Connect with us

crime

വിവാഹത്തിന് ശേഷം അധിക സ്ത്രീധനം ആവശ്യപ്പെട്ടു; ഭര്‍ത്താവിനും കുടുംബക്കാര്‍ക്കുമെതിരെ കേസെടുത്തു

തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം

Published

on

വിവാഹത്തിന് നല്‍കിയ സ്ത്രീധനത്തിന് പുറമെ അധികം ആവശ്യപ്പെട്ട് യുവതിയെയും കുടുംബക്കാരെയും മാനസികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനെതിരെയും കുടുംബക്കാര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.

തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശിനി ഐശ്വര്യ (23)യുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവായ വെങ്ങാനൂര്‍ വെണ്ണിയൂര്‍ നെല്ലിവിള കോട്ടേജില്‍ റോണി (28), ഇയാളുടെ രക്ഷിതാക്കള്‍ എന്നിവരുടെ പേരിലാണ് കേസെടുത്തത്.

യുവതിയുടെ രക്ഷിതാക്കളുടെ ഉടമസ്ഥതയിലുള്ള രണ്ടേക്കര്‍ ഭൂമിയും വിറ്റ് അധികം സ്ത്രീധനം നല്‍കണമെന്നായിരുന്നു ആവശ്യം. 2022 ഒക്ടോബര്‍ 31നായിരുന്നു ഇരുവരും വിവാഹിതരായത്. 175 പവന്‍ സ്വര്‍ണവും 45 ലക്ഷം രൂപയും സ്ത്രീധനമായി നല്‍കിയിരുന്നു.

വിവാഹത്തിന് ശേഷം യുവതിയുടെ രക്ഷിതാക്കളുടെ പേരില്‍ തമിഴ്‌നാട്ടിലുള്ള രണ്ടേക്കര്‍ ഭൂമി റോണിയുടെ പേരില്‍ എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഐശ്വര്യയുടെ കുടുംബം ഇതിന് തയ്യാറാകാതിരുന്നതോടെ രണ്ട് മാസത്തിനുശേഷം യുവതിയെ വീട്ടില്‍കൊണ്ടുവിട്ടു. ബന്ധം വേര്‍പിരിക്കുന്നതിനായി കുടുംബ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

ഈ സാഹചര്യത്തിലാണ് യുവതി വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കിയത്. സിവില്‍ സര്‍വീസ് പരീക്ഷയെഴുതിയിട്ടുണ്ടെന്നും സബ്ഇന്‍സ്‌പെക്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു വിവാഹം നടത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; അച്ഛനും കുത്തേറ്റു, കൊലയാളി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

പർദ്ദ ധരിച്ചെത്തിയയാൾ വീട്ടിൽ നിന്ന് വിളിച്ചിറക്കി ഫെബിനെ കുത്തുകയായിരുന്നു.

Published

on

കോളേജ് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു.കൊല്ലം ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ഗോമസ് (21) ആണ് കൊല്ലപ്പെട്ടത്. കാറിൽ എത്തിയ ആളാണ് ആക്രമിച്ചത് ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിദ്യാർഥിയായിരുന്നു ഫെബിൻ.

കുത്തി ശേഷം ആക്രമി ട്രെയിന് മുമ്പിൽ ചാടി ആത്മഹത്യ ചെയ്തതയാണ് വിവരം. കൊല്ലം കടപ്പാക്കടയിൽ റെയിൽവേ ട്രാക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട നിലയിൽ കണ്ടെത്തി.

