Connect with us

kerala

എഡിഎം നവീന്‍ ബാബുവിന്റെ മൃതദേഹം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് സംസ്‌കരിക്കും

രാവിലെ 10 മണി മുതല്‍ പത്തനംതിട്ട ജില്ലാ കലക്ടറേറ്റില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് മലയാലപ്പുഴയിലെ വീട്ടിലും പൊതുദര്‍ശനം നടക്കും.

Published

on

എഡിഎം നവീന്‍ ബാബുവിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. മൃതദേഹം ഇന്നലെ ഉച്ചക്ക് പത്തനംതിട്ടയില്‍ എത്തിച്ചിരുന്നു. പത്തനംത്തിട്ടയിലെ സ്വകാര്യ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ 10 മണി മുതല്‍ പത്തനംതിട്ട ജില്ലാ കലക്ടറേറ്റില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് മലയാലപ്പുഴയിലെ വീട്ടിലും പൊതുദര്‍ശനം നടക്കും. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പിലാണ് സംസ്‌കാരം.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മരണത്തിന്റെ തലേദിവസം നടന്ന യാത്രയയപ്പു ചടങ്ങില്‍ ക്ഷണിക്കപ്പെടാതെ കയറിവന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ നവീനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ അഴിമതി നടത്തിയെന്നായിരുന്നു നവീനെതിരെയുള്ള ആരോപണം.

 

kerala

കൊല്ലത്ത് കള്ളനോട്ട് നല്‍കി സാധനങ്ങള്‍ വാങ്ങി തട്ടിപ്പ്; പ്രതി ഒളിവില്‍

ശനിയാഴ്ച വൈകീട്ട് കുണ്ടറ ഡാല്‍മിയ ജംഗ്ഷനിലെ വിവിധ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി കള്ളനോട്ട് നല്‍കി തട്ടിപ്പ് നടത്തുകയായിരുന്നു.

Published

on

കൊല്ലത്ത് വ്യാപാര സ്ഥാപനങ്ങളില്‍ കള്ളനോട്ട് നല്‍കി സാധനങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പ്രതി ഒളിവില്‍. പത്തനാപുരം സ്വദേശി അബ്ദുള്‍ റഷീദാണ് തട്ടിപ്പ് നടത്തിയത്. നിരവധി കള്ളനോട്ട് കേസുകളിലെ പ്രതിയാണ് ഇയാള്‍. ശനിയാഴ്ച വൈകീട്ട് കുണ്ടറ ഡാല്‍മിയ ജംഗ്ഷനിലെ വിവിധ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി കള്ളനോട്ട് നല്‍കി തട്ടിപ്പ് നടത്തുകയായിരുന്നു. 500 രൂപയുടെ കള്ള നോട്ടുകളുമായാണ് പത്തനാപുരം സ്വദേശിയായ റഷീദ് എത്തിയത്.

തുടര്‍ന്ന് 4 കടകളില്‍ കയറി സാധനങ്ങള്‍ വാങ്ങി. ഒരു കടയില്‍ 2 നോട്ടും മറ്റ് മൂന്ന് കടകളിലായി ഓരോ നോട്ടും നല്‍കി. കള്ളനോട്ടാണെന്ന് സ്ഥാപനം തിരിച്ചറിഞ്ഞപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. നിരവധി കള്ളനോട്ട് കേസുകളിലെ പ്രതിയായ ഇയാള്‍ നേരത്തെ അറസ്റ്റിലായി ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്.

ലാപ്‌ടോപ്പ് അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് സ്വന്തമായി കള്ളനോട്ട് നിര്‍മിക്കുന്നതാണ് റഷീദിന്റെ രീതി. ഒളിവിലുള്ള പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് കുണ്ടറ പൊലീസ് അറിയിച്ചു.

 

Continue Reading

kerala

ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് ഇന്ന്

ശബരിമലയിലേക്ക് 24 പേരും മാളികപ്പുറത്തേക്ക് 15 പേരുമാണ് അന്തിമ പട്ടികയില്‍ ഉള്ളത്.

Published

on

ശബരിമലയില്‍ പുതിയ മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് നടക്കും. ഉഷപൂജക്ക് ശേഷം രാവിലെ 7.30യോടെയാണ് നറുക്കെടുപ്പ്. ശബരിമലയിലേക്ക് 24 പേരും മാളികപ്പുറത്തേക്ക് 15 പേരുമാണ് അന്തിമ പട്ടികയില്‍ ഉള്ളത്.

പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശും വൈഷ്ണവിയും നറുക്കെടുക്കും. തുലാമാസ പൂജകള്‍ക്കായി ഇന്നലെയാണ് ശബരിമല നട തുറന്നത്. ഒക്ടോബര്‍ 21ന് നട അടയ്ക്കും. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് നട തുറക്കുന്ന നവംബര്‍ 15നാണ് പുതിയ മേല്‍ശാന്തിമാര്‍ ചുമതല ഏറ്റെടുക്കുന്നത്.

 

 

Continue Reading

kerala

എഡിഎം നവീന്‍ ബാബുവിന്റെ മരണം; പിപി ദിവ്യയുടെ മൊഴിയെടുക്കും

അന്വേഷണത്തിന് കണ്ണൂര്‍ പൊലീസ് പത്തനംതിട്ടയിലേക്ക് എത്തും.

Published

on

യാത്രയയപ്പ് സമ്മേളനത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ക്ഷണിക്കപ്പെടാതെ കയറി വന്ന് എഡിഎം നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെ നവീനെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ കണ്ടെത്തിയിരുന്നു. എഡിഎമ്മിനെതിരെ അഴിമതി ആരോപണമുന്നയിച്ച പിപി ദിവ്യയുടെ മൊഴിയെടുക്കും. അന്വേഷണത്തിന് കണ്ണൂര്‍ പൊലീസ് പത്തനംതിട്ടയിലേക്ക് എത്തും.

അതേസമയം എഡിഎം നവീന്‍ ബാബുവിന്റെ സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പില്‍ നടക്കും. മൃതദേഹം രാവിലെ 10 മുതല്‍ 11.30 വരെ പത്തനംതിട്ട കലക്ടറേറ്റില്‍ പൊതുദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് ഉച്ചയോടെ വിലാപയാത്രയായി വീട്ടിലേക്കു കൊണ്ടുപോകും.

ഇന്നലെ ഉച്ചയ്ക്കാണു മൃതദേഹം കണ്ണൂരില്‍ നിന്നു പത്തനംതിട്ടയിലെത്തിച്ചത്. തുടര്‍ന്ന് പത്തനംത്തിട്ടയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചെറിയിലേക്ക് മൃതദേഹം മാറ്റിയിരുന്നു. കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയന്‍, സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ തുടങ്ങിയവര്‍ അനുഗമിച്ചു.

 

 

Continue Reading

Trending