Connect with us

kerala

നടന്‍ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പൊലീസ്‌

തലയിടിച്ച് വീണത് മൂലമുണ്ടായ ആന്തരിക രക്തസ്രാവമാണ് ദിലീപ് ശങ്കറിന്റെ മരണത്തിലേക്ക് നയിച്ചതാകമെന്ന് പൊലീസ് സംശയിക്കുന്നു

Published

on

നടന്‍ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. തലയിടിച്ച് വീണത് മൂലമുണ്ടായ ആന്തരിക രക്തസ്രാവമാണ് ദിലീപ് ശങ്കറിന്റെ മരണത്തിലേക്ക് നയിച്ചതാകമെന്ന് പൊലീസ് സംശയിക്കുന്നു. ആന്തരിക അവയവങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. മുറിയില്‍ നിന്ന് മദ്യക്കുപ്പികളും കരള്‍ രോഗത്തിന്റെ മരുന്നുകളും കണ്ടെത്തിയിരുന്നു.

സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. മുറിയില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകള്‍ ലഭിച്ചില്ലെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ന്ന് നടപടികള്‍ സ്വീകരിക്കും.

ഇന്നലെയാണ് നടന്‍ ദിലീപ് ശങ്കറിനെ തിരുവന്തപുരത്തെ സ്വകാര്യ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസം മുന്‍പാണു ദിലീപ് ശങ്കര്‍ ഹോട്ടലില്‍ മുറിയെടുത്തത്. എന്നാല്‍ മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ മുറി തുറന്നു പരിശോധിക്കുകയായിരുന്നു. ഇതോടെയാണു നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

kerala

സ്‌കൂള്‍ പരീക്ഷയുടെ അവസാനദിനം സംഘര്‍ഷം ഉണ്ടാകുന്ന തരത്തില്‍ ആഘോഷപരിപാടികള്‍ പാടില്ല: വിദ്യാഭ്യാസ മന്ത്രി

Published

on

തിരുവനന്തപുരം: വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ സംഘർഷം ഉണ്ടാകുന്ന തരത്തിൽ ആഘോഷപരിപാടികൾ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ അധ്യാപകരുടെ പ്രത്യേക ശ്രദ്ധ വേണം. സ്കൂൾ കോംപൗണ്ടിൽ വാഹനങ്ങളിലുള്ള പ്രകടനം അനുവദിക്കരുതെന്നും ആവശ്യമെങ്കിൽ പൊലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദേശം നൽകി. വിദ്യാഭ്യാസ ഓഫീസർമാരുടെ ഓൺലൈൻ യോ​ഗത്തിലായിരുന്നു മന്ത്രിയുടെ നിർദേശം.

ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് കുട്ടികളിൽ അവഗാഹം ഉണ്ടാക്കേണ്ടതും കുട്ടികൾക്ക് ലഹരി പദാർത്ഥങ്ങൾ ലഭിക്കുന്ന വഴികൾ തടയേണ്ടതും ഈ കാലഘട്ടത്തിലെ അടിയന്തരാവശ്യമായി മാറിയിട്ടുണ്ട്. ഈ വിഷയം ഗൗരവമായി കണക്കിലെടുത്ത് വിദ്യാഭ്യാസ വകുപ്പ് കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.

Continue Reading

kerala

സി.പി.എം എം.എല്‍.എ യു. പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസ്: അന്വേഷണ സംഘത്തെ മാറ്റി

ഡിസംബര്‍ 28നാണ് എം.എല്‍.എയുടെ മകന്‍ കനിവ് ഉള്‍പ്പെടെ 9 പേരെ തകഴിയില്‍നിന്ന് കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയത്.

Published

on

സി.പി.എം എം.എല്‍.എ യു.പ്രതിഭയുടെ മകനും സുഹൃത്തുക്കള്‍ക്കുമെതിരായ കഞ്ചാവ് കേസില്‍ അന്വേഷണ സംഘത്തെ മാറ്റി. കുട്ടനാട് എക്‌സെസ് റേഞ്ചില്‍നിന്ന് എക്‌സൈസ് നര്‍ക്കോട്ടിക്‌സ് സ്‌പെഷ്യല്‍ സ്‌ക്വാഡിന് അന്വേഷണ ചുമതല കൈമാറി. കേസില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി നേരത്തേ കണ്ടെത്തിയിരുന്നു. ദക്ഷിണ മേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ക്ക് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വൈദ്യപരിശോധന നടത്തിയില്ലെന്നത് ഉള്‍പ്പടെ നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നായിരുന്നു കണ്ടെത്തല്‍.

കഞ്ചാവ് ഉപയോഗിച്ചതിന് ദൃക്‌സാക്ഷികളുമില്ല. മകന്‍ കേസിലുള്‍പ്പെട്ടിരുന്നോ എന്നതുസംബന്ധിച്ച് എംഎല്‍എ എക്‌സൈസ് ഉദ്യോഗസ്ഥരെ വിളിച്ച് അന്വേഷിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു എം.എല്‍.എ സാമൂഹികമാധ്യമങ്ങളില്‍ മാധ്യമങ്ങള്‍ക്കെതിരെ കുറിപ്പ് പങ്കുവെച്ചത്. എം.എല്‍.എയെ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ ഇനി മൂന്നുമാസമേ ബാക്കിയുള്ളൂ. കോടതിയില്‍ കുറ്റം തെളിയിക്കാനായാല്‍ പരമാവധി 5000 രൂപയുടെ പിഴ ശിക്ഷയാകും ലഭിക്കുക. കുട്ടികള്‍ കുറ്റാരോപിതരാകുന്ന ഇത്തരം കേസുകളില്‍ വിമുക്തി കേന്ദ്രത്തില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ശിക്ഷയില്‍നിന്ന് ഒഴിവാക്കാറാണ് പതിവ്.

