Connect with us

Culture

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മോഹന്‍ലാല്‍

Published

on

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടന്‍ മോഹന്‍ലാല്‍. സഹപ്രവര്‍ത്തകരുടെ ഇടയിലേക്ക് വരാന്‍ തനിക്ക് ആരുടെയും അനുവാദം ആവശ്യമില്ല. സിനിമയുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ വിളിക്കാതെ തന്നെ എത്താനുള്ള അവകാശം തനിക്കുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

മുഖ്യാതിഥിയായല്ല,സഹപ്രവര്‍ത്തകരുടെ ഒത്തുചേരലിലേക്കാണ് താന്‍ വന്നത്. കാലത്തിന്റെ തിരശ്ശീല വീഴുംവരെ ഇവിടെയൊക്കെ ഉണ്ടാകുമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. തന്നെ ചടങ്ങിലേക്ക് ക്ഷണിച്ച സര്‍ക്കാറിനും മോഹന്‍ലാല്‍ നന്ദി പറഞ്ഞു. സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് ഇടപെടുന്ന സര്‍ക്കാറാണ് ഇതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ ക്ഷണിക്കുന്നതിനെതിരെ ചലച്ചിത്ര-സാസ്‌കാരിക മേഖലയിലെ പല പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. മുഖ്യാതിഥിയെ കൊണ്ടുവരുന്നതിലൂടെ പുരസ്‌കാര ജേതാക്കളുടെ പ്രാധാന്യം കുറയ്ക്കുമെന്നും ചടങ്ങ് കച്ചവടവത്കരിക്കാനാണ് ശ്രമിക്കുന്നതെന്നുമെന്നുമായിരുന്നു പ്രധാന വിമര്‍ശനം.

യുവനടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപിനെ തിരിച്ചെടുത്ത താരസംഘടനയായ അമ്മയിലെ നിലവിലെ പ്രസിഡന്റായ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നതിനെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു.

india

പുതുവർഷത്തിൽ മാഹിയിൽ ഇന്ധനവില ഉയരും

പുതുച്ചേരി സർക്കാർ നികുതി വർധിപ്പിച്ചതിനെ തുടർന്നാണ് ഇന്ധന വില ഉയരുന്നത്.

Published

on

പുതുച്ചേരി സംസ്ഥാനത്ത് മാഹിയുൾപ്പെടെയുള്ള മേഖലകളിൽ ജനുവരി ഒന്ന് മുതൽ ഇന്ധന വില നേരിയ തോതിൽ വർധിക്കും. പുതുച്ചേരി സർക്കാർ നികുതി വർധിപ്പിച്ചതിനെ തുടർന്നാണ് ഇന്ധന വില ഉയരുന്നത്.

നിലവിൽ പെട്രോളിന് മാഹിയിൽ 13.32 ശതമാനമുള്ള നികുതി 15.74 ശതമാനമായും, ഡീസലിന് 6.91 എന്നത് 9.52 ആയുമാണ് വർധിപ്പിക്കുന്നത്. ഇതോടെ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ലിറ്ററിന് മൂന്നര രൂപയിലേറെ വർധിക്കുമെന്നാണ് കരുതുന്നത്.

നിലവിൽ മാഹിയിലെ വില പെട്രോളിന് ലിറ്ററിന് 91.92 രൂപയും, ഡീസലിന് 81.90 രൂപയുമാണ്. കേരളത്തിലാകട്ടെ പെട്രോളിന് 105.89 രൂപയും ഡീസലിന് 94.91 രൂപയുമാണ്. മാഹിയിലെ ഇന്ധന വിലയുമായി നിലവിൽ 13 രൂപയുടെ വ്യത്യാസമുണ്ട്. വിലക്കുറവുള്ളതിനാൽ മാഹിയിലെ പെട്രോൾ പമ്പുകളിൽ വൻ തിരക്കാണനുഭവപ്പെടാറ്. മാഹിയിൽ വില കൂടുന്നതോടെ കേരളത്തിലെ വിലയുമായുള്ള വ്യത്യാസത്തിൽ നേരിയ കുറവ് വരും.

Continue Reading

kerala

കൊല്ലം മുണ്ടക്കലിൽ സ്‌കൂട്ടർ ഇടിച്ച് പരിക്കേറ്റ 63കാരി മരിച്ചു; വാഹനമോടിച്ചത് 15കാരൻ

വ്യാഴാഴ്ച വൈകിട്ടാണ് സ്‌കൂട്ടർ ഇടിച്ച് സുശീലക്ക് ഗുരുതര പരിക്കേറ്റത്.

