Connect with us

Health

കോവിഡിനു ശേഷം ഇങ്ങനെ…; വന്ന് പോകട്ടെ എന്ന് ചിന്തിക്കുന്നവര്‍ പേടിക്കണം

30 ശതമാനം പേര്‍ക്കും മൂന്നു മാസം വരെ രോഗാവസ്ഥ തുടരാനും സാധ്യതയുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് എന്ന നിലയില്‍ നിന്ന് ശരീരത്തെയാകെ ബാധിക്കുന്ന കോവിഡിനെ ഇപ്പോള്‍ പരിഗണിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

Published

on

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളില്‍ അയവുവന്നതിനു ശേഷം മിക്ക ആളുകളും കോവിഡ് നിയന്ത്രണങ്ങളില്‍ വീഴ്ച്ച വരുത്തുന്നത് സ്ഥിരം കാഴ്ച്ചയാവുകയാണ്. ആരോഗ്യവകുപ്പിന്റെ നിരന്തരമായുള്ള നിര്‍ദ്ദേശങ്ങളെ അവഗണിക്കുന്നവരാണ് കൂടുതല്‍ പേരും. പലരും കോവിഡ് വന്നു പോകട്ടെയെന്ന ചിന്തയിലേക്കും എത്തിയിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ ചിന്തിക്കുന്നവര്‍ ഈ വിവരങ്ങള്‍ കൂടിയൊന്ന് അറിയേണ്ടത് നിര്‍ബന്ധമാണ്.

കോവിഡ് സ്ഥിരീകരിച്ച് ഭേദമായവരില്‍ 90 ശതമാനം പേര്‍ക്കും കോവിഡാനന്തര രോഗാവസ്ഥയുണ്ടാകാമെന്നാണ്(പോസ്റ്റ് കോവിഡ് സിന്‍ഡ്രം) പുറത്തുവരുന്ന പഠനം. തലവേദനയും ക്ഷീണവും മുതല്‍ ഹൃദ്രോഗവും വൃക്കരോഗവും സ്‌ട്രോക്കും വരെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്ന് സാമൂഹിക സുരക്ഷ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ പറയുന്നു.

30 ശതമാനം പേര്‍ക്കും മൂന്നു മാസം വരെ രോഗാവസ്ഥ തുടരാനും സാധ്യതയുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് എന്ന നിലയില്‍ നിന്ന് ശരീരത്തെയാകെ ബാധിക്കുന്ന കോവിഡിനെ ഇപ്പോള്‍ പരിഗണിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

കുറഞ്ഞ മരണനിരക്കും കൂടുതല്‍ പേര്‍ക്കും വേഗം മുക്തമാകുന്നതുമെല്ലാം കണ്ട് വൈറസ് ബാധയെ നിസ്സാരമായി കാണുന്ന സ്ഥിതി പൊതുവിലുണ്ട്. ഇത് അത്യന്തം അപകടകരമായ സ്ഥിതിവിശേഷത്തിലേക്കെത്തിക്കുമെന്നാണ് വിലയിരുത്തല്‍. സാര്‍സ് വ്യാപനകാലത്തും ‘പോസ്റ്റ് സാര്‍സ് സിന്‍ഡ്രം’ പ്രകടമായിരുന്നു. പ്രത്യേക ക്ലിനിക്കുകള്‍ സ്ഥാപിച്ച് ഈ രോഗാവസ്ഥയെ അഭിമുഖീകരിക്കാനാകുമോ എന്ന കാര്യവും പരിഗണയിലുണ്ട്. കോവിഡ് ബാധ ഹൃദയാരോഗ്യത്തെ ഗുരുതരമായി ബാധിച്ചേക്കാമെന്നും പഠനങ്ങളുണ്ട്.

ഹൃദയത്തിന്റെ സാധാരണ നിലയിലും വിവിധ രോഗാവസ്ഥയിലുമുള്ള പ്രവര്‍ത്തനത്തില്‍ നിര്‍ണായകപങ്ക് വഹിക്കുന്ന എന്‍സൈമാണ് എ.സി.ഇ2 (ആന്റജിന്‍സിന്‍ കണ്‍വേര്‍ട്ടിങ് എന്‍സൈം2). എ.സി.ഇ2 എന്‍സൈമുമായി ചേര്‍ന്നാണ് കോവിഡ് വൈറസ് കോശങ്ങളില്‍ പ്രവേശിക്കുന്നത്. ഈ എന്‍സൈം, വൈറസ് കൂട്ടുകെട്ട് ശരീരത്തില്‍ എ.സി.ഇ2 നടത്തുന്ന പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുകയും അത് ഹൃദയ പേശികളില്‍ പരിക്കുണ്ടാക്കുകയും ചെയ്യുന്നതാണ് മറ്റൊരു പ്രശ്‌നം.

കോവിഡ് വന്ന് ഭേദമായ കുഞ്ഞുങ്ങളില്‍ ഹൃദയം അടക്കം വിവിധ അവയവങ്ങളെ ബാധിക്കുന്ന തുടര്‍രോഗാവസ്ഥക്കും സാധ്യതയുണ്ട്. ശ്വാസകോശത്തിന് പുറമേ രക്തക്കുഴലുകളെയും കോവിഡ് ബാധിക്കാം. ഇത് പിന്നീട് വിവിധ അവയവങ്ങളിലേക്കുള്ള രക്ത വിതരണത്തെ ബാധിക്കുന്നതാണ് തുടര്‍ രോഗാവസ്ഥക്ക് കാരണം. കോവിഡ് ദേഭമായി രണ്ടാഴ്ച മുതല്‍ ഒരു മാസം വരെയുള്ള കാലയളവിലാണ് മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ലമേറ്ററി സിന്‍ഡ്രോം (പലവിധ അവയവങ്ങളെ ബാധിക്കുന്ന നീര്‍ക്കെട്ട്) എന്ന രോഗാവസ്ഥ പ്രകടമാകുന്നത്.

 

 

Health

ഇരുപതുകാരനില്‍ ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം

ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Published

on

ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം കണ്ടെത്തിയതായി കോലഞ്ചേരി മെഡിക്കല്‍ കോളജ്. ചികിത്സയ്ക്കുവെണ്ടി എത്തിയ ഇരുപത് വയസ്സുകാരനിലാണ് വകഭേദം കണ്ടെത്തിയത്.

ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാധാരണ ഒരാഴ്ചയ്ക്കപ്പുറം ഡെങ്കിപ്പനി നീണ്ടുനില്‍ക്കാറില്ല. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ശക്തമായ പനി തുടര്‍ന്നതിനാല്‍ രോഗിയെ മറ്റു പരിശോധനകള്‍ക്ക് വിധേയമാക്കി. പല അവയവങ്ങളെയും ഒരേസമയം ബാധിക്കുന്ന നീര്‍ക്കെട്ട് രോഗിക്കുള്ളതായി പരിശോധനയിലൂടെ കണ്ടെത്തി.

തുടര്‍ന്നുള്ള പരിശോധനകളില്‍ രോഗിക്ക് ഡെങ്കിപ്പനിയുടെ അപൂര്‍വ്വ രോഗാവസ്ഥയായ എച്ച്എല്‍എച്ച് സിന്‍ഡ്രോം(ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ്) ഉണ്ടെന്ന് സ്ഥിരീകരിച്ചു. ചികിത്സ പൂര്‍ത്തിയാക്കി രോഗി ആശുപത്രി വിട്ടതായും കോലഞ്ചേരി മെഡിക്കല്‍ കോളജ് പറഞ്ഞു. എച്ച്എല്‍എച്ച് സിന്‍ഡ്രോം ഡെങ്കിപ്പനിയില്‍ വളരെ അപൂര്‍വ്വമായേ കാണാറുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

 

Continue Reading

Health

നിപ മരണം: അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയുമായി തമിഴ്‌നാട്

നീലഗിരി, കോയമ്പത്തൂര്‍, തിരുപ്പൂർ, തേനി, തെങ്കാശി, കന്യാകുമാരി അതിര്‍ത്തികളില്‍ പരിശോധന നടത്താനാണ് നിര്‍ദേശം.

Published

on

മലപ്പുറം: മലപ്പുറത്ത് യുവാവ് മരിച്ചത് നിപ മൂലമെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍. 24 മണിക്കൂറും ആരോഗ്യപ്രവര്‍ത്തകര്‍ അതിര്‍ത്തികളില്‍ പരിശോധന നടത്തും. നീലഗിരി, കോയമ്പത്തൂര്‍, തിരുപ്പൂർ, തേനി, തെങ്കാശി, കന്യാകുമാരി അതിര്‍ത്തികളില്‍ പരിശോധന നടത്താനാണ് നിര്‍ദേശം.

അതേസമയം നിപ ബാധിച്ച് യുവാവ് മരിച്ച മലപ്പുറത്ത് സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണത്തിൽ വർധന. ഇന്നത്തെ കണക്ക് പ്രകാരം 255 പേരെ പട്ടികയിലുൾപ്പെടുത്തി. രോഗ ബാധയെ തുടർന്ന് മേഖലയിൽ ശക്തമായ നിരീക്ഷണം നടക്കുന്നത് കൊണ്ടാണ് ഈ വർധനവെന്നും ആശങ്കപ്പെടാനില്ലെന്നും ആരോഗ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമ്പർക്ക പട്ടികയിൽ 32 പേർ ഹൈ റിസ്‌ക് കാറ്റഗറിയിലാണ്.

Continue Reading

Health

പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മഞ്ഞപ്പിത്ത വ്യാപനം; 65 കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു.

പ്രദേശത്തെ കൂള്‍ബാറില്‍ നിന്നുമാകാം അസുഖ ബാധയെന്ന് സംശയമുണ്ട്.

Published

on

പേരാമ്പ്ര വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മഞ്ഞപ്പിത്ത വ്യാപനം. സ്‌കൂളിലെ 65 കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌കൂളില്‍ ഇന്ന് ഉച്ചഭക്ഷണം വിതരണം ചെയ്യില്ലെന്ന് അധികൃതര്‍ അറിയിച്ചു. പ്രദേശത്തെ കൂള്‍ബാറില്‍ നിന്നുമാകാം അസുഖ ബാധയെന്ന് സംശയമുണ്ട്. സ്‌കൂളിലെ കൂളറിലും കിണറിലും രോഗാണു സാന്നിധ്യം ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Continue Reading

Trending