Connect with us

kerala

‘ഭര്‍ത്താവിന്റെ ഭക്ഷണത്തിന്റെ ബാക്കി ഭാര്യ കഴിക്കുന്ന ശീലമുണ്ട്’- ആക്ടിവിസ്റ്റ് വിളയോടി ശിവന്‍കുട്ടി

Published

on

കണ്ണൂരില്‍ മുസ്‌ലിം വിവാഹത്തിന് സ്ത്രീകള്‍ക്ക് അടുക്കളയില്‍ സദ്യ വിളമ്പുന്നുവെന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ് കുടുംബങ്ങളിലെ ഭക്ഷണശൈലി ചര്‍ച്ച യാകുന്നു.

ആക്ടിവിസ്റ്റ് വിളയോടി ശിവന്‍കുട്ടിയുടെ പോസ്റ്റ് :

ഞങ്ങളുടെ നാട്ടില്‍ ഒരു തമിഴ് സമുദായം ഉണ്ട് (തല്‍ക്കാലം അവരുടെ ജാതി ഇവിടെ പറയുന്നില്ല) അവരില്‍ വിവാഹം കഴിച്ചാല്‍ അന്ന് രാത്രി ഭക്ഷണ സമയത്ത് ഭര്‍ത്താവിന് ഭാര്യ വിളമ്പി കൊടുക്കണം. അതിന് ശേഷം ഭാര്യ അടുത്തിരിക്കണം. ഭര്‍ത്താവ് പ്ലെയ്റ്റിലെ ചോറ് കറികള്‍ ചേര്‍ത്ത് ‘ചേറ്’ പോലെ കുഴച്ച ശേഷം അയാള്‍ കുറച്ച് ആഹാരം കഴിക്കും. പിന്നത്തെ ബാക്കിഭക്ഷണം ചളപിളാന്ന് കുഴച്ചത് ബാക്കി വെക്കും. അത്ഭാര്യകഴിക്കണം.

ഭര്‍ത്താവിന്റെ പാതിയാണ് ഭാര്യ എന്നാണ് സങ്കല്പം. എന്നാല്‍ എന്തുകൊണ്ട്, അത് തിരിച്ചാകുന്നില്ല എന്ന എന്റെ ചോദ്യത്തിന് ഇതുവരെ അവര്‍ ഉത്തരം നല്‍കിയിട്ടില്ല. അവര്‍ക്കിടയില്‍ ഇത് ആചാരമാണ് കീഴ് വഴക്കമാണ്, സ്‌നേഹമാണ്. പക്ഷെ ഇത് നമ്മള്‍ക്ക് കണ്ടാല്‍ ഛര്‍ദിക്കാന്‍ വരും. അങ്ങനെ നിരവധി പുരുഷാധിപത്യ വൃത്തികേടുകള്‍ നിലനില്‍ക്കുന്ന ജാതി ഹിന്ദു സമൂഹത്തില്‍ നിന്നുകൊണ്ടാണ് പുത്തനച്ചിമാരുടെ ഈ പുരപ്പുറം തൂക്കല്‍.

kerala

ചോദ്യപേപ്പര്‍ ചോര്‍ച്ച; വിവാദങ്ങളില്‍ മൗനം തുടര്‍ന്ന് വി.ശിവന്‍കുട്ടി

എംഎസ് സൊല്യൂഷന്‍സ് ഉടമ പറഞ്ഞതിനെക്കുറിച്ചും മന്ത്രി മറുപടി പറഞ്ഞില്ല.

Published

on

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സൈലത്തെ കുറിച്ചുള്ള ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് മറുപടിയില്ല. എല്ലാ കാര്യങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതാണെന്ന് ശിവന്‍കുട്ടി വ്യക്തമാക്കി. എംഎസ് സൊല്യൂഷന്‍സ് ഉടമ പറഞ്ഞതിനെക്കുറിച്ചും മന്ത്രി മറുപടി പറഞ്ഞില്ല.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം അധ്യാപകരിലേക്കും കടന്നിരിക്കുകയാണ്. എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ വിശദാംശങ്ങളാണ് ക്രൈംബ്രാഞ്ച് ശേഖരിച്ചത്. യുട്യൂബ് ചാനലില്‍ ക്ലാസുകള്‍ എടുക്കുകയും ക്ലാസുകള്‍ തയ്യാറാക്കാനായി സഹായിക്കുകയും ചെയ്യുന്ന എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ കുറിച്ചാണ് അന്വേഷണം.

