Connect with us

Culture

അഫ്രീദിയുടെ മകള്‍ സിംഹത്തിനൊപ്പം; അമ്പരപ്പില്‍ സോഷ്യല്‍ മീഡിയ

Published

on

മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി ട്വിറ്ററില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലിപ്പോള്‍ ചൂടുള്ള ചര്‍ച്ചാവിഷയം. തന്റെ മൂന്നാമത്തെ മകള്‍ അസ്മറ, താന്‍ വിക്കറ്റ് നേടിയ ശേഷം നടത്തുന്ന ആഹ്ലാദപ്രകടനത്തെ അനുകരിക്കുന്ന ചിത്രമാണ് അഫ്രീദി പുറത്തുവിട്ടത്. എന്നാല്‍ അഫ്രീദിയുടെ വീട്ടില്‍ നിന്നെടുത്തതെന്ന് കരുതുന്ന ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ഒരു സിംഹം കിടക്കുന്നത് ചൂടേറിയ ചര്‍ച്ചയ്ക്ക് കാരണമായി.

‘പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കുക എന്നത് സന്തോഷകരമാണ്. എന്റെ വിക്കറ്റ് ടേക്കിങ് സെലിബ്രേഷന്‍ എന്റെ മകള്‍ അനുകരിക്കുന്നത് കാണുന്നതാണ് ലോകത്തെ ഏറ്റവും നല്ല വൈകാരികാനുഭവം. ഒപ്പം, നാം മൃഗങ്ങളെ സംരക്ഷിക്കാനും മറക്കരുത്. അവരും സ്‌നേഹവും പരിചരണവും അര്‍ഹിക്കുന്നുണ്ട്.’ മകളുടെ ഫോട്ടോയ്‌ക്കൊപ്പം അഫ്രീദി കുറിച്ചു. ഇതോടൊപ്പം ഒരു മാന്‍കുഞ്ഞിനെ മടിയിലിരുത്തി കുപ്പിപ്പാല്‍ നല്‍കുന്ന ചിത്രവും അഫ്രീദി ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചു.

വീട്ടില്‍ സിംഹത്തെ വളര്‍ത്തുന്നതിലെ അത്ഭുതം പല ആരാധകരും പങ്കുവെച്ചപ്പോള്‍ സിംഹത്തെ ചങ്ങലയില്‍ ബന്ധിച്ചതിലുള്ള പരിഭവമാണ് മറ്റു ചിലര്‍ ഉന്നയിച്ചത്. ചിലര്‍ക്കറിയേണ്ടത് അഫ്രീദി ‘വളര്‍ത്തുന്ന’ സിംഹത്തിന്റെ പേരും മറ്റു വിശേഷങ്ങളുമായിരുന്നു. വന്യജീവിയായ സിംഹത്തെ വീട്ടില്‍ കെട്ടിയിട്ടു വളര്‍ത്തുന്നതിനെയും ചിലര്‍ വിമര്‍ശിച്ചു.

മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ക്യാപ്ടനായ അഫ്രീദിക്ക് നാല് പെണ്‍മക്കളാണുള്ളത്. അഖ്‌സ, അജ്‌വ, അസ്മറ, അന്‍ഷ. കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങള്‍ അഫ്രീദി തന്നെ ഇടക്കിടെ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുള്ളതിനാല്‍ മക്കളും ആരാധകര്‍ക്ക് പരിചിതരാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

കണ്ണൂർ രാജരാജേശ്വര ക്ഷേത്രത്തിൽ മമ്മൂട്ടിയുടെ പേരിൽ ‘പൊന്നിൻകുടം വഴിപാട്’

