Connect with us

More

മായാനദി കാണില്ലെന്ന് തീരുമാനിച്ചവരോട് പരാതിയില്ല, വിരോധവുമില്ല, പിണക്കവുമില്ല; ടോവിനോ തോമസ്

Published

on

മായാനദി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി ചിത്രത്തിലെ നായകന്‍ ടോവിനോ തോമസ്. മായാനദി കാണില്ലെന്ന് തീരുമാനിച്ചവരോട് പരാതിയില്ലെന്ന് ടോവിനോ പറഞ്ഞു. 22ന് തിയ്യറ്ററുകളിലെത്തിയ മായാനദി കണ്ട് പലരും സാമൂഹ്യമാധ്യമങ്ങളിലൂടെ മെസേജ് അയച്ചു. പലര്‍ക്കും ഷൂട്ടിങ്ങിന്റെ തിരക്കായതിനാല്‍ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. എല്ലാവര്‍ക്കും നന്ദിയുണ്ട്. എന്നാല്‍ സിനിമ കാണുന്നില്ല എന്നു തീരുമാനിച്ചവരോടും യാതൊരു പരാതിയുമില്ല ,വിരോധവുമില്ല, പിണക്കവുമില്ല. കാരണം ഇതിനു മുന്നെയുള്ള എന്റെ സിനിമകള്‍ തീയറ്ററുകളിലും അല്ലാതെയും കണ്ടവരാണു നിങ്ങള്‍. അത് കൊണ്ട് നിസ്സാരമായ കാരണങ്ങളുടെ പേരില്‍, സിനിമയുടെതല്ലാത്ത ഒരു കാരണം കൊണ്ട് മായാനദി തീയറ്ററില്‍ കാണില്ല എന്ന ഒരു തീരുമാനത്തില്‍ തോല്‍ക്കുന്നത് ഞാനോ നിങ്ങളോ മായാനദിയുടെ അണിയറ പ്രവര്‍ത്തകരോ അല്ല. മറിച്ച്, നമ്മള്‍ സ്‌നേഹിക്കുന്ന , എന്നെയും നിങ്ങളെയും ഒരുമിപ്പിക്കുന്ന സിനിമ എന്ന കലാരൂപമാണു.അതിനിട വരാതിരിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയാണെന്നും ടോവിനോ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

എല്ലാവര്‍ക്കും നമസ്‌കാരം..

ഒരുപാട് സന്തോഷത്തോടെയും സ്‌നേഹത്തോടെയുമാണു ഈ വാക്കുകള്‍ കുറിക്കുന്നത്.

മായാനദി എന്ന ചിത്രം ഈ 22നു തീയറ്ററുകളിലെത്തി.അന്നു മുതല്‍ ഇന്നു വരെ നേരിട്ടും, സോഷ്യല്‍ മീഡിയ വഴിയായുമൊക്കെ ഒരുപാട് പേഴ്‌സണല്‍ മെസേജുകള്‍ എനിക്ക് കിട്ടുന്നുണ്ട് സിനിമ ഇഷ്ടപ്പെട്ടു , കഥാപാത്രങ്ങള്‍ ഹോണ്ട് ചെയ്യുന്നു എന്നൊക്കെ അറിയിച്ച് കൊണ്ട്.നേരിട്ട് മെസേജുകള്‍ക്ക് മറുപടി കൊടുക്കണമെന്നുണ്ട് , പക്ഷേ ഷൂട്ടിനിടയില്‍ അതിനു നിര്‍വ്വാഹമില്ലാത്തത് കൊണ്ടാണു ഇങ്ങനെയൊരു പോസ്റ്റിടുന്നത് എല്ലാവര്‍ക്കും ഒരുപാട് നന്ദി , ഒരുപാട് സ്‌നേഹം 🙂 ആദ്യ ദിവസം മുതല്‍ തീയറ്ററുകളില്‍ എത്തിയതിനു , സിനിമ കണ്ടിഷ്ടപ്പെട്ട് നല്ല വാക്കുകള്‍ മറ്റുള്ളവരോട് പറഞ്ഞ് കൂടുതല്‍ ആളുകളെ തീയറ്ററുകളിലെത്തിച്ചതിനു, സര്‍വ്വോപരി മാത്തനെയും അപ്പുവിനെയും ചേര്‍ത്തു പിടിച്ച് നെഞ്ചിലേറ്റിയതിനു …!

ഇനിയും സിനിമ കാണാത്തവരുണ്ടെങ്കില്‍ തീര്‍ച്ചയായും അടുത്തുള്ള തീയറ്ററുകളില്‍ പോയി കണ്ടു അഭിപ്രായങ്ങള്‍ അറിയിക്കണം.

