Connect with us

News

ദത്തുപുത്രന്മാരെ ലൈംഗികമായി ദുരുപയോഗം ചെയ്തു; ജോര്‍ജിയയില്‍ ഗേ ദമ്പതികള്‍ക്ക് നൂറു വര്‍ഷം തടവ്‌

വില്യം, സക്കറി സുലോക്ക് എന്ന സ്വവര്‍ഗ ദമ്പതികളെ നൂറു വര്‍ഷം തടവിന് ശിക്ഷിച്ചതായി വാള്‍ട്ടണ്‍ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു.

Published

on

ദത്തുപുത്രന്മാരെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഗേ ദമ്പതികള്‍ക്ക് 100 വര്‍ഷം തടവ്. ജോര്‍ജിയയിലെ അറ്റ്‌ലാന്റയിലാണ് സംഭവം. വില്യം, സക്കറി സുലോക്ക് എന്ന സ്വവര്‍ഗ ദമ്പതികളെ നൂറു വര്‍ഷം തടവിന് ശിക്ഷിച്ചതായി വാള്‍ട്ടണ്‍ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു.

ബാങ്ക് ഉദ്യോഗസ്ഥനാണ് 34 വയസുള്ള സക്കറി. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് 36 കാരനായ വില്യം. പത്തും പന്ത്രണ്ടും വയസുള്ള സഹോദരന്മാരെയാണ് ഈ ഗേ ദമ്പതികള്‍ ദത്തെടുത്തിരുന്നത്. സന്തോഷകരമായ കുടുംബം എന്ന അടിക്കുറിപ്പുകളോടെ ദമ്പതികള്‍ കുട്ടികളോടൊപ്പമുള്ള ചിത്രങ്ങള്‍ പതിവായി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ടായിരുന്നു. എന്നാല്‍ വളരെ ഭയാനകമായ സാഹചര്യത്തിലൂടെയാണ് കുട്ടികള്‍ കടന്നുപോയിരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ദത്തുപുത്രന്മാരെ ലൈംഗികമായി ദുരുപയോഗം ചെയ്തു; ഗേ ദമ്പതികൾക്ക് 100 വർഷം തടവ്

ദമ്പതികള്‍ പതിവായി കുട്ടികളെ അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും, ഇതിന്റെ വീഡിയോ പകര്‍ത്തി പോണ്‍ സൈറ്റുകളില്‍ പങ്കുവെക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇക്കാര്യം ദമ്പതികളുടെ അടുത്ത സുഹൃത്തുക്കളില്‍ ചിലര്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. സ്‌നാപ്പ് ചാറ്റിലും ഇവര്‍ കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ സുഹൃത്തുക്കളുമായി പങ്കുവെച്ചിട്ടുണ്ട്.

‘പ്രതികള്‍ യഥാര്‍ത്ഥത്തില്‍ ഭയാനകമായ സാഹചര്യമാണ് അവരുടെ വീട്ടില്‍ സൃഷ്ടിച്ചിരുന്നത്. എല്ലാറ്റിനും, എല്ലാവര്‍ക്കും മുകളില്‍ അവരുടെ അങ്ങേയറ്റം നീചമായ ആഗ്രഹങ്ങളെ സ്ഥാപിക്കുകയായിരുന്നു,’ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി റാന്‍ഡി മക്ഗിന്‍ലി പറഞ്ഞു. ഇരയാക്കപ്പെട്ട കുട്ടികളുടെ ദൃഢനിശ്ചയം കൊണ്ടാണ് പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘കഴിഞ്ഞ രണ്ട് വര്‍ഷമായി രണ്ട് കുട്ടികളിലും ഞാന്‍ കണ്ട ദൃഢനിശ്ചയം ശരിക്കും പ്രചോദനം നല്‍കുന്നതായിരുന്നു,’

പ്രതികള്‍ പങ്കുവെച്ച പീഡോഫിലിക് പോണോഗ്രാഫി ദൃശ്യങ്ങള്‍ ഡൌണ്‍ലോഡ് ചെയ്ത ഒരാളില്‍ നിന്നാണ് ഗേ ദമ്പതികള്‍ കുട്ടികളെ ദുരുപയോഗം ചെയ്യുന്നതായി പോലീസ് മനസിലാക്കിയത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി കുട്ടികളെ പീഡിപ്പിക്കാന്‍ പ്രതികള്‍ പലരെയും ക്ഷണിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

kerala

സാമ്പത്തിക തട്ടിപ്പ് കേസ്; ഷാന്‍ റഹ്‌മാനെ ഉടന്‍ ചോദ്യം ചെയ്യും

സംഗീത പരിപാടിയുടെ മറവില്‍ 38 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് കേസ്

