Connect with us

india

ആധാറിലെ പേര്, മേല്‍വിലാസം,ജനനതീയതി എന്നിവ മാറ്റാം; ചെയ്യേണ്ടത് ഇത്രമാത്രം

വീട് മാറുമ്പോഴും മറ്റും മേല്‍വിലാസം മാറുന്നത് പതിവാണ്. ഇത്തരത്തില്‍ ജീവിതത്തില്‍ ഉണ്ടാകുന്ന ഓരോ മാറ്റത്തിന് അനുസരിച്ച് ആധാറിലെ വിവരങ്ങളും അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്

Published

on

ഡല്‍ഹി: ദൈനംദിന ജീവിതത്തില്‍ ആധാര്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നായി മാറി കഴിഞ്ഞു. ഔദ്യോഗികമായ ഏതൊരു കാര്യത്തിനും ആധാര്‍ ചോദിക്കുന്നത് പതിവാണ്. അതുകൊണ്ട് തന്നെ ആധാറിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്.

വീട് മാറുമ്പോഴും മറ്റും മേല്‍വിലാസം മാറുന്നത് പതിവാണ്. ഇത്തരത്തില്‍ ജീവിതത്തില്‍ ഉണ്ടാകുന്ന ഓരോ മാറ്റത്തിന് അനുസരിച്ച് ആധാറിലെ വിവരങ്ങളും അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഇപ്പോള്‍ ആധാറിലെ വിവരങ്ങള്‍ എളുപ്പം മാറ്റാന്‍ യുഐഡിഎഐ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി വിവരങ്ങളില്‍ മാറ്റം വരുത്താനുള്ള സംവിധാനമാണ് ഒരുക്കിയത്.

സെല്‍ഫ് സര്‍വീസ് അപ്‌ഡേറ്റ് പോര്‍ട്ടല്‍ വഴി വിവരങ്ങള്‍ മാറ്റാനാണ് ക്രമീകരണം ഒരുക്കിയത്. ഇതിലൂടെ പേര്, ജനനതീയതി,മേല്‍വിലാസം ഉള്‍പ്പെടെ വ്യക്തിഗത വിവരങ്ങളില്‍ മാറ്റം വരുത്താം. അതേസമയം മൊബൈല്‍ നമ്പര്‍, ഇമെയില്‍, ബയോമെട്രിക്‌സ് വിവരങ്ങളായ വിരലടയാളം, നേത്രപടലം, തിരിച്ചറിയല്‍ ഫോട്ടോ, തുടങ്ങി മറ്റു വിവരങ്ങളില്‍ മാറ്റം വരുത്തണമെങ്കില്‍ തൊട്ടടുത്തുള്ള ആധാര്‍ പെര്‍മെനന്റ് എന്റോള്‍മെന്റ് കേന്ദ്രത്തില്‍ പോകണം. പേര് ജീവിതത്തില്‍ രണ്ടുതവണ മാത്രമേ മാറ്റാന്‍ സാധിക്കൂ. അക്ഷരതെറ്റ് ഉള്‍പ്പെടെ ചെറിയ പിഴവുകളും എളുപ്പം മാറ്റാം. ജനനതീയതി ഓണ്‍ലൈന്‍ വഴി ഒരു തവണ മാത്രമേ തിരുത്താന്‍ സാധിക്കൂ. മേല്‍വിലാസം മാറ്റുന്നതിന് പരിധിയില്ല.

സെല്‍ഫ് സര്‍വീസ് അപ്‌ഡേറ്റ് പോര്‍ട്ടലില്‍ ‘പ്രോസിഡ് ടു അപ്‌ഡേറ്റ് ആധാറില്‍’ ക്ലിക്ക് ചെയ്താണ് ഓണ്‍ലൈന്‍ വഴി തിരുത്തലുകള്‍ വരുത്തേണ്ടത്. ആധാര്‍ നമ്പര്‍ കൊടുത്ത ശേഷം ഒടിപി നമ്പര്‍ ലഭിക്കും. തുടര്‍ന്ന് ലോഗിന്‍ ചെയ്ത് മുന്നോട്ട് പോകാവുന്ന വിധമാണ് സംവിധാനം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഉത്തർപ്രദേശിലെ ആശുപത്രിയിൽ തീപിടിത്തം, 10 നവജാത ശിശുക്കൾ വെന്തുമരിച്ചു

മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ഉത്തർപ്രദേശിലെ ഝാൻസിയിലെ മഹാറാണി ലക്ഷ്മിബായ് മെഡിക്കൽ കോളജിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ പത്ത് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം. നവജാത ശിശുക്കൾക്കായുള്ള തീവ്രപരിചരണ വിഭാഗത്തിൽ (എൻ.ഐ.സി.യു) വെള്ളിയാഴ്ച രാത്രി 10.30ഓടെ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ 16 കുഞ്ഞുങ്ങൾക്ക്‌ പൊള്ളലേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അപകട സമയത്ത് 50ലേറെ കുഞ്ഞുങ്ങൾ എൻ.ഐ.സിയുവിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചു. ആശുപത്രിയിൽനിന്ന് രോഗികളെ ഒഴിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ചേർന്ന് ജനലുകൾ തകർത്ത് രോഗികളെ രക്ഷിക്കുന്നത്‌ ദൃശ്യങ്ങളിൽ വ്യക്തമാണ്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 12 മണിക്കൂറിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം. ഝാൻസി മെഡിക്കൽ കോളേജിലെ അപകടത്തിൽ കുഞ്ഞുങ്ങൾ മരിച്ച സംഭവം അങ്ങേയറ്റം ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് യോഗി ആദിത്യനാഥ് എക്സിൽ കുറിച്ചു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

india

കൊല്‍ക്കത്തയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്; പ്രശസ്ത ഗായകന്‍ സഞ്ജയ് ചക്രവര്‍ത്തി അറസ്റ്റില്‍

രണ്ട് മാസത്തോളം നീണ്ട തിരച്ചിലിനൊടുവിലാണ് വെള്ളിയാഴ്ച സഞ്ജയ് ചക്രവര്‍ത്തിയെ പൊലീസ് മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

Published

on

കൊല്‍ക്കത്തയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രശസ്ത ഗായകന്‍ സഞ്ജയ് ചക്രവര്‍ത്തി അറസ്റ്റില്‍. രണ്ട് മാസത്തോളം നീണ്ട തിരച്ചിലിനൊടുവിലാണ് വെള്ളിയാഴ്ച സഞ്ജയ് ചക്രവര്‍ത്തിയെ പൊലീസ് മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

ട്രാന്‍സിറ്റ് റിമാന്‍ഡില്‍ മുംബൈയില്‍ നിന്ന് കൊണ്ടുവന്നതിന് ശേഷം കോടതിയില്‍ ഹാജരാക്കി ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ (പോക്സോ) നിയമപ്രകാരം ഇയാള്‍ക്കെതിരെ കുറ്റം ചുമത്തുകയും നവംബര്‍ 18 വരെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

ജൂണ്‍ മാസത്തില്‍ കൊല്‍ക്കത്തയിലെ യോഗാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് 15 വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ ഗായകന്‍ പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

‘പരാതി പ്രകാരം, ക്ലാസ് അവസാനിച്ചതിന് ശേഷവും ചക്രവര്‍ത്തി അവിടെ തന്നെ തുടര്‍ന്നു, മറ്റ് വിദ്യാര്‍ത്ഥികളെല്ലാം പോയശേഷം, ഇരയെ ഉപദ്രവിച്ചു,’ ഓഫീസര്‍ പറഞ്ഞു.

പീഡനത്തിനിരയായ പെണ്‍കുട്ടിയെ മാനസിക ചികിത്സയ്ക്കായി മാതാപിതാക്കള്‍ ബെംഗളൂരുവിലേക്ക് കൊണ്ടുപോയതോടെയാണ് സംഭവം പുറത്തറിയുന്നത്.

”ചികിത്സയ്ക്കിടെയാണ് ഇരയായ പെണ്‍കുട്ടി തന്റെ മുഴുവന്‍ സംഭവവും ഡോക്ടറോട് ആദ്യമായി വെളിപ്പെടുത്തിയത്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബറില്‍ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബെല്‍ഗാരിയ പോലീസ് സ്റ്റേഷനിലേക്ക് ഇമെയില്‍ വഴി മാതാപിതാക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് സീറോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസിനെ പ്രേരിപ്പിച്ചു.

‘സംഭവം അവരുടെ അധികാരപരിധിയില്‍ നടന്നതിനാല്‍, അന്വേഷണത്തിനായി കേസ് ചാരു മാര്‍ക്കറ്റ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി,’ ഓഫീസര്‍ പറഞ്ഞു.

കുറ്റകൃത്യം നടന്നതായി ആരോപിക്കപ്പെടുന്ന സ്ഥാപനത്തിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ച് ആ സമയത്ത് അവിടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുമായും മറ്റുള്ളവരുടെയും മൊഴിയെടുക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Continue Reading

india

എലിവിഷം വെച്ച മുറിയിൽ കിടന്നുറങ്ങി; ചെന്നൈയില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

എലി ശല്യം വർധിച്ചതോടെ ഗിരിധരൻ ഒരു കീട നിയന്ത്രണ കമ്പനിയെ സമീപിക്കുകയും കമ്പനി ജീവനക്കാർ വീട്ടിലെത്തുകയും ചെയ്തിരുന്നു

Published

on

റൂമില്‍ എലിവിഷം വച്ച് എസി ഓണാക്കി ഉറങ്ങിയ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ചെന്നൈ കുണ്ട്രത്തൂര്‍ സ്വദേശി ഗിരിദറിന്റെ മക്കളായ പവിത്രയും സായി സുദര്‍ശനുമാണ് മരിച്ചത്. വീര്യമുള്ള എലി വിഷം അമിതമായി ശ്വസിച്ചതാണ് മരണകാരണം. ഗിരിധരനും പവിത്രയും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ബാങ്ക് മാനേജറാണ് ഗിരിധരൻ. എലി ശല്യം വർധിച്ചതോടെ ഗിരിധരൻ ഒരു കീട നിയന്ത്രണ കമ്പനിയെ സമീപിക്കുകയും കമ്പനി ജീവനക്കാർ വീട്ടിലെത്തുകയും ചെയ്തിരുന്നു. തുടർന്ന് ഇവർ എലി വിഷം മുറിയിൽ പലയിടത്തായി വിതറിയിട്ടു. രാത്രി കുടുംബം ഉറങ്ങുമ്പോൾ എ.സി. ഓണാക്കുകയും ചെയ്തു.

രാവിലെ നാലുപേരും അവശനിലയിലാകുകയായിരുന്നു. ബന്ധുക്കൾ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികളുടെ ജീവൻ നഷ്ടമായിരുന്നു. പൊലീസ് പെസ്റ്റ് കൺട്രോൾ കമ്പനിക്കെതിരെ കേസെടുത്ത് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Continue Reading

Trending