Connect with us

More

‘ ഉയരം കൂടും തോറും വീഴ്ച്ചയുടെ ശക്തിയും കൂടും’; പി.സി ജോര്‍ജ്ജിന് നടിയുടെ സഹോദരന്റെ കത്ത്

Published

on

ആക്രമിക്കപ്പെട്ട നടിയെ നിരന്തരം അപമാനിക്കുന്ന രീതിയില്‍ പരാമര്‍ശങ്ങള്‍ നടത്തുന്ന പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജിന് നടിയുടെ സഹോദരന്റെ കത്ത്. ബഹുമാനപ്പെട്ട ജനപ്രതിനിധി അറിയുന്നതിന് എന്ന് തുടങ്ങുന്ന കത്ത് ഉയരം കൂടുംതോറും വീഴ്ചയുടെ ശക്തിയും കൂടുമെന്ന് ജനപ്രതിനിധികള്‍ എല്ലായ്‌പ്പോഴും ഓര്‍ക്കുന്നത് നല്ലതായിരിക്കും എന്ന് പറഞ്ഞാണ് അവസാനിക്കുന്നത്.

കത്തിന്റെ പൂര്‍ണരൂപം

ബഹുമാനപ്പെട്ട ജനപ്രതിനിധി അറിയുന്നതിന് …

ഇരയും നടിയും രണ്ടാണെന്ന തിരിച്ചറിവുള്ള ഒരു ജനപ്രതിനിധിയോട് ഈ ഒരു രീതിയിലാണ് പ്രതികരിക്കേണ്ടത് എന്ന് തോന്നിയത് കൊണ്ടാണ് ഇത്തരത്തിലൊരു കുറിപ്പെഴുതുന്നത്. ചില സന്ദര്‍ഭങ്ങളില്‍ മനുഷ്യ മനസ്സിന് താളം തെറ്റാം , അബോധത്തില്‍ പലതും വിളിച്ചു പറഞ്ഞെന്നുമിരിക്കാം. പക്ഷെ അത് ഒരു ശീലവും ക്രമേണ സ്വഭാവവുമായി മാറിയാല്‍ അതിനെ ജനങ്ങള്‍ വിളിക്കുന്നത് മറ്റു പലപേരുകളിലുമാണ്. അത്തരമൊരവസ്ഥ സ്വയം തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കില്‍ കൂടെ നില്‍ക്കുന്ന പ്രിയപ്പെട്ടവരെങ്കിലും അത് തിരുത്തണം. അത് നടക്കുന്നില്ല എന്ന് വേണം ജനപ്രതിനിധിയുടെ തുടര്‍ച്ചയായ വാഗ്ചാതുരിയിലൂടെ ജനങ്ങള്‍ അനുമാനിക്കേണ്ടത്. അതോ പറഞ്ഞാലും ജനപ്രതിനിധിയ്ക്ക് മനസ്സിലാകില്ല എന്ന തിരിച്ചറിവുള്ളതുകൊണ്ട് പറയാതിരിക്കുന്നതാണോ എന്നും അറിയില്ല.

ഒരു ജനപ്രതിനിധി എങ്ങിനെ ആകാതിരിക്കണം എന്നതിനുള്ള ഉത്തമോദാഹരണമായാണ് ജനങ്ങള്‍ ഇപ്പോള്‍ ഇത്തരം ജനപ്രതിനിധികളെ നോക്കി കാണുന്നത്. അത് മറ്റാരും തിരിച്ചറിഞ്ഞില്ലെങ്കിലും ചുരുങ്ങിയത് ആ ജനപ്രതിനിധികളെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. ജനങ്ങളെ സേവിക്കേണ്ട ജനപ്രതിനിധി തന്നെ ജനങ്ങള്‍ക്ക് നേരെ തോക്കെടുത്തതും, ചാരക്കേസില്‍ സഹായിക്കാന്‍ ജനപ്രതിനിധി കാണിച്ച കര്‍ത്തവ്യ ബോധവും അതിന്റെ നിജസ്ഥിതി വ്യക്തമാക്കിത്തന്ന ചാനല്‍ വിവരണവും ജനങ്ങള്‍ മറന്നിട്ടില്ല. ഇതിനു മുന്‍പും ജനപ്രതിനിധി നടത്തിയ പല ധീരമായ വാഗ്പ്രയോഗങ്ങളും കേരള ജനത , ചലച്ചിത്രത്തിലെ കോമഡി രംഗങ്ങള്‍ കണക്കെ മനസ്സിലേറ്റുന്നുണ്ട് എന്നും മറക്കരുത്.

