Culture
ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ ആരും എതിര്‍ത്തില്ല; രാജിവെച്ചത് രണ്ടു നടിമാര്‍ മാത്രമെന്നും മോഹന്‍ലാല്‍

കൊച്ചി: ഡബ്ല്യു.സി.സിയുടെ പരാതിയില്‍ തീരുമാനം എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം എടുക്കുമെന്ന് നടന് മോഹന്‍ലാല്‍. ദിലീപിനെ പുറത്താക്കിയ തീരുമാനം തത്രപാടില്‍ എടുത്തതാണെന്നും മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദിലീപ് വിഷയത്തില്‍ അമ്മയില്‍ കടുത്ത ഭിന്നതയുണ്ടായിരുന്നു. സംഘടന പിളരുന്ന അവസ്ഥവരെ കാര്യങ്ങള്‍ എത്തിയിരുന്നു. ദിലീപിനെ തിരിച്ചെടുക്കരുതെന്ന് യോഗത്തില്‍ ആരും പറഞ്ഞില്ല. വനിത അംഗങ്ങളടക്കം യോഗത്തില്‍ മൗനം പാലിച്ചു. ഇപ്പോള്‍ പ്രതിഷേധിച്ച ആരും അന്ന് എതിര്‍ത്തില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ഈ മാസത്തിന്റെ അവസാനമോ അടുത്തമാസം ആദ്യമോ എക്സിക്യൂട്ടീവ് ഉണ്ടാവും. ഡബ്ല്യു.സി.സിലെ അംഗങ്ങള്‍ എഴുത്തയച്ചിട്ടുണ്ട്. 4 കാര്യങ്ങള്‍ പറഞ്ഞു. എക്സിക്യൂട്ട് കൂടിയ ശേഷം അവരെ എന്ന് വിളിക്കാം എന്ന് തീരുമാനിക്കും. അവര്‍ പറയുന്ന കാര്യങ്ങള്‍ എക്സിക്യൂട്ടീവില്‍ ചര്‍ച്ച ചെയ്യാം. ദിവസം അറിയിക്കാമെന്ന് ധാരണയിലെത്തിയിട്ടുണ്ടെന്നും– മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
ദിലീപ് ‘അമ്മ’യ്ക്ക് പുറത്ത് തന്നെയാണ്. കുറ്റവിമുക്തനായാല്‍ ദിലീപിനെ തിരിച്ചെടുക്കും. നടിമാരായ ഭാവനയും രമ്യനമ്പീശനും മാത്രമാണ് രാജിക്കത്ത് നല്‍കിയത്. മറ്റാരുടേയും രാജിക്കത്ത് ലഭിച്ചിട്ടില്ല. രാജി നല്‍കിയവരെ തിരിച്ചെടുക്കുമോ എന്ന കാര്യത്തില്‍ ജനറല്‍ബോഡിയാണ് തീരുമാനമെടുക്കേണ്ടത്. അവസരങ്ങള്‍ നിഷേധിക്കപ്പെട്ടുവെന്ന പരാതി നടി എഴുതിനല്‍കിയിട്ടില്ല. ജനറല്‍ബോഡിക്ക് ശേഷം വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചത് തെറ്റാണ്. ഇന്ന് ചേര്‍ന്നത് എക്സിക്യൂട്ടിവ് യോഗം എന്ന് പറയാനാവില്ല. അടുത്ത നടപടികളെ കുറിച്ച് തീരുമാനിക്കാന്‍ നിലവില്‍ ലഭ്യമായ ആളുകളെ ചേര്‍ത്ത് യോഗം ചേര്‍ന്നതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
Video Stories
റീ റിലീസിലും തിയറ്ററുകള്‍ പൂരപ്പറമ്പാക്കി ‘രാവണപ്രഭു’
ആരാധകര്‍ ബാനറുകള്‍, പാട്ടുകള്‍, ഫയര്‍വര്‍ക്ക്സ് എന്നിവയുമായി സിനിമയെ ഉത്സവമാക്കി മാറ്റി.

കൊച്ചി മോഹന്‍ലാല്‍രഞ്ജിത്ത് കൂട്ടുകെട്ടിലെ ക്ലാസിക് ചിത്രം ‘രാവണപ്രഭു’ വീണ്ടും തിയറ്ററുകളെ പൂരപ്പറമ്പാക്കിയിരിക്കുകയാണ്. 4കെ അറ്റ്മോസ് പതിപ്പില്‍ പുതുക്കിയ ചിത്രം വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തിയതോടെ ആരാധകര്‍ ആവേശത്തോടെയാണ് പ്രതികരിച്ചത്.
എറണാകുളം കവിത തിയറ്ററിലെ ആഘോഷദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആരാധകര്‍ ബാനറുകള്‍, പാട്ടുകള്‍, ഫയര്‍വര്‍ക്ക്സ് എന്നിവയുമായി സിനിമയെ ഉത്സവമാക്കി മാറ്റി. സംസ്ഥാനത്തും വിദേശത്തുമുളള 170-ഓളം തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.
മംഗലശ്ശേരി നീലകണ്ഠനും എം.എന്‍. കാര്‍ത്തികയും ജാനകിയും വീണ്ടും സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍, പുതുതലമുറ പ്രേക്ഷകരും ആവേശത്തോടെ ചിത്രത്തെ സ്വീകരിച്ചു.
മുന്‍പ് മണിച്ചിത്രത്താഴ്, ദേവദൂതന്, ഛോട്ടാ മുംബൈ തുടങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളുടെ റീ റിലീസിനും വന്‍ പ്രതികരണം ലഭിച്ചിരുന്നു. അതേ ആവേശം തന്നെയാണ് ‘രാവണപ്രഭു’യ്ക്കും ലഭിക്കുന്നത്.
2001-ല്‍ പുറത്തിറങ്ങിയ ‘രാവണപ്രഭു’, ഐ.വി. ശശി സംവിധാനം ചെയ്ത 1993-ലെ ‘ദേവാസുരം’ എന്ന ക്ലാസിക് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. രഞ്ജിത്ത് തന്നെ കഥയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രം ആശിര്‍വാദ് സിനിമാസ് ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചതാണ്.
നെപ്പോളിയന്, ഇന്നസെന്റ്, സിദ്ദിഖ്, വിജയരാഘവന്, വസുന്ധര ദാസ്, രേവതി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ 4കെ പുനരാവിഷ്കാരം മാറ്റിനി നൗ ആണ് ഒരുക്കിയത്.
Film
ഭൂട്ടാന് വാഹനക്കടത്ത് കേസ്: മമ്മൂട്ടി, ദുല്‍ഖര്‍, പൃഥ്വിരാജ് വീടുകളില്‍ ഇ ഡി റെയ്ഡ്
ദുല്‍ഖറിന്റെ കൊച്ചിയിലെ രണ്ട് വീടുകളിലും, ചെന്നൈയിലെ വീട്ടിലും, മമ്മൂട്ടിയുടെ കടവന്ത്രയിലെ വീടിലും ഇ ഡി ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്.

കൊച്ചി: ഭൂട്ടാന് വാഹനക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) വന്‍ റെയ്ഡ് നടത്തി. നടന്മാരായ മമ്മൂട്ടി, ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ് എന്നിവരുടെ വീടുകളിലടക്കം 17 സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. ദുല്‍ഖറിന്റെ കൊച്ചിയിലെ രണ്ട് വീടുകളിലും, ചെന്നൈയിലെ വീട്ടിലും, മമ്മൂട്ടിയുടെ കടവന്ത്രയിലെ വീടിലും ഇ ഡി ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്.
ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇ ഡി വ്യക്തമാക്കി. നടന് അമിത് ചക്കാലക്കലിന്റെയും, അഞ്ച് ജില്ലകളിലായ വാഹന ഡീലര്‍മാരുടെയും വീടുകളിലേക്കും റെയ്ഡ് വ്യാപിപ്പിച്ചു. കോട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, ചെന്നൈ എന്നിവിടങ്ങളിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഭൂട്ടാന് വാഹനക്കടത്തിനെതിരെ നേരത്തെ കസ്റ്റംസ് വകുപ്പ് നടത്തിയ റെയ്ഡില്‍ ദുല്‍ഖറിന്റെ ഡിഫെന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഡിഫെന്‍ഡര്‍ വിട്ടുനല്കണമെന്നാവശ്യപ്പെട്ട് ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു, ഹൈക്കോടതി കേസില്‍ ഇടക്കാല ഉത്തരവായി തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഈ കേസിന് ”നംഖോര്‍” (ഭൂട്ടാനീസ് ഭാഷയില്‍ ‘വാഹനം’ എന്നര്‍ത്ഥം) എന്നാണ് കസ്റ്റംസ് ഓപ്പറേഷനില്‍ നല്കിയ പേര്. രാജ്യതലത്തിലുള്ള വാഹനക്കള്ളക്കടത്ത് ശൃംഖലയാണ് അന്വേഷണ ഏജന്‍സികള്‍ ലക്ഷ്യമിടുന്നത്. മോട്ടോര്‍വാഹന വകുപ്പ്, എടിഎസ്, പൊലീസ് എന്നിവരുടെ സഹകരണത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
Film
60 കോടി രൂപ തട്ടിപ്പ് ബോളിവുഡ് താരം ശില്‍പ്പാ ഷെട്ടിയെ പോലീസ് ചോദ്യം ചെയ്തു
നേരത്തേ സെപ്റ്റംബറില്‍ ശില്‍പ്പാ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെയും ചോദ്യം ചെയ്തിരുന്നു.

മുംബൈ: ബോളിവുഡ് നടിയും സംരംഭകയുമായ ശില്‍പ്പാ ഷെട്ടിയെ മുംബൈ പോലീസിന്റെ ഇക്കണോമിക് ഒഫന്‍സസ് വിങ് നാലര മണിക്കൂറിലേറെ ചോദ്യം ചെയ്തു. 60 കോടി രൂപയുടെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം നടത്തിയത്.
പോലീസ് ശില്‍പ്പയുടെ വസതിയിലെത്തിയാണ് ചോദ്യം നടത്തി. സംശയാസ്പദമായ ഇടപാടുകള്‍, സ്വന്തം പരസ്യ കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലെ പണമിടപാടുകള്‍ എന്നിവയെ സംബന്ധിച്ച വിവരങ്ങളും രേഖകളും താരം പൊലീസിന് കൈമാറി. ഇവ പരിശോധനക്ക് വിധേയമാണ്.
നേരത്തേ സെപ്റ്റംബറില്‍ ശില്‍പ്പാ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെയും ചോദ്യം ചെയ്തിരുന്നു. കേസില്‍ ശില്‍പ്പയ്ക്കും രാജിനുമെതിരെ മുംബൈ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വ്യവസായിയായ ദീപക് കോത്താരിയുടെ പരാതിയിലാണ് ശില്‍പ്പയും രാജും ഇരുവരും പ്രതികളായിരുന്നതെന്ന് പറയുന്നത്. 2015-നും 2023-നും ഇടയില്‍ ബിസിനസ് വികസനത്തിനായി നല്കിയ പണം അവര്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുവെന്നാണ് പരാതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
-
kerala3 days ago
ബാലുശേരി കോട്ട ക്ഷേത്രത്തിലും സ്വർണ മോഷണം: മലബാര്‍ ദേവസ്വം ബോര്‍ഡിലും സ്വര്‍ണം കാണാനില്ലെന്ന് പരാതി
-
kerala3 days ago
സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
-
Film3 days ago
ഭൂട്ടാന് വാഹനക്കടത്ത് കേസ്: മമ്മൂട്ടി, ദുല്‍ഖര്‍, പൃഥ്വിരാജ് വീടുകളില്‍ ഇ ഡി റെയ്ഡ്
-
News3 days ago
ഗസ്സയിലേക്ക് സഹായവുമായി വീണ്ടും ഫ്ലോട്ടില
-
kerala3 days ago
പാലക്കാട് കെ.എസ്.ആര്.ടി.സി ബസില്‍ കുഴഞ്ഞുവീണ് യാത്രക്കാരന് മരിച്ചു
-
Health3 days ago
വയറ്റില്‍ കത്രിക കുടിങ്ങിയ സംഭവം: ‘കത്രിക പുറത്തെടുത്തിട്ടും അനുഭവിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങള്‍, തുടര്‍ ചികിത്സ ഉറപ്പാക്കണം: ഹര്‍ഷിന
-
kerala3 days ago
മുണ്ടക്കൈ -ചുരൽമല ഉരുൾപ്പൊട്ടൽ: ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്നു പരിഗണിക്കും
-
News3 days ago
ഇന്ത്യയുടെ ഓള് ഫോര്‍മാറ്റ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ശുഭ്മന്‍ ഗില്‍; എതിര്‍പ്പുമായി റോബിന് ഉത്തപ്പ