Connect with us

kerala

കൂട്ട അവധിക്ക് ശേഷം കോന്നി താലൂക്ക് ഓഫീസില്‍ ജീവനക്കാരെത്തി, പൊലീസ് സുരക്ഷ

കൂട്ട അവധിക്ക് ശേഷം കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ ജോലിക്ക് തിരികെയെത്തി.

Published

on

കൂട്ട അവധിക്ക് ശേഷം കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ ജോലിക്ക് തിരികെയെത്തി. പ്രതിഷേധ സാധ്യത മുന്നറിയിപ്പിനെ തുടര്‍ന്ന് താലൂക്ക് ഓഫീസില്‍ വന്‍ പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂട്ട അവധിയുമായി ബന്ധപ്പെട്ട കളക്ടറുടെ റിപ്പോര്‍ട്ട് റവന്യുമന്ത്രിക്ക് നാളെ കൈമാറും

അതേസമയം കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയ സംഭവത്തില്‍ സര്‍ക്കാര്‍ നടപടി തലോടലായി മാറുമെന്ന് ആക്ഷേപം. സിപിഎമ്മും സിപിഐയും പരസ്യ ഏറ്റുമുട്ടലിലേക്ക് എത്തിയതോടെ ജീവനക്കാര്‍ തന്നെ കടുത്ത ഭാഷയില്‍ എം എല്‍ എ കെ.യു. ജനീഷ് കുമാറിനെ ചോദ്യം ചെയ്യുകയാണ്. റവന്യു വകുപ്പ് ഭരിക്കുന്ന സിപിഐ ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാടിലാണ്. സ്ഥലം എംഎല്‍എയുടെ നിലപാടിനെ പരസ്യമായി വിമര്‍ശിച്ചതോടെ സിപിഎം നേതാക്കള്‍ എംഎല്‍എയ്ക്കു പിന്തുണ പ്രഖ്യാപിച്ചത് സംഭവത്തെ ലഘുകരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടാണ് ജനം കാണുന്നത്. സംഭവത്തെ വെറും സി പി എം -സി പി ഐ തര്‍ക്കമാക്കി വഴി തിരിച്ച് പ്രശ്‌നം ഒതുക്കാനും വഴിതിരിക്കാനുമാണ് സര്‍ക്കാര്‍ നീക്കം.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടതും എംഎല്‍എ താലൂക്ക് ഓഫീസിലെത്തി ജീവനക്കാരുടെ ഹാജര്‍ പരിശോധിച്ചതിനെയും സിപിഐ വിമര്‍ശിച്ചു. ജീവനക്കാര്‍ക്ക് ക്വാറി മാഫിയ ആരോപണം ബന്ധമെന്ന എം എല്‍ എയുടെ ആരോപണത്തില്‍ ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ സര്‍വീസ് സംഘടനകളും ജീവനക്കാരെ പിന്തുണച്ചു രംഗത്തെത്തി. ഉല്ലാസയാത്രയ്ക്കു പിന്നില്‍ ക്വാറി മാഫിയയുടെ പങ്കുണ്ടെന്നായിരുന്നു എംഎല്‍എയുടെ ആരോപണം. ഇവര്‍ യാത്രപോയ വാഹനം കോന്നിയിലെ ഒരു ക്വാറി ഉടമയുടേതാണെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പ്രാഥമികാന്വേഷണം നടത്തിയ എഡിഎമ്മിന്റെ നടപടികളെയും എംഎല്‍എ വിമര്‍ശിച്ചിരുന്നു. കോന്നി താലൂക്ക് ഓഫീസിലെ 39 ജീവനക്കാര്‍ കഴിഞ്ഞ വെള്ളിയാഴ്ച ഒന്നിച്ച് അവധിയെടുക്കുകയും ഇതില്‍ ഒരു വിഭാഗം ഉല്ലാസയാത്രയ്ക്കു പോകുകയും ചെയ്ത സംഭവമാണ് വിവാദമായത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 240 രൂപ കുറഞ്ഞു

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 64,160 രൂപയാണ്. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 8020 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

ഈ മാസത്തെ റെക്കോര്‍ഡ് വിലയായ 64,520 രൂപയും കടന്ന് വില റെക്കോര്‍ഡ് ഭേദിപ്പിക്കുമെന്ന പ്രതീക്ഷയുണ്ടയിരുന്നെങ്കിലും വില താഴേക്ക് ഇടിയുന്നതാണ് കണ്ടത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി 60000 കടന്ന് മുന്നേറിയത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. നിലവിലെ റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില 65,000 തൊടുമോ എന്ന ആകാംക്ഷയിലാണ് നിക്ഷേപകര്‍.

