Connect with us

kerala

കണ്ണൂരിലെ ക്ഷേത്രങ്ങളിൽ ശത്രുസംഹാര വഴിപാട് നടത്തി എ.ഡി​.ജി.പി അജിത്ത് കുമാർ

Published

on

വിവാദങ്ങള്‍ക്കിടെ ശത്രുസംഹാര വഴിപാട് നടത്തി എഡിജിപി എംആര്‍ അജിത് കുമാര്‍. ഇന്ന് രാവിലെ കണ്ണൂര്‍ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. പുലര്‍ച്ചെ അഞ്ചോടെയാണ് അജിത് കുമാര്‍ കണ്ണൂര്‍ മാടായിക്കാവിലെത്തിയത്.

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും എ.ഡി.​ജി.പി ദർശനം നടത്തി. ഇവിടങ്ങളിലും നിരവധി വഴിപാടുകൾ നടത്തി. അതേസമയം, എ.ഡി.ജി.പിക്കെതിരായ പി.വി അൻവർ എം.എൽ.എയുടെ പരാതികളിൽ നടക്കുന്ന അന്വേഷണ റിപ്പോർട്ട്‌ മൂന്ന് ദിവസത്തിനുള്ളിൽ സർക്കാരിന് നൽകാനൊരുങ്ങി സംസ്ഥാന പൊലീസ് മേധാവി.

എഡിജിപി – ദത്താത്രേയ ഹൊസബലേ കുടിക്കാഴ്ച സ്ഥിരീകരിച്ച് ആര്‍എസ്എസ് നേതാവ് എ.ജയകുമാര്‍ ഇന്ന് രംഗത്തെത്തിയിട്ടുണ്ട്. കേരളത്തില്‍ ആദ്യമായല്ല ഉന്നത ഉദ്യോഗസ്ഥര്‍ ആര്‍എസ്എസ് നേതാക്കളെ കാണുന്നതെന്നും, മുന്‍പും നിരവധി പേര്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു. വിവാദങ്ങള്‍ക്കിടയാണ് എ . ജയകുമാറിന്റെ വെളിപ്പെടുത്തല്‍.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘മോഹൻലാലിന്‍റെ കേണൽ പദവി തിരിച്ചെടുക്കണം’: ഹിന്ദു ധർമ പരിഷത്ത്

Published

on

തിരുവനന്തപുരം: നടൻ മോഹൻലാലിന്‍റെ കേണൽ പദവി കേന്ദ്രം തിരിച്ചെടുക്കണമെന്ന് ഹിന്ദു ധർമ പരിഷത്ത് സംസ്ഥാന അധ്യക്ഷൻ എം. ഗോപാൽ ആവശ്യപ്പെട്ടു.

“എമ്പുരാൻ സിനിമാ നൽകുന്ന സന്ദേശം ഹിന്ദു വിരുദ്ധമാണ്. ഇക്കാര്യത്തിൽ മോഹൻലാൽ ഹിന്ദു സമൂഹത്തോട് മാപ്പ് പറയണം. മോഹൻലാൽ പ്രിവ്യൂ കണ്ടില്ല എന്ന തരത്തിലുള്ള പ്രചരണം ശരിയാണെങ്കിൽ അത് എന്തുകൊണ്ടെന്നുള്ള ഒരു അന്വേഷണവും ഉണ്ടാവണം,” എം. ഗോപാൽ അഭിപ്രായപ്പെട്ടു.

Continue Reading

kerala

കൊച്ചിയില്‍ ഓട്ടോയില്‍ കടത്തിയ രണ്ട് കോടി രൂപ പിടികൂടി; 2 പേര്‍ കസ്റ്റഡിയില്‍

മറ്റൊരാള്‍ക്ക് കൈമാറാനായി ഒരു വ്യവസായി പണം ഏല്‍പ്പിച്ചതാണെന്നാണ് പിടിയിലായവര്‍ പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്

Published

on

കൊച്ചി:  നഗരത്തിൽ ഓട്ടോ റിക്ഷയിൽനിന്ന് 2 കോടി രൂപ പിടികൂടി. സംഭവത്തിൽ 3 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓട്ടോ ഡ്രൈവർ തമിഴ്നാട് സ്വദേശിയായ രാജഗോപാൽ, ബിഹാർ സ്വദേശി സബിഷ് അഹമ്മദ്, തമിഴ്നാട് സ്വദേശിയായ മറ്റൊരാൾ എന്നിവരെയാണ് ഹാർബർ പൊലീസ്കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ പണത്തിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തത ലഭിക്കൂ എന്ന് പൊലീസ് വ്യക്തമാക്കി.

