Connect with us

kerala

ഇന്നാട്ടിലെ സ്ത്രീകളോട് പിണറായി സർക്കാരിന് മറുപടി പറയേണ്ടിവരും: അഡ്വ. ഹരീഷ് വാസുദേവൻ

ഈ സർക്കാർ ചൂട്ട് പിടിക്കുന്നത് ഏത് സ്ത്രീവിരുദ്ധന്മാർക്കെന്നും അഡ്വ. ഹരീഷ്

Published

on

46 ലക്ഷം രൂപ ചിലവഴിട്ട് സിനിമാ മേഖലയിലെ ജെണ്ടർ ഇഷ്യൂസ് പഠിക്കാൻ നിയമിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് ഇതു സർക്കാർ ഇതുവരെ പ്രസിദ്ധീകരിക്കാത്തത് സ്ത്രീവിരുദ്ധർക്ക് സഹായം ചെയ്യാനാണെന്ന് ഹൈക്കോടതി അഭിഭാഷകൻ അഡ്വ ഹരീഷ് വാസുദേവൻ. ഈ സർക്കാർ ചൂട്ട് പിടിക്കുന്നത് ഏത് സ്ത്രീവിരുദ്ധന്മാർക്കാണെന്നും അദ്ദേഹം ചോദിക്കുന്നു. ഏതൊക്കെ സ്ത്രീവിരുദ്ധരെയാണ് ജസ്റ്റിസ്.ഹേമ കമ്മീഷൻ പ്രതിക്കൂട്ടിൽ നിർത്തുന്നത്? ആ പ്രതികളുടെ പേരുകൾ സമൂഹത്തിൽ വരരുത് എന്നു സർക്കാരിന് എന്താണിത്ര വാശി?, ഈ റിപ്പോർട്ട് പൂഴ്ത്തി വെയ്ക്കുക വഴി സർക്കാർ സ്ത്രീവിരുദ്ധർക്ക് സഹായം ചെയ്യുകയല്ലേ എന്ന ചോദ്യത്തിനു ഇന്നാട്ടിലെ സ്ത്രീകളോട് പിണറായി വിജയൻ സർക്കാരിന് തെരഞ്ഞെടുപ്പ് കാലത്തെങ്കിലും മറുപടി പറയേണ്ടി വരും.: അഡ്വ. ഹരീഷ് ചോദിക്കുന്നു.

അഡ്വ ഹരീഷ് വാസുദേവന്റെ ഫേസ് ബുക്ക് പേജിന്റെ പൂർണ്ണരൂപം:

ഈ സർക്കാർ ചൂട്ട് പിടിക്കുന്നത് ഏത് സ്ത്രീവിരുദ്ധന്മാർക്ക്??

46 ലക്ഷം രൂപയാണ് ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് ഉണ്ടാക്കാൻ ഈ സർക്കാർ ചെലവിട്ടത്. സിനിമാ മേഖലയിലെ ജെണ്ടർ ഇഷ്യൂസ് പഠിക്കാനാണ് കമ്മിറ്റി. റിപ്പോർട്ട് നൽകിയിട്ട് മാസങ്ങളായി. ഇതുവരെ റിപ്പോർട്ട് സർക്കാർ പ്രസിദ്ധീകരിച്ചിട്ടില്ല. പ്രസിദ്ധീകരിക്കരുത് എന്ന നിബന്ധനയിൽ വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടെങ്കിൽ അക്കാര്യം മാത്രം മറച്ചുവെച്ചു റിപ്പോർട്ടിന്റെ ബാക്കി ഭാഗം ജനങ്ങൾക്ക് മുൻപാകെ വെയ്ക്കാൻ സർക്കാരിന് ബാധ്യതയുണ്ട്.

ജനങ്ങളുടെ നികുതി പണം എടുത്ത് ചെലവാക്കി ഉണ്ടാക്കിയ റിപ്പോർട്ട് വായിക്കാൻ ജനത്തിന് അവകാശമുണ്ട്. അതിന്മേൽ നടപടി എടുക്കുമോ ഇല്ലയോ എന്നതൊക്കെ സർക്കാർ കാര്യം. റിപ്പോർട്ട് പൂഴ്ത്തി വെയ്ക്കാൻ അതൊന്നും ന്യായമല്ല. റിപ്പോർട്ടിലെ ഉള്ളടക്കമെന്ന പേരിൽ സർക്കാരിന് തോന്നുന്ന കാര്യങ്ങൾ പറയലല്ല മര്യാദ. സ്ത്രീകളുടെ പിന്തുണ ചോദിച്ചു അധികാരത്തിൽ വന്ന ഒരു സർക്കാരിന് പ്രത്യേകിച്ചും.

ഏതൊക്കെ സ്ത്രീവിരുദ്ധരെയാണ് ജസ്റ്റിസ്.ഹേമ കമ്മീഷൻ പ്രതിക്കൂട്ടിൽ നിർത്തുന്നത്? ആ പ്രതികളുടെ പേരുകൾ സമൂഹത്തിൽ വരരുത് എന്നു സർക്കാരിന് എന്താണിത്ര വാശി?
ഈ റിപ്പോർട്ട് പൂഴ്ത്തി വെയ്ക്കുക വഴി സർക്കാർ സ്ത്രീവിരുദ്ധർക്ക് സഹായം ചെയ്യുകയല്ലേ എന്ന ചോദ്യത്തിനു ഇന്നാട്ടിലെ സ്ത്രീകളോട് പിണറായി വിജയൻ സർക്കാരിന് തെരഞ്ഞെടുപ്പ് കാലത്തെങ്കിലും മറുപടി പറയേണ്ടി വരും.

നിയമസഭാ സമ്മേളനം തീരും മുൻപ്, 46 ലക്ഷം ചെലവിട്ടുണ്ടാക്കിയ ആ റിപ്പോർട്ട് സഭാ മേശപ്പുറത്ത് വെയ്ക്കാൻ ഒരു പൗരനെന്ന നിലയിൽ ഞാൻ സർക്കാരിനോട് ആവശ്യപ്പെടുന്നു.

kerala

മീനച്ചിലാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളെ കാണ്മാനില്ല

Published

on

കോട്ടയം : കോട്ടയം ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളെ കാണാനില്ല.

കുളിക്കാനായി എത്തിയ നാലംഗ സംഘത്തിലെ രണ്ട് പേരെയാണ് കാണാതായത്. ഭരണങ്ങാനത്ത് ജര്‍മന്‍ ഭാഷ പഠിക്കാന്‍ എത്തിയവരാണ് അപകടത്തില്‍ പെട്ടത്. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി തിരച്ചില്‍ തുടരുകയാണ്.

Continue Reading

kerala

വയനാട്ടില്‍ ആഡംബര കാറില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

വയനാട്ടില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍.

Published

on

വയനാട്ടില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍. കണ്ണൂര്‍ അഞ്ചാംപീടിക സ്വദേശിയായ കീരിരകത്ത് വീട്ടില്‍ കെ ഫസല്‍, തളിപറമ്പ് സ്വദേശിനിയായ കെ ഷിന്‍സിത എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തു. വാഹനപരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്.

ഇരുവരും സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാറും 96,290 രൂപയും മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിന്റെ ഡിക്കിയില്‍ രണ്ടു കവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഉപയോഗത്തിനും വില്‍പനയ്ക്കുമായി ബെംഗളൂരുവില്‍ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.

വെള്ളമുണ്ട എസ്എച്ച്ഒ ടി.കെ. മിനിമോളുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പരിശോധന നടത്തിയത്.

Continue Reading

kerala

വടകരയില്‍ അയല്‍വാസിയുടെ കുത്തേറ്റ് മൂന്ന് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

Published

on

കുട്ടോത്ത് മൂന്ന് പേര്‍ക്ക് അയല്‍വാസിയുടെ കുത്തേറ്റു. മലച്ചാല്‍ പറമ്പത്ത് ശശി, രമേശന്‍, ചന്ദ്രന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. മൂന്നു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം 7.30 ഓടെയായിരുന്നു സംഭവം. ഇവരുടെ അയല്‍വാസിയായ മലച്ചാല്‍ പറമ്പത്ത് ഷനോജാണ് അക്രമം നടത്തിയത്.
അതേസമയം ശശിയുടെ പരിക്ക് ഗുരുതരമാണ്. ഇയാളെ വടകര പാര്‍ക്കോ ആശുപത്രിയിലും മറ്റു രണ്ടുപേരെ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതി ഷനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

Trending