Connect with us

Culture

ബിനോയ് കോടിയേരിക്കെതിരെ മത്സരിച്ചപ്പോള്‍ അപ്പ പറഞ്ഞത് ഇങ്ങനെ; ഓര്‍മ്മകള്‍ പങ്കുവെച്ച് ഉമ്മന്‍ ചാണ്ടിയുടെ മകള്‍

ഉമ്മന്‍ ചാണ്ടിയുടെ വ്യക്തി ജീവതത്തേയും രാഷ്ട്രീയ ജീവിതത്തേയും ഓര്‍ക്കുകയാണ് മകള്‍

Published

on

അച്ചു ഉമ്മന്‍ അപ്പയെ കുറിച്ച്
അപ്പയുടെ വക്കീല്‍ എന്നാണ് എന്നെ ചെറുപ്പത്തിലേ വിളിച്ചിരുന്നത്. രാഷ്ട്രീയക്കാരനല്ലായിരുന്നെങ്കില്‍ അപ്പ പുരോഹിതനായേനെ എന്നെനിക്കു തോന്നിയിട്ടുണ്ട്. അദ്ദേഹം ആത്മീയവാദിയാണ്, പക്ഷേ മതവാദിയല്ല. സോളര്‍ വിഷയത്തില്‍ ആരോപണങ്ങള്‍ നേരിട്ടപ്പോഴും അപ്പ എതിരാളികളോടു മാന്യത കാണിച്ചു. അവരുടെ കുടുംബ വിഷയങ്ങള്‍ ഒന്നു പോലും പരാമര്‍ശിക്കില്ലെന്ന നിലപാടായിരുന്നു അപ്പയുടേത്. ഞങ്ങളെല്ലാം സങ്കടപ്പെട്ടപ്പോഴും അപ്പ ആശ്വസിപ്പിച്ചു. ഇത്രയും കാലം സംശുദ്ധമായ പൊതുജീവിതം നയിച്ചയാളെ ചിലരുടെ വാക്കുകളുടെ പേരില്‍ ഇത്ര വേട്ടയാടിയതില്‍ വല്ലാത്ത വിഷമമുണ്ട്.

ജനസമ്പര്‍ക്ക പരിപാടിയില്‍ 20 മണിക്കൂര്‍ വരെ ഇടവേള പോലുമെടുക്കാതെ ഒറ്റയ്ക്കു നിന്നു പതിനായിരങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതു കണ്ടപ്പോള്‍, അതിന് യുഎന്നിന്റെ അംഗീകാരം കിട്ടിയപ്പോള്‍ എനിക്കുണ്ടായ സന്തോഷത്തിനു കണക്കില്ല. അതിനെ ആക്ഷേപിച്ചവരുമുണ്ട്. എന്നാല്‍ വര്‍ഷങ്ങളായി രാജ്യത്തു നില്‍ക്കുന്ന രീതി ഒറ്റ ദിവസം കൊണ്ടു മാറ്റാന്‍ ആര്‍ക്കുമാകില്ല. കൊച്ചിയില്‍ മെട്രോ ട്രെയിനിന്റെ വരവ് എല്ലാവരും ആഘോഷമാക്കി. എന്നാല്‍ അതിനു കാരണമായ അപ്പയുടെ ഇച്ഛാശക്തി എങ്ങും പരാമര്‍ശിച്ചു കേട്ടില്ല. ഉദ്ഘാടനത്തിനു ക്ഷണിക്കാനുള്ള മര്യാദ പോലും കാണിച്ചില്ല. എങ്കിലും ഒരു പരിഭവവും പറയാതെ അദ്ദേഹം അടുത്ത ദിവസം അതില്‍ സാധാരണക്കാര്‍ക്കൊപ്പം നടത്തിയ യാത്രയുണ്ടല്ലോ, അതു കണ്ടപ്പോഴും മനസ്സില്‍ സ്‌നേഹം പെരുകിയിട്ടേയുള്ളൂ.