പിടിയിലായ രാജഗോപാല്‍ 20 വര്‍ഷമായി വൈറ്റിലയില്‍ താമസിക്കുന്ന ആളാണ്, ബിഹാര്‍ സ്വദേശിയായ സമി അഹമ്മദ് തുണിക്കടയില്‍ ജോലി ചെയ്ത് വരികയായിരുന്നുവെന്നാണ് വിവരം. കണ്ടെടുത്ത പണം കുഴല്‍പ്പണമാണോയെന്നാണ് പൊലീസ് സംശയിക്കുന്നത്. മറ്റൊരാള്‍ക്ക് കൈമാറാനായി ഒരു വ്യവസായി പണം ഏല്‍പ്പിച്ചതാണെന്നാണ് പിടിയിലായവര്‍ പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.

ഇന്ന് ഉച്ച കഴിഞ്ഞ് പതിവുള്ള വാഹന പരിശോധനയ്ക്കിടെയാണ് പണവുമായി വരികയായിരുന്ന ഓട്ടോറിക്ഷ പിടികൂടിയത്. കൊച്ചി വെല്ലിങ്‌ടൻ ഐലന്റിനടുത്ത് ബിഒടി പാലത്തിനു സമീപമുള്ള വോക് വേയിൽ നിർത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയിലായിരുന്നു പൊലീസിന്റെ പരിശോധന. ഓട്ടോയിൽ ഇരുന്നിരുന്ന രണ്ടുപേരും പൊലീസിനെ കണ്ട് പരുങ്ങുന്നതു കണ്ടാണ്  വാഹനം പരിശോധിക്കുന്നതും ബാഗിൽ അടുക്കി വച്ച നിലയിൽ പണം കണ്ടെത്തുന്നതും.

പണം കൈമാറുന്നതിനായി കാത്ത് നില്‍ക്കുന്നതിനിടെയാണ് ഇവര്‍ ഹാര്‍ബര്‍ പൊലീസിന്റെ പിടിയിലാകുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കണക്കില്‍പ്പെടാത്ത രണ്ട് കോടിയോളം രൂപയാണ് കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പണം എത്രയെന്നതിന്റെ കണക്ക് പൂര്‍ണമായും എടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഇന്‍കം ടാക്‌സ് വകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്.

Continue Reading

kerala

ശിഹാബ് തങ്ങൾ റിലീഫ് സെൽ പെരുന്നാൾ കിറ്റ് വിതരണോദ്‌ഘാടനം

Published

on

കുന്നത്ത്പാലം : ഒളവണ്ണ പഞ്ചായത്ത്‌ കുന്നത്ത്പാലം – മാത്തറ വാർഡ് മുസ്‌ലിം ലീഗ് സംയുക്ത ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ പെരുന്നാൾ കിറ്റുകളുടെ വിതരണോദ്‌ഘാടനം മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഉമ്മർ പാണ്ടികശാല നിർവ്വഹിച്ചു. റിലീഫ് ചെയർമാൻ എം. ലത്തീഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്‌ എം.പി.എം ബഷീർ, എൻ. കെ മുഹ്സിൻ, ടിപിഎം സാദിഖ്‌, സി.എം മുഹാദ്, ടിപി കുഞ്ഞോക്കു, പാറക്കൽ സിദ്ധീഖ്, കെ. ഹസ്സൻകോയ പ്രസംഗിച്ചു. ജനറൽ കൺവീനർ കെ. വി ഷക്കീർ സ്വാഗതവും വൈസ് ചെയർമാൻ ടിപി ഹനീഫ നന്ദിയും പറഞ്ഞു. വാർഡ് മുസ്‌ലിം ലീഗ് പ്രസിഡന്റ്‌മാർ ഏറ്റുവാങ്ങിയ കിറ്റുകൾ വിംഗ് കൺവീനർമാരും വനിത വിംഗ് കൺവീനർമാരും വീടുകളിൽ എത്തിക്കും.

Continue Reading

Trending