ഈ സിനിമ കാണുന്നില്ല എന്നു തീരുമാനിച്ചവരോടും യാതൊരു പരാതിയുമില്ല ,വിരോധവുമില്ല, പിണക്കവുമില്ല.കാരണം ഇതിനു മുന്നെയുള്ള എന്റെ സിനിമകള്‍ തീയറ്ററുകളിലും അല്ലാതെയും കണ്ടവരാണു നിങ്ങള്‍ . ഈ സിനിമയും തീയറ്റര്‍ അല്ലാത്ത മറ്റൊരു മാദ്ധ്യമത്തിലൂടെ കാണുമെന്നു പറയുന്നു , അത് നിങ്ങളുടെ ഇഷ്ടമാണു , നിങ്ങളുടെ തീരുമാനമാണു. പക്ഷേ മായാനദി എന്ന ചിത്രം നിങ്ങള്‍ക്ക് തരുന്ന ഒരു തീയറ്റര്‍ എക്‌സ്പീരിയന്‍സ് തീര്‍ത്തും നിസ്സാരമായ കാരണങ്ങളുടെ പേരില്‍,അതു നിങ്ങള്‍ നഷ്ടപ്പെടുത്തരുത് എന്നാണു നിങ്ങള്‍ സ്‌നേഹിക്കുന്ന , നിങ്ങളെ സ്‌നേഹിക്കുന്ന ഒരാള്‍ എന്ന രീതിയില്‍ എനിക്ക് പറയാനുള്ളത് .സിനിമയുടെതല്ലാത്ത ഒരു കാരണം കൊണ്ട് മായാനദി തീയറ്ററില്‍ കാണില്ല എന്ന ഒരു തീരുമാനത്തില്‍ തോല്‍ക്കുന്നത് ഞാനോ നിങ്ങളോ മായാനദിയുടെ അണിയറ പ്രവര്‍ത്തകരോ അല്ല മറിച്ച് നമ്മള്‍ സ്‌നേഹിക്കുന്ന , എന്നെയും നിങ്ങളെയും ഒരുമിപ്പിക്കുന്ന സിനിമ എന്ന കലാരൂപമാണു.അതിനിട വരാതിരിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു,പ്രാര്‍ത്ഥിക്കുന്നു.

2017 അവസാനിക്കുകയാണു.ഈ ഒരു വര്‍ഷകാലം നിങ്ങള്‍ എനിക്ക് തന്ന സ്‌നേഹത്തിനു , പിന്തുണയ്ക്ക്, അംഗീകാരങ്ങള്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി, സ്‌നേഹം.

പുതിയ വര്‍ഷത്തില്‍ എല്ലാവര്‍ക്കും നന്മകള്‍ മാത്രം , നല്ലത് മാത്രം സംഭവിക്കട്ടെ.

സ്‌നേഹപൂര്‍വ്വം

ടൊവിനോ തോമസ്‌

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

ഒമ്പതാം ക്ലാസിലെ സയന്‍സ്, സോഷ്യല്‍ സയന്‍സ് പരീക്ഷകളില്‍ മാറ്റം വരുത്തി സി.ബി.എസ്.ഇ

സ്റ്റാന്‍ഡേര്‍ഡ്, അഡ്വാന്‍സ്ഡ് എന്നിങ്ങനെ രണ്ട് നിലവാരത്തിലായായിരിക്കും പരീക്ഷകള്‍ നടത്തുക

Published

on

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒമ്പതാം ക്ലാസിലെ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലെ പരീക്ഷകളില്‍ മാറ്റം വരുത്തി സി.ബി.എസ്.ഇ. സ്റ്റാന്‍ഡേര്‍ഡ്, അഡ്വാന്‍സ്ഡ് എന്നിങ്ങനെ രണ്ട് നിലവാരത്തിലായായിരിക്കും പരീക്ഷകള്‍ നടത്തുക.

2028 അധ്യയന വര്‍ഷം മുതല്‍ പത്താം ക്ലാസിലും ഈ മാറ്റം കൊണ്ടുവരും. സി.ബി.എസ്.ഇ കരിക്കുലം കമ്മിറ്റി മുന്നോട്ടുവെച്ച നിര്‍ദേശത്തിന് ബോര്‍ഡ് ഉന്നതാധികാര സമിതി അംഗീകാരം നല്‍കി.