ഡിസംബര്‍ 28നാണ് എം.എല്‍.എയുടെ മകന്‍ കനിവ് ഉള്‍പ്പെടെ 9 പേരെ തകഴിയില്‍നിന്ന് കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയത്. മൂന്നു ഗ്രാം കഞ്ചാവും ഇവരില്‍നിന്ന് പിടിച്ചെടുത്തിരുന്നു. പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനും കഞ്ചാവ് കൈവശം വച്ചതിനും ഇവര്‍ക്കെതിരെ കേസും എടുത്തു. എന്നാല്‍ തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്ന് ആരോപിച്ച് യു പ്രതിഭ സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെക്കുകയും തുടര്‍ന്ന് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെയും എം.എല്‍.എയുടെയുമടക്കം മൊഴി എടുത്തിരുന്നു. രണ്ടുപേരില്‍ നിന്നായാണ് മൂന്നുഗ്രാം കഞ്ചാവ് കണ്ടെടുത്തത്. മറ്റുള്ളവര്‍ക്കെതിരെ കഞ്ചാവ് ഉപയോ?ഗിച്ചതിനായിരുന്നു കേസെടുത്തിരുന്നത്.

Continue Reading

kerala

പകുതിയിലേറെ പൊതു മേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലെന്ന് സിഎജി റിപ്പോര്‍ട്ട്; നഷ്ടത്തിലുള്ളവ അടച്ചുപൂട്ടണമെന്നും സിഎജി

കേരളത്തിലുള്ള 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 77 എണ്ണവും നഷ്ടത്തിലാണെന്ന് സിഎജി വ്യക്തമാക്കുന്നു.

Published

on

സിപിഎം നേതാക്കള്‍ വീമ്പടിക്കുന്നതു പോലെയല്ല സംസ്്ഥാനത്തിന്റെ യഥാര്‍ത്ഥ അവസ്ഥ. നേതാക്കളുടെ അവകാശവാദങ്ങള്‍ പൊളിയ്ക്കുന്നതാണ് സിഎജി പുറത്തുവിട്ട റിപ്പോര്‍ട്ടിലെ കണക്കുകള്‍. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വന്‍ നഷ്ടത്തിലാണുള്ളത്. കേരളത്തിലുള്ള 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 77 എണ്ണവും നഷ്ടത്തിലാണെന്ന് സിഎജി വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നിയമസഭയുടെ ടേബിളില്‍ വച്ചു. ബജറ്റ് ചര്‍ച്ചയുടെ അവസാന മണിക്കൂറിലാണ് റിപ്പോര്‍ട്ട് സഭയില്‍ എത്തിയിരിക്കുന്നത്.

കേരളത്തിലെ പൊതുമേഖയിലെ ദയനീയ അവസ്ഥ കാണിക്കുന്ന റിപ്പോര്‍ട്ടാണിത്. 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 77എണ്ണവും നഷ്ടത്തിലാണുള്ളത്. 58 പൊതുമേഖലാ സ്ഥാപനങ്ങളാണ് ലാഭത്തിലുള്ളത്. സ്ഥാപനങ്ങളുടെ ആകെ നഷ്ടം 18,026.49 കോടിയാണ് . ലാഭകരമല്ലാത്തത് അടച്ചുപൂട്ടണമെന്നാണ് സിഎജി ശുപാര്‍ശ. 18 പൊതുമേഖലാ സ്ഥാപനങ്ങള്‍ 1986 മുതല്‍ അടച്ചുപൂട്ടലിന്റെ വിവിധ ഘട്ടങ്ങളിലാണ് ഇവ അടച്ചുപൂട്ടാനുള്ള നടപടികള്‍ ഊര്‍ജിതമാക്കണം.

അതേസമയം, കെഎസ്ആര്‍ടിസി കണക്കുകള്‍ നല്‍കുന്നില്ലെന്ന് സിഎജി പരാമര്‍ശിക്കുന്നു. 2016 ന് ശേഷം കെഎസ്ആര്‍ടിസി ഓഡിറ്റിന് രേഖകള്‍ നല്‍കിയിട്ടില്ലെന്ന് സിഎജി. കുറ്റപ്പെടുത്തുന്നു.

കെ എം എം എല്ലിലെ ക്രമക്കേടുകളും സിഎജി ചൂണ്ടിക്കാട്ടുന്നുണ്ട്. അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതില്‍ കെ എം എം എല്‍ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നും യോഗ്യത ഇല്ലാത്തവര്‍ക്ക് കരാര്‍ നല്‍കിയൈന്നും സിഎജി കണ്ടെത്തി. ടെന്റര്‍ വിളിക്കാതെ വാങ്ങിയതില്‍ നഷ്ടം ഉണ്ടായതായും കണക്കുകള്‍ പറയുന്നു. 23. 17 കോടി രൂപയുടെ നഷ്ടമാണ് ഈ ഇനത്തില്‍ വരുത്തിയിരിക്കുന്നത്. പൊതു ടെന്റര്‍ വിളിക്കണമെന്നും C& AG ശുപാര്‍ശ ചെയ്യുന്നു

Continue Reading

Trending