Connect with us

kerala

എഡിഎമ്മിന്‍റെ മരണം സിപിഎം നേതാക്കളുടെ ബിനാമി ക്വട്ടേഷൻ സംഘങ്ങൾ നടത്തിയ ആസൂത്രിത കൊലപാതകം: റിജിൽ മാകുറ്റി

പി.പി ദിവ്യ രാജിവെച്ചതിനെ തുടർന്ന് യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മറ്റി നടത്തിയ ജില്ലാ പഞ്ചായത്ത് ഓഫീസ് പ്രതീകാത്മകമായി അടിച്ചു വാരി ശുദ്ധികലശം നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

എഡിഎം നവീൻ ബാബുവിന്‍റെ മരണം സിപിഎം നേതാക്കളുടെ ബിനാമി ക്വട്ടേഷൻ സംഘങ്ങൾ നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന് കെപിസിസി മെമ്പർ റിജിൽ മാക്കുറ്റി പറഞ്ഞു. പി.പി ദിവ്യ രാജിവെച്ചതിനെ തുടർന്ന് യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മറ്റി നടത്തിയ ജില്ലാ പഞ്ചായത്ത് ഓഫീസ് പ്രതീകാത്മകമായി അടിച്ചു വാരി ശുദ്ധികലശം നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഡിഎമ്മിന്‍റെ മരണത്തിൽ പി.പി. ദിവ്യയും, ജില്ലാ കലക്ടറും ഒന്നും രണ്ടും പ്രതികളാണ്. അവരുടെ വീടിന് കാവൽ നിൽക്കാതെ അവരെ അറസ്റ്റ് ചെയ്യാൻ കണ്ണൂർ ജില്ലാ പോലീസ് മേധാവി ഉത്തരവിടണമെന്നും, സത്യപ്രതിജ്ഞാ ലംഘനമാണ് പി.പി ദിവ്യ നടത്തിയതെന്നും അതുകൊണ്ട് ജില്ലാ പഞ്ചായത്ത്‌മെമ്പർ സ്ഥാനത്ത് തുടരുവാൻ അർഹതയില്ലാ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്‍റ് സുധീഷ് വെള്ളച്ചാൽ അധിക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട്, റോബർട്ട് വെള്ളാംവള്ളി, ജില്ലാ വൈസ് പ്രസിഡന്‍റ് അശ്വിൻ സുധാകർ, മഹിത മോഹൻ, ജനറൽ സെക്രട്ടറി മിഥുൻ മാറോളി , നിധീഷ് ചാലാട്, നിയോജക മണ്ഡലം പ്രസിഡന്‍റ്മാരായ വരുൺ എം. കെ , നവനീത് നാരായണൻ, അമൽ കുറ്റ്യാട്ടൂർ, പി. പി രാഹുൽ എന്നിവർ സംസാരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ; അന്വേഷണത്തില്‍ സര്‍ക്കാരും സിപിഎമ്മും വെള്ളം ചേര്‍ക്കരുതെന്ന് കെ.സുധാകരന്‍

ഇതുവരെയുള്ള സി.പി.എമ്മിന്റെ പരാമ്പര്യവും ശൈലിയും പരിശോധിച്ചാലത് വ്യക്തമാണ്.

Published

on

കണ്ണൂര്‍ എഡിഎമ്മിന്റെ മരണത്തിന് ഉത്തരവാദിയായ പി.പി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാന്‍ സി.പി.എം നിര്‍ദ്ദേശിച്ചത് ഗത്യന്തരമില്ലാതെയെന്ന് കെ.സുധാകരന്‍ എം.പി. ഉപതെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ തിരിച്ചടി ഭയന്നുള്ള താത്കാലിക പിന്‍മാറ്റം മാത്രമാണിത്. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വീണ്ടും പിപി ദിവ്യയെ സംരക്ഷിക്കുന്ന നിലപാട് സി.പി.എം നേതൃത്വം സ്വീകരിക്കും. ഇതുവരെയുള്ള സി.പി.എമ്മിന്റെ പരാമ്പര്യവും ശൈലിയും പരിശോധിച്ചാലത് വ്യക്തമാണ്.

അതെസമയം എഡിഎമ്മിന്റെ മരണം സംഭവിച്ച ഉടനെ അതിന് കാരണക്കാരിയായ പിപി ദിവ്യയെ കൈവിടാന്‍ സി.പി.എം മടികാണിച്ചതും അഴിമതിവിരുദ്ധ പോരാളിയെന്ന പ്രതിച്ഛായ അവര്‍ക്ക് ചാര്‍ത്തി കൊടുത്ത് പ്രതിരോധം തീര്‍ക്കാന്‍ ഡി.വൈ.എഫ്.ഐ മുന്നോട്ട് വന്നതും അതിന് ഉദാഹരണമാണ്. ആത്മഹത്യ ചെയ്ത എഡിഎമ്മിന്റെത് ഇടതനുകൂല കുടുംബമാണെന്ന പരിഗണന പോലും നല്‍കാതെ വ്യാജ അഴിമതി ആരോപണം ഉയര്‍ത്തി മരണശേഷവും നവീന്‍ ബാബുവിനെ അപമാനിക്കാനാണ് സി.പി.എം ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളീയ പൊതുസമൂഹത്തിന്റെ വികാരം എതിരായപ്പോള്‍ മാത്രമാണ് പിപി ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുത്തത്.

യാത്രയയപ്പ് യോഗത്തിനിടെ എഡിഎമ്മിനെ അധിക്ഷേപിക്കുന്നതിന് പി.പി ദിവ്യയ്ക്ക് നാടകീയമായ സാഹചര്യം ഒരുക്കുന്നതില്‍ ജില്ലാ കളക്ടര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്നും കെ.സുധാകരന്‍ എം.പി ആവശ്യപ്പെട്ടു. ക്ഷണിക്കാത്ത യോഗത്തിലേക്ക് പിപി ദിവ്യ കടന്നു വന്നത് ആസൂത്രിതമായ ഇടപെടലിന്റെ ഭാഗമാണ്. പി.പി ദിവ്യ എഡിഎമ്മിനെ അധിക്ഷേപിക്കുമ്പോള്‍ ജില്ലാ കളക്ടര്‍ ഇടപെടാതെ ഇരുന്നതും ദുരൂഹമാണ്.

കൂടാതെ എഡിഎമ്മിന് എതിരെ അഴിമതി ആരോപണം ഉന്നയിച്ച പരാതിക്കാരന്‍ ടി.വി പ്രശാന്തന്റെ സാമ്പത്തിക സ്രോതസ്സും ഈ ഇടപാടില്‍ പിപി ദിവ്യയ്ക്ക് പങ്കുണ്ടോയെന്നതും ഉള്‍പ്പെടെ അന്വേഷിക്കണം. എഡിഎമ്മിനെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്ന് പരാതിക്കാരന്റെതായി പുറത്തുവന്ന ശബ്ദസംഭാഷണത്തിലൂടെ ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. ഒരു ഉദ്യോഗസ്ഥന്റെ ജീവനെടുത്ത ആരോപണത്തിന് കഥയും തിരക്കഥയും രചിച്ച കറുത്ത ശക്തികളെ നിമയത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും കെ.സുധാകരന്‍ എം.പിആവശ്യപ്പെട്ടു.

Continue Reading

kerala

നിയന്ത്രണം വിട്ട ബൈക്കില്‍ നിന്ന് വീണു; യുവാവ് മരിച്ചു

നെടുമ്പാശേരി എയര്‍പോര്‍ട്ടിലെ കാര്‍ഗോ വിഭാഗത്തിലെ ജീവനക്കാരനാണ് മരിച്ച ആല്‍ബിന്‍. 

Published

on

ചാലക്കുടിയില്‍ നിയന്ത്രണംവിട്ട ബൈക്കില്‍ നിന്ന് വീണ് യുവാവ് മരിച്ചു. ആമ്പല്ലൂര്‍ കല്ലൂര്‍ സ്വദേശി പാലാട്ടി വീട്ടില്‍ തോമസിന്റെ മകന്‍ ആല്‍ബിന്‍(28)ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ചാലക്കുടിപ്പാലത്തിന് സമീപമായിരുന്നു അപകടം. നെടുമ്പാശേരി എയര്‍പോര്‍ട്ടിലെ കാര്‍ഗോ വിഭാഗത്തിലെ ജീവനക്കാരനാണ് മരിച്ച ആല്‍ബിന്‍.

ജോലി കഴിഞ്ഞ് തിരികെ വരുന്നതിനിടെ ചാലക്കുടിപ്പാലം ഇറങ്ങുമ്പോള്‍ നിയന്ത്രണംവിട്ട ബൈക്കില്‍ നിന്നും റോഡിലേക്ക് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Continue Reading

kerala

‘പാലക്കാട് സിപിഎം-ബിജെപി ഡീൽ, സരിനെ മത്സരിപ്പിക്കുന്നത് സിപിഎമ്മിന്‍റെ മണ്ടൻ തീരുമാനം; പരിഹസിച്ച് വി.ഡി. സതീശന്‍

മുഖ്യമന്ത്രിയുടെ ദൂതനായി അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടുവെന്ന കാര്യം ആദ്യം ഉന്നയിച്ചത് പ്രതിപക്ഷമാണെന്നും സതീശൻ പറഞ്ഞു.

Published

on

പാലക്കാട് സിപിഎം-ബിജെപി ഡീലെന്ന്  പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഉപതിരഞ്ഞെടുപ്പ് വന്നാൽ ബിജെപി ജയിക്കുമെന്ന മന്ത്രി എം.ബി രാജേഷിന്‍റെ പ്രസ്താവന സിപിഎം-ബിജെപി ബന്ധത്തിന്‍റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി. മുഖ്യമന്ത്രിയുടെ ദൂതനായി അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടുവെന്ന കാര്യം ആദ്യം ഉന്നയിച്ചത് പ്രതിപക്ഷമാണെന്നും സതീശൻ പറഞ്ഞു.

ഇ.പി ജാവഡേക്കർ കൂടിക്കാഴ്ചയും പൂരം കലക്കലും  ആദ്യം പുറത്തു കൊണ്ടുവന്നതും പ്രതിപക്ഷമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സരിനെ മത്സരിപ്പിക്കാനുള്ള എൽഡിഎഫിന്‍റെ തീരുമാനം മണ്ടത്തരമാണെന്നും സതീശന്‍ പരിഹസിച്ചു. വരാനിരിക്കുന്ന പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് പതിനായിരത്തിൽ കൂടുതൽ വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending