Connect with us

kerala

നടിയെ ആക്രമിച്ച കേസ് :രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

മെമ്മറി കാര്‍ഡ് തുറന്നതില്‍ ആരോപിതര്‍ക്കെതിരെ നടപടിയില്ല,

Published

on

എറണാകുളം :നടിയെ ആക്രമിച്ച കേസില്‍ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. മെമ്മറി കാര്‍ഡ് തുറന്നതില്‍ ആരോപിതര്‍ക്കെതിരെ നടപടിയുണ്ടായില്ല. ചട്ട വിരുദ്ധമായി മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചെന്ന് വ്യക്തമായിട്ടും നടപടിയുണ്ടായില്ല. ഹൈക്കോടതിക്കും സുപ്രീംകോടതിക്കും പരാതി നല്‍കിയിട്ടും കേസില്‍ തിരുമാനമായില്ല.

ജുഡീഷ്യറിയുടെ ഭരണതലത്തിലാണ് നടപടിയെടുക്കേണ്ടത്.അതുണ്ടാകാത്താ സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് കത്ത് നല്‍കുന്നതെന്നും അതിജീവിത പറഞ്ഞു.

kerala

ഗാന്ധിജി തിരിച്ചടിക്കാത്തതിനാലാണ് വര്‍ഗീയ ശക്തികള്‍ വെടിവെച്ചു അദ്ദേഹത്തെ കൊന്നതെന്ന് എം.എം മണി

സി.പി.എം നെടുങ്കണ്ടം ഏരിയ സമ്മേളനത്തിലായിരുന്നു എം.എം മണിയുടെ ഗാന്ധിജിക്കെതിരെയുള്ള പരാമര്‍ശം.

Published

on

അടിച്ചാല്‍ തിരിച്ചടിക്കണം എന്ന പരാമര്‍ശത്തിന് പിന്നാലെ വീണ്ടും ന്യായീകരണ പ്രസംഗവുമായി സി.പി.എം മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ എം.എം മണി. ഗാന്ധിജി തിരിച്ചുതല്ലാത്തതിനാലാണ് അദ്ദേഹത്തെ വര്‍ഗീയ ശക്തികള്‍ വെടിവെച്ചു കൊന്നതെന്നാണ് എം.എം. മണി പറഞ്ഞത്. സി.പി.എം നെടുങ്കണ്ടം ഏരിയ സമ്മേളനത്തിലായിരുന്നു എം.എം മണിയുടെ ഗാന്ധിജിക്കെതിരെയുള്ള പരാമര്‍ശം.

തല്ലുകൊണ്ടിട്ട് വീട്ടില്‍ പോകുന്നതല്ല അടിച്ചാല്‍ തിരിച്ചടിക്കണമെന്നതാണ് സിപിഎം നിലപാട്. അടിച്ചാല്‍ കേസൊക്കെ വരും അതിന് നല്ല വക്കീലിനെവച്ച് വാദിച്ച് കോടതിയെ സമീപിക്കണം. ഇതൊക്കെ ചെയ്തതാണ് താനിവിടെവരെ എത്തിയതും പാര്‍ട്ടി വളര്‍ന്നതും. തല്ലേണ്ടവരെ തല്ലിയിട്ടുണ്ട്. മാധ്യമങ്ങള്‍ ഇതൊക്കെ കൊടുത്ത് ഇനി എന്നെ കുഴപ്പത്തിലാക്കരുതെന്നും എം.എം. മണി പ്രസംഗത്തില്‍ വ്യക്തമാക്കി.

ഡിസംബര്‍ ഏഴിന് ഇടുക്കി ശാന്തന്‍പാറ ഏരിയ സമ്മേളനത്തില്‍ എം.എം മണി നടത്തിയ ‘അടിച്ചാല്‍ തിരിച്ചടിക്കണം’ എന്ന പരാമര്‍ശം വിവാദത്തിന് വഴിവെച്ചിരുന്നു. അടിച്ചാല്‍ തിരിച്ചടിക്കണമെന്നും താനടക്കമുള്ള നേതാക്കള്‍ അടിച്ചിട്ടുണ്ടെന്നും അന്ന് പ്രസംഗിച്ച് നടന്നിരുന്നെങ്കില്‍ പ്രസ്ഥാനം കാണില്ലെന്നുമാണ് എം.എം മണി പറഞ്ഞത്.

‘അടിച്ചാല്‍ തിരിച്ചടിച്ചില്ലെങ്കില്‍ പ്രസ്ഥാനം നിലനില്‍ക്കില്ല. നമ്മളെ അടിച്ചാല്‍ പ്രതിഷേധിക്കുക, തിരിച്ചടിക്കുക. എന്തിനാണ് പ്രതിഷേധിക്കുന്നത്? ആളുകളെ നമ്മുടെ കൂടെ നിര്‍ത്താനാണ്. അടിച്ചാല്‍ തിരിച്ചടിച്ചില്ലെങ്കില്‍ പിന്നെ തല്ലുകൊള്ളാനേ നേരം കാണൂ. അടിച്ചാല്‍ തിരിച്ചടിക്കുക തന്നെ വേണം. ഞാനൊക്കെ പല നേതാക്കന്മാരെയും നേരിട്ട് അടിച്ചിട്ടുണ്ട്. നിങ്ങള്‍ പലരും നേരിട്ട് നിന്ന് അടിച്ചിട്ടുള്ളവരാണെന്ന് എനിക്കറിയാം.

പ്രസംഗിച്ച് മാത്രം നടന്നാല്‍ പ്രസ്ഥാനം നിലനില്‍ക്കില്ല. കമ്യൂണിസ്റ്റുകാര്‍ ബലപ്രയോഗം സ്വീകരിക്കുന്നത് ജനങ്ങള്‍ക്കത് ശരിയാണെന്ന് തോന്നുമ്പോഴാണ്’ -എം.എം മണി ചൂണ്ടിക്കാട്ടി.

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ്.

Continue Reading

kerala

മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ ക്രൂര മര്‍ദ്ദനം

ഇന്റര്‍വെല്‍ സമയത്ത് വരിയില്‍ നടക്കുന്നതിനിടെ കുട്ടി പിറകില്‍ കൈയ്യ് കെട്ടിയില്ലെന്നാരോപിച്ചാണ് അധ്യാപികയുടെ മര്‍ദ്ദനം

Published

on

തിരുവനന്തപുരം: മൂന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് നേരെ അധ്യാപികയുടെ മര്‍ദ്ദനം. അച്ചടക്കം പാലിച്ചില്ലെന്നാരോപിച്ചാണ് വിദ്യാര്‍ത്ഥിയുടെ കൈയ്യില്‍ അധ്യാപിക ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വിളപ്പില്‍ശാല ഗവ യു പി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപിക ജയ റോശ്വിന്‍ ആണ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ബദ്രിനാഥിനെ പരിക്കേല്‍പ്പിച്ചത്. കുട്ടിയെ പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കഴിഞ്ഞ 10 ന് ഇന്റര്‍വെല്‍ സമയത്ത് വരിയില്‍ നടക്കുന്നതിനിടെ കുട്ടി പിറകില്‍ കൈയ്യ് കെട്ടിയില്ലെന്നാരോപിച്ചാണ് അധ്യാപികയുടെ മര്‍ദ്ദനം ഉണ്ടായത്. കുടുംബം അധ്യാപികക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Continue Reading

Trending