എംഎസ് സൊല്യൂഷനെതിരെ മുമ്പ് പരാതി നല്‍കിയ സ്‌കൂള്‍ അധ്യാപകരുടെ മൊഴിയെടുത്തു. കോഴിക്കോട് ചക്കാലക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരുടെ മൊഴിയാണ് രേഖപ്പെടുത്തിയത് ഇവരില്‍ നിന്ന് തെളിവുകളും ശേഖരിച്ചു.

Continue Reading

kerala

ചൂരല്‍ മലയിലെ ദുരന്ത ബാധിതര്‍ക്ക് പണം തിരിച്ചടക്കാന്‍ നോട്ടീസ് നല്‍കി കെഎസ്എഫ്ഇ

കെഎസ്എഫ്ഇയുടെ മേപ്പാടി ബ്രാഞ്ച് ആണ് കുടുംബങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത്

Published

on

വയനാട്; ദുരന്ത ബാധിതര്‍ക്ക് പണം തിരിച്ചടക്കാന്‍ നോട്ടീസ് നല്‍കി കെഎസ്എഫ്ഇ. താല്‍ക്കാലിക പുനരധിവാസ കേന്ദ്രത്തില്‍ കഴിയുന്ന ചൂരല്‍ മലയിലെ രണ്ട് കുടുംബങ്ങളോട് അടിയന്തരമായി മുടങ്ങിയ തവണകള്‍ അടയ്ക്കാനാണ് നിര്‍ദേശിച്ചാണ് നോട്ടീസ് ലഭിച്ചത്.

കെഎസ്എഫ്ഇയുടെ മേപ്പാടി ബ്രാഞ്ച് ആണ് കുടുംബങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത്. ദുരിത ബാധിതരില്‍ നിന്നും ഇഎംഐ അടക്കം പിടിക്കരുതെന്ന് നിര്‍ദേശം നേരത്തെ നല്‍കിയിരുന്നു. ഇതിനിടെയാണ് കെഎസ്എഫ്ഇ ഇത്തരത്തില്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

Continue Reading

kerala

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസ്; ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കൈപ്പറ്റിയ പെന്‍ഷന്‍ തുക 18 % പലിശ സഹിതം തിരിച്ചു നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു

Published

on

തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കൈപ്പറ്റിയ പെന്‍ഷന്‍ തുക തിരിച്ചു നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. 18 % പലിശ സഹിതമാണ് തുക തിരിച്ചു അടക്കേണ്ടത്.

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാരായ 1458 പേരാണ് അനധികൃതമായി പെന്‍ഷന്‍ വാങ്ങിയത്. ഇതില്‍ കോളേജ് അധ്യാപകരും മൂന്ന് ഹയര്‍ സെക്കന്‍ഡറി അധ്യാപകരും ഉള്‍പ്പെടുന്നുണ്ട്. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ ആണ് ഏറ്റവും കൂടുതല്‍ ക്ഷേമപെന്‍ഷന്‍ വാങ്ങിയിട്ടുള്ളത്. 373 പേരാണ് ആരോഗ്യവകുപ്പില്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പില്‍ 224 പേരും മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പില്‍ 124 പേരും ആയുര്‍വേദ വകുപ്പില്‍ 114 പേരും മൃഗ സംരക്ഷണ വകുപ്പില്‍ 74 പേരും ക്ഷേമപെന്‍ഷന്‍ വാങ്ങി.

പെതുമരാമത്ത് വകുപ്പില്‍ 47, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ 46, ഹോമിയോപ്പതി വകുപ്പില്‍ 41, കൃഷി, റവന്യു വകുപ്പുകളില്‍ 35, ജുഡീഷ്യറി ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് വകുപ്പില്‍ 34, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് വകുപ്പില്‍ 31, കോളേജിയറ്റ് എഡ്യുക്കേഷന്‍ വകുപ്പില്‍ 27, ഹോമിയോപ്പതിയില്‍ 25 എന്നിങ്ങനെ ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നുണ്ട്. ധനവകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

Continue Reading

Trending