2019-20 അധ്യയന വര്‍ഷം മുതല്‍ മാത്സ് വിഷയത്തില്‍ രണ്ട് നിലവാരത്തിലുള്ള പരീക്ഷയുണ്ട്. അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടുന്ന ബേസിക്, കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുന്ന സ്റ്റാന്‍ഡേഡ് എന്നിങ്ങനെയാണവ. രണ്ട് നിലവാരത്തിലുള്ള പരീക്ഷയുണ്ട്. സിലബസ് ഒന്നാണെങ്കിലും ചോദ്യങ്ങളില്‍ വ്യത്യാസമുണ്ടാകും. ഇതേ മാതൃകയില്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലെ പരീക്ഷകള്‍ സ്റ്റാന്‍ഡേര്‍ഡ്, അഡ്വാന്‍സ്ഡ് എന്നിങ്ങനെ നടത്താനാണ് നിര്‍ദേശം. ഏത് വേണമെന്ന് ഒമ്പതാം ക്ലാസില്‍ എത്തുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് തീരുമാനിക്കാം.

അഡ്വാന്‍സ്ഡ് വിദ്യാര്‍ഥികള്‍ക്കുള്ള അധിക ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒറ്റചോദ്യപേപ്പറോ രണ്ട് വിഭാഗക്കാര്‍ക്കും പ്രത്യേകം ചോദ്യപേപ്പര്‍ ഉപയോഗിച്ചോ പരീക്ഷ നടത്തുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളില്‍ പിന്നീട് തീരുമാനമെടുക്കും. ഇത്തരത്തില്‍ ഓപ്ഷന്‍ ലഭിക്കുന്നത് ജെ.ഇ.ഇ പോലുള്ള പ്രവേശന പരീക്ഷകള്‍ എഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് സി.ബി.എസ്.ഇ വിലയിരുത്തല്‍.

Continue Reading

kerala

പിസി ജോർജിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ഇന്ന് വൈകിട്ട് ആറു മണിവരെയാണ് കസ്റ്റഡിയിൽ‌ വിട്ടത്

Published

on

ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പിസി ജോർജിനെ കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകിട്ട് ആറു മണിവരെയാണ് കസ്റ്റഡിയിൽ‌ വിട്ടത്. അതേസമയം ജാമ്യാപേക്ഷയിൽ ഇന്ന് തന്നെ വിധി പറയും. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയിൽ പിസി ജോർജ് കീഴടങ്ങിയിരുന്നു. പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു.

അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കത്തിനിടെയാണ് അദ്ദേഹം ബി.ജെ.പി നേതാക്കൾക്കൊപ്പം കോടതിയിലെത്തി നാടകീയമായി കീഴടങ്ങിയത്. ഇരു ഭാഗങ്ങളുടെയും വാദം കേട്ട ശേഷമാണ് കോടതിയുടെ നടപടി. രണ്ട് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടത്.

മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. ചര്‍ച്ചക്കിടെ പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി.

Continue Reading

Article

അവസാനിക്കാത്ത യുദ്ധക്കൊതി

EDITORIAL

Published

on

യുദ്ധം ഒന്നിനും പരിഹാരമല്ലെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന റഷ്യ, യുക്രെയിന്‍ യുദ്ധം. അവ ബാക്കിയാക്കുന്നത് വിജയമോ പരാജയമോ അല്ല, മിറിച്ച് തീരാനഷ്ടങ്ങളാണെന്നും ഇരു രാജ്യങ്ങളിലെയും ജനത ഒരുപോലെ ലോകത്തോട് വിളിച്ചുപറയുകയാണ്. 57,000ത്തിലധികം പേരുടെ മരണത്തിനും വ്യാപക അഭയാര്‍ഥി പ്രവാഹത്തിനുമാണ് യുക്രെയിന്‍ മാത്രം സാക്ഷ്യം വഹിച്ചത്. റഷ്യക്കുണ്ടായ നഷ്ടങ്ങള്‍ വേറെയും. ഏകദേശം 44 ദശലക്ഷം ജനസംഖ്യയുള്ള ജനാധിപത്യ രാജ്യമായ യുക്രെയിന്‍, വിസ്തീര്‍ണ്ണം അനുസരിച്ച് റഷ്യയേക്കാള്‍ 28 മടങ്ങ് ചെറിയ രാജ്യമാണ്. അതുകൊണ്ടുതന്നെ 2022 ഫെബ്രുവരിയില്‍ ആരംഭിച്ച യുദ്ധം അതിവേഗം അവസാനിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു റഷ്യ ആയുധമെടുത്തിരുന്നതെങ്കില്‍ രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പിലെ ഏറ്റവും വലുതും മാരകവുമായ സംഘര്‍ഷമായി ഈ അധിനിവേശം മാറിക്കഴിഞ്ഞിരിക്കുകയാണ്. തുടക്കത്തില്‍ റഷ്യ ഉദ്ദേശിച്ചതുപോലെ കാര്യങ്ങള്‍ നീങ്ങിയിരുന്നുവെങ്കിലും പിന്നീട് യുക്രെയിന്‍ അതിശക്തമായ പ്രതിരോധവും പ്രത്യാക്രമണവുമാണ് നടത്തിയത്. നഷ്ടപ്പെട്ട ചില പ്രദേശങ്ങള്‍ തിരിച്ചുപിടിച്ചുവെന്ന് മത്രമല്ല, റഷ്യന്‍ പ്രദേശത്തേക്ക് അവര്‍ കടന്നു കയറ്റങ്ങളും നടത്തി.

