india
മുസ്ലിംലീഗ് സ്ഥാനാര്ത്ഥിയായി അഡ്വ.ഹാരിസ് ബീരാന് രാജ്യസഭയിലേക്ക്

അഡ്വ. ഹാരിസ് ബീരാനെ മുസ്ലിംലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. സുപ്രിംകോടതി അഭിഭാഷകനും ഡൽഹി കെ.എം.സി.സി പ്രസിഡന്റുമായ ഹാരിസ് ബീരാൻ കാൽ നൂറ്റാണ്ട് കാലമായി രാജ്യ തലസ്ഥാനത്ത് സ്ഥിര താമസമാക്കി ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിനും നിയമ പരിരക്ഷക്കുമായി പോരാടുന്ന വ്യക്തിത്വമാണ്. പൗരത്വ ഭേദഗതി നിയമം പോലെയുള്ള സുപ്രധാന വിഷയങ്ങളിൽ മുസ്ലിംലീഗിന് വേണ്ടി സുപ്രിംകോടതിയിൽ നിലകൊണ്ട ഹാരിസ് ബീരാൻ എം.എസ്.എഫിലൂടെയാണ് സംഘടനാ രംഗത്തെത്തുന്നത്. എറണാകുളം ജില്ലയിലെ ആലുവ സ്വദേശിയാണ്. എറണാകുളം മഹാരാജാസ് കോളേജിൽ എം.എസ്.എഫ് യൂണിറ്റ് പ്രസിഡന്റായിരുന്നു. എറണാകുളം ലോ കോളേജിലും എം.എസ്.എഫിന് വേണ്ടി രംഗത്തുണ്ടായിരുന്ന ഹാരിസ് ബീരാൻ 1998 മുതൽ ഡൽഹി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.
2011 മുതൽ ഡൽഹി കെ.എം.സി.സി പ്രസിഡന്റാണ്. ദേശീയ തലത്തിൽ മുസ്ലിംലീഗിന്റെ സംഘാടനത്തിന് വേണ്ടിയും ദേശീയ ആസ്ഥാന മന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഹാരിസ് ബീരാൻ രംഗത്തുണ്ട്. ഡൽഹി കലാപം ഉൾപ്പെടെ നിരവധി പ്രതിസന്ധി ഘട്ടങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഇരകൾക്ക് സാന്ത്വനമെത്തിക്കുന്നതിനും മുന്നിൽനിന്ന് പ്രവർത്തിച്ചു. അബ്ദുന്നാസർ മഅ്ദനിക്കും സിദ്ദീഖ് കാപ്പനും നീതി ലഭ്യമാക്കുന്നതിന് ഹാരിസ് ബീരാൻ നടത്തിയ നിയമ പോരാട്ടം ശ്രദ്ധേയമായിരുന്നു. കപിൽ സിബലിനെ പോലുള്ള മുതിർന്ന അഭിഭാഷകരോടൊപ്പം യു.എ.പി.എ ദുരുപയോഗത്തിനെതിരായ നിയമ യുദ്ധത്തെ മുന്നിൽനിന്ന് നയിച്ചു. മുസ്ലിംലീഗിന്റെ പേര് മാറ്റണമെന്ന ഹർജിക്കെതിരെയും മുത്തലാഖ് ബിൽ, ഹിജാബ്, ലൗ ജിഹാദ് തുടങ്ങിയ വിഷയങ്ങളിലും ഹാരിസ് ബീരാൻ നടത്തിയ നിയമപരമായ ഇടപെടലുകൾ ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. പ്രവാസി വോട്ടവകാശത്തിന് വേണ്ടിയും ജാതി സെൻസസ് നടപ്പാക്കുന്നതിനും ഹാരിസ് ബീരാൻ നിയമപോരാട്ടം നടത്തി. ഡൽഹി കേന്ദ്രീകരിച്ച് ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയ മുന്നേറ്റത്തിന് കരുത്ത് പകരാൻ ഹാരിസ് ബീരാന്റെ രാജ്യസഭാംഗത്വം ഉപകരിക്കും. ആൾ ഇന്ത്യ ലോയേഴ്സ് ഫോറം ദേശീയ കൺവീനറായും പ്രവർത്തിക്കുന്നു. നിയമരംഗത്തെ പ്രാഗത്ഭ്യത്തിന് നിരവധി ദേശീയ, അന്തർദ്ദേശീയ പുരസ്ക്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
പിതാവ് അഡ്വ. വി.കെ ബീരാൻ ബാബരി മസ്ജിദ്, സംവരണം തുടങ്ങി നിരവധി കേസുകളിൽ ഇടപെട്ട നിയമ വിദഗ്ധനും മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറലും സി.എച്ച് മുഹമ്മദ് കോയ സാഹിബിനെ പോലുള്ള മുസ്ലിംലീഗ് നേതാക്കളുടെ ആത്മ സുഹത്തുമാണ്. മാതാവ് സൈനബ കാലടി ശ്രീശങ്കരാചാര്യ സർവ്വകലാശാലയിൽ ചരിത്ര വിഭാഗം മേധാവിയായിരുന്നു.
india
71ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം: ‘ഉള്ളൊഴുക്ക്’ മികച്ച മലയാള ചിത്രം
മികച്ച നടന് ഷാരൂഖ് ഖാനും വിക്രാന്ത് മാസിയ്ക്കും.

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള് പ്രഖ്യാപിച്ചു. മികച്ച നടന് ഷാരൂഖ് ഖാനും വിക്രാന്ത് മാസിയ്ക്കും. ജവാനിലെ പ്രകടനമാണ് ഷാരൂഖ് ഖാനെ മികച്ച നടനുള്ള പുരസ്കാരത്തിന് അര്ഹനാക്കിയത്. അതേസമയം ഷാരൂഖ് ഖാന്റെ കരിയറിലെ ആദ്യ ദേശീയ പുരസ്കാരമാണിത്.
മികച്ച നടിക്കുള്ള പുരസ്കാരം റാണി മുഖര്ജിയ്ക്ക്. മികച്ച സംവിധാനത്തിനുള്ള പുരസ്കാരം കേരള സ്റ്റോറിയിലൂടെ സുദിപ്തോ സെന് നേടി. വിധു വിനോദ് ചോപ്രയൊരുക്കിയ ട്വല്ത്ത് ഫെയിലാണ് മികച്ച ചിത്രം. മികച്ച ജനപ്രീയ സിനിമ കരണ് ജോഹര് സംവിധാനം ചെയ്ത റോക്കി ഓര് റാണി കി പ്രേം കഹാനിയാണ്.
ദേശീയ ചലച്ചിത്ര പുസ്കാരങ്ങള് ഡല്ഹിയില് പ്രഖ്യാപിച്ചു. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ‘ഉള്ളൊഴുക്ക്’ ആണ് മികച്ച മലയാള ചിത്രം. മികച്ച സഹനടിയായി ഉര്വശിയും സഹനടനായി വിജയരാഘവനും തെരഞ്ഞെടുക്കപ്പെട്ടു. ‘പൂക്കാലം’ ചിത്രത്തിലെ അഭിനയത്തിനാണ് വിജയരാഘവന് പുരസ്കാരം. ഉര്വശിയും പാര്വതിയും മുഖ്യ കഥാപാത്രങ്ങള് ആയി വരുന്ന ചിത്രമാണ് ‘ഉള്ളൊഴുക്ക്’.
പുരസ്കാര പട്ടിക
മികച്ച ആക്ഷന് കൊറിയോഫ്രി : ഹനുമാന്, നന്ദു-പൃഥ്വി
മികച്ച കൊറിയോഗ്രഫി : റോക്കി ഓര് റാണി കി പ്രേം കഹാനി, വൈഭവി മര്ച്ചന്റ്
മികച്ച ഗാനരചയീതാവ് : ബലഗം, കസര്ല ശ്യാം
മികച്ച സംഗീത സംവിധാനം: വാത്തി, ജിവി പ്രകാശ്
മികച്ച സംഗീത പശ്ചാത്തല സംഗീതം : ആനിമല്, ഹര്ഷവധന് രാമേശ്വര്
മികച്ച മേക്കപ്പ് : സാം ബഹദൂര്, ശ്രീകാന്ത് ദേശായി
മികച്ച വസ്ത്രാലങ്കാരം : സാം ബഹദൂര്
മികച്ച പ്രൊഡക്ഷന് ഡിസൈന് : 2018
മികച്ച എഡിറ്റിങ് : പൂക്കാലം, മിഥുന് മുരളി
മികച്ച സൗണ്ട് ഡിസൈനിങ് : ആനിമല്, സച്ചിന് സുധാകരന്, ഹരിഹരന് മുരളീധരന്
മികച്ച തിരക്കഥ : ബേബി (തെലുങ്ക് ) പാര്ക്കിങ് (തമിഴ്).
സംഭാഷണം : സിര്ഫ് ഏക് ബന്ദ കാഫി ഹേന്
മികച്ച ഛായാഗ്രഹണം : ദ കേരള സ്റ്റോറി
മികച്ച ഗായിക : ഛലിയ, ജവാന്, ശില്പ റാവു
മികച്ച ഗായകന് : പ്രേമിസ്തുന (ബേബി) പിവിഎന് രോഹിത്
മികച്ച ബാല താരം : സുകൃതി വേണി, കബീര് ഖണ്ഡാരെ, ട്രീഷ തോസര്, ശ്രീനിവാസ് പോകലെ, ഭാര്ഘവ്
സഹനടി : ഉര്വ്വശി (ഉള്ളൊഴുക്ക് ), ജാന്കി ബോദിവാല (വശ്)
സഹ നടന് : വിജയരാഘവന് (പൂക്കാലം ), മുത്തുപ്പേട്ട സോമു ഭാസ്കര് (പാര്ക്കിങ്)
മികച്ച നടി: റാണി മുഖര്ജി ( മിസിസ് ചാറ്റര്ജി വെഴ്സസ് നോര്വെ )
മികച്ച സംവിധാനം : സുദിപ്തോ സെന്, കേരള സ്റ്റോറി
ജനപ്രീയ സിനിമ : റോക്കി ഓര് റാണി കി പ്രേം കഹാനി
മികച്ച നടന് : ഷാരൂഖ് ഖാന് (ജവാന്), വിക്രാന്ത് മാസി (ട്വല്ത്ത് ഫെയില്)
india
കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യാപേക്ഷയെ എതിര്ത്ത് ഛത്തീസ്ഗഢ് സര്ക്കാര്; വിധി നാളെ
കേസില് ശനിയാഴ്ച ബിലാസ്പൂരിലെ എന്.ഐ.എ കോടതിയാണ് വിധി പറയുക.

ഛത്തീസ്ഗഡില് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില് വിധി നാളെ പറയും. കേസില് ശനിയാഴ്ച ബിലാസ്പൂരിലെ എന്.ഐ.എ കോടതിയാണ് വിധി പറയുക. ഇതോടെ കന്യാസ്ത്രീകള് ഇന്നും ജയിലില് തുടരേണ്ടി വരും.
ഹരജിയില് ഇന്നു വാദം പൂര്ത്തിയായി. ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സര്ക്കാര് എതിര്ത്തുവെന്നാണ് റിപ്പോര്ട്ട്. കേസന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
സംസ്ഥാന സര്ക്കാര് ജാമ്യാപേക്ഷയെ എതിര്ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നെങ്കിലും വിപരീതമായാണ് പ്രോസിക്യൂഷന് കോടതിയില് ജാമ്യാപേക്ഷയെ എതിര്ത്തത്. കന്യാസ്ത്രീകള് ഉടന് പുറത്തുവരുമെന്ന് ബി.ജെ.പി നേതാക്കള് വാദിച്ചിരുന്നു.
വിശദമായ വാദമാണ് ഇന്നു കോടതിയില് നടന്നത്. മനുഷ്യക്കടത്ത് ആരോപിച്ച് കഴിഞ്ഞയാഴ്ചയാണ് സിസ്റ്റര് വന്ദന ഫ്രാന്സിസിനെയും പ്രീതി മേരിയെയും അറസ്റ്റ് ചെയ്തത്. ഇരുവരും ദുര്ഗ് സെന്ട്രല് ജയിലിലാണുള്ളത്. അറസ്റ്റില് വലിയ പ്രതിഷേധമാണ് കേരളത്തിലുടനീളം ഉയരുന്നത്.
എന്ഐഎ കോടതിയെ സമീപിക്കാമെന്ന് സെഷന്സ് കോടതിയുടെ ഉത്തരവിലുണ്ടായിരുന്നു. തുടര്ന്നാണ് ജാമ്യാപേക്ഷയുമായി എന്ഐഎ കോടതിയെ സമീപിച്ചത്.
india
കന്യാസ്ത്രീകള് അറസ്റ്റു ചെയ്ത സംഭവം: മോചനം വൈകുന്നത് ഇന്ത്യയുടെ മതേതര സംവിധാനത്തിന് തന്നെ തിരിച്ചടി: ഡോ.എംപി അബ്ദുസ്സമദ് സമദാനി എംപി

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട നടപടിയും അവരുടെ മോചനം വൈകിപ്പോകുന്നതും ഇന്ത്യയുടെ ജനാധിപത്യ മതേതര സംവിധാനത്തിനേറ്റ ആഘാതമാണെന്ന് മുസ്ലിം ലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡണ്ട് ഡോ. എംപി അബ്ദുസ്സമദ് സമദാനി എംപി പറഞ്ഞു. ഒരു കുറ്റവും ചെയ്യാത്ത ബഹുമാന്യരായ കന്യാസ്ത്രീകളായ സഹോദരിമാർ തടവറയിൽ കഴിയേണ്ടി വന്നത് ജനാധിപത്യ മതേതര സംവിധാനത്തിന് ഒരിക്കലും ഭൂഷണമല്ല. എല്ലാവരെയും ഉത്കണ്ഠപ്പെടുത്തുന്നതാണ് ഈ പ്രവണത.
ഇക്കാര്യത്തിൽ കേരളത്തിൽ നിന്നുള്ള എംപിമാർ പാർലമെൻ്റിനകത്തും പുറത്തും ശക്തമായ ഇടപെടലുകൾ നടത്തുകയുണ്ടായി. രാഷ്ട്രീയകേരളവും മാധ്യമങ്ങളും പൊതുസമൂഹവും ഈ അനീതിക്കെതിരെ ശക്തമായി പ്രതിഷേധിച്ചു. സംസ്ഥാനത്തെ എംപിമാർ ആഭ്യന്തരമന്ത്രിയെ കണ്ട ശേഷമുള്ള പ്രത്യാശ സാക്ഷാത്കരിക്കപ്പെടാനാണ് ഇപ്പോൾ എല്ലാവരും കാത്തിരിക്കുന്നത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ ഭാഗം കൂടിയാണ് ഈ അന്യായ നടപടി. വിവിധ മതങ്ങളുടെയും സമുദായങ്ങളുടെയും സമാധാനപരമായ സഹവർത്തിത്വവും സൗഹൃദവും തകർക്കാൻ ഉന്നംവെച്ച് നടക്കുന്ന ഇത്തരം ശ്രമങ്ങൾക്കെതിരെയുള്ള ജാഗ്രതയാണ് ഈ സംഭവവും ആവശ്യപ്പെടുന്നത്. രാജ്യത്തിന്റെ അടിസ്ഥാനമായ മതേതരത്വം തകർക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സമദാനി ആവശ്യപ്പെട്ടു.
-
kerala3 days ago
താരതിളക്കത്തില് മലപ്പുറം; ചരിത്ര വിജയം ആഘോഷമാക്കി എം.എസ്.എഫ്
-
kerala2 days ago
മലപ്പുറത്ത് മാലിന്യ സംസ്കരണ യൂണിറ്റില് അപകടം; മൂന്ന് അതിഥി തൊഴിലാളികള് മരിച്ചു
-
News2 days ago
റഷ്യയിലും ജപ്പാനിലും ആഞ്ഞടിച്ച് സുനാമി
-
kerala2 days ago
സമാനതകളില്ലാത്ത ഭാഷാസമരം
-
Video Stories2 days ago
അസമിലെ കുടിയൊഴിപ്പിക്കല്; അധികൃതർ നടത്തിയ നിയമ വിരുദ്ധ പ്രവര്ത്തനം; സമദാനി
-
kerala2 days ago
‘ഉമ്മ ഞാന് മരിക്കുകയാണ്, അല്ലെങ്കില് ഇവര് എന്നെ കൊല്ലും’; തൃശൂരില് ഭര്തൃവീട്ടില് യുവതി ജീവനൊടുക്കി
-
kerala3 days ago
വ്യാജ രേഖ: നടന് നിവിന് പോളിയുടെ പരാതിയില് നിര്മാതാവിനെതിരെ കേസ്
-
india1 day ago
മാലേഗാവ് സ്ഫോടനം: പ്രജ്ഞാ സിങ് അടക്കം മുഴുവന് പ്രതികളെയും എന്.ഐ.എ കോടതി വെറുതെ വിട്ടു