റസാഖ് ഒരുമനയൂര്‍
അബുദാബി: തൊഴില്‍ മേഖലകളില്‍ സ്വദേശി പ്രാതിനിധ്യം ഈ മാസം 31 നകം ഉറപ്പ് വരുത്തണമെ ന്ന് മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള കമ്പനികള്‍ക്ക് നിശ്ചിത എണ്ണം സ്വദേശി നിയമനം നിര്‍ബന്ധമാണ്. ഈ വര്‍ഷാവസാന ത്തോടെ വൈദഗ്ധ്യമുള്ള തസ്തികകളുടെ എമിറേറ്റൈസേഷനില്‍ 2% വര്‍ദ്ധനവ് കൈവരിക്കണം.
20മുതല്‍ 49 വരെ ജീവനക്കാരുള്ള അനുയോജ്യമായ തൊഴില്‍ നല്‍കാനുള്ള ശേഷിയും അതിവേഗം വളരുന്ന സാ മ്പത്തിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഈ സമയപരിധി ബാധകമാണ്. ഈ സ്ഥാപന ങ്ങള്‍ കുറഞ്ഞത് ഒരാള്‍ക്കെങ്കിലും ജോലി നല്‍കണം. മാത്രമല്ല, 2024 ജനുവരി 1ന് മുമ്പ് ജോലി ചെയ്യുന്ന സ്വദേശികളെ നിലനിര്‍ത്തുകയും വേണമെന്ന് മന്ത്രാലയം അറിയിപ്പില്‍ വ്യക്തമാക്കി.
സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കണമെന്ന വ്യവസ്ഥ നിലവില്‍ വന്നതിനുശേഷം 23,000 സ്വകാര്യ സ്ഥാപനങ്ങളിലായി 124,000യുഎഇ പൗരന്മാര്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്.
സ്വകാര്യ കമ്പനികളുടെ അ വബോധ നിലവാരത്തിലും സ്വദേശി സംവരണം പാലിക്കുന്നതിലും മന്ത്രാലയം ആത്മവിശ്വാസം പ്രകടിപ്പി ച്ചു. ലോകത്തെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി മാറുക, വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ യിലേക്ക് മാറുക, സുസ്ഥിരത ശക്തിപ്പെടുത്തുക എന്നിങ്ങനെയുള്ള യുഎഇയുടെ തന്ത്രപരവും സാമ്പത്തിക വുമായ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി, സ്വദേശികളെ നിയമിക്കാനുള്ള സ്വകാര്യ സ്ഥാപനങ്ങളുടെ പ്രതിബദ്ധത മന്ത്രാലയം പ്രത്യേകം എടുത്തുപറഞ്ഞു.
വിവിധ സ്പെഷ്യലൈസേഷനുകളില്‍ തൊഴില്‍ തേടുന്ന എമിറാത്തി പൗരന്മാരുമായി ബന്ധപ്പെടാന്‍ നഫീസ് പ്രോഗ്രാം ഉപയോഗപ്പെടുത്തണമെന്ന് മന്ത്രാലയം കമ്പനികളോട് അഭ്യര്‍ത്ഥിച്ചു. യുഎഇയുടെ പെന്‍ഷന്‍, റിട്ടയര്‍മെന്റ്, സാമൂഹിക സുരക്ഷാ സംവിധാനങ്ങളില്‍ യുഎഇ പൗരന്മാരെ രജിസ്റ്റര്‍ ചെയ്യേണ്ട തിന്റെ പ്രാധാന്യവും വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം(ഡബ്ല്യുപിഎസ്) വഴി അവരുടെ പ്രതിമാസ ശമ്പളം കൈമാ റ്റം ചെയ്യുന്നത് ഉറപ്പാക്കേണ്ടതുമാണ്. സ്വദേശികളെ നിയമനവും അനുബന്ധ നിര്‍ദ്ദേശങ്ങളും നിബന്ധനകളും പൂര്‍ണ്ണമായും പാലിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് തൗതീന്‍ പാര്ട്‌ണേഴ്‌സ് ക്ലബ്ബില്‍ അംഗത്വം ലഭിക്കും. അംഗത്വമുള്ള സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നത് തുടരുമെന്ന് മന്ത്രാലയം വ്യക്തമാ ക്കി. മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം നല്‍കുന്ന സേവനങ്ങള്‍ക്കുള്ള ഫീസില്‍ 80% വരെ സാമ്പത്തിക കിഴിവുകളും ബിസിനസ്സ് വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന സര്‍ക്കാര്‍ സംവിധാനത്തില്‍ മുന്‍ഗണനയും നല്‍കും.
വ്യാജ എമിറേറ്റൈസേഷന്‍, എമിറേറ്റൈസേഷന്‍ ലക്ഷ്യങ്ങള്‍ മറികടക്കാന്‍ വഞ്ചനാപരമായ പ്രവര്‍ ത്തനങ്ങള്‍ നടത്തിയാല്‍ പ്രസ്തുത സ്ഥാപനങ്ങളെ തരംതാഴ്ത്തിയ പട്ടികയിലേക്ക് മാറ്റപ്പെടും. മാത്രമല്ല കോടതി നടപടികളുമുണ്ടാകും. കൂടാതെ സ്വദേശികളെ നിയമിക്കാത്തതിന് ഒരാള്‍ക്ക് 96,000 ദിര്‍ഹം എന്ന തോതില്‍ പിഴ ചുമത്തുകയും ചെയ്യും.