Connect with us

Video Stories

സി.പി ജലീല്‍ കൊല്ലപ്പെട്ടതിന്റെ യഥാര്‍ത്ഥ കാരണമറിയണമെന്ന് മാതാവ് ഹലീമ

Published

on

കെ.എസ്. മുസ്തഫ
കല്‍പ്പറ്റ: വൈത്തിരിയിലെ ഉപവന്‍ റിസോര്‍ട്ടില്‍ മകന്‍ കൊല്ലപ്പെട്ടതിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാക്കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്ന് കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി പി ജലീലിന്റെ മാതാവ് ഹലീമ. വര്‍ഷങ്ങളായി മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് താമസിക്കുന്ന വൃദ്ധയായ തനിക്ക് വയനാട്ടില്‍ നടന്ന വെടിവെപ്പിനെ കുറിച്ച് എന്ത് തെളിവ് നല്‍കാന്‍ കഴിയുമെന്ന് അവര്‍ പറഞ്ഞു. ഏറ്റുമുട്ടല്‍ കൊലയെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ ഭാഗമായി വയനാട് കലക്ട്രേറ്റില്‍ നടത്തിയ തെളിവെടുപ്പില്‍ ജില്ലാകലക്ടറോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ കുടുംബങ്ങളായി ജീവിക്കുന്ന ബന്ധുക്കളെയാണ് കലക്ട്രേറ്റില്‍ വിളിച്ചുവരുത്തിയത്. ഇവരെല്ലാം മകന്‍ മരിച്ചതിന് ശേഷം മാത്രമാണ് സംഭവം അറിയുന്നത്. തങ്ങള്‍ വന്നില്ലെങ്കില്‍ അക്കാരണം കൊണ്ട് മാത്രം അന്വേഷണം നിലച്ചേക്കാമെന്ന ഭയം കൊണ്ടാണ് തെളിവെടുപ്പിനെത്തിയതെന്നും അവര്‍ പറഞ്ഞു. ജലീല്‍ വൈത്തിരി ഉപവന്‍ റിസോര്‍ട്ടില്‍ പോലീസിന്റെ വെടിയേറ്റ് മരിച്ച സംഭവത്തില്‍ വയനാട് ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാറിന്റെ നേതൃത്വത്തില്‍ മജിസ്റ്റീരിയല്‍ ആരംഭിച്ച അന്വേഷണത്തില്‍ തെളിവെടുപ്പിനെത്തിയതായിരുന്നു അവര്‍. ഹലീമ അടക്കം കുടുംബത്തിലെ ഒമ്പത് പേരാണ് മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ ഭാഗമായി കലക്ടര്‍ മുമ്പാകെ തെളിവെടുപ്പിന് മുമ്പാകെ ഹാജരായത്. ലഹോദരങ്ങളായ സി.പി. റഷീദ്, സി.പി.ജിഷാദ്, അന്‍സാര്‍, ഷെരീഫ, ബന്ധു നഹാസ്, അബ്ദുള്‍ അസീസ്, സഹോജരങ്ങളുടെ ഭാര്യമാരായ പുഷ്പലത, നൂര്‍ജഹാന്‍, സഹോദരിയുടെ ഭര്‍ത്താവ് വിനോദ്, വിനോദിന്റെ പിതാവ് വേലുക്കുട്ടി എന്നിവരുമാണ് വെവ്വേറെ മൊഴി നല്‍കിയത്. ആകെ പതിനാല് പേരോടാണ് ഹാജരാകാന്‍ കലക്ടര്‍ നോട്ടീസയച്ചത്. പൂനെ ജയിലില്‍ കഴിയുന്ന സഹോദരന്‍ സി.പി. ഇസ്മായിലും ഏറെ നാളായി കാണാനില്ലാത്ത മറ്റൊരു സഹോദരന്‍ സി.പി. മൊയ്തീനും അടക്കം അഞ്ച് പേര്‍ ഹാജരായില്ല. കലക്ടര്‍ സൗഹാര്‍ദ്ദപരമായാണ് തെളിവെടുപ്പും മൊഴിയെടുക്കലും നടത്തിയതെന്ന് കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. കൊലകള്‍ ആഘോഷിക്കപ്പെടുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഉള്ളപ്പോള്‍ ഒരു കലക്ടര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടന്നും തന്നെ ആ ജീവനാന്തം തുറങ്കിലടക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി സംശയമുണ്ടന്നെന്നും സഹോജരന്‍ സി.പി റഷീദ് പറഞ്ഞു.
അതേസമയം, ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ജലീലിന്റെ സഹോദരന്‍ സി പി റഷീദ് കല്‍പ്പറ്റ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നു. ഇതോടെയാണ് ഏതാണ്ട് നിലച്ച മട്ടിലായ മജിസ്റ്റീരിയല്‍ അന്വേഷണം പുനരാരംഭിച്ചതെന്ന ആരോപണമുയരുന്നുണ്ട്. കോടതിയില്‍ കേസെത്തിയതിന്റെ രണ്ടാം ദിവസമാണ് കുടുംബാംഗങ്ങള്‍ക്ക് തെളിവെടുപ്പിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ജില്ലാകലക്ടര്‍ സമന്‍സ് അയച്ചത്. ജലീലിന്റെ സഹോദരങ്ങളെയും അവരുടെ ഭാര്യമാരെയും, സഹോദരി ഭര്‍ത്താക്കന്മാരെയും അവരുടെ പിതാക്കളെയുമടക്കം തെളിവെടുപ്പിനായി വിളിച്ചപ്പോഴും വെടിവെപ്പ് നടന്ന റിസോര്‍ട്ടിലെ ജീവനക്കാരെയോ, വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെയോ തെളിവെടുപ്പിന് വിളിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

Video Stories

കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണു; അഞ്ചു വയസ്സുകാരന്‍ മരിച്ചു

സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു.

Published

on

പാലക്കാട്: സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു. എലപ്പുള്ളി നെയ്തല ഇരട്ടകുളം കൃഷ്ണകുമാര്‍-അംബിക ദമ്പതികളുടെ മകന്‍ അഭിനത്താണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ കൂട്ടുകാരുമായി സമീപത്തെ പറമ്പില്‍ കളിക്കാന്‍ പോയതായിരുന്നു.

കാലപ്പഴക്കം ചെന്ന ഗേറ്റില്‍ തൂങ്ങിക്കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്ന് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍.

Continue Reading

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

Trending