Published

on

കണ്ണൂർ തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തിൽ മമ്മൂട്ടിക്ക് വേണ്ടി പൊന്നിൻകുടം വഴിപാട്. മമ്മൂട്ടിയുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി തിരുവനന്തപുരം സ്വദേശിയായ എ. ജയകുമാർ പൊന്നിൻകുടം വഴിപാട് നടത്തി. ഉത്രം നക്ഷത്രത്തിലായിരുന്നു വഴിപാട്. ക്ഷേത്രത്തിലെ ആരാധനാ മൂർത്തിയായ രാജരാജേശ്വരന്റെ ഫോട്ടോ നൽകിയാണ് ജയകുമാറിനെ ക്ഷേത്ര ഉദ്യോഗസ്ഥർ സ്വീകരിച്ചത്.
ഈ വർഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ക്ഷേത്രത്തിലെത്തി ‘പൊന്നിൻകുടം’ വഴിപാട് കഴിപ്പിച്ച വിവരം വാർത്തയായിരുന്നു. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത, കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ, ഐസിസി മുൻ ചെയർമാൻ എൻ. ശ്രീനിവാസൻ എന്നിവരും മുൻകാലങ്ങളിൽ ക്ഷേത്രത്തിലെത്തി ഇതേ വഴിപാട് കഴിപ്പിച്ചിട്ടുണ്ട്.
Continue Reading

Film

‘പരം സുന്ദരി’ മലയാളികളെയും കേരളത്തെയും തെറ്റായി ചിത്രീകരിക്കുന്നു: രഞ്ജിത്ത് ശങ്കര്‍

സിനിമ കേരളത്തെയും മലയാളികളെയും ”വളരെ മോശമായി” ചിത്രീകരിച്ചിട്ടുണ്ടെന്നാണ് രഞ്ജിത്തിന്റെ ആരോപണം.

Published

on

കൊച്ചി: ജാന്‍വി കപൂര്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര എന്നിവര്‍ നായകനായെത്തിയ പുതിയ ഹിന്ദി ചിത്രം ‘പരം സുന്ദരി’യെ കടുത്ത വിമര്‍ശനവുമായി മലയാള സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. സിനിമ കേരളത്തെയും മലയാളികളെയും ”വളരെ മോശമായി” ചിത്രീകരിച്ചിട്ടുണ്ടെന്നാണ് രഞ്ജിത്തിന്റെ ആരോപണം.

തുഷാര്‍ ജലോട്ട സംവിധാനം ചെയ്ത ഈ സിനിമയില്‍ ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ ഒരു മലയാളി പെണ്‍കുട്ടിയായി അഭിനയിക്കുന്നു. എന്നാല്‍ ചിത്രത്തിലെ മലയാളം സംഭാഷണങ്ങളും കഥാപാത്രങ്ങളുടെ ആവിഷ്‌കാരവും സമൂഹമാധ്യമങ്ങളില്‍ വലിയ ട്രോളുകളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു.

”മറ്റേതൊരു സിനിമയെയും പോലെ തന്നെ ‘പരം സുന്ദരി’യും കേരളത്തെ വളരെയധികം പിന്നാക്കമായ ഒരു സംസ്ഥാനമായി ചിത്രീകരിക്കുന്നു. മൊബൈല്‍ ഡാറ്റയോ ഇന്റര്‍നെറ്റോ പരിണാമമോ ഇല്ലാത്ത പ്രദേശമായി കേരളത്തെ കാണിക്കുന്നതാണ് സിനിമ. യഥാര്‍ത്ഥ കേരളം ഇതിനേക്കാള്‍ മുന്നോട്ടുപോയിരിക്കുകയാണ്. സിനിമകളും അതിനനുസരിച്ച് മാറേണ്ട സമയമിതിവരെ കഴിഞ്ഞു,” എന്നായിരുന്നു രഞ്ജിത്ത് ശങ്കര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ചിത്രത്തില്‍ സിദ്ധാര്‍ഥ് മല്‍ഹോത്ര ഒരു ഉത്തരേന്ത്യന്‍ യുവാവായും ജാന്‍വി കപൂര്‍ മലയാളി പെണ്‍കുട്ടിയായ സുന്ദരിയായും എത്തുന്നു. സിദ്ധാര്‍ഥ് അവതരിപ്പിച്ച കഥാപാത്രം പരം ആണെന്ന് വലിരല വേല ശേഹേല ‘പരം സുന്ദരി’.

ചങ്ങനാശ്ശേരിയിലായിരുന്നു ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിംഗ് നടന്നത്. മഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജന്‍ നിര്‍മ്മിച്ച ഈ റൊമാന്റിക് കോമഡി ചിത്രത്തില്‍ മലയാളി നടന്‍ രഞ്ജി പണിക്കരും പ്രധാന വേഷമിട്ടിട്ടുണ്ട്.

Continue Reading

Film

ദിലീപ് ചിത്രം ‘ഭഭബ’യില്‍ നിന്ന് ഷാന്‍ റഹ്‌മാന്‍ പിന്മാറിയോ?; ചര്‍ചചെയ്ത് സോഷ്യല്‍ മീഡിയ

ചിത്രത്തിന്റെ ടീസറും മറ്റ് പ്രമോഷണല്‍ വീഡിയോകളും പുറത്തുവന്നതിനു പിന്നാലെ പശ്ചാത്തല സംഗീതം സംബന്ധിച്ച് ആരാധകരില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Published

on

കൊച്ചി: ദിലീപ് നായകനാകുന്ന പുതിയ ചിത്രം ‘ഭഭബ’യെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ ശക്തമാകുകയാണ്. ചിത്രത്തിന്റെ എല്ലാ പോസ്റ്ററുകളും സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാന്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് നീക്കം ചെയ്തതോടെയാണ് സംശയങ്ങള്‍ ശക്തമായത്.

ചിത്രത്തിന്റെ ടീസറും മറ്റ് പ്രമോഷണല്‍ വീഡിയോകളും പുറത്തുവന്നതിനു പിന്നാലെ പശ്ചാത്തല സംഗീതം സംബന്ധിച്ച് ആരാധകരില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷാന്‍ റഹ്‌മാന്‍ ചിത്രവുമായി ബന്ധമുള്ള എല്ലാ പോസ്റ്റുകളും ഡിലീറ്റ് ചെയ്തത്.

ഇത് അദ്ദേഹത്തിന്റെ പദ്ധതിയില്‍ നിന്ന് പിന്മാറ്റത്തിന്റെ സൂചനയാണോ എന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ഇതിനു മുമ്പും ഷാന്‍ റഹ്‌മാന്‍ സംഗീതം ഒരുക്കിയ ചില ചിത്രങ്ങളില്‍ മാറ്റങ്ങള്‍ സംഭവിച്ചതിന്റെ ഉദാഹരണങ്ങള്‍ ഉണ്ട് മിന്നല്‍ മുരളിയില്‍ രം സുശിന്‍ ശ്യാം, കിംഗ് ഓഫ് കൊത്തയില്‍ ജെക്‌സ് ബിജോയ്, നെയ്മറില്‍ ഗോപി സുന്ദര്‍ എന്നിവരാണ് അവസാനമായി സംഗീത സംവിധാനം നിര്‍വഹിച്ചത്. എന്നാല്‍ ഷാന്‍ റഹ്‌മാന്റെ ചില ഗാനങ്ങള്‍ ആ സിനിമകളില്‍ ഉള്‍പ്പെടുത്തിയിരുന്നു.

അതിനാല്‍ തന്നെ, ‘ഭഭബ’യിലും ഷാന്‍ റഹ്‌മാന്‍ ഒരുക്കിയ ചില ട്രാക്കുകള്‍ നിലനില്‍ക്കുമോ എന്നും ആരാധകര്‍ ചോദിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ജെക്‌സ് ബിജോയ് ചിത്രത്തില്‍ സംഗീതം കൈകാര്യം ചെയ്യുമെന്ന് ചില പേജുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും, അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഭഭബ’യില്‍ ദിലീപിനൊപ്പം വിനീത് ശ്രീനിവാസന്‍, ധൈര്യ ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. കൂടാതെ, മോഹന്‍ലാലിന്റെ അതിഥി വേഷം തന്നെയാണ് ചിത്രത്തിനെ ചുറ്റിപ്പറ്റിയ ആകാംക്ഷ വര്‍ധിപ്പിക്കുന്നത്.

ചിത്രം ഡിസംബര്‍ 18ന് റിലീസ് ചെയ്യാനിരിക്കുകയാണ്.

 

Continue Reading

Trending