ഏഴ് മണിയോടെ ആയിരുന്നു സംഭവം. ഉളിയക്കോവിലിലെ വീട്ടിലായിരുന്നു വിദ്യാർഥി ഉണ്ടായിരുന്നത്. ഇവിടേക്ക് മുഖം മറച്ചെത്തിയ ആൾ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.ഇത് തടയാൻ ശ്രമിച്ച ഫെബിന്റെ പിതാവിനും കുത്തേറ്റിട്ടുണ്ട്. വെള്ള കാറിൽ എത്തിയ ആളാണ് ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

ഫെബിന് കഴുത്ത്, കൈ, വാരിയെല്ല് എന്നിവിടങ്ങളിലാണ് കുത്തേറ്റത്. തടയാൻ ശ്രമിച്ച പിതാവിന് വാരിയെല്ലിനും കൈക്കും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫെബിന്റെ ജീവൻ രക്ഷിക്കാനായില്ല.

Continue Reading

crime

കഞ്ചാവുമായി പത്താം ക്ലാസ് വിദ്യാർഥി പിടിയിൽ

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ തള്ളി താഴെയിട്ടു

Published

on

പൂഞ്ഞാർ പനച്ചിക്കപാറയിൽ പത്താം ക്ലാസ് വിദ്യാർഥി കഞ്ചാവുമായി എക്സൈസ് പിടിയിലായി. ആറ് ഗ്രാം കഞ്ചാവാണ് വിദ്യാർഥിയിൽ നിന്ന് പിടിച്ചെടുത്തത്. റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വിദ്യാർഥിയെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഇന്നലെ രാത്രിയിലാണ് സംഭവം. പരിശോധനയ്ക്കിടെ വിദ്യാർത്ഥി എക്സൈസ് ഉദ്യോഗസ്ഥനെ തള്ളി താഴെയിട്ടുവെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, കൊച്ചിയിൽ എം.ഡി.എം.എയുമായി രണ്ടു പേർ പിടിയിലായി. തോപ്പുംപടിയിൽ നിന്നും എറണാകുളം SRM റോഡിൽ നിന്നുമാണ് രണ്ടു പേർ പിടിയിലായത്. അരുൺ കുമാർ, മുഹമ്മദ് സനൂപ് എന്നിവരെ ഡാൻസാഫ് സംഘമാണ് പിടികൂടിയത്. സനൂപിൽ നിന്ന് 10.45 ഗ്രാമും, അരുണിൽ നിന്ന് 13.23 ഗ്രാം എംഡിഎംഎയുമാണ് പിടിച്ചെടുത്തത്.

Continue Reading

crime

12-കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവതി പോക്‌സോ കേസില്‍ അറസ്റ്റില്‍

സി.ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Published

on

12കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് പുളിമ്പറമ്പിലെ ആരംഭൻ സ്നേഹ മെർലിൻ (23) ആണ് പിടിയിലായത്. തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ 12കാരിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പരാതി. സി.ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

പീഡനത്തിനിരയായ പെൺകുട്ടിയുടെ ബാഗിൽനിന്ന് അധ്യാപിക മൊബൈൽ ഫോൺ കണ്ടെടുത്തിരുന്നു. അത് പരിശോധിച്ചപ്പോഴാണ് സംശയം ഉയർന്നത്. തുടർന്ന് രക്ഷിതാക്കളെ വിവരം അറിയിച്ചു. ചൈൽഡ്ലൈൻ അധികൃതർ നടത്തിയ കൗൺസലിങ്ങിലാണ് പീഡനം നടന്നത് സ്ഥിരീകരിച്ചത്.

തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിക്ക് യുവതി സ്വർണ ബ്രേസ്ലെറ്റ് വാങ്ങി നൽകിയതായും സൂചനയുണ്ട്. പല തവണ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന പീഡനത്തിനാണ് ഇപ്പോൾ കേസെടുത്തിട്ടുള്ളത്.

യുവതിക്കെതിരെ മുമ്പും സമാനമായ കേസ് ഉണ്ട്. 14 വയസ്സുള്ള ആൺകുട്ടിയെ പീഡിപ്പിച്ചുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. പീഡനത്തിന്റെ വിഡിയോ ചിത്രീകരിച്ച് ആൺകുട്ടിയെ ഭീഷണിപ്പെടുത്തി പരാതി നൽകുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നുവത്രെ.

Continue Reading

Trending