Connect with us

News

ഒമ്പത് മണിക്കൂര്‍ റഷ്യയിലെ വിദൂര പട്ടണത്തില്‍, അനുഭവിച്ചത് ദുരിതം, ഒടുവില്‍ അവര്‍ പുറപ്പെട്ടു

വിമാനം അടിയന്തര ലാന്റിങ് നടത്തിയത് റഷ്യയിലെ ഒറ്റപ്പെട്ട പ്രദേശത്ത്.

Published

on

ഒമ്പത് മണിക്കൂറിന്റെ അനിശ്ചിതത്വത്തിനൊടുവില്‍ റഷ്യയില്‍ കുടുങ്ങിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരുമായി മറ്റൊരു വിമാനം സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പുറപ്പെട്ടു. എയര്‍ ഇന്ത്യ ഏര്‍പ്പാടാക്കിയ പകരം വിമാനത്തിലാണ് യാത്രക്കാരെ അമേരിക്കയിലെത്തിക്കുന്നത്. ചൊവ്വാഴ്ചയാണ് ദില്ലിയില്‍ നിന്ന് അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പുറപ്പെട്ട സാങ്കേതിക തകരാര്‍ കാരണം റഷ്യന്‍ പട്ടണത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. 216 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.

അതേസമയം വിമാനം അടിയന്തര ലാന്റിങ് നടത്തിയത് റഷ്യയിലെ ഒറ്റപ്പെട്ട പ്രദേശത്ത്. ഇതോടെ ഇവരുടെ കാര്യം ദുരിത പൂര്‍ണ്ണമായി. വിമാനം ഇറക്കിയ മഗദാന്‍ പ്രദേശത്ത് വലിയ ഹോട്ടലുകളൊന്നുമില്ലാത്തതിനാല്‍ പ്രാദേശിക ഭരണകൂടത്തിന്റെ സഹായത്തോടെ വിവിധ കേന്ദ്രങ്ങളിലാണ് യാത്രക്കാരെ പാര്‍പ്പിച്ചിരിക്കുന്നത്. ഡോര്‍മറ്ററികളിലും സ്‌കൂളുകളിലും ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടുകളിലുമാണ് പ്രായമായവരും കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ യാത്രാസംഘത്തെ പാര്‍പ്പിച്ചിരിക്കുന്നത്. ലഗേജുകള്‍ വിമാനത്തില്‍ തന്നെയായതിനാല്‍ മരുന്നും മറ്റും ലഭ്യമാകാത്ത സാഹചര്യമാണ്.

വേനലിലും തണുപ്പ് കാലാവസ്ഥയായതും അതിനാവശ്യമായ വസ്ത്രങ്ങള്‍ യാത്രക്കാരില്‍ ഇല്ലാത്തതും പ്രതികൂലമാകുന്നുണ്ടെന്നാണ് വിവരം. ഭാഷ, ഭക്ഷണം, കാലാവസ്ഥ തുടങ്ങിയ പ്രശ്‌നങ്ങള്‍ കുട്ടികളും വയോധികരുമടങ്ങിയ യാത്രക്കാര്‍ നേരിട്ടു. മഗദാനിലെ സാഹചര്യം വെല്ലുവിളിയായിരുന്നെന്നും കടുത്ത സൗകര്യക്കുറവ് നേരിട്ടെന്നും യാത്രക്കാര്‍ ആരോപിച്ചു.

kerala

തൃശൂര്‍ മുഖ്യമന്ത്രി ബിജെപിക്ക് താലത്തില്‍ വച്ച് കൊടുത്തു’; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍

തൃശൂര്‍ പൂരം കലങ്ങിയതല്ല, കലക്കിയതാണെന്നും സുരേഷ് ഗോപി പൂരം സ്ഥലത്ത് കമ്മീഷണര്‍ സിനിമ മോഡല്‍ അഭിനയം നടത്തിയെന്നും കെ മുരളീധരന്‍ പറഞ്ഞു.

Published

on

തൃശൂര്‍ ലോക്സഭാ സീറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപിക്ക് താലത്തില്‍ വച്ച് കൊടുത്തുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തൃശൂര്‍ പൂരം കലങ്ങിയതല്ല, കലക്കിയതാണെന്നും സുരേഷ് ഗോപി പൂരം സ്ഥലത്ത് കമ്മീഷണര്‍ സിനിമ മോഡല്‍ അഭിനയം നടത്തിയെന്നും കെ മുരളീധരന്‍ പറഞ്ഞു.

സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നത് മായക്കാഴ്ച ആയതുകൊണ്ടാകും ഇപ്പോള്‍ കേസ് വന്നതെന്നും കെ മുരളീധരന്‍ പരിഹസിച്ചു. പൂരത്തിന് ആകെ കറുത്ത പുക മാത്രമാണ് ഉണ്ടായതെന്നും എന്നിട്ടും മുഖ്യമന്ത്രി പൂരം കലങ്ങിയില്ലെന്ന് പറയുകയാണെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി. പിണറായി വിജയന്‍ പൂരം കണ്ടിട്ടുണ്ടോയെന്നും മുരളീധരന്‍ ചോദിച്ചു.

സുരേഷ് ഗോപിയെ വിജയിപ്പിച്ചതുകൊണ്ട് എന്ത് ഗുണമാണ് ഉണ്ടായതെന്നും അതിന് ശേഷം ഇ ഡിയുമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. ജയിപ്പിച്ച് വിട്ട ആളെന്നെ തന്തയ്ക്ക് വിളിച്ചിട്ടും അതിനെകുറിച്ച്് മിണ്ടുന്നില്ലെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി. സംഘികള്‍ക്ക് യോഗിയെക്കാള്‍ വിശ്വാസം പിണറായി വിജയനെ ആണെന്നും ന്യൂനപക്ഷ വോട്ട് കിട്ടാതായതോടെ ഭൂരിപക്ഷത്തിന്റെ ആളായി പിണറായി മാറിയെന്നും മുരളീധരന്‍ പറഞ്ഞു.

 

Continue Reading

india

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20വരെ

നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ സമ്മേളനമാണ് നവംബര്‍ 25 മുതല്‍ ആരംഭിക്കുന്നത്.

Published

on

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20വരെ നടക്കുമെന്ന് പാര്‍ലമെന്റികാര്യമന്ത്രി കിരണ്‍ റിജിജു. സമ്മേളനത്തിന്റെ രണ്ടാം ദിവസം, നവംബര്‍ 26ന് ഭരണഘടന ദിവസത്തിന്റെ 75ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുമെന്നും കിരണ്‍ റിജിജു പറഞ്ഞു.

നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ സമ്മേളനമാണ് നവംബര്‍ 25 മുതല്‍ ആരംഭിക്കുന്നത്. ഇതില്‍ ജമ്മു കശ്മീരില്‍ ഇന്ത്യാ സഖ്യം വിജയിച്ച് ഭരണത്തില്‍ കയറിയിരുന്നു. മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭകളിലേക്കുളള തെരഞ്ഞെടുപ്പ് നവംബര്‍ 13നും നവംബര്‍ 20നും നടക്കും.

 

Continue Reading

kerala

കൊല്ലം എറണാകുളം മെമു കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചു

കോച്ചുകളുടെ എണ്ണം 12ല്‍ നിന്നും 8 ആയാണ് വെട്ടിക്കുറച്ചത്.

Published

on

കൊല്ലം എറണാകുളം മെമു കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചു. കോച്ചുകളുടെ എണ്ണം 12ല്‍ നിന്നും 8 ആയാണ് വെട്ടിക്കുറച്ചത്. തിരുവനന്തപുരം എറണാകുളം റൂട്ടില്‍ യാത്രാക്ലേശം രൂക്ഷമായതിനെ തുടര്‍ന്നാണ് മെമു സര്‍വീസ് ആരംഭിച്ചത്. എന്നാല്‍ മറ്റ് സര്‍വീസുകള്‍ക്ക് ആവശ്യമായ കോച്ചുകള്‍ ഇല്ലെന്ന് റെയില്‍വേ അറിയിച്ചു. പുനലൂര്‍ വരെ സര്‍വീസ് നീട്ടുമെന്ന് റെയില്‍വേ പറഞ്ഞിരുന്നെങ്കിലും അത് നടപ്പാക്കിയില്ല.

വൈകിട്ട് 6.15ന് എറണാകുളം ജംഗ്ഷനില്‍ (സൗത്ത്) നിന്നു പുറപ്പെടുന്ന കോട്ടയം വഴിയുള്ള കൊല്ലം മെമു ട്രെയിനിന്റെ കോച്ചുകളുടെ എണ്ണമാണ് വെട്ടിക്കുറച്ചത്.

4 ദിവസമായി 8 കോച്ചുകളുള്ള മെമുവാണു സര്‍വീസിന് ഉപയോഗിക്കുന്നതെന്നും പഴയ പോലെ 12 കോച്ചുകളുള്ള മെമു പുനഃസ്ഥാപിക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.

 

 

Continue Reading

Trending