Connect with us

News

വീണ്ടും അഫ്ഗാന്‍ വിജയഗാഥ; നെതര്‍ലന്‍ഡ്സിനെ ഏഴ് വിക്കറ്റുകള്‍ക്ക് തകര്‍ത്തു

നെതര്‍ലന്‍ഡ്സിനെ ഏഴ് വിക്കറ്റുകള്‍ക്ക് തകര്‍ത്തു

Published

on

ഏകദിന ലോകകപ്പില്‍ വീണ്ടും അഫ്ഗാനിസ്ഥാന്‍ വിജയം. നെതര്‍ലന്‍ഡ്സിനെ ഏഴ് വിക്കറ്റുകള്‍ക്കാണ് അഫ്ഗാനിസ്താന്‍ പരാജയപ്പെടുത്തിയത്. ഡച്ച് പടയെ 179 റണ്‍സിലൊതുക്കിയ അഫ്ഗാന്‍ മറുപടി ബാറ്റിങ്ങില്‍ വെറും 31.3 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തിയ അഫ്ഗാന്‍ 181 റണ്‍സ് നേടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൃശൂരിലെ തീരദേശ പ്രദേശത്തുള്ള ഒമ്പത് പഞ്ചായത്തുകളില്‍ അടിയന്തരമായി കുടിവെള്ളമെത്തിക്കണം; ഹൈക്കോടതി

ഉത്തരവ് നടപ്പിലാക്കുന്നതില്‍ പിഴവ് സംഭവിച്ചാല്‍ സെക്രട്ടറിമാര്‍ ഉത്തരവാദികളായിരിക്കുമെന്നും കോടതി അറിയിച്ചു

Published

on

തൃശൂര്‍: ജില്ലയിലെ തീരദേശ പ്രദേശത്തുള്ള ഒമ്പത് പഞ്ചായത്തുകളില്‍ അടിയന്തരമായി കുടിവെള്ളമെത്തിക്കാന്‍ ഹൈകോടതി ഉത്തരവ്. കുടിവെള്ളം ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം വാട്ടര്‍ അതോറിട്ടിക്കും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കുമാണെന്ന് കോടതി വ്യക്തമാക്കി. കുടിവെള്ളമെത്തിക്കുന്ന കാര്യത്തില്‍ ഉറപ്പുവരുത്തണമെന്ന് കലക്ടര്‍ക്കും കോടതി നിര്‍ദേശം നല്‍കി. ഉത്തരവ് നടപ്പിലാക്കുന്നതില്‍ പിഴവ് സംഭവിച്ചാല്‍ സെക്രട്ടറിമാര്‍ ഉത്തരവാദികളായിരിക്കുമെന്നും കോടതി അറിയിച്ചു.

പൈപ്പ് ലൈന്‍ വഴിയോ ടാങ്കര്‍ ലോറിയിലോ കുടിവെള്ള വിതരണം ഉറപ്പ് വരുത്തണമെന്നായിരുന്നു 2023ലെ ഉത്തരവ്. നേരത്തെ, ശ്രീനാരായണപുരം പഞ്ചായത്തില്‍ കുടിവെള്ള വിതരണത്തിന് പുറപ്പെടുവിച്ച ഉത്തരവ് നാട്ടിക ഫര്‍ക്ക പദ്ധതിക്ക് കീഴില്‍ വരുന്ന മറ്റു പഞ്ചായത്തുകളായ ഏങ്ങണ്ടിയൂര്‍, വാടാപ്പള്ളി, തളിക്കുളം, നാട്ടിക, വലപ്പാട്, എടത്തിരുത്തി, കയ്പമംഗലം, മതിലകം, പെരിഞ്ഞനം തുടങ്ങിയിടങ്ങളിലും നടപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

തുടര്‍ച്ചയായ കുടിവെള്ള വിതരണം ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് പി. സീതി, ധര്‍മരാജന്‍ എന്നിവര്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് കോടതിയുടെ നിര്‍ദേശം.

Continue Reading

india

കാറിന് മുകളിലേക്ക് കണ്ടെയ്നര്‍ ലോറി മറിഞ്ഞു; കുട്ടികളടക്കം ആറുപേര്‍ മരിച്ചു

ബെംഗളൂരു റൂറലിലെ നീലമംഗലയ്ക്ക് സമീപം ദേശീയപാത 48-ലാണ് അപകടമുണ്ടായത്.

Published

on

കാറിന് മുകളിലേക്ക് കണ്ടെയ്നര്‍ ലോറി മറിഞ്ഞ് രണ്ടുകുട്ടികളടക്കം ആറുപേര്‍ക്ക് ദാരുണാന്ത്യം. ബെംഗളൂരു റൂറലിലെ നീലമംഗലയ്ക്ക് സമീപം ദേശീയപാത 48-ലാണ് അപകടമുണ്ടായത്. വിജയപുരയിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ പോയവര്‍ സഞ്ചരിച്ച വോള്‍വോ കാറാണ് അപകടത്തില്‍പ്പെട്ടത്.

ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ബെംഗളൂരുവില്‍ നിന്ന് തുമകുരുവിലേക്ക് പോകുകയായിരുന്നു കണ്ടെയ്നര്‍ ലോറി. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ‘കാറും ലോറിയും ഒരേ ദിശയിലായിരുന്നു സഞ്ചരിച്ചിരുന്നത്. ഇതിനിടെ മറ്റൊരു ട്രക്കുമായി കണ്ടെയ്നര്‍ ലോറി കൂട്ടിയിടിച്ചു. രണ്ടു ട്രക്കുകളും മറിഞ്ഞു. എന്നാല്‍ കണ്ടെയ്നര്‍ ലോറി കാറിന് മുകളിലേക്കാണ് മറിഞ്ഞത്. കാറിലുണ്ടായിരുന്ന ആറുപേരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചതായാണ് വിവരം.

ക്രെയിനുംമറ്റും ഉപയോഗിച്ചാണ് കണ്ടെയ്നര്‍ ലോറി കാറിന് മുകളില്‍നിന്ന് മാറ്റിയത്. മൃതദേഹങ്ങള്‍ നീലമംഗല സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Continue Reading

kerala

ഡ്രസ്സ് കോഡിന് പണം നല്‍കിയില്ല; വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട എട്ടു വാഹനങ്ങള്‍ തല്ലി തകര്‍ത്തു

600 രൂപ നല്‍കിയില്ലെന്നാരോപിച്ചായിരുന്നു ആക്രമണം

Published

on

പാലക്കാട്: സുഹൃത്തിന്റെ വിവാഹത്തിന് ഡ്രസ്സ് കോഡിന് പണം നല്‍കാത്തതിന് വീട്ടില്‍ അതിക്രമിച്ച് കയറി വീട്ട് മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന എട്ട് വാഹനങ്ങളും തകര്‍ത്തു. പാലക്കാട് കോട്ടയില്‍ കീഴത്തൂര്‍ കരിയാട്ടു പറമ്പ് വീട്ടില്‍ മന്‍സൂറിന്റെ വീട്ടിലായിരുന്നു ആക്രമണം.

600 രൂപ നല്‍കിയില്ലെന്നാരോപിച്ചായിരുന്നു ആക്രമണം. ഇന്നലെ അര്‍ധരാത്രി വീട്ടിലെത്തിയ സംഘം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന എട്ടു വാഹനങ്ങളും തല്ലി തകര്‍ക്കുകയായിരുന്നു. ഡ്രസ്സ് കോഡ് എടുക്കുന്നതിന് പണം നല്‍കാത്തതുമായി ബന്ധപ്പെട്ട് മന്‍സൂറും സുഹൃത്തുക്കളും തമ്മില്‍ നേരത്തെ വാക്ക് തര്‍ക്കവും കയ്യാങ്കളിയും നടന്നിരുന്നു. ഇതിന്റെ വൈരാഗ്യമാണ് വീട്ടില്‍ കയറി ആക്രമിച്ചതിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. മാരക ആയുധങ്ങളുമായാണ് അക്രമിസംഘം എത്തിയതെന്നും മന്‍സൂര്‍ പറഞ്ഞു.

Continue Reading

Trending