Connect with us

kerala

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ; പി.പി ദിവ്യയ്ക്ക് ഇന്ന് നിര്‍ണായകം; ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയില്‍ സമ്മതിച്ചിരുന്നു.

Published

on

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ കേസില്‍ പ്രതി പി പി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ ഇന്ന് ഉത്തരവ്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് നിസാര്‍ അഹമ്മദാണ് ഉത്തരവ് പറയുക. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നല്‍കണമെന്നുമാണ് ദിവ്യയുടെ വാദം. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയില്‍ സമ്മതിച്ചിരുന്നു.

എന്നാല്‍ ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷനും നവീന്‍ ബാബുവിന്റെ കുടുംബവും എതിര്‍ത്തു. പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ വനിതാ ജയിലില്‍ റിമാന്‍ഡിലാണ് പിപി ദിവ്യ. ചൊവ്വാഴ്ചയാണ് റിമാന്‍ഡ് കാലാവധി അവസാനിക്കുന്നത്. ജില്ലാ കോടതി ജാമ്യം നിഷേധിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് അവരുടെ തീരുമാനം.

അതെസമയം ദിവ്യക്കെതിരെ പാര്‍ട്ടി കടുത്ത നടപടികളെടുത്തതിന് പിന്നാലെയാണ് ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധിയെത്തുന്നത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന പിപി ദിവ്യയെ തരംതാഴ്ത്തുന്നതായിരുന്നു പാര്‍ട്ടി നടപടി.

സിപിഎമ്മില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തല്‍. ദിവ്യയെ തരംതാഴ്ത്താന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനം സംസ്ഥാന നേതൃത്വത്തിന്റെ അനുമതിക്കായി വിട്ടിരുന്നു. ഇത് പ്രകാരം ഇന്ന് ഓണ്‍ലൈനായി ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് നടപടിക്ക് അംഗീകാരം നല്‍കിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വനിതാ സിവില്‍ പൊലീസ് ഉദ്യോഗാര്‍ത്ഥികളുടെ നിരാഹാര സമരം; രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി

നിമിഷ, ഹനീന എന്നിവരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്

Published

on

തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ നാല് ദിവസമായി നിരാഹാര സമരം ചെയ്യുന്ന വനിതാ സിവില്‍ പൊലീസ് ഉദ്യോഗാര്‍ത്ഥികളില്‍ രണ്ട് പേരെ ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.

നിമിഷ, ഹനീന എന്നിവരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. റാങ്ക് ലിസ്റ്റ് അവസാനിക്കാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കൂടുതല്‍ പേരെ നിയമിക്കണമെന്ന് ആവശ്യപെട്ടാണ് ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്യുന്നത്. ഏപ്രില്‍ പത്തൊന്‍പതാം തീയതിയാണ് റാങ്ക് ലിസ്റ്റ് അവസാനിക്കാനിക്കുക.

Continue Reading

kerala

ഗോകുലിന്റെ കസ്റ്റഡിമരണത്തില്‍ സി.ബി.ഐ അന്വേഷണം വേണം; ആദിവാസികള്‍ക്കെതിരെയുള്ള അതിക്രമ വിരുദ്ധ സമിതി

ഗോകുലിനെതിരെ എല്ലാ നിയമങ്ങളെയും നോക്കുകുത്തിയാക്കി കസ്റ്റഡിയില്‍ വെച്ചുണ്ടായ പീഡനത്തെക്കുറിച്ച് അന്വേഷിക്കണം

Published

on

കല്‍പറ്റ: ഗോകുലിന്റെ കസ്റ്റഡിമരണത്തില്‍ സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറകണമെന്ന് ആദിവാസികള്‍ക്കെതിരെയുള്ള അതിക്രമ വിരുദ്ധ സമിതി. ഗോകുലിന്റെ മരണത്തിനുത്തരവാദികളായ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരേയും സര്‍വീസില്‍ നിന്നും നീക്കം ചെയ്യണമെന്നും സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഗോകുലിനെതിരെ എല്ലാ നിയമങ്ങളെയും നോക്കുകുത്തിയാക്കി കസ്റ്റഡിയില്‍ വെച്ചുണ്ടായ പീഡനത്തെക്കുറിച്ച് അന്വേഷിക്കണം, പൊലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക, ഗോകുലിന്റെ കുടുംബത്തിന് അടിയന്തിര ധനസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഏപ്രില്‍ 10ന് കലക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്തും.