Published

on

കൊല്ലം മുണ്ടക്കലിൽ സ്‌കൂട്ടർ ഇടിച്ച് പരിക്കേറ്റ 63കാരി മരിച്ചു. മുണ്ടക്കൽ സ്വദേശി സുശീലയാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സ്‌കൂട്ടർ ഇടിച്ച് സുശീലക്ക് ഗുരുതര പരിക്കേറ്റത്. സുശീലയെ ഇടിച്ചിട്ട ശേഷം സ്‌കൂട്ടർ നിർത്താതെ പോവുകയായിരുന്നു.

പൊലീസ് അന്വേഷണത്തിൽ 15കാരനാണ് സ്‌കൂട്ടർ ഓടിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. മുണ്ടക്കൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. വാഹനത്തിൻ ഇൻഷൂറൻസില്ലെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

Continue Reading

Film

മലയാള സിനിമയുടെ ഹിന്ദി പതിപ്പിനുള്ള ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ എന്ന റേക്കോര്‍ഡ് ഇനി ‘മാര്‍ക്കോ’യ്ക്ക് സ്വന്തം

ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും ഉടന്‍ തന്നെ പുറത്തിറങ്ങും.

Published

on

ബോളിവുഡിലെ മലയാള ചിത്രങ്ങളുടെ ചരിത്രം തിരുത്തിക്കുറിച്ച് ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ. പൃഥ്വിരാജ് നായകനായ ‘ആടുജീവിതം’ സിനിമയ്ക്കായിരുന്നു ബോളിവുഡില്‍ ഇത്രയും കാലം ഒരു മലയാള സിനിമയുടെ ഹിന്ദി പതിപ്പിനുള്ള ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഉണ്ടായിരുന്നത് (42 ലക്ഷം). ഈ റെക്കോര്‍ഡിനെ തകര്‍ത്തെറിഞ്ഞു കഴിഞ്ഞു മാര്‍ക്കോ.

ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാര്‍ക്കോ’ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിത്തീര്‍ന്നിരിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാര്‍ക്കോ, കുറച്ചു തീയറ്ററുകളില്‍ മാത്രം റിലീസായ മാര്‍ക്കോയുടെ ഹിന്ദി പതിപ്പ് പ്രേക്ഷകരുടെ തള്ളിക്കയറ്റത്തെത്തുടര്‍ന്ന് രണ്ടാം വാരത്തില്‍ കൂടുതല്‍ തീയറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്നിരിക്കുകയാണ്. പലയിടങ്ങളിലും ചിത്രത്തിന് എക്‌സ്ട്രാ ഷോസും ലഭിച്ചു. ഹിന്ദി പ്രേക്ഷകരും ചിത്രം ഏറെ ആസ്വദിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും ഉടന്‍ തന്നെ പുറത്തിറങ്ങും. തെലുങ്ക് പതിപ്പ് ജനുവരി ഒന്നിനും തമിഴ് പതിപ്പ് ജനുവരി മൂന്നിനുമാണ് പുറത്തിറങ്ങുക. മാര്‍ക്കോയിലെ കുട്ടികള്‍ ഉള്‍പ്പെട്ട ആക്ഷന്‍ – വയലന്‍സ് രംഗങ്ങള്‍ ദേശീയതലത്തില്‍ത്തന്നെ ചര്‍ച്ചാവിഷയമായിരുന്നു.

യുവാക്കള്‍ മാത്രമല്ല, കുടുംബങ്ങളും മാര്‍ക്കോ കാണാന്‍ തീയറ്ററുകളില്‍ എത്തുന്നുണ്ട് എന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്ന വിവരം. വയലന്‍സും ചോരക്കളിയും കൊണ്ട് നിറഞ്ഞെങ്കിലും, പതിനെട്ടു വയസ്സിനു മുകളിലുള്ള ഏതൊരു കുടുംബപ്രേക്ഷകര്‍ക്കും കാണാവുന്ന, ഏറെ രസിപ്പിക്കുന്ന ചിത്രമായാണ് സംവിധായകനും നിര്‍മ്മാതാവും മാര്‍ക്കോ ഒരുക്കിയിരിക്കുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്‌സനാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വന്‍സുകളാണ് കലൈ കിങ്ങ്‌സണ്‍ ഒരുക്കിയിരിക്കുന്നത്. ‘കെ.ജി.എഫ്’, ‘സലാര്‍’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ ഒരുക്കിയ മാര്‍ക്കോയിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്കാണ് സ്വന്തമാക്കിയിരിക്കുന്നത്.

ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ് (ടര്‍ബോ ഫെയിം), അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രത്തിലെ നായിക കഥാപാത്രത്തെയും മറ്റ് സുപ്രധാന വേഷങ്ങളും അവതരിപ്പിക്കുന്നത് ബോളിവുഡ് താരങ്ങളാണ്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലന്‍സ് ചിത്രം എന്ന ലേബലോടെ എത്തിയ ചിത്രം ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണ്. ഈ ചിത്രത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസര്‍ എന്ന പദവിയാണ് ഷെരീഫ് മുഹമ്മദ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്.

Continue Reading

Trending