Connect with us

Money

കൂപ്പുകുത്തി അദാനി; ലോക സമ്പന്നരുടെ പട്ടികയില്‍ 24ാം സ്ഥാനത്തേക്ക് വീണു

ജനുവരി 24നാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നത്.

Published

on

ന്യൂഡല്‍ഹി: ലോക സമ്പന്നരുടെ പട്ടികയില്‍ 24ാം സ്ഥാനത്തേക്ക് വീണ് ഗൗതം അദാനി. ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരമാണ് അദാനി ഇപ്പോള്‍ 24ാം സ്ഥാനത്ത് എത്തിനില്‍ക്കുന്നത്. ഫെബ്രുവരി 14 വരെയുള്ള കണക്കുകള്‍ പ്രകാരം അദാനിയുടെ ആസ്തി 52.4 ബില്യണ്‍ ഡോളറാണ്.

യു.എസ് ആസ്ഥാനമായുള്ള ഗവേഷക സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടിനു പിന്നാലെയാണ് ലോക സമ്പന്നരില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന അദാനിയുടെ വീഴ്ച തുടങ്ങിയത്. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളില്‍ വന്‍ തകര്‍ച്ച നേരിട്ടതാണ് തിരിച്ചടിയായത്. ഓഹരി മൂല്യം ഉയര്‍ത്തി കാണിച്ച് അദാനി ഗ്രൂപ് വഞ്ചന നടത്തിയെന്ന ആരോപണമാണ് പ്രധാനമായും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലുള്ളത്.

ആരോപണം അദാനി തള്ളിയെങ്കിലും അന്വേഷണം ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജികളടക്കം അദാനി ഗ്രൂപ്പിനെതിരെ എത്തി. പിന്നാലെ അന്വേഷണത്തിന് വിദഗ്ധ സമിതിയെ നിയോഗിക്കാമെന്ന സുപ്രീംകോടതി നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. ജനുവരി 24നാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നത്.

Money

എലിഫന്റ് ഫര്‍ണിച്ചര്‍ വെബ്സൈറ്റിന്റെ തട്ടിപ്പില്‍ ഇരകളായി നിക്ഷേപകര്‍

4500 ലധികം പേരില്‍ നിന്നായി 80 കോടിയിലധികം തുക തട്ടിയതായാണ് വിവരം.

Published

on

എലിഫന്റ് ഫര്‍ണിച്ചര്‍ വെബ്സൈറ്റില്‍ ഓര്‍ഡര്‍ ചെയ്യാം വാങ്ങാന്‍ സാധിക്കില്ല. 4500 ലധികം പേരില്‍ നിന്നായി 80 കോടിയിലധികം തുക തട്ടിയതായാണ് വിവരം. വീട്ടിലിരുന്ന് ലക്ഷങ്ങള്‍ സമ്പാദിക്കാം എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളും സന്ദേശങ്ങളും വഴിയാണ് ഈ തട്ടിപ്പിന്റെയും തുടക്കം.

എലിഫന്റ് ഫര്‍ണിച്ചര്‍ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഫര്‍ണിച്ചര്‍ വാങ്ങണം. 680 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ വിലയുള്ള ഫര്‍ണിച്ചറുകള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്്. പക്ഷേ ഇവ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യാനേ സാധിക്കുകയുള്ളു. ഫര്‍ണിച്ചര്‍ ലഭിക്കില്ല. പകരമായി ലാഭവിഹിതം എന്ന നിലയില്‍ നിശ്ചിത തുക ഓണ്‍ലൈനില്‍ തന്നെ ലഭിക്കും. ഒരുമാസം പൂര്‍ത്തിയാകുമ്പോള്‍ 680 രൂപയ്ക്ക് വാങ്ങിയ ഫര്‍ണിച്ചറില്‍ നിന്ന് 1224 രൂപ തിരികെ ലഭിക്കും എന്നതാണ് വാഗ്ദാനം. വീട്ടമ്മമാരാണ് ഈ തട്ടിപ്പില്‍ കൂടുതലും ഇരയാക്കപ്പെട്ടിട്ടുള്ളത്.

680 രൂപമുടക്കി ഫര്‍ണിച്ചര്‍ വാങ്ങിയാല്‍ 115 രൂപ വെല്‍ക്കം ബോണാസായി ലഭിക്കും. ശേഷം ഓരോ ദിവസവും 680 ന് പരമാവധി 30 രൂപ എന്ന നിരക്കില്‍ വെബ്‌സൈറ്റ് അകൗണ്ടില്‍ ബാലന്‍സ് കാണിക്കും. 120 രൂപയാകുമ്പോള്‍ ബാലന്‍സ് അക്കൗണ്ടിലേക്ക് മാറ്റാം. ഒരുമാസമാകുന്നതോടെ നികുതി എല്ലാം പിടിച്ച ശേഷം 680 ന്റെ മൂല്യം 1224 രൂപയായി മാറും. തുടക്കത്തില്‍ ചെറിയ തുക നിക്ഷേപിച്ചവര്‍ വിശ്വാസം വന്നതോടെ കൂടുതല്‍ തുക ഈ വെബ്സൈറ്റില്‍ നിക്ഷേപിച്ചു തുടങ്ങി.