ദാവോസിലെ ഓര്‍മത്തെറ്റ് ഒരു വേദന

ഇപ്പോഴും വേദനയുള്ള ഓര്‍മ സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസിലേതാണ്. സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്കിലാണു ഞാനന്ന്. അപ്പ ദാവോസില്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ബാങ്കുമായി ബന്ധപ്പെട്ട ചടങ്ങിനു ഞാനും അവിടെയുണ്ടായിരുന്നു. അപ്പയ്ക്ക് ഉണ്ടായിരുന്നത് മഞ്ഞില്‍ ഉപയോഗിക്കാന്‍ കൊള്ളാത്ത പഴയ ഷൂസായിരുന്നു. ഉച്ചകോടിയുടെ സംഘാടകര്‍ നല്‍കിയ കിറ്റില്‍ മഞ്ഞിലിടാനുള്ള ഷൂസ് ഉണ്ടായിരുന്നു. ഞാനും സെക്രട്ടറിമാരും അതു നോക്കിയില്ല. അപ്പ തെന്നി താഴെ വീണു തുടയെല്ലു പൊട്ടി. ശസ്ത്രക്രിയയില്‍ എല്ലിന്റെ കുറച്ചു ഭാഗം നീക്കം ചെയ്തു. അതോടെ ആ കാലിന് അല്‍പം നീളം കുറഞ്ഞു, ഇപ്പോള്‍ മുടന്തിയേ നടക്കാനാകൂ.

ഷൂസിന്റെ കാര്യം എന്താണു ശ്രദ്ധിക്കാതിരുന്നതെന്ന് ഇത്രയും കാലമായിട്ടും ഒരിക്കല്‍ പോലും എന്നോടോ മറ്റുള്ളവരോടോ അപ്പ ചോദിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം അപ്പയോടൊത്തു ന്യൂയോര്‍ക്കില്‍ പോകേണ്ടി വന്നു. അവിടത്തെ മുറിയിലെ പാത്രങ്ങളും ഷെല്‍ഫുമൊന്നും അപ്പയ്ക്കു പ്രവര്‍ത്തിപ്പിച്ചു പരിചയമുണ്ടായിരുന്നില്ല. എന്തെങ്കിലും ആവശ്യം വന്നാല്‍ എന്നെ വിളിക്കണമെന്നു പ്രത്യേകം പറഞ്ഞിരുന്നു. ക്ഷീണം കാരണം ഞാന്‍ ഉണര്‍ന്നതു രാവിലെ ഏഴിന്. കുളിച്ചു വേഷം മാറിയിരിക്കുന്ന അപ്പയെയാണ് അപ്പോള്‍ കണ്ടത്. അദ്ദേഹം രാത്രി രണ്ടിനു തന്നെ ഉണര്‍ന്നിരുന്നു. ഒരു ചായ കുടിക്കണമെന്ന് ആഗ്രഹിച്ചിട്ടും എന്നെ ബുദ്ധിമുട്ടിക്കേണ്ടന്നു കരുതി പുലരും വരെ കാത്തിരുന്നു.

അപ്പയ്ക്ക് എല്ലാവരും ഒരുപോലെ

പണ്ട് മാര്‍ ഇവാനിയോസില്‍ കോളജ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ അപ്പ തന്ന ഉപദേശവും മറക്കില്ല. അന്നു കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി. തന്റെ പക്കല്‍ നിന്നു സഹായം പ്രതീക്ഷിക്കരുതെന്നും തന്റെ മകളാണെന്നു കരുതി ഒരു കാര്യവും വേണമെന്ന് ആഗ്രഹിക്കരുതെന്നും അപ്പ പറഞ്ഞു. അപ്പയ്ക്ക്, ഞങ്ങളും അപ്പയുടെ സഹോദരങ്ങളുടെ മക്കളും തമ്മില്‍ ഒരു ഭേദവുമില്ലായിരുന്നു. അപ്പയുടെ ഗുണങ്ങള്‍ ഏതാണ്ടെല്ലാം അതേ പോലെ കിട്ടിയിട്ടുള്ളതു സഹോദരിയുടെ മകള്‍ സുമചേച്ചിക്കാണ്. അപ്പ ഏറ്റവുമധികം വേദനിച്ചതു സഹോദരി വല്‍സമ്മാമ്മയുടെ മകന്‍ സുമോദിന്റെ മരണത്തിലാണ്.

