Connect with us

kerala

ബാലചന്ദ്രമേനോനെതിരെ നടിയുടെ ആരോപണം: യൂട്യൂബ് ചാനലുകൾക്കെതിരെ കേസ്

ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനുമെതിരെ നടൻ പരാതി നൽകിയിട്ടുണ്ട്

Published

on

കൊച്ചി: നടൻ ബാലചന്ദ്രമേനോന് എതിരെയുള്ള നടിയുടെ ലൈംഗികാരോപണം സംപ്രേഷണം ചെയ്തത് യൂട്യൂബ് ചാനലുകൾക്കെതിരെ കേസ്. നടന്റെ പരാതിയിൽ കൊച്ചി സൈബർ സിറ്റി പൊലീസാണ് കേസെടുത്തത്. ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67, 67എ വകുപ്പുകൾ പ്രകാരമാണ് കേസ്.

തനിക്കെതിരെ നടി ലൈംഗിക പീഡനാരോപണം ഉന്നയിച്ചതിന് പിന്നാലെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയത്. ലൈംഗിക ചുവയുള്ള ഉള്ളടക്കമാണ് വിഡിയോയിൽ ഉണ്ടായിരുന്നതെന്നും ഇതിനെതിരെ കേസെടുക്കണമെന്നുമാണ് പരാതിയിൽ ഉണ്ടായിരുന്നത്.

കൂടാതെ ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനുമെതിരെ നടൻ പരാതി നൽകിയിട്ടുണ്ട്. മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് നടന്‍ ബാലചന്ദ്രമേനോന്‍ പരാതിയില്‍ പറയുന്നു. ഫോണിലൂടെ ഭീഷണിപ്പെടുത്തിയത് നടിയുടെ അഭിഭാഷകനാണെന്നും പരാതിയിലുണ്ട്.

ഫോൺകോൾ വിവരങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ സഹിതമാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. തനിക്കെതിരെയുള്ള ആരോപണങ്ങൾ ഉന്നയിക്കും മുൻപു നടിയുടെ അഭിഭാഷകൻ സംഗീത് ലൂയീസ് ഫോണിൽ വിളിച്ചാണു ഭീഷണിപ്പെടുത്തിയതെന്ന് ബാലചന്ദ്ര മോനോൻ പരാതിയിൽ പറയുന്നു. മൂന്നു ലൈംഗിക ആരോപണങ്ങൾ ഉടൻ വരുമെന്നായിരുന്നു ഭീഷണി.

kerala

സംസ്ഥാനത്ത് ചൂട് കനക്കും; രാജ്യത്തെ ഉയര്‍ന്ന താപനില കണ്ണൂരില്‍

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം കണ്ണൂ‌രിൽ 37.2 ഡിഗ്രി സെൽഷ്യസ് രേഖപെടുത്തി.

Published

on

സംസ്ഥാനത്ത് പകൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. സാധാരണയേക്കാൾ 2 ഡ‍ി​ഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്നലെ രാജ്യത്തെ ഉയർന്ന താപനില കണ്ണൂരിൽ രേഖപ്പെടുത്തി.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം കണ്ണൂ‌രിൽ 37.2 ഡിഗ്രി സെൽഷ്യസ് രേഖപെടുത്തി. 37 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി തൊട്ടുപിന്നിൽ കോട്ടയമാണ്.

ഉയർന്ന ചൂട് സൂര്യാഘാതം സൂര്യധപം നിർജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. പൊതുജനങ്ങൾ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്ന് നിർദേശം നൽകി.

വ്യാഴം ,വെള്ളി ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.

Continue Reading

kerala

തണുത്തു വിറച്ച് മൂന്നാർ, താപനില പൂജ്യം ഡി​ഗ്രി

പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞ് വീണു. 

Published

on

മൂന്നാർ വീണ്ടും അതിശൈത്യത്തിന്റെ പിടിയിൽ. പ്രദേശത്തെ കുറഞ്ഞ താപനിലയായ പൂജ്യം ഡി​ഗ്രി സെൽഷ്യസ് തിങ്കളാഴ്ച പുലർച്ചെ മാട്ടുപ്പെട്ടി ചെണ്ടുവര, ലക്ഷ്മി എസ്റ്റേറ്റ് എന്നിവിടങ്ങളിൽ രേഖപ്പെടുത്തി.

സെവൻമല, ദേവികുളം, നല്ലതണ്ണി എന്നിവിടങ്ങളിൽ കുറഞ്ഞ താപനില ഒരു ഡി​ഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞ് വീണു.

ഇതോടെ പ്രദേശത്തേക്ക് വിനോദ സഞ്ചാരികൾ കൂടുതലായി എത്തുന്നു. വരും ദിവസങ്ങളിലും താപനില വീണ്ടും താഴുമെന്നാണ് സൂചന.

Continue Reading

kerala

പ്രളയ പുനരധിവാസ പദ്ധതി: മുസ്‌ലിം ലീഗ് നിര്‍മ്മിച്ച 10 വീടുകളുടെ കൈമാറ്റം നാളെ

നിലമ്പൂര്‍ പോത്തുകല്ലിലെ പുളപ്പാട ത്ത് രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ താക്കോല്‍ ദാനം നിര്‍വ്വഹിക്കും.

Published

on

പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിര്‍മ്മിച്ച 10 വീടുകളുടെ താക്കോല്‍ദാനം ജനുവരി 29ന് ബുധ നാഴ്ച നടക്കും. നിലമ്പൂര്‍ പോത്തുകല്ലിലെ പുളപ്പാട ത്ത് രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ താക്കോല്‍ ദാനം നിര്‍വ്വഹിക്കും. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട പാവപ്പെട്ട മ നുഷ്യരെ ചേര്‍ത്തുപിടിക്കുന്നതിന്റെ ഭാഗമായാണ് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ദുരിതാശ്വാസ പ്രവര്‍ ത്തനങ്ങളുമായി രംഗത്തിറങ്ങിയത്. വിവിധ ജില്ലകളില്‍ പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി അഞ്ച് കോടിയിലേറെ രൂപയാണ് പാര്‍ട്ടി ചെലവഴിച്ചത്.

മലപ്പുറം ജില്ലാ കമ്മിറ്റി 50 കുടുംബങ്ങള്‍ക്ക് മൂന്ന് ഏക്കര്‍ ഭൂമി വിതരണം ചെയ്തു. വീടുകളുടെ നിര്‍മ്മാണത്തിന് ആവശ്യമായ സ്ഥലം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും അഡ്വ.യു.എ ലത്തിഫ് ജനറല്‍ സെക്രട്ടറിയുമായിരുന്ന മുന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയാണ് നല്‍കിയത്. നിലമ്പൂരിലെ കവളപ്പാറയിലും പാതാറിലുമുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തെതുടര്‍ന്നാണ് പോത്തുകല്ലില്‍ തിരഞ്ഞെടുത്ത 10 കുടുംബങ്ങള്‍ക്ക് വീട് വെച്ചുനല്‍കാന്‍ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. സംസ്ഥാന കമ്മിറ്റി 10 വീടുകളും പ്രാദേശിക കമ്മിറ്റി ഒരു വീടുമാണ് പൂളപ്പാടത്ത് നിര്‍മ്മിച്ചത്. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും കെ.പി.എ മജീദ് ജനറല്‍ സെക്രട്ടറിയുമായ അന്നത്തെ സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് വിടുകളുടെ നിര്‍മ്മാണം ആരംഭിച്ചത്.

കുടിവെള്ളം, വൈദ്യുതി, അപ്രോച്ച് റോഡ് തുട ങ്ങിയ സൗകര്യങ്ങള്‍ സജ്ജീകരിക്കുന്നതിന്റെ ഭാഗ മായാണ് വീടുകളുടെ താക്കോല്‍ദാനം വൈകിയത്. താക്കോല്‍ദാന ചടങ്ങില്‍ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷ ണം നടത്തും. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, അഡ്വ. പി.എം.എ സലാം, കെ.പി.എ മജീദ്, പി. അ ബ്ദുല്‍ ഹമീദ് മാസ്റ്റര്‍, അഡ്വ. യു.എ ലത്തീഫ് തുടങ്ങി യവര്‍ പ്രസംഗിക്കും.

Continue Reading

Trending