Connect with us

kerala

സിപിഎമ്മിന് പിന്നാലെ റോഡ് കയ്യേറി സിപിഐ സംഘടനയും

ഇന്നലെ തുടങ്ങിയ സമരം ഇന്ന് വൈകീട്ടോടുകൂടി മാത്രമേ അവസാനിക്കുകയുള്ളൂ.

Published

on

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ സിപിഐ അനുകൂല സംഘടനയും റോഡ് കയ്യേറി സ്‌റ്റേജ് കെട്ടി. പങ്കാളിത്ത പെന്‍ഷനെതിരെ സിപിഐ പോഷക സംഘടനകള്‍ നടത്തുന്ന സമരത്തിനായാണ് കാല്‍നടപ്പാതയും റോഡിന്റെ ഒരു ഭാഗവും കയ്യേറിയത്. ഇന്നലെ തുടങ്ങിയ സമരം ഇന്ന് വൈകീട്ടോടുകൂടി മാത്രമേ അവസാനിക്കുകയുള്ളൂ.

നേരത്തെ വഞ്ചിയൂരില്‍ സിപിഎം ഏരിയ സമ്മേളനത്തിനായി വഴി തടഞ്ഞ് സ്‌റ്റേജ് കെട്ടിയിരുന്നു. സമ്മേളനപരിപാടികള്‍ നടത്താന്‍ മാത്രമാണ് സിപിഎം അനുമതി വാങ്ങിയത്. നടുറോഡില്‍ സ്‌റ്റേജ് കെട്ടാന്‍ അനുമതി ഇല്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. വഞ്ചിയൂര്‍ കോടതിയുടെ സമീപത്താണ് റോഡില്‍ വേദി കെട്ടിയത്. സ്‌കൂള്‍ വാഹനങ്ങളടക്കം ഗതാഗതക്കുരുക്കില്‍പ്പെട്ടിരുന്നു.

സംഭവത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ് ഇന്ന് ഖേദപ്രകടനം നടത്തിയിരുന്നു. റോഡില്‍ സ്‌റ്റേജ് കെട്ടിയത് ഒഴിവാക്കണമായിരുന്നുവെന്നും ഇനി ശ്രദ്ധ പാലിക്കുമെന്നുമായിരുന്നു ജോയ് പറഞ്ഞത്.

അതേസമയം സിപിഎം ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
നേരിട്ടിരുന്നു ഇതേ സംഭവത്തില്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബോര്‍ഡുകളും ഫ്ളക്സുകളും 10 ദിവസത്തിനുള്ളില്‍ നീക്കം ചെയ്യാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം

നിര്‍ദേശം പാലിച്ചില്ലെങ്കില്‍ പിഴ തദ്ദേശ വകുപ്പ് സെക്രട്ടറിമാരില്‍ നിന്ന് ഈടാക്കുമെന്നും കോടതി വ്യക്തമാക്കി.

Published

on

വഴിയരികിലെ അനധികൃത ബോര്‍ഡുകളും ഫ്ളക്സുകളും പത്ത് ദിവസത്തിനുള്ളില്‍ നീക്കം സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ പിഴ തദ്ദേശ വകുപ്പ് സെക്രട്ടറിമാരില്‍ നിന്ന് ഈടാക്കുമെന്നും കോടതി വ്യക്തമാക്കി. ഇതു സംബന്ധിച്ച വ്യക്തമായ കണക്കുകള്‍ തദ്ദേശവകുപ്പ് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

അനധികൃത ബോര്‍ഡുകളും ഫ്ലെക്സുകളുമൊക്കെ നീക്കം ചെയ്യണമെന്നും ഇല്ലെങ്കില്‍ 5000 രൂപ പിഴയീടാക്കുമെന്നും സര്‍ക്കാരിന്റെ തന്നെ ഉത്തരവുള്ള കാര്യം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഓര്‍മ്മപ്പെടുത്തി. കേസ് അടുത്തയാഴ്ച പരിഗണിക്കുമ്പോള്‍ അനധികൃത ബോര്‍ഡുകളും ഫ്ളക്സുകളു സംബന്ധിച്ച കണക്കുകള്‍ നല്‍കണമെന്നും തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫിന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.

സിനിമ, മതസ്ഥാപനങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കമാണ് അനധികൃതമായി ബോര്‍ഡുകളും മറ്റും സ്ഥാപിച്ചിരിക്കുന്നത്. സിനിമാ ഫ്ലെക്സുകളും മറ്റും നീക്കം ചെയ്യാമെന്നും മതസ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടതി നോക്കിക്കൊള്ളാമെന്നും കോടതി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടിയുടെ അനധികൃത ബോര്‍ഡുകളും മറ്റും നീക്കം ചെയ്യാന്‍ സെക്രട്ടറിമാര്‍ക്ക് പേടിയാണെന്നും അവര്‍ ആക്രമിക്കപ്പെടുന്നതു കൂടാതെ സ്ഥലം മാറ്റുമെന്ന ഭീഷണിയുമുണ്ടെന്നും കോടതി പറഞ്ഞു. അത്തരം ഭീഷണിക്ക് വഴങ്ങുന്നവര്‍ ജോലി രാജിവച്ചു പോകണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

 

 

Continue Reading

kerala

റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ കെഎസ്ആര്‍ടിസി ബസിടിച്ചു; ഭിന്നശേഷിക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്തെ കെ റെയില്‍ ഓഫീസിലെ ജീവനക്കാരിയായ നിഷ(39) ആണ് മരിച്ചത്.

Published

on

തിരുവനന്തപുരത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. തിരുവനന്തപുരത്തെ കെ റെയില്‍ ഓഫീസിലെ ജീവനക്കാരിയായ നിഷ(39) ആണ് മരിച്ചത്. തിരുവനന്തപുരം വിമന്‍സ് കോളജിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം.

രാവിലെ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. ഇതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് നിഷയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി.

യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

 

 

Continue Reading

kerala

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; മറ്റൊരു നടി കൂടി സുപ്രിം കോടതിയെ സമീപിച്ചു

ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയില്‍ കൃത്രിമത്വം നടന്നെന്ന് സംശയിക്കുന്നതായി നടി.

Published

on

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ അന്വേഷണവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ മറ്റൊരു നടി കൂടി സുപ്രിം കോടതിയെ സമീപിച്ചു. ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയില്‍ കൃത്രിമത്വം നടന്നെന്ന് സംശയിക്കുന്നതായി നടി. പ്രത്യേക അന്വേഷണ ഏജന്‍സി ഇത് വരെ തന്നെ സമീപിച്ചിട്ടില്ലെന്ന് നടി പറഞ്ഞു.

ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയ നടിയാണ് ഇന്ന് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജികള്‍ക്കെതിരെ വനിതാ കമ്മീഷന്‍ സത്യവാങ്മൂലം നല്‍കി. കേസെടുക്കാന്‍ പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന വനിത കമ്മീഷന്‍ പറഞ്ഞു. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം റിപ്പോര്‍ട്ടിന്മേല്‍ എടുത്ത 32 കേസുകളില്‍ നിലവില്‍ അന്വേഷണം നടന്നുവരികയാണെന്നും ഇതില്‍ 11 എണ്ണം ഒരു അതിജീവിതയുടെ പരാതിയില്‍ റജിസ്റ്റര്‍ ചെയ്തതാണെന്നും നാല് കേസുകള്‍ പ്രാഥമികാന്വേഷണം നടത്തിയപ്പോള്‍ തെളിവുകളില്ലാത്തതിനാല്‍ അവസാനിപ്പിച്ചതായും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു.

 

 

Continue Reading

Trending