സാറ്, മരിച്ചു നമ്മള്‍ രക്ഷപ്പെട്ടു!

നര്‍മമുള്ള കാര്യങ്ങളൊക്കെ ഓര്‍മിച്ചു വയ്ക്കും. ഒരിക്കല്‍ അപ്പയെ പഠിച്ച സ്‌കൂളില്‍ വാര്‍ഷികത്തിനു മുഖ്യാതിഥിയായി ക്ഷണിച്ചു. കോട്ടയത്തെ കോണ്‍ഗ്രസ് നേതാവായ ജെ.ജി.പാലയ്ക്കലോടി അടക്കമുള്ളവര്‍ എത്തിയിട്ടുണ്ട്. പരിപാടിക്കു തൊട്ടുമുന്‍പ് പാലയ്ക്കലോടി അപ്പയോടു സ്‌കൂളിന്റെ മുന്‍ പ്രധാനാധ്യാപകന്‍ മരിച്ചു പോയ വിവരം പറഞ്ഞു. അതോടെ യോഗം മാറ്റി വച്ചതായി അപ്പ പ്രഖ്യാപിച്ചു.

എന്നിട്ടു കാറില്‍ കയറാന്‍ എത്തിയപ്പോള്‍ പാലയ്ക്കലോടിയെത്തിയിട്ടു പറഞ്ഞു: പിശകുപറ്റിയതാണ്, ആ പ്രധാനാധ്യാപകന്‍ മരിച്ചിട്ടില്ല. അപ്പയ്ക്കു വിഷമമായി. മരിക്കാത്ത ആളെക്കുറിച്ചു പറഞ്ഞുപോയല്ലോ. ആളുകളെല്ലാം പോവുകയും ചെയ്തു. പപ്പ തിരികെ കാറില്‍ പോകുമ്പോള്‍ പാലയ്ക്കലോടി വീണ്ടുമെത്തിയിട്ടു പറഞ്ഞു. നമ്മള്‍ രക്ഷപ്പെട്ടു, സാറ് മരിച്ചു. അപ്പ ഇടയ്ക്കിടെ ഇത്തരം കഥകള്‍ ഞങ്ങളോടു പറയാറുണ്ട്.

കടപ്പാട്: മനോരമ

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ജാര്‍ഖണ്ഡിലേക്ക് പോകാന്‍ പണമില്ല, പാളത്തില്‍ കല്ലുവെച്ച് ട്രെയില്‍ നിര്‍ത്താന്‍ ശ്രമം, 63-കാരന്‍ പിടിയില്‍

ജാർഖണ്ഡ് സ്വദേശിയായ ശിവകുമാർ സിങ്ങിനെയാണ് പിടികൂടിയത്.

Published

on

റെയില്‍വേ പാളത്തില്‍ കല്ലു വെച്ച് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമം. കോട്ടയത്ത് 62-കാരനായ ജാര്‍ഖണ്ഡ് സ്വദേശി പിടിയില്‍. ഇയാളെ റെയിൽവേ സുരക്ഷാസേന പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റി. ജാർഖണ്ഡ് സ്വദേശിയായ ശിവകുമാർ സിങ്ങിനെയാണ് പിടികൂടിയത്.

കോട്ടയം–ഏറ്റുമാനൂർ സെക്‌‌ഷനിൽ നിരന്തരം ട്രാക്കുകളിൽ കല്ലു വയ്ക്കുന്നതു കണ്ടെത്തിയതോടെ റെയിൽവേ സുരക്ഷാസേന രഹസ്യ നിരീക്ഷണം ആരംഭിച്ചിരുന്നു. പരിശോധനയിൽ ഏറ്റുമാനൂരിനു സമീപം രണ്ടിടങ്ങളിൽ പാളത്തിൽ കല്ലെടുത്തുവച്ചതു കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശിവകുമാർ സിങ്ങാണ് പാളത്തില്‍ കല്ലുകള്‍ വെക്കുന്നതെന്ന് കണ്ടെത്തി.

മകന്റെ മർദനം സഹിക്കാനാവാതെ ട്രെയിൻ കയറി കേരളത്തില്‍ എത്തിപ്പെടുകയായിരുന്നുവെന്ന് ശിവകുമാര്‍ പറഞ്ഞു. പിന്നീട് നാട്ടിലേക്കു മടങ്ങണമെന്നും മക്കളെ കാണണമെന്നും തോന്നിയതോടെ പാളത്തിൽ കല്ലെടുത്തുവച്ച് ട്രെയിൻ നിർത്താൻ ശ്രമിക്കുകയായിരുന്നു. മൊഴി രേഖപ്പെടുത്തിയ ശേഷം ശിവകുമാർ സിങ്ങിനെ ചികിത്സയ്ക്കായി പുനരധിവാസകേന്ദ്രത്തിലാക്കി.

Continue Reading

india

ബ​ദ​രി​നാ​ഥി​ലെ ഹി​മ​പാ​ത​ത്തി​ൽ കുടുങ്ങിയവരിൽ നാലു പേർ മരിച്ചു; അഞ്ചു പേർ ഇപ്പോഴും മഞ്ഞിനടിയിൽ

ഹിമപാതത്തെ തുടര്‍ന്ന് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെ റോഡിലാണ് ഹിമപാതമുണ്ടായത്.

Published

on

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുണ്ടായ ഹിമപാതത്തില്‍ കുടുങ്ങിയ തൊഴിലാളികളില്‍ നാല് പേര്‍ മരിച്ചു. അഞ്ച് പേര്‍ ഇപ്പോഴും മഞ്ഞ് വീഴ്ചയുണ്ടായ സ്ഥലത്ത് കുടുങ്ങി കിടക്കുന്നതായും അധികൃതര്‍ അറിയിച്ചു. ഹിമപാതത്തെ തുടര്‍ന്ന് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെ റോഡിലാണ് ഹിമപാതമുണ്ടായത്. പിന്നാലെ 50തിലധികം ആളുകള്‍ ഹിമപാതത്തില്‍ കുടുങ്ങുകയായിരുന്നു.

ഹിമപാതത്തെ തുടര്‍ന്ന് റോഡ് ഗതാഗതം തടസപ്പെട്ടതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ വ്യോമസേന മീഡിയം ലിഫ്റ്റ് ഹെലികോപ്റ്ററുകളുള്‍പ്പെടെ വിന്യസിച്ചിട്ടുള്ളതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചമോലി ജില്ലയിലെ മനയില്‍ ഉണ്ടായ ഹിമപാതത്തില്‍ കുടുങ്ങിയ 57 തൊഴിലാളികളുടെ പേരുകളുടെ പട്ടിക ചമോലി പൊലീസ് നേരത്തെ പുറത്തുവിട്ടിരുന്നു. ഭൂരിഭാഗം തൊഴിലാളികളും ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നാണ് പൊലീസിന്റെ പട്ടികയില്‍ പറയുന്നത്.