റഷ്യ യുക്രെയിന്‍ സങ്കര്‍ഷത്തിനുള്ള സാഹചര്യങ്ങള്‍ ഒരു പ്രഭാതത്തില്‍ രൂപപ്പെട്ടതല്ല. അതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 1949 ല്‍ നാറ്റോ രൂപീകരിക്കുന്നത് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് സോവിയറ്റ് യൂണിയന്‍ വികസിയ്ക്കാതിരിക്കുക എന്ന ലക്ഷ്യവുമായാണ്. നിലവില്‍ 30 രാജ്യങ്ങള്‍ അംഗങ്ങളായുള്ള ഒരു രാഷ്ട്രാന്തരീയമായ സൈനിക സഖ്യമാണ് നാറ്റോ. രണ്ടാം ലോകയുദ്ധത്തിന് ശേഷവും വന്‍ ശക്തിയായി നിലകൊണ്ട് അമേരിക്കയുടെ നേതൃത്വത്തില്‍ രൂപീകരിച്ച നാറ്റോയില്‍ പിന്നീടാണ് മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ ചേരുന്നത്. ഇത്തരത്തില്‍ യൂറോപ്പിലെ ഏറ്റവും വലി യ രണ്ടാമത്തെ രാജ്യവും കരിങ്കടലിനോട് ചേര്‍ന്ന് കിടക്കുന്നതുമായ യുക്രെയിന്‍ നാറ്റോയില്‍ ചേരുന്നത് സ്വാഭാവിക മായും റഷ്യ തടയുന്നു. താരതമ്യേന ചെറിയ സൈനിക ശക്തിയായ യുക്രെയിന്‍ നാറ്റോയില്‍ ചേരുന്നതോടെ റഷ്യ യുടെ ഭാവിക്ക് ഭീഷണിയാവുമെന്ന പുടിന്റെ കണക്കുകൂട്ടലായിരുന്നു അതിനു പിന്നില്‍. എന്നാല്‍ 2021 ലാണ് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി യുക്രെയിനിനെ നാറ്റോയില്‍ ചേരാന്‍ അനുവദിക്കണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെടുന്നത്. ഇത് റഷ്യയെ വീണ്ടും ചൊടിപ്പിച്ചു. അതോടെ സംഘര്‍ഷം രൂക്ഷമായി. 2014 ല്‍ റഷ്യ യുക്രെയ്ന്‍ ആക്രമിക്കുകയും ക്രൈമിയന്‍ ഉപദ്വീപ് പിടിച്ചടക്കുകയും ചെയ്യുകയും പ്രസിഡന്റ് പുടിന്റെ പിന്തുണയുള്ള വിമതര്‍ കിഴക്കന്‍ യുക്രെയിനിന്റെ വലിയൊരു പ്രദേശം പിടിച്ചെടുക്കുകയും സൈന്യവുമായി യുദ്ധം ചെയ്യുകയും ചെയ്തിരുന്നു. ഈ യുദ്ധം 14,000ലധികം ജീവനുകളാണ് അപഹരിച്ചത്. 2022 ഫെബ്രുവരി 24നു ആരംഭിച്ച ആക്രമണത്തിന് പ്രത്യേക മിലിട്ടറി ഓപ്പറേഷന്‍ എന്നാണു പുടിന്‍ വിശേഷിപ്പിച്ചിരുന്നത്. റഷ്യന്‍ പ്രസിഡന്റിന്റെ ഈ പ്രഖ്യാപനത്തോടെ, യുക്രെയിനിന്റെ മൂന്നു ദിശയില്‍ നിന്ന് ഇരച്ചു കയറിയ റഷ്യന്‍ സൈന്യം തലസ്ഥാനമായ കീവ് വരെയെത്തി. പ്രസിഡണ്ട് വോളോഡിമര്‍ സെലെന്‍സി സ്ഥാനമൊഴിയണമെന്നും തങ്ങള്‍ക്കു കീഴടങ്ങണമെന്നുമുള്ള ആവശ്യങ്ങള്‍ക്കു മുന്നില്‍ യുക്രെയിനിന്റെ പ്രതിരോധം ലോക ശ്രദ്ധയാകര്‍ഷിച്ചു. സാധാരണക്കാരെ അണിനിരത്തി യുക്രെയിന്‍ പ്രതിരോധിച്ച കരയുദ്ധത്തില്‍ റഷ്യയുടെ പട്ടാളം തോറ്റു പിന്‍വാങ്ങി. പിന്നെയായിരുന്നു യുക്രെയിനിലെ വന്‍നഗരങ്ങളിലുടനീളം റഷ്യ കനത്ത വ്യോമാക്രമണം നടത്തിയത്. നിരവധി പേര്‍ കൊല്ലപ്പെടുകയും രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യു റോപ്പിലെ ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹത്തിന്റെ കാഴ്ച ലോകം കണ്ടതും.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലാണ് യുദ്ധത്തിന്റെ മൂന്നാം വാര്‍ഷികത്തെ ശ്രദ്ധേയമാക്കുന്നത്. ഒരു അംഗരാജ്യം ആക്രമണം നേരിടുമ്പോള്‍ എല്ലാ നാറ്റോ അംഗരാജ്യങ്ങളും ആ അധിനിവേശത്തിനെതിരെ പ്രവര്‍ത്തിക്കും എന്ന പ്രഖ്യാപനത്തെ അടിസ്ഥാനമാ ക്കി അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും വലിയ പിന്തുണയാണ് യുക്രെയിന് നല്‍കിയിരുന്നത്. ജോ ബൈഡന്‍ കാലത്ത് വ്യാപകമായ രീതിയില്‍ രാജ്യത്തേക്ക് ആയുധമെത്തുകയും ഇത് റഷ്യയെ കടുത്ത പ്രതിരോധത്തിലേക്ക് തള്ളിവിടുകയും ചെയ്തിരുന്നു. എന്നാല്‍ ട്രംപ് റഷ്യയുടെ പക്ഷത്ത് നിന്ന് സംസാരിക്കുകയും യുക്രെയിന്‍ പ്രസിഡന്റ് സെലന്‍സ്‌കിയാണ് യുദ്ധത്തിന്റെ കാരണക്കാരനെന്ന് നി ലപാടെടുക്കകയും ചെയ്തിരിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയുടെയോ യുക്രെയിനിന്റെയോ സാനിധ്യത്തിലല്ലാതെ സ്വന്തം നിലക്ക് ശ്രമങ്ങളാരംഭിച്ചിരിക്കുകയുമാണ്. പക്ഷേ ഫലസ്തീന്‍ അധിനിവേശത്തിലെന്നപോലെ തന്‍പോരിമക്കുവേണ്ടിയുള്ള കാട്ടിക്കൂട്ടലുകളല്ലാതെ ആ ത്മാര്‍ത്ഥമായ എന്തെങ്കിലും ശ്രമങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടാവാനുള്ള ഒരു സാധ്യതയുമില്ല. മറ്റുരാജ്യങ്ങളുടെ പരമാധികാരത്തിലേക്ക് കടന്നുകയറാന്‍ പലഘട്ടങ്ങളിലും പലരീതിയിലുള്ള സംഘര്‍ഷങ്ങളും അമേരിക്ക രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. ട്രംപിന്റെ ഇപ്പോഴത്തെ ശ്രമം അതിന്റെ ഭാഗമായിക്കൂടെന്നില്ല. ഏതായാലും മാനവരാശിക്കു തന്നെ നാശം വിതക്കാന്‍ ശേഷിയുള്ള ഈ യുദ്ധത്തില്‍ നിന്ന് ഇരു രാജ്യങ്ങളും പിന്തിരിയാന്‍ ഇനിയും വൈകിക്കുട. യുദ്ധം അവസാനിപ്പിക്കാനുള്ള ആത്മാര്‍ത്ഥ ശ്രമങ്ങളാണ് ലോക രാഷ്ട്രങ്ങളുടെ ഭാഗത്തുനിന്നുണ്ടാവേണ്ടത്.

Continue Reading

Trending