Connect with us

kerala

സ്വര്‍ണക്കടത്ത്,ലൈഫ് മിഷന്‍,അദാനി; നിയമസഭയില്‍ നാളെ സര്‍ക്കാര്‍ വെള്ളം കുടിക്കും

വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള തീരുമാനത്തിനെതിരെ സര്‍വ്വകക്ഷിയോഗം വിളിച്ച് പ്രതിഷേധം അറിയിച്ച സര്‍ക്കാര്‍ ഇതിന്റെ ടെന്‍ഡറിന് നിയമോപദേശം തേടിയത് അദാനിയുടെ പുത്രഭാര്യ പങ്കാളിയായ സ്ഥാപനത്തില്‍ നിന്നാണെന്ന പുതിയ വെളിപ്പെടുത്തലാണ് ആന്റി ക്ലൈമാക്‌സ്.

Published

on

 

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തിനും ലൈഫ് മിഷനിലെ കമ്മിഷന്‍ ആരോപണത്തിനുമൊപ്പം അദാനിയുടെ പേരില്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പറന്നെത്തിയ പുതിയ വിവാദവും നാളെ ചേരുന്ന കൊവിഡ് കാല നിയമസഭാസമ്മേളനത്തെ ഇളക്കിമറിക്കും.

വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള തീരുമാനത്തിനെതിരെ സര്‍വ്വകക്ഷിയോഗം വിളിച്ച് പ്രതിഷേധം അറിയിച്ച സര്‍ക്കാര്‍ ഇതിന്റെ ടെന്‍ഡറിന് നിയമോപദേശം തേടിയത് അദാനിയുടെ പുത്രഭാര്യ പങ്കാളിയായ സ്ഥാപനത്തില്‍ നിന്നാണെന്ന പുതിയ വെളിപ്പെടുത്തലാണ് ആന്റി ക്ലൈമാക്‌സ്. കോണ്‍ഗ്രസ് ഇത് ആയുധമാക്കിക്കഴിഞ്ഞു.

സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയ ചര്‍ച്ച തന്നെയാണ് സമ്മേളനത്തിലെ ശ്രദ്ധാകേന്ദ്രം. തിരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളുമെടുത്ത് പ്രതിപക്ഷം സര്‍ക്കാരിനെ ആക്രമിക്കും. ഇതിനെ പ്രതിരോധിക്കാന്‍ ഭരണപക്ഷത്തിന്റെ മറുമരുന്ന് എന്ത് എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇന്നലെ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത മന്ത്രിമാരുടെ മൂന്ന് മണിക്കൂര്‍ നീണ്ട അവലോകനയോഗം സഭയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ ഏത് ആരോപണത്തെയും രേഖകളുടെ പിന്‍ബലത്തില്‍ നേരിടാനാണ് നീക്കം.

തിരുവനന്തപുരം വിമാനത്താവളം കൈമാറ്റത്തിനെതിരെ സഭ പ്രമേയം പാസാക്കാനിരിക്കെയാണ് വിവാദം വഴിതിരിഞ്ഞത്. പുതിയ ആക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണത്തെ ആശ്രയിച്ചിരിക്കും ഭാവി. കേന്ദ്രതീരുമാനത്തെ അനുകൂലിച്ചതിന് കോണ്‍ഗ്രസ് എം.പി ശശി തരൂരിനെ ആക്രമിക്കുന്ന ഭരണപക്ഷത്ത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ് പുതിയ ‘അദാനിവിവാദം’.

രാവിലെ 9ന് ആരംഭിക്കുന്ന സഭയില്‍ ധനകാര്യബില്‍ പാസാക്കലാണ് മുഖ്യ അജന്‍ഡയെങ്കിലും രാഷ്ട്രീയ സംഭവങ്ങള്‍ അതെല്ലാം മാറ്റി മറിച്ചിരിക്കുന്നു. കൊവിഡിനെ പ്രതിരോധിച്ച് അംഗങ്ങളെ സംരക്ഷിക്കാന്‍ സര്‍വ്വസജ്ജമാണ് നിയമസഭാസെക്രട്ടേറിയറ്റ്. കൊവിഡിനെയും വെല്ലുന്ന രാഷ്ട്രീയവിവാദങ്ങള്‍ പക്ഷേ സഭയില്‍ സൃഷ്ടിക്കാന്‍ പോകുന്ന കോളിളക്കങ്ങള്‍ പ്രവചനാതീതമാണ്.

 

kerala

ആലപ്പുഴയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു

Published

on

ആലപ്പുഴയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. പുതുവല്‍ ലക്ഷംവീട്ടില്‍ അഖില്‍ പി. ശ്രീനിവാസ് (30) ആണ് മിന്നലേറ്റ് മരിച്ചത്. ആലപ്പുഴ കൊടുപ്പുന്നയില്‍ കൊയ്ത്തുകഴിഞ്ഞ പാടശേഖരത്തില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെയായിരുന്നു അപകടം. ഇന്ന് മൂന്നരയോടെയാണ് സംഭവം.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശരണിനും പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ പരിക്ക് സാരമുള്ളതല്ല. ഫീല്‍ഡ് ചെയ്യുന്നതിനിടെ കോള്‍ വന്നപ്പോള്‍ ഫോണെടുത്ത് സംസാരിക്കവേയാണ് ശക്തമായ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ചത്. അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

വണ്ടാനത്തുള്ള ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെല്‍ഡിങ്ങ് ജോലിക്കാരാനായിരുന്നു അഖില്‍.

Continue Reading

kerala

തിരുവനന്തപുരത്ത് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി

നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്

Published

on

തിരുവനന്തപുരം നെടുമങ്ങാട് പത്ത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്.

തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Continue Reading

kerala

കോട്ടയത്ത് പൊലീസുകാരനെ മോഷണക്കേസ് പ്രതി കുത്തി പരിക്കേല്‍പ്പിച്ചു

ഗാന്ധിനഗര്‍ സ്റ്റേഷനിലെ സിപിഒ സുനു ഗോപിക്കാണ് കുത്തേറ്റത്

Published

on

കോട്ടയം എസ്എച്ച് മൗണ്ടില്‍ പൊലീസ് ഉദ്യോഗസ്ഥനെ പ്രതി കുത്തി പരിക്കേല്‍പ്പിച്ചു. മോഷണക്കേസില്‍ പിടിയിലായ പ്രതിയാണ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. ഗാന്ധിനഗര്‍ സ്റ്റേഷനിലെ സിപിഒ സുനു ഗോപിക്കാണ് കുത്തേറ്റത്. പൊലീസുകാരനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

Trending