകമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.കൊടകര കുഴല്‍പ്പണ കേസില്‍ മുഖം നഷ്ടപ്പെട്ട സിപിഎം ബിജെപി നാടകമാണിത്‌കോണ്‍ഗ്രസിലെ വനിതാ നേതാക്കളുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്തത്.

കൈരളി ടിവിയെ അറിയിച്ചിട്ടാണോ പൊലിസ് റെയ്ഡിന് എത്തിയത്.ഈ പൊലിസുകാര്‍ മനസിലാക്കേണ്ടത് ഭരണത്തിന്റെ അവസാന കാലമായി.അഴിമതി പണ പെട്ടി ഇരിക്കുന്നത് ക്ലിഫ് ഹൗസിലാണ്.പരിശോധനക്ക് സാക്ഷികള്‍ ഉണ്ടായിരുന്നോയെന്നും വി ഡി സതീശന്‍ ചോദിച്ചു.

അതെസമയം ഷാനിമോള്‍ ഉസ്മാന്‍ ഐഡി കാര്‍ഡ് ചോദിച്ചപ്പോള്‍ പൊലീസ് നല്‍കിയില്ല.പാതിരാ നാടകം അരങ്ങില്‍ എത്ത് മുമ്പ് പൊളിഞ്ഞു. എംബി രാജേഷും സിപിഎം നേതാവായ ഭാര്യ സഹോദരനും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപചാപ സംഘത്തിന്റെ ഒത്താശയോടെ ചെയ്ത കാര്യമാണിത്. വാളയാര്‍ സഹോദരിമാരുടെ മരണത്തില്‍ പ്രതികളെ രക്ഷിക്കാന്‍ സഹായിച്ചയാളും ഇന്നലെയുണ്ടായിരുന്നു.എം.ബി. രാജേഷ് രാജിവയ്ക്കണം. സ്ത്രീകളെ അപമാനിച്ചത് പൊറുക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Continue Reading

kerala

ഐഡി കാര്‍ഡ് ചോദിച്ചപ്പോള്‍ പൊലീസ് കാണിക്കാന്‍ തയ്യാറായില്ല, യൂണിഫോം ഇടാത്തവരടക്കം ഉണ്ടായിരുന്നു: ഷാനിമോള്‍ ഉസ്മാന്‍

സിപിഎം അറിഞ്ഞുകൊണ്ടുള്ള പദ്ധതിയാണിതെന്നും സ്ത്രീകള്‍ക്ക് നേരെയുണ്ടായ വലിയ അതിക്രമമാണ് നടന്നതെന്നും ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു.

Published

on

കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ അര്‍ധരാത്രിയിലുണ്ടായ പൊലീസ് പരിശോധന രാഷ്ട്രീയ പ്രേരിതമെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍. സിപിഎം അറിഞ്ഞുകൊണ്ടുള്ള പദ്ധതിയാണിതെന്നും സ്ത്രീകള്‍ക്ക് നേരെയുണ്ടായ വലിയ അതിക്രമമാണ് നടന്നതെന്നും ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു.

രാത്രി 12 മണിയൊടെ നാല് പൊലീസുകാര്‍ കതക് മുട്ടിയെന്നും എന്തിനാണ് വന്നതെന്ന് ചോദിച്ചപ്പോള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് എന്നാണ് പറഞ്ഞതെന്നും ഷാനിമോള്‍ വ്യക്തമാക്കി.

ഐഡി കാര്‍ഡ് ചോദിച്ചപ്പോള്‍ പൊലീസ് കാണിക്കാന്‍ തയ്യാറായില്ലെന്നും ഷാനിമോള്‍ പറഞ്ഞു. യൂണിഫോം ഇടാത്തവരടക്കം ഉണ്ടായിരുന്നുവെന്നും നിയമപരമായി തെറ്റാണെന്ന് പറഞ്ഞിട്ടും വനിതാ പൊലീസ് പരിശോധന നടത്തിയെന്നും ഷാനിമോള്‍ പറയുന്നു.

എന്നാല്‍ പരിശോധനയില്‍ ഒന്നും ലഭിക്കാത്തതിനാല്‍ രേഖാമൂലം എഴുതിത്തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ പൊലീസ് വിസമ്മതിച്ചതെന്നും ഷാനിമോള്‍ പറഞ്ഞു. മുറിയിലുള്ള വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വലിച്ചുവാരിയിട്ട് പരിശോധന നടത്തിയെന്ന് ഷാനിമോള്‍ പറഞ്ഞു. വളരെ മോശം പെരുമാറ്റമാണ് പൊലീസില്‍ നിന്ന് ഉണ്ടായതെന്നും അവര്‍ വ്യക്തമാക്കി.

മൂന്നര പതിറ്റാണ്ടായി രാഷ്ട്രീയത്തിലുണ്ടെന്നും സ്ത്രീ എന്ന രീതിയില്‍ സ്വത്വബോധത്തെ ചോദ്യം ചെയ്ത നടപടിയാണുണ്ടായതെന്നും ഷാനിമോള്‍ പറഞ്ഞു.

 

 

 

 

 

 

 

Continue Reading

Trending