Connect with us

More

മതവികാരം വ്രണപ്പെടുത്തിയെന്ന് ആക്ഷേപം;’ടര്‍ക്കിഷ് തര്‍ക്കം’ തിയറ്ററില്‍ നിന്ന് പിന്‍വലിച്ച് അണിയറ പ്രവര്‍ത്തകര്‍

നവംബര്‍ 22നാണ് ടര്‍ക്കിഷ് തര്‍ക്കം റിലീസ് ചെയ്തത്

Published

on

മതവികാരം വ്രണപ്പെടുത്തി എന്ന ആക്ഷേപത്തെ തുടര്‍ന്ന് ലുക്ക്മാന്‍ നായകനായ ടര്‍ക്കിഷ് തര്‍ക്കം തിയറ്ററില്‍ നിന്ന് പിന്‍വലിച്ച് അണിയറ പ്രവര്‍ത്തകര്‍. മുസ്ലീം കബറടക്ക പശ്ചാത്തലവും അതുമായി ബന്ധപ്പെട്ട ഇടപെടലുമാണ് സിനിമയുടെ ഉള്ളടക്കം. തെറ്റിദ്ധാരണ മാറ്റി സിനിമ വീണ്ടും പ്രേക്ഷരിലെത്തിക്കാനാകും എന്നാണ് പ്രതീക്ഷയെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി

നവംബര്‍ 22നാണ് ടര്‍ക്കിഷ് തര്‍ക്കം റിലീസ് ചെയ്തത്. നവാസ് സുലൈമാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം നാദിര്‍ ഖാലിദ്, അഡ്വ. പ്രദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്. ലുക്മാന്‍, സണ്ണി വെയ്ന്‍,ഹരിശ്രീ അശോകന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തില്‍ ആമിന നിജ്ജം, ഡയാന ഹമീദ്, ജയശ്രീ ശിവദാസ്, ജോളി ചിറയത്ത് എന്നിവര്‍ സഹതാരങ്ങളാണ്.

‘ഓര്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നുന്ന ദിവസം’ എന്നുള്ള മുഖവുരയോടെയാണ് ചിത്രം ആരംഭിക്കുന്നത്. ഒരു മരണത്തിലാണ് സിനിമയുടെ തുടക്കം. ഖബറില്‍ മൂടപെട്ടൊരു യുവാവിന്റെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്.

kerala

ഷഹബാസ് കൊലക്കേസ്: പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റാന്‍ പൊലീസ്

പ്രതികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചാല്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസും കെഎസ്‌യുവും വ്യക്തമാക്കി

Published

on

കോഴിക്കോട് മുഹമ്മദ് ഷഹബാസ് കൊലപാതക്കേസ് പ്രതികളുടെ പരീക്ഷാകേന്ദ്രം മാറ്റാൻ പൊലീസ്. സ്കൂളിലെ പരീക്ഷ പ്രതികൾ കഴിയുന്ന ജുവനൈൽ ജസ്റ്റിസ് ഹോമിൽ നടത്തണമെന്നാണ് പോലീസ് ആവശ്യപ്പെടുന്നത്. പരീക്ഷാ ഭവൻ സെക്രട്ടറിക്കും ജില്ലാ കളക്ടർക്കും പൊലീസ് കത്ത് നൽകി.

അതേസമയം കേസില‍െ കുറ്റാരോപിതരായ അഞ്ച് വിദ്യാര്‍ഥികളെ എസ്എസ്എൽസി പരീക്ഷ എഴുതാൻ അനുവ​ദിക്കില്ലെന്ന് യൂത്ത് കോൺ​ഗ്രസും കെഎസ്‌യുവും പറ‍ഞ്ഞിരുന്നു. ജീവിക്കാനുള്ള അവകാശം കവർന്നവർക്ക് വിദ്യാഭ്യാസ അവകാശ സംരക്ഷണം നൽകരുതെന്ന് യൂത്ത് കോൺഗ്രസ്. ഇത് സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയാണ് പ്രസ്താവന പുറത്തിറക്കിയത്.

പ്രതികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചാല്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസും കെഎസ്‌യുവും വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പ് പൊതുവികാരം മാനിക്കണമെന്നും പ്രതികളെ പരീക്ഷക്ക് ഇരുത്തുന്നത് മറ്റ് കുട