10,000 രൂപയുടെ ഫര്‍ണിച്ചര്‍ വാങ്ങിയാല്‍ ചുരുങ്ങിയ ദിവസം കൊണ്ട് 10 ഇരട്ടിയാകുമെന്ന് വിശ്വസിപ്പിക്കുന്ന തരത്തില്‍ കഴിഞ്ഞ മാസം ഒരു ഓഫര്‍ വന്നിരുന്നു. മുമ്പ് ഈ വെബ്‌സൈറ്റില്‍ ഇടപാടു നടത്തിയവര്‍ 50,000 രൂപ മുതല്‍ 3 ലക്ഷം വരെ പുതിയ ഓഫറിലും നിക്ഷേപിച്ചു. വന്‍ തുക നിക്ഷേപം സ്വീകരിച്ച ശേഷം വെബ്‌സൈറ്റ് അപ്രതീക്ഷമായി. കഴിഞ്ഞ അഞ്ചാം തീയതി മുതല്‍ വെബ്‌സൈറ്റ് ലഭിക്കുന്നില്ല. തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ നിക്ഷേപിച്ചവര്‍ പരാതികളുമായി മുന്നോട്ടു പോവുകയാണ്.

 

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണ്ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

ഇന്ന് പവന് 960 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 54,600 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണ്ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഇന്ന് പവന് 960 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 54,600 രൂപയായി. ഗ്രാമിന് 120 രൂപയാണ് വര്‍ധിച്ചത്. 6825 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില. വെള്ളിയുടെ വിലയില്‍ 3 രൂപയുടെ വര്‍ധനവാണ് ഉള്ളത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 93 രൂപയായി.

ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണ്ണവില. ഒരാഴ്ചയ്ക്കിടെ ഏകദേശം 1300 രൂപയാണ് ഉയര്‍ന്നത്.

 

 

 

Continue Reading

Football

പ്ലേഓഫിലെ വാക്കൗട്ട് വിവാദം: ഇവാന് ബ്ലാസ്റ്റേഴ്സ് ഒരു കോടി പിഴ ചുമത്തിയെന്ന് റിപ്പോര്‍ട്ട്

2022-2023 ഐഎസ്എല്‍ സീസണില്‍ ബംഗുളുരു എഫ്‌സിയുമായുള്ള വിവാദ പ്ലേ ഓഫ് മത്സരത്തില്‍ താരങ്ങളെയും കൂട്ടി മൈതാനം വിട്ട സംഭവത്തിലാണ് നടപടി

Published

on

പനാജി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് ക്ലബ്ബ് മാനേജ്‌മെന്റ് പിഴ ചുമത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. 2022-2023 ഐഎസ്എല്‍ സീസണില്‍ ബംഗുളുരു എഫ്‌സിയുമായുള്ള വിവാദ പ്ലേ ഓഫ് മത്സരത്തില്‍ താരങ്ങളെയും കൂട്ടി മൈതാനം വിട്ട സംഭവത്തിലാണ് നടപടി. സംഭവത്തില്‍ വുകോമാനോവിച്ചിന് ഒരു കോടി രൂപ പിഴ ഈടാക്കിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.

2023 മാര്‍ച്ച് മൂന്നിനായിരുന്നു ബംഗുളുരുഎഫ്‌സിയും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മില്‍ ഐഎസ്എല്‍ ചരിത്രത്തില്‍ തന്നെ വിവാദപരമായ മത്സരം നടന്നത്. ബംഗുളുരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രി വിവാദ ഗോള്‍ നേടിയതിന് ശേഷം മത്സരം പാതി വഴിയില്‍ അവസാനിപ്പിച്ച് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും താരങ്ങളും മൈതാനം വിടുകയായിരുന്നു. ഇതിനു പിന്നാലെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്)നാല് കോടി രൂപയാണ് ബ്ലാസ്റ്റേഴ്‌സിനും കോച്ചിനും പിഴയായി ചുമത്തിയത്.

സാധാരണ ക്ലബ്ബിനെതിരെ ചുമത്തപ്പെടുന്ന പിഴ ഉടമകളാണ് അടയ്‌ക്കേണ്ടത്. എന്നാല്‍ ബംഗുളുരു എഫ്‌സിയുമായുള്ള വിവാദത്തില്‍ തെറ്റ് ഇവാന്‍ വുകാമനോവിച്ചിന്റെ ഭാഗത്താണെന്നും അതിനാല്‍ അദ്ദേഹം പിഴയടക്കണമെന്നും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തീരുമാനിക്കുയായിരുന്നു. ഇതേ തുടര്‍ന്ന് ഇവാന്‍ ഒരു കോടി രൂപ പിഴയൊടുക്കിയെന്ന് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സിന്റെ(സിഎഎസ്)അപ്പീലിലാണ് വെളിപ്പെടുത്തിയത്.

Continue Reading

Trending