രാജസ്ഥാനില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ആസിഡ് ആക്രമണം. ഭില്‍വാര ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ചൊവ്വാഴ്ചയാണ് സംഭവം. ക്ലാസ് മുറിയില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തില്‍ 4 വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേറ്റു.
മഹുവ ഗ്രാമത്തിലെ ഗവണ്‍മെന്റ് മഹാത്മാഗാന്ധി സ്‌കൂളിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കുട്ടികള്‍ ക്ലാസ് മുറിയില്‍ പഠിക്കുമ്പോഴായിരുന്നു സംഭവം. പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ ക്ലാസ് മുറിയിലേക്ക് ആസിഡ് ഒഴിക്കുകയായിരുന്നുവെന്നാണ് ആരോപണം.
ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിനിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 326 എ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.