വനിതാ സംഘടനകള്‍ക്കെതിരേയും നടിയ്‌ക്കെതിരേയും ധീരമെന്നവകാശപ്പെടുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുമ്പോപോഴും ഇത്തരം ജനപ്രതിനിധികള്‍ സ്വയം ഒരവലോകനം നടത്തുന്നത് നന്നായിരിക്കും. തങ്ങള്‍ എന്തൊക്കെയാണ് പുലമ്പുന്നത്, ആര്‍ക്കു വേണ്ടിയാണിതെല്ലാം ചെയ്യുന്നത്, തങ്ങളുടെ തന്നെ ഉള്‍ഭയമാണോ അറിയാതെ ഇത്തരം പ്രകടനങ്ങളിലൂടെ അനാവരണമാകുന്നത് എന്നെല്ലാം ഒരു നിമിഷമെങ്കിലും ഒന്ന് ആത്മപരിശോധന നടത്തിയാല്‍ സ്വയം മെനഞ്ഞെടുക്കുന്ന പല കഥകളും ഇത്തരം ജനപ്രതിനിധികളുടെ ഉള്ളില്‍ തന്നെ എരിഞ്ഞടങ്ങും.

ജനപ്രതിനിധിയുടെ വാഗ്ചാതുരിയെ പ്രശംസിക്കുകയും അതിനെല്ലാവിധ പിന്തുണയും നല്‍കുന്ന സ്‌നേഹസമ്പന്നരായ അനുചരവൃന്ദങ്ങളേയും ഇത്തരം ജനപ്രതിനിധികള്‍ സൂക്ഷിക്കുന്നത് നന്നായിരിക്കും. കാരണം ജനപ്രതിനിധികളോട് എതിരഭിപ്രായമുള്ളവര്‍ അത് ജനപ്രതിനിധികളോട് തന്നെ പ്രകടിപ്പിക്കുന്നതിന് കാരണം ഇവര്‍ കൂടുതല്‍ പ്രശ്‌നങ്ങളില്‍ ചെന്ന് ചാടാതിരിക്കട്ടെ എന്നാഗ്രഹിക്കുന്നത് കൊണ്ടാണ്. അതൊരിക്കലും സ്‌നേഹം കൊണ്ടാണെന്ന് തെറ്റിദ്ധരിക്കരുത്. മനോവിഭ്രാന്തിയുള്ള ചില വ്യക്തികളോടുള്ള സഹാനുഭൂതി മാത്രമാണിത്. ഉയരം കൂടുംതോറും വീഴ്ചയുടെ ശക്തിയും കൂടുമെന്ന വരികള്‍ ഇത്തരം ജനപ്രതിനിധികള്‍ എല്ലായ്‌പ്പോഴും ഓര്‍ക്കുന്നത് നല്ലതായിരിക്കും .

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്‌കൂള്‍ കലോത്സവത്തില്‍ അപ്പീല്‍ ഫീസ് ഇരട്ടിയാക്കിയ സര്‍ക്കാര്‍ നടപടി തിരുത്തണം : എം.എസ്.എഫ്

അപ്പീല്‍ ഫീസ് ഇരട്ടിയാക്കി വര്‍ധിപ്പിച്ച നടപടിക്കെതിരെ കലോത്സവ നഗരിയിലേക്ക് എം. എസ്. എഫ് പ്രതിഷേധം സംഘടിപ്പിക്കും.

Published

on

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അപ്പീല്‍ നല്‍കേണ്ട ഫീസ് വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധവുമായി എം.എസ്.എഫ്. കഴിഞ്ഞ കാലങ്ങളില്‍ നല്‍കിയിരുന്ന അപ്പീല്‍ ഫീസ് ഇരട്ടിയായാണ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. സ്‌കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെ അപ്പീല്‍ നല്‍കേണ്ട ഫീസാണ് ഇരട്ടിയാക്കിയിരിക്കുന്നത്. ഉപജില്ലാ കലോത്സവ നടതിതിപ്പിനായി സ്‌കൂളുകളില്‍ നിന്ന് നല്‍കേണ്ട വിഹിതവും ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ല.

നേരത്തെ തന്നെ എം.എസ്.എഫ് അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധം അറിയിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പരിഹരിക്കാനുള്ള ഇടപെടലുകള്‍ നടത്താന്‍ ശ്രമിക്കുന്നില്ല. ഫീസ് വര്‍ധനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്. സ്‌കൂള്‍ തലത്തില്‍ അഞ്ഞൂറ് രൂപ എന്നത് ആയിരം രൂപയാക്കി വര്‍ധിപ്പിച്ചു. ഉപജില്ലാ തലത്തില്‍ ആയിരം എന്നത് രണ്ടായിരവും ജില്ലാ തലത്തില്‍ രണ്ടായിരം എന്നത് അയ്യായിരവും ആയി വര്‍ധിപ്പിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പ്രസ്തുത ഫീസ് രണ്ടായിരത്തി അഞ്ഞൂറില്‍ നിന്ന് പതിനായിരം രൂപയാക്കി വര്‍ധിപ്പിച്ച സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്ന നടപടിയുമായി മുന്നോട്ട് പോകുകയാണ്.

സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി വിദ്യാര്‍ത്ഥികളുടെ മുകളില്‍ ഭാരമാകുന്ന അവസ്ഥയാണ്. അപ്പീല്‍ ഫീസ് ഇരട്ടിയാക്കി വര്‍ധിപ്പിച്ച നടപടിക്കെതിരെ കലോത്സവ നഗരിയിലേക്ക് എം. എസ്. എഫ് പ്രതിഷേധം സംഘടിപ്പിക്കും. സര്‍ക്കാര്‍ ഈ കൊള്ളയില്‍ നിന്ന് പിന്‍മാറണം. വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്ന ഇടപെടലുകള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജന : സെക്രട്ടറി സി.കെ നജാഫ് എന്നിവര്‍ പറഞ്ഞു

Continue Reading

More

20 ചാക്ക് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

ആനാട് സ്വദേശി പ്രമോദിന്റെ വീട്ടിലെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന പാന്‍മസാല ഉല്‍പന്നങ്ങളാണ് പിടകൂടിയത്

Published

on

തിരുവനന്തപുരം : നെടുമങ്ങാട്-ആനാട് വീട്ടില്‍ സൂക്ഷിച്ച 20 ചാക്ക് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ എക്‌സൈസ് സംഘം പിടികൂടി. ഓട്ടോറിക്ഷാ ഡ്രൈവറായ ആനാട് സ്വദേശി പ്രമോദിന്റെ (37) വീട്ടിലെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന പാന്‍മസാല ഉല്‍പന്നങ്ങളാണ് പിടകൂടിയത്. വിപണയില്‍ ഇതിന് ഏകദേശം മൂന്ന് ലക്ഷത്തോളം രൂപ വിലവരും.എക്‌സൈസ് സി.ഐ. എസ്.ജി അരവിന്ദിന്റെ നേതൃത്വത്തിലെ സംഘമാണ് കണ്ടെത്തിയത്.

നെടുമങ്ങാട് താലൂക്കിലെ മലയോര മേഖലകളെ കേന്ദ്രീകരിച്ചാണ് വില്പന. വിതുര, പാലോട്, ഭരതന്നൂര്‍, കല്ലറ ആര്യനാട് എന്നിവിടങ്ങളിലാണ് കൂടുതലും വില്‍പ്പന നടത്തുന്നത്. തമിഴ്‌നാടില്‍ നിന്ന് കൊണ്ട് വന്നതാണെന്നാണ് പ്രതി മൊഴി നല്‍കിയത്. പുകയില ഉല്‍പന്നങ്ങള്‍ തെന്‍മല വഴിയാണ് തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് എത്തിക്കുന്നത്.

Continue Reading

kerala

നഴ്സിങ് വിദ്യാര്‍ത്ഥിയുടെ മരണം: മൂന്ന് സഹപാഠികളെ കസ്റ്റഡിയില്‍ വിട്ടു

ഈ മാസം 27 രാവിലെ പതിനൊന്ന് വരെയാണ് കസ്റ്റഡി

Published

on

പത്തനംതിട്ട: ചുട്ടിപ്പാറ നഴ്സിങ് കോളേജ് വിദ്യാര്‍ത്ഥി അമ്മു സജീവിന്റെ മരണത്തില്‍ മൂന്ന് സഹപാഠികളെ കസ്റ്റഡിയില്‍ വിട്ടു.ഈ മാസം 27 രാവിലെ പതിനൊന്ന് വരെയാണ് കസ്റ്റഡി. ആത്മഹത്യാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അലീന, അഷിത, അഞ്ജന എന്നിവരെ ഇന്ന് പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയിരുന്നു.

ഈ മാസം 15നാണ് അമ്മു സജീവ് മരിച്ചത്. ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടിയെന്നായിരുന്നു വീട്ടില്‍ അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അമ്മുവിന്റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. അമ്മുവിന്റെ ഡയറിയില്‍ നിന്നും ലഭിച്ച ‘ഐ ക്വിറ്റ്’ എന്ന എഴുത്ത് ലഭിച്ചതോടെ ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്.

ഡയറിയിലുള്ളത് അമ്മുവിന്റെ കയ്യക്ഷരമല്ലെന്ന് പിതാവ് പറഞ്ഞു. അമ്മുവിന് ഡയറി എഴുതുന്ന സ്വഭാവമില്ലെന്നും മറ്റാരെങ്കിലും എഴുതിയതാകാമെന്നും കുടുംബം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണവിധേയരായ സഹപാഠികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

Trending