Connect with us

crime

വന്ദേഭാരതിന് കല്ലെറിഞ്ഞ പ്രതി പിടിയില്‍

കല്ലേറു കേസുമായി ബന്ധപ്പെട്ട് ആര്‍പിഎഫ് പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്

Published

on

വടകരയ്ക്ക് സമീപത്തുവച്ച് വന്ദേഭാരത് ട്രെയിനിനു കല്ലെറിഞ്ഞ സംഭവത്തില്‍ പ്രതി പിടിയില്‍. കണ്ണുക്കര സ്വദേശി രവീന്ദ്രനാണ് പിടിയിലായത്. ജനുവരി 25നായിരുന്നു സംഭവം. പ്രതിയെ കോഴിക്കോട് സിജെഎം കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

കല്ലേറു കേസുമായി ബന്ധപ്പെട്ട് ആര്‍പിഎഫ് പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. അന്വേഷണസംഘത്തില്‍ കോഴിക്കോട് ആര്‍പിഎഫ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ഉപേന്ദ്രകുമാര്‍, സബ് ഇന്‍സ്പെക്ടര്‍ ടിഎം. ധന്യ, എഎസ്‌ഐമാരായ പിപി ബിനീഷ്, എ നന്ദഗോപാല്‍എന്നിവരാണ് ഉണ്ടായിരുന്നത്.

crime

സര്‍ട്ടിഫിക്കറ്റ് ഒന്നിന് ആയിരം രൂപ വീതം; 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ പിടിയില്‍

തുടര്‍ന്ന് ഓഫീസിലും അജിത് കുമാറിന്റെ കൊച്ചിയിലെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തി

Published

on

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ലേബർ ഓഫീസർ വിജിലൻസിന്റെ പിടിയിൽ. യുപി സ്വദേശി അജിത് കുമാറാണ് 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. കൊച്ചി സെൻട്രൽ ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷൻ ഓഫീസിലെ ഉദ്യോഗസ്ഥനാണ്. വിജിലൻസ് എസ്പി ശശിധരൻ എസ്. ഐപിഎസ് എത്തി അറസ്റ്റ് രേഖപ്പെടുത്തി.

ഇരുപത് പേരില്‍ നിന്ന് അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ ഇരുപതിനായിരം രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. കാക്കനാട് ഓലിമുകളിലെ കേന്ദ്ര ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷന്‍ ഓഫീസില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. തുടര്‍ന്ന് ഓഫീസിലും അജിത് കുമാറിന്റെ കൊച്ചിയിലെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തി.

Continue Reading

crime

പെരിന്തൽമണ്ണ സ്വർണകവർച്ച: 4 പേർ പിടിയിൽ

തൃശ്ശൂർ, കണ്ണൂർ സ്വദേശികളാണ് പിടിയിലായത്

Published

on

മലപ്പുറം പെരിന്തൽമണ്ണയിൽ സ്‌കൂട്ടറിൽ പോകുകയായിരുന്ന ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വർണം കവർന്ന കേസിൽ നാല് പേർ പിടിയിൽ. തൃശ്ശൂർ, കണ്ണൂർ സ്വദേശികളാണ് പിടിയിലായത്. ഇവരെ തൃശ്ശൂർ ഈസ്റ്റ് പോലീസ് ചോദ്യം ചെയ്യുകയാണ്. സംഘത്തിൽ അഞ്ച് പേർ കൂടിയുണ്ടെന്നാണ് വിവരം.

പിടിയിലായവരിൽ നിന്ന് സ്വർണം കണ്ടെത്തിയിട്ടില്ല. എം കെ ജ്വല്ലറി ഉടമ യൂസഫ്, സഹോദരൻ ഷാനവാസ് എന്നിവരെ ആക്രമിച്ചാണ് ഇവർ സ്വർണം കവർന്നത്. മഹീന്ദ്ര കാറിലെത്തിയ സംഘം ഇവരെ ഇടിച്ച് വീഴ്ത്തിയ ശേഷം സ്വർണം കവരുകയായിരുന്നു.