ഉത്തരാഖണ്ഡിലെ ബദരീനാഥില്‍ ഉണ്ടായ ഹിമപാതത്തില്‍ ഏകദേശം 57 ബി.ആര്‍.ഒ തൊഴിലാളികള്‍ കുടുങ്ങിയിരുന്നു. ഹിമാനികള്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് ഇത് സംഭവിച്ചതെന്നും നിരവധി തൊഴിലാളികള്‍ മഞ്ഞിനടിയില്‍ കുടുങ്ങിയെന്നും ഇതുവരെ 32 തൊഴിലാളികളെ രക്ഷപ്പെടുത്തിയെന്നും ജില്ലാ മജിസ്‌ട്രേറ്റ് സന്ദീപ് തിവാരി നേരത്തെ പറഞ്ഞിരുന്നു. മഴയും മഞ്ഞുവീഴ്ചയും രക്ഷാപ്രവര്‍ത്തനത്തെ കൂടുതല്‍ ദുസ്സഹമാക്കുന്നുവെന്നും തിവാരിയെ പറഞ്ഞു.

പരിക്കേറ്റ മറ്റുള്ളവരെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇന്നലെയാണ് ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള മനയെ ഘസ്റ്റോളിയുമായി ബന്ധിപ്പിക്കുന്ന ദേശീയപാതയില്‍ അപകടം ഉണ്ടായത്. ചൈനീസ് അതിര്‍ത്തിയിലേക്ക് പണിയുന്ന റോഡിന്റെ നിര്‍മാണത്തിനായി എത്തിച്ച തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്.

Continue Reading

kerala

കഞ്ചാവ് കേസില്‍ നിന്ന് യു പ്രതിഭയുടെ മകന്‍ കനിവിനെ ഒഴിവാക്കും

മകനെതിരായ കഞ്ചാവ് കേസില്‍ പലതവണ ന്യായീകരണമായി യു. പ്രതിഭ എംഎല്‍എ രംഗത്തുവന്നിരുന്നു.

Published

on

കഞ്ചാവ് കേസില്‍ നിന്ന് സിപിഎം എംഎല്‍എ യു. പ്രതിഭയുടെ മകന്‍ കനിവിനെ ഒഴിവാക്കും. കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്ന് റിപ്പോര്‍ട്ട്. പ്രതിഭയുടെ പരാതിയിലാണ് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്.

കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ കേസില്‍ നിന്നും കനിവിനെ ഒഴിവാക്കും. അന്വേഷണ ഉദ്യോഗസ്ഥനായ കുട്ടനാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജയരാജനെതിരെ നടപടിയുണ്ടാകും. കേസില്‍ ആകെ 9 പ്രതികള്‍ ആണ് ഉണ്ടായിരുന്നത്.

മകനെതിരായ കഞ്ചാവ് കേസില്‍ പലതവണ ന്യായീകരണമായി യു. പ്രതിഭ എംഎല്‍എ രംഗത്തുവന്നിരുന്നു. ഇക്കാലത്ത് ചില കുട്ടികള്‍ പുകവലിക്കാറുണ്ട്. തന്റെ മകന്‍ അത് ചെയ്‌തെങ്കില്‍ അത് താന്‍ തിരുത്തണം. കഞ്ചാവുമായി പിടിയിലായെന്ന് കേസില്ല എന്നും യു. പ്രതിഭ പറഞ്ഞു.

മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാര്‍ത്ത കൊടുത്തതാണ് എന്നും എംഎല്‍എ പറഞ്ഞിരുന്നു. എന്നാല്‍ വിഷയത്തില്‍ എംഎല്‍എയെ സിപിഎം തള്ളിയിരുന്നു. പ്രതിഭയുടെ അഭിപ്രായമല്ല പാര്‍ട്ടിക്കെന്ന് സിപിഎം ആലപ്പുഴ ജില്ല സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു. പ്രതിഭയുടേത് ഒരു അമ്മ എന്ന നിലയിലുള്ള വികാരമാണ്. മകനെതിരെ അന്വേഷിച്ച ശേഷമാണ് എക്സൈസ് കേസെടുത്തതെന്നും ആര്‍ നാസര്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

Trending