 

 

Continue Reading

kerala

കൊല്ലത്ത് ദേവാലയ വളപ്പില്‍ പെട്ടിയില്‍ അസ്ഥികൂടം; പൊലീസ് അന്വേഷണം ആരംഭിച്ചു

Published

on

കൊല്ലത്ത് ദേവാലയ വളപ്പില്‍ പെട്ടിയില്‍ അസ്ഥികൂടം കണ്ടെത്തി. ഇന്ന് രാവിലെ ആണ് ശാരദാ മഠം സിഎസ്‌ഐ ദേവാലയത്തോട് ചേര്‍ന്നുള്ള സെമിത്തേരിയില്‍ അസ്ഥികൂടം കണ്ടെത്തിയത്.

സംഭവസ്ഥലത്ത് പൊലീസ് എത്തി പരിശോധന തുടങ്ങി. പൊതുറോഡിന് സമീപത്താണ് അസ്ഥികൂടം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വിശദമായ പരിശോധനയ്ക്ക് ശേഷമേ മറ്റ് വിവരങ്ങള്‍ പുറത്ത് വരൂ.

 

 

Continue Reading

kerala

30 ദിനങ്ങളും കടന്ന് സമരം; ആശാ പ്രവര്‍ത്തകരോട് മുഖം തിരിച്ച് സര്‍ക്കാര്‍

ഈ മാസം 17നു ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് ഉപരോധിക്കും.

Published

on

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളത്തിലെ ആശാ പ്രവര്‍ത്തകര്‍ നടത്തുന്ന രാപ്പകല്‍ സമരം 30 ദിനങ്ങളും കടക്കുന്നു. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്തില്‍ സെക്രട്ടേറിയറ്റ് നടയിലാണ് സമരം തുടരുന്നത്. ഒരു മാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ മുഖം തിരിക്കുന്ന സാഹചര്യത്തില്‍ സമരം കടുപ്പിക്കാനാണ് പ്രവര്‍ത്തകരുടെ തീരുമാനം.

ഈ മാസം 17നു ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് ഉപരോധിക്കും. വിവിധ സംഘടനകളുടെ പിന്തുണയോടെയാണ് ഉപരോധം. ന്യായമായ ആവശ്യങ്ങള്‍ സംബന്ധിച്ചു ചര്‍ച്ച നടത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റ് ഉപരോധിക്കാന്‍ തീരുമാനിച്ചതെന്നു സമര സമിതി നേതാവ് എസ് മിനി വ്യക്തമാക്കി.

ഓണറേറിയം 21,000 രൂപയാക്കുക, വിരമിക്കല്‍ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്. ചര്‍ച്ച നടത്തുകയോ പരിഹരിക്കാന്‍ ശ്രമിക്കുകയോ ചെയ്യാത്തതിനാലാണ് സമരക്കാര്‍ നിയമലംഘനത്തിനു തയാറാകുന്നതെന്ന് അസോസിയേഷന്‍ നേതാവ് എസ്. മിനി പറഞ്ഞു.

സമരം ചെയ്യുന്നവരെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്ന നടപടികളാണ് ഓരോ ദിവസവും ഉണ്ടാകുന്നതെന്നും നിയമം അനുസരിച്ചു സമാധാനപരമായി ഇത്രയും ദിവസം സമരം നടത്തിയിട്ടും സര്‍ക്കാര്‍ മുഖം തിരിച്ചതിനാലാണ് നിയമലംഘന സമരത്തിലേക്ക് കടക്കുന്നതെന്നു പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

സമരം നടത്തുന്ന ആശാ പ്രവര്‍ത്തകരുടെ നേതൃത്തില്‍ 13നു ആറ്റുകാല്‍ പൊങ്കാലയിടും.

 

Continue Reading

Trending