ഒരുമിച്ച് ജീവിക്കുന്നതിനുമായി തീരുമാനിച്ച് ഇറങ്ങിതിരിച്ച രണ്ട് ആദിവാസികുട്ടികളായിരുന്നു ഗോകുലും ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയും. ഇവര്‍ തിരിച്ച് പോരുന്നതിനായി സഹായ അഭ്യര്‍ഥനയുമായി കോഴിക്കോട് പൊലീസുകാരെ സമീപിച്ചത്. കാണാനില്ല എന്ന പരാതിയുമായി ബന്ധപ്പെട്ട് ഇവരെ കസ്റ്റഡിയിലെടുത്തു. പിന്നാലെ കല്‍പ്പറ്റ പൊലീസിന് കൈമാറി എന്നുമാണ് പൊലീസ് ഭാഷ്യം. ഈ കുട്ടികള്‍ രണ്ട് പേരും കല്‍പ്പ സ്റ്റേഷന്‍ പരിധിയിലല്ലാതിരുന്നിട്ടും കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ എല്ലാ നിയമങ്ങളേയും നോക്കുകുത്തിയാക്കി കസ്റ്റഡിയില്‍ വച്ചുവെന്നതിന് ജില്ലാ ഭരണകൂടം മറുപടി പറയണം.

ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ആദിവാസി ജനവിഭാഗമായ പണിയ സമുദായത്തിനുള്ളില്‍ നിലനില്‍ക്കുന്ന ജീവിത രീതി, ജുഡീഷ്യറി, പൊലീസ്, സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിലനില്‍ക്കുന്ന അജഞത എന്നിവയില്‍ നിന്നാണ് ആദിവാസി യുവാക്കള്‍ വൈവാഹിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ജയിലറകളില്‍ കഴിഞ്ഞുവരുന്നതിന് ഇടയാക്കുന്നത്. നിരവധി ആദിവാസി പെണ്‍കുട്ടികള്‍ കുറ്റ്യാടി, തലശ്ശേരി, മലപ്പുറം കല്യാണങ്ങള്‍ എന്ന് കുപ്രിസിദ്ധമായി അറിയപ്പെടുന്ന കല്യാണങ്ങളിലൂടെ ഗോത്ര ജനവിഭാഗങ്ങളല്ലാത്തവരിലേക്ക് എത്തിപ്പെടുന്നു.

ഇത്തരം ഗൗരവതരമായ പ്രശ്നങ്ങള്‍ ഗോത്രജനത അഭിമുഖീകരിക്കുമ്പോള്‍ ഇത്തരത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ഗോത്ര ജനവിഭാഗത്തില്‍പ്പെട്ടതും പ്രായപൂര്‍ത്തിയാകാത്തതുമായ ഗോകുലിനെ കസ്റ്റഡിയില്‍ എടുത്തതു മുതല്‍ മരണം വരെ പൊലീസ് നടത്തിയ എല്ലാ നടപടികളും അന്വേഷണവിധേയമാക്കണം. ഗോകുലിന്റെ കൊലപാതകമടക്കമുള്ള മുഴുവന്‍ ആദിവാസി കൊലപാതകങ്ങളും സിറ്റിംഗ് ജഡ്ജിയെകൊണ്ട് അന്വേഷിപ്പിക്കണമെന്നും സമിതി ആവശ്യപ്പെട്ടു..

സമിതി ചെയര്‍മാന്‍ അമ്മിണി കെ.വയനാട്, വൈ.ചെയര്‍മാന്‍ പി.കെ. രാധാകൃഷ്ണന്‍, കണ്‍വീനര്‍ സി. മണികുട്ടന്‍, ജി. പാലന്‍, വി.കെ. വിനു തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Continue Reading

kerala

ഇടത് മുന്നണി ഇടപ്പെട്ടില്ല; വഖഫ് ബില്ലില്‍ ബി.ജെ.പിയെ പിന്തുണച്ചത് പ്രശ്നമല്ലെന്ന് ജോസ് കെ. മാണി

സംഭവത്തില്‍ വിശദീകരണം ചോദിച്ച് ഇടതുമുന്നണിയില്‍നിന്ന് ആരും തന്നെ വിളിച്ചിട്ടില്ലെന്നും ജോസ് കെ. മാണി എം.പി

Published

on

വഖഫ് ബില്ലില്‍ ബി.ജെ.പിയെ പിന്തുണച്ച് ജോസ് കെ മാണി. ഇടത് മുന്നണി ഇടപ്പെട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു. ബി.ജെ.പിയെ പിന്തുണച്ചത് കൊണ്ട് യാതൊരു പ്രശ്നവുമില്ലെന്നും മാണി പറഞ്ഞു.

വഖഫ് ബില്ലില്‍ ബി.ജെ.പിയെ പിന്തുണച്ചത് കൊണ്ട് യാതൊരു പ്രശ്നവുമില്ലെന്നും സംഭവത്തില്‍ വിശദീകരണം ചോദിച്ച് ഇടതുമുന്നണിയില്‍നിന്ന് ആരും തന്നെ വിളിച്ചിട്ടില്ലെന്നും ജോസ് കെ. മാണി എം.പി. വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ശബ്ദവോട്ടെടുപ്പ് സമയത്താണ് ബില്ലിലെ ചില ഭാഗങ്ങളില്‍ ബി.ജെ.പി നയത്തെ അനുകൂലിച്ച് ഇടത് എം.പിയായ ജോസ് കെ മാണി വോട്ട് ചെയ്തത്

Continue Reading

Trending