Connect with us

kerala

നികുതികൾക്ക് പിറകെ പൊലീസും നിരക്കുകൾ കുത്തനെ കൂട്ടി

അപകടവുമായി ബന്ധപ്പെട്ട രേഖകൾ വാങ്ങാൻ നിലവിൽ സൗജന്യമായിരുന്നത് 50 രൂപ വീതം ആക്കി

Published

on

സർക്കാറിന്റെ വിവിധ സേവനങ്ങൾക്ക് നികുതികളും ഫീസും വർദ്ധിപ്പിച്ചതിന് പുറകെ പോലീസും സേവനങ്ങൾക്ക് നിരക്ക് കുത്തനെ കൂട്ടി. അപകടവുമായി ബന്ധപ്പെട്ട രേഖകൾ വാങ്ങാൻ നിലവിൽ സൗജന്യമായിരുന്നത് 50 രൂപ വീതം ആക്കി. ജാഥ നടത്തുന്നതിനുള്ള ഫീസും വൻതോതിൽ വർധിപ്പിച്ചു .നിലവിൽ 300 രൂപയായിരുന്നത് 2000 രൂപയാക്കി.

പോലീസ് സബ് ഡിവിഷൻ പരിധിയിൽ 4000 രൂപയും ജില്ലാതല പരിപാടിക്ക് 10000 രൂപയും അപേക്ഷക്കൊപ്പം നൽകണം. വിദേശത്തേക്ക് പോകുന്നതിനു ജോലിക്കുമായി നൽകുന്ന എൻ ഓ സി ക്ക് 555 ഉണ്ടായിരുന്നത് 610 രൂപയാക്കി ഉയർത്തി .കേസ് ഡയറി, എഫ്ഐആർ, പോസ്റ്റ്മോർട്ടം റിപ്പോർട്ട്, മുറിവ് സർട്ടിഫിക്കറ്റ് എന്നിവയ്ക്കുള്ള ഫീസ് 50 രൂപയാക്കി. നിലവിൽ ഇത് സൗജന്യമായിരുന്നു.

വാഹനം കേടായാൽ നൽകേണ്ട തുകയിലും വർദ്ധന വരുത്തി. ലൈസൻസിനുള്ള ഫീസ് 15 രൂപ വർദ്ധിപ്പിച്ചു ഓടുന്ന വാഹനത്തിലെ മൈക്കിന് 610 രൂപയാക്കി. സംസ്ഥാനത്താകെ ഉപയോഗിക്കുന്നതിന് 500 15 രൂപയാണ്. നിലവിൽ ഈടാക്കിയിരുന്നത് ഇത് 670 രൂപയാക്കി. പോലീസ് നായയെ വാടകയ്ക്ക് ലഭിക്കാൻ ദിവസം 7280 രൂപ നൽകണം. വയർലെസ് സെറ്റിന് 2425 രൂപയും. സ്വകാര്യ ആവശ്യത്തിന് പോലീസുകാരെ വിട്ടു കിട്ടുന്നതിന് സിഐക്ക് പകൽ നാലുമണിക്കൂറിന് 3340 രൂപയും രാത്രിയിൽ എങ്കിൽ 4370 രൂപയും നൽകണം.

kerala

ഇടതുമുന്നണിയോടൊപ്പം തുടരണോയെന്ന് ഉപതിരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കും: കാരാട്ട് റസാഖ്‌

കൊടുവള്ളിയില്‍ താന്‍ കൊണ്ടുവന്ന പല വികസനപദ്ധതികളും സി.പി.എം താമരശ്ശേരി ഏരിയകൊടുവള്ളി ലോക്കല്‍ കമ്മിറ്റികള്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ അട്ടിമറിച്ചെന്നായിരുന്നു കാരാട്ട് റസാഖിന്റെ പ്രധാന ആരോപണം.

Published

on

ഇടതുമുന്നണിയില്‍ തുടരണമോയെന്നത് സംബന്ധിച്ച രാഷ്ട്രീയതീരുമാനം നിലവിലെ ഉപതിരഞ്ഞെടുപ്പുകള്‍ക്കുശേഷം കൈക്കൊള്ളുമെന്ന് ഇടതുസഹയാത്രികനും കൊടുവള്ളിയിലെ മുന്‍ സി.പി.എം സ്വതന്ത്ര എം.എല്‍.എ.യുമായിരുന്ന കാരാട്ട് റസാഖ്.

പി.വി. അന്‍വറിനുപിന്നാലെ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്ന കാരാട്ട് റസാഖ്, താന്‍ ഉന്നയിച്ച പരാതികള്‍ക്ക് പത്തുദിവസത്തിനകം സി.പി.എം. പരിഹാരമാര്‍ഗം കാണണമെന്ന നിബന്ധനയുമായി ഇക്കഴിഞ്ഞ ഒക്ടോബര്‍ 26ന് രംഗത്തുവന്നിരുന്നു.

പരസ്യപ്രതികരണത്തിന്റെ പശ്ചാത്തലത്തില്‍ സി.പി.എം ജില്ലാ നേതാക്കള്‍ തന്നെ ബന്ധപ്പെട്ടതായി കാരാട്ട് റസാഖ് അറിയിച്ചു. പ്രശ്‌നം ചര്‍ച്ചചെയ്ത് പരിഹാരം കാണാമെന്നാണ് അറിയിച്ചത്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിയെയും മുന്നണിയെയും ക്ഷീണിപ്പിക്കുകയും വിവാദത്തിലാക്കുകയും ചെയ്യുന്ന തീരുമാനങ്ങളെടുക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാലാണ് രാഷ്ട്രീയപരമായ തീരുമാനങ്ങളും അഭിപ്രായവ്യത്യാസങ്ങളുമെല്ലാം ഉപതിരഞ്ഞെടുപ്പിനുശേഷം വ്യക്തമാക്കാമെന്ന നിലപാട് സ്വീകരിക്കുന്നതെന്ന് കാരാട്ട് റസാഖ് വ്യക്തമാക്കി.

കൊടുവള്ളിയില്‍ താന്‍ കൊണ്ടുവന്ന പല വികസനപദ്ധതികളും സി.പി.എം താമരശ്ശേരി ഏരിയകൊടുവള്ളി ലോക്കല്‍ കമ്മിറ്റികള്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ അട്ടിമറിച്ചെന്നായിരുന്നു കാരാട്ട് റസാഖിന്റെ പ്രധാന ആരോപണം. ഇക്കാര്യത്തിലും തന്റെ തിരഞ്ഞെടുപ്പുതോല്‍വിക്ക് വഴിയൊരുക്കിയവര്‍ക്കെതിരേ നല്‍കിയ പരാതിയിലും നടപടിയാവാത്തപക്ഷം കടുത്തതീരുമാനമെടുക്കുമെന്നായിരുന്നു റസാഖിന്റെ മുന്‍ പ്രസ്താവന.

Continue Reading

kerala

പാലക്കാട് ബി.ജെ.പിയില്‍ പൊട്ടിത്തെറി; മുൻ ജില്ലാ വൈസ് പ്രസിഡന്റ് പാർട്ടി വിട്ടു

പാർട്ടി വിട്ടതിന് പിന്നാലെ പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ തിരെ രൂക്ഷ വിമർശനമാണ് ഉയർത്തിയത്. 

Published

on

പാലക്കാട് ബിജെപി മുൻ ജില്ലാ വൈസ് പ്രസിഡണ്ട് പാർട്ടി വിട്ടു. ഒറ്റപ്പാലം മണ്ഡലത്തിലെ 2001 ൽ സ്ഥാനാർത്ഥിയായ കെപി മണികണ്ഠൻ അംഗത്വം പുതുക്കാതെ ബിജെപി വിട്ടത്. പാർട്ടി വിട്ടതിന് പിന്നാലെ പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ തിരെ രൂക്ഷ വിമർശനമാണ് ഉയർത്തിയത്.