ജ്വല്ലറി മുതൽ ഇവരെ കാർ പിന്തുടരുന്നുണ്ടായിരുന്നു. വീട്ടിലെത്തുന്നതിന് ഏതാനും നിമിഷങ്ങൾ മുമ്പാണ് ആക്രമണം നടന്നത്. സ്‌കൂട്ടറിൽ നിന്ന് നിലത്തുവീണ യൂസഫിന്റെയും ഷാനവാസിന്റെയും മുകത്ത് മുളക് സ്‌പ്രേ
അടിച്ചു. ഇതിന് ശേഷം കൈവശമുണ്ടായിരുന്ന സ്വർണമടങ്ങിയ ബാഗ് കൊള്ളയടിക്കുകയായിരുന്നു.

Continue Reading

crime

നഴ്സിങ് വിദ്യാര്‍ത്ഥിനിയുടെ മരണം; പ്രതിഷേധം ശക്തമാക്കി കെഎസ്യു

സഹപാഠികളായ അലീന ,അഞ്ജന, അഷിത എന്നിവര്‍ മകളെ മാനസികമായി പീഡിപ്പിക്കുകയും നിരന്തരം ഉപദ്രവിച്ചിരുന്നെന്നും കുട്ടയുടെ പിതാവ്‌
ആരോപിച്ചിരുന്നു

Published

on

പത്തനംതിട്ട: നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ ദുരൂഹമരണത്തില്‍ പ്രതിഷേധം കടുപ്പിച്ച് കെഎസ്യു. ചുട്ടിപ്പാറ നഴ്സിങ് കോളജിലേക്കു കെഎസ്യു നടത്തിയ മാര്‍ച്ച് പൊലീസുമായി ഉന്തും തള്ളും ആയതോടെ അക്രമാസക്തമായി. അതേ സമയം തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും സത്യസന്ധമായ അന്വേഷണം നടക്കണമെന്നും അച്ഛന്‍ സജീവ് ആവശ്യപ്പെട്ടിരുന്നു.അമ്മുവിന്റെ മരണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും സജീവ് പറഞ്ഞു.

നിരവധി തവണ കോളേജ് പ്രിന്‍സിപ്പലിനെ വിളിച്ചു. പകുതി കേള്‍ക്കുമ്പോള്‍ ഫോണ്‍ കട്ട് ചെയ്യും. ഫ്രൊഫ. എന്‍ അബ്ദുല്‍ സലാം തങ്ങളെ കേള്‍ക്കാന്‍ തയാറായില്ലെന്നും സജീവ് പറഞ്ഞു. സഹപാഠികളായ അലീന ,അഞ്ജന, അഷിത എന്നിവര്‍ മകളെ മാനസികമായി പീഡിപ്പിക്കുകയും നിരന്തരം ഉപദ്രവിച്ചിരുന്നെന്നും സജീവ് ആരോപിച്ചിരുന്നു.

ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ വിദ്യാര്‍ത്ഥിനിയായ തിരുവനന്തപുരം സ്വദേശി അമ്മു എസ് സജീവ് (22) കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്. ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടിയെന്നാണ് വീട്ടില്‍ അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു. അമ്മുവിന്റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സഹപാഠികളില്‍ നിന്നും മാനസിക പീഡനമുണ്ടായെന്നും സഹോദരന്‍ പറഞ്ഞിരുന്നു. റാഗിങും വ്യക്തിഹത്യയും സ്ഥിരമായി നേരിട്ടിരുന്നതായും അമ്മുവിന്റെ മുറിയില്‍ സഹപാഠികള്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചുവെന്നുമാണ് കുടുംബം ആരോപിച്ചത്. അധ്യാപകരും ഇതിന് കൂട്ടുനിന്നുവെന്നും ആരോപണമുണ്ട്.

 

Continue Reading

Trending