Connect with us

kerala

സിപിഐ ലോക്കല്‍ സെക്രട്ടറിയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി ആത്മഹത്യ ചെയ്ത നിലയില്‍

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം

Published

on

തിരുവനന്തപുരം മാറനല്ലൂരില്‍ സിപിഐ ലോക്കല്‍ സെക്രട്ടറിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പ്രതി സജി കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മധുരയിലെ ലോഡ്ജ് ഉടമയാണ് സജികുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്ന ബന്ധുക്കളെ വിവരമറിയിച്ചത്.

സംഭവം അറിഞ്ഞ് പൊലീസ് സംഘം മധുരയിലേക്ക് പുറപ്പെട്ടു. സുധീര്‍ ഖാന് നേരെ നടന്നത് ആസിഡ് ആക്രമണമാണെന്ന് കൂടുതല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന മുന്‍ ലോക്കല്‍ സെക്രട്ടറി സജികുമാറിനായുള്ള അന്വേഷണത്തിനിടെ ഇയാളുടെ ഇരുചക്ര വാഹനം നെയ്യാറ്റിന്‍കരക്ക് സമീപം ഉപേക്ഷിച്ച നിലയില്‍ പൊലീസ് കണ്ടെത്തിയിരുന്നു. വാഹനം കാട്ടകട പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഫോറന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ വാഹത്തില്‍ നിന്ന് ആസിഡിന്റെ അംശവും കണ്ടെത്തിയിരുന്നു.

 

kerala

പിണറായി വിജയന്‍ സംഘ്പരിവാര്‍ അനുയായിയല്ല, സംഘി തന്നെയാണ്: കെ.എം ഷാജി

Published

on

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. പിണറായി വിജയൻ സംഘ്പരിവാർ അനുയായി പെലെയല്ല എന്നും സംഘിയാണെന്നും ഷാജി പറഞ്ഞു. പാണക്കാട് തങ്ങളുടെ മെക്കിട്ട് കേറാൻ വന്നാൽ ആരായാലും കൈയും കെട്ടി നോക്കിയിരിക്കില്ലെന്നും ഷാജി വ്യക്തമാക്കി.

Continue Reading

kerala

‘പിണറായിയുടെ ഉള്ളിലെ സംഘി ഇടക്കിടെ പുറത്ത് വരും’: രാഹുല്‍ മാങ്കൂട്ടത്തില്‍

Published

on

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾക്കെതിരേയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ വിമർശനവുമായി പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. പാണക്കാട് തങ്ങൾക്കെതിരെ പിണറായിയുടെ പരാമർശം പൊളിറ്റിക്കൽ അറ്റാക്ക് അല്ല, ഇടയ്ക്കിടെ ഉള്ളിലെ സംഘി പുറത്തേക്ക് വരുന്നതാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു.

Continue Reading

kerala

സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ പരാമര്‍ശം: പിണറായിക്ക് ബി.ജെ.പിയുടെ പിന്തുണ

ബി.ജെ.പി പ്രസിഡന്റ് കെ. സുരേന്ദ്രനാണ് പിന്തുണയുമായി രംഗത്തെത്തിയത്

Published

on

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ബി.ജെ.പിയുടെ പിന്തുണ. ബി.ജെ.പി പ്രസിഡന്റ് കെ. സുരേന്ദ്രനാണ് പിന്തുണയുമായി രംഗത്തെത്തിയത്. പാണക്കാട് തങ്ങളെ വിമർശിക്കാൻ പാടില്ലെന്ന് എവിടെയും എഴുതിവെച്ചിട്ടില്ലെന്നും പിണറായി പറഞ്ഞതിൽ തെറ്റില്ലെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

Continue Reading

Trending