പുറത്തു പറയാൻ പറ്റാത്ത പ്രവർത്തനങ്ങൾ കൃഷ്ണകുമാർ നടത്തുന്നുവെന്ന് മണികണ്ഠൻ ആരോപിച്ചു. കർഷക മോർച്ച നേതാവായിരുന്ന കരിമ്പയിൽ രവി മരിച്ചപ്പോൾ കൃഷ്ണകുമാർ ഒരു റീത്ത് വെക്കാൻ പോലും തയ്യാറായില്ലെന്ന് മണികണ്ഠൻ പറഞ്ഞു. പാർട്ടി പ്രവർത്തകർ വിളിച്ചാൽ കൃഷ്ണകുമാർ ഫോൺ എടുക്കില്ലെന്നും സ്വന്തം ഗ്രൂപ്പുകാർ മാത്രം വിളിക്കണമെന്നും അദ്ദേഹം പറയുന്നു. നേരിട്ട് വിളിച്ചു പറഞ്ഞിട്ടും കൃഷ്ണകുമാർ അവഗണിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൃഷ്ണകുമാർ ബിജെപി ജില്ലാ പ്രസിഡന്റ് ആയിരുന്നപ്പോൾ വഴിവിട്ട പ്രവർത്തനങ്ങൾ നടത്തിയെന്ന് മണികണ്ഠൻ ആരോപിച്ചു. അന്ന് ആർഎസ്എസ് ഇടപെട്ട് തന്നെ സ്ഥാനത്തേക്ക് തിരികെ കൊണ്ടുവന്നു. സിപിഐഎമ്മിൽ നിന്ന് ബിജെപിയിൽ വന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ രക്ഷപ്പെടുത്താൻ സാക്ഷിയെ കൂറുമാറ്റിയ ആൾ ഇപ്പോൾ പാർട്ടി നേതാവ് ആണ്.

നിരവധി കൊള്ളരുതായമകൾ നടക്കുന്നതിനാൽ ഈ പാർട്ടിയില്‌ തുടര‍ാൻ കഴിയില്ല. നിരവധി പേർ പാർട്ടി പ്രവർത്തനം ഉപേക്ഷിച്ച് മാറിനിൽക്കുന്നുണ്ട്. പ്രവർ‌ത്തകർക്ക് അപ്രാപ്യമാണ് ഇപ്പോഴത്തെ നേതാക്കന്മാരെന്ന് മണികണ്ഠൻ‌ പറഞ്ഞു.

Continue Reading

kerala

വയനാട് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം; പോലീസ് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലും അന്വേഷണം

അഞ്ചുകുന്ന് മാങ്കാവ് സ്വദേശി രതിന്‍ ആണ് കഴിഞ്ഞദിവസം ജീവനൊടുക്കിയത്.

Published

on

വയനാട് പനമരത്ത് പൊലീസിന്റെ ഭീഷണി ഭയന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. വയനാട് എസ്പിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തില്‍ പൊലീസിനെതിരായ ആരോപണങ്ങളില്‍ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. അഞ്ചുകുന്ന് മാങ്കാവ് സ്വദേശി രതിന്‍ ആണ് കഴിഞ്ഞദിവസം ജീവനൊടുക്കിയത്.

പൊതുസ്ഥലത്ത് വെച്ച് പ്രശ്‌നമുണ്ടാക്കിയെന്ന് ആരോപിച്ച് കമ്പളക്കാട് പൊലീസ് രതിനെതിരെ എടുത്ത കേസാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. പോക്‌സോ കേസില്‍ പെടുത്തുമെന്ന് കമ്പളക്കാട് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന ബന്ധുക്കളുടെ പരാതിയില്‍ കല്‍പ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് വകുപ്പ്തല അന്വേഷണം. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു.
പോക്‌സോ കേസില്‍ പെടുത്തുമെന്ന കമ്പളക്കാട് പൊലീസിന്റെ ഭീഷണിയെ തുടര്‍ന്നാണ് രതിന്‍ ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍, പൊതുസ്ഥലത്ത് പ്രശ്‌നം ഉണ്ടാക്കിയതില്‍ മാത്രമാണ് കേസെടുത്തതെന്നാണ് പൊലീസിന്റെ വാദം.

Continue Reading

Trending