Connect with us

kerala

മട്ടാഞ്ചേരിയില്‍ വാഹനമിടിച്ച ശേഷം നിര്‍ത്താതെ പോയി; നടന്‍ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

മട്ടാഞ്ചേരി സ്വദേശിയുടെ പരാതിയിലാണ് കേസ്.

Published

on

മട്ടാഞ്ചേരിയില്‍ വാഹനമിടിച്ച ശേഷം നിര്‍ത്താതെ പോയെന്ന പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസ്. മട്ടാഞ്ചേരി സ്വദേശിയുടെ പരാതിയിലാണ് കേസ്. ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മട്ടാഞ്ചേരിയില്‍ വച്ച് കാറിടിച്ച ശേഷം ശ്രീനാഥ് ഭാസി നിര്‍ത്താതെ പോയെന്നായിരുന്നു മട്ടാഞ്ചേരി സ്വദേശി പൊലീസിന് നല്‍കിയ പരാതി. കേസില്‍ നടനെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയിട്ടില്ല.

 

 

 

 

kerala

പുലിപ്പല്ല് മാല ഉപയോഗിക്കുന്നു; സുരേഷ് ഗോപിക്കെതിരെ പരാതി

റാപ്പര്‍ വേടന്‍ പുലിപ്പല്ല് കൈവശം വച്ചെന്ന കേസില്‍ ഇന്ന് അറസ്റ്റിലായിരുന്നു.

Published

on

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പുലിപ്പല്ല് മാല ഉപയോഗിക്കുന്നുവെന്ന് ചൂണ്ടികാട്ടി പരാതി. യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ വക്താവുമായ മുഹമ്മദ് ഹാഷിം ആണ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കണമെന്നും വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് ലംഘനമാണിതെന്നും പരാതിയില്‍ പറയുന്നു.

റാപ്പര്‍ വേടന്‍ പുലിപ്പല്ല് കൈവശം വച്ചെന്ന കേസില്‍ ഇന്ന് അറസ്റ്റിലായിരുന്നു. വനംവകുപ്പാണ് വേടനെ അറസ്റ്റ് ചെയ്തത്. മൃഗവേട്ടയടക്കമുള്ള വകുപ്പുകളാണ് വേടനെതിരെ ചുമത്തിയിരിക്കുന്നത്. പെരുമ്പാവൂര്‍ കോടനാട്ടെ ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് നടപടി.

പുലിപ്പല്ല് തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നും ഒറിജിനല്‍ ആണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് വേടന്റെ മൊഴി. ചെന്നൈയിലെ പരിപാടിക്കിടെയാണ് പുലിപ്പല്ല് സമ്മാനമായി ലഭിച്ചതെന്നും ഇന്‍സ്റ്റഗ്രാം വഴിയാണ് രഞ്ജിത് കുമ്പിടിയെ പരിചയമെന്നും വേടന്‍ മൊഴി നല്‍കി.

Continue Reading

india

മംഗളൂരുവില്‍ സംഘപരിവാര്‍ ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മലയാളി

കൊല്ലപ്പെട്ടത് വയനാട് പുല്‍പള്ളി സ്വദേശി അഷ്റഫ്

Published

on

മംഗളൂരുവില്‍ സംഘപരിവാര്‍ ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മലയാളി. കൊല്ലപ്പെട്ടത് വയനാട് പുല്‍പള്ളി സ്വദേശി അഷ്റഫ്. ഇന്നലെ മംഗളൂരുവിലെ കുടുപ്പിയില്‍ ക്രിക്കറ്റ് മാച്ചിനിടയിലാണ് ആക്രമണമുണ്ടായത്. പാക്കിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ചാണ് ആള്‍കൂട്ടം ആക്രമിച്ചതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ 19 പേര്‍ക്കെതിരെ മംഗളൂരു പോലീസ് കേസെടുത്തു. ഇതില്‍ 15 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറയുന്നു.

Continue Reading

kerala

മുഖ്യമന്ത്രി പങ്കെടുത്ത എല്‍ഡിഎഫ് പരിപാടിക്ക് പിന്നാലെ കോട്ടയത്ത് വന്‍ ഗതാഗതക്കുരുക്ക് ആംബുലന്‍സുകള്‍ കുടുങ്ങിക്കിടക്കുന്നു

രിപാടിക്ക് എത്തിയ ബസ്സുകള്‍ റോഡില്‍ നിറഞ്ഞ് മണിക്കൂറുകള്‍ നീണ്ട രൂക്ഷമായ ഗതാഗതക്കുരുക്കാണ് കോട്ടയം നഗരത്തില്‍ ഉണ്ടായിരിക്കുന്നത്.

Published

on

മുഖ്യമന്ത്രി പങ്കെടുത്ത എല്‍ഡിഎഫ് പരിപാടിക്ക് പിന്നാലെ ആംബുലന്‍സിനെ പോലും കടത്തി വിടാന്‍ സാധിക്കാതെ കനത്ത ഗതാഗതക്കുരുക്കില്‍ കുടുങ്ങി കോട്ടയം. പരിപാടിക്ക് എത്തിയ ബസ്സുകള്‍ റോഡില്‍ നിറഞ്ഞ് മണിക്കൂറുകള്‍ നീണ്ട രൂക്ഷമായ ഗതാഗതക്കുരുക്കാണ് കോട്ടയം നഗരത്തില്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍ പരിപാടി മുന്നില്‍ കണ്ട് ആവശ്യത്തിന് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിപ്പിച്ചിട്ടില്ലായിരുന്നു. ആംബുലന്‍സുകള്‍ ഉള്‍പ്പെടെ കുരുക്കില്‍പ്പെട്ടു കിടക്കുകയാണ്. ഇതോടൊപ്പം നിര്‍ത്താതെ പെയ്യുന്ന ശക്തമായ മഴയും ട്രാഫിക് നിയന്ത്രണത്തില്‍ പ്രതിസന്ധിയായി മാറിയിട്ടുണ്ട്.

Continue Reading

Trending