Published

on

സാമ്പത്തിക തട്ടിപ്പ് കേസില്‍ സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും. സംഗീത പരിപാടിയുടെ മറവില്‍ 38 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് കേസ്. പ്രൊഡക്ഷന്‍ മാനേജര്‍ നിജു രാജിന്റെ പരാതിയില്‍ എറണാകുളം സൗത്ത് പൊലീസ് ആണ് ഷാന്‍ റഹ്‌മാനും ഭാര്യയ്ക്കും എതിരെ കേസെടുത്തിട്ടുള്ളത്.

മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ 14 ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് ഷാന്‍ റഹ്‌മാന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേസമയം, സംഗീത പരിപാടിക്കിടെ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയതിനും ഷാന്‍ റഹ്‌മാനെതിരെ മറ്റൊരു കേസ് നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ജനുവരിയില്‍ തേവര എസ്എച്ച് കോളേജ് ഗ്രൗണ്ടില്‍ വെച്ചായിരുന്നു പരിപാടി. അതീവ സുരക്ഷാ മേഖലയിലാണ് ഡ്രോണ്‍ പറത്തുകയും ലേസര്‍ ലൈറ്റ് ഉപയോഗിക്കുകയും ചെയ്തിരുന്നത്.

Continue Reading

kerala

വയനാട് ദുരന്ത ബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പിന് ഇന്ന് തറക്കല്ലിടും

ഉരുള്‍ ദുരന്തം കഴിഞ്ഞ് എട്ടുമാസം പിന്നിടുമ്പോഴാണ് സര്‍ക്കാര്‍ ടൗണ്‍ഷിപ്പിന് തറക്കല്ലിടുന്നത്.

Published

on

വയനാട് ദുരന്ത ബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പിന് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും. ഉരുള്‍ ദുരന്തം കഴിഞ്ഞ് എട്ടുമാസം പിന്നിടുമ്പോഴാണ് സര്‍ക്കാര്‍ ടൗണ്‍ഷിപ്പിന് തറക്കല്ലിടുന്നത്. നാലുമണിയോടെ കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലാണ് തറക്കല്ലിടുന്നത്. പ്രിയങ്കാ ഗാന്ധി എംപി, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ , പി.കെ കുഞ്ഞാലിക്കുട്ടി, റവന്യൂ മന്ത്രി കെ.രാജന്‍, വിവിധ മന്ത്രിമാര്‍ ജില്ലയില്‍ നിന്നുള്ള എംഎല്‍എമാര്‍, മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരെല്ലാം ചടങ്ങിന്റെ ഭാഗമാകും.

7 സെന്റില്‍ 1,000 ചതുരശ്രയടിയില്‍ ഒറ്റ നിലയിലുള്ള വീടുകളാണ് ഒരുങ്ങുക. ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ തുടങ്ങിയവ ടൗണ്‍ഷിപ്പില്‍ ഉള്‍പ്പെടും. ടൗണ്‍ഷിപ്പില്‍ ലഭിക്കുന്ന വീടിന്റെ പട്ടയം 12 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യരുതെന്നതാണ് വ്യവസ്ഥ. വീടിനായി 175 പേരാണ് നിലവില്‍ സമ്മതപത്രം കൈമാറിയിട്ടുള്ളത്. 67 പേര്‍ വീടിന് പകരം നല്‍കുന്ന 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും തെരഞ്ഞെടുത്തു. ഇതോടെ ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിലെ മുഴുവന്‍ പേരും സമ്മതപത്രം നല്‍കി കഴിഞ്ഞു.

Continue Reading

kerala

കൊല്ലത്ത് ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന സന്തോഷിനെയാണ് കൊലപ്പെടുത്തിയത്

Published

on

കൊല്ലത്ത് ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന സന്തോഷിനെയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ റിമാന്‍ഡില്‍ ആയിരുന്ന സന്തോഷ് പുറത്ത് ഇറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം.

കറണ്ട് ഓഫ് ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകര്‍ത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്നത്. അതേസമയം, വവ്വാക്കാവില്‍ കേസിലെ മറ്റൊരു പ്രതി അനീറിനെയും വെട്ടി പരിക്കേല്‍പ്പിച്ചു. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്. വാതില്‍കുത്തിപ്പൊളിച്ചാണ് വീട്ടില്‍ കയറിയതെന്ന് പൊലീസ് അറിയിച്ചു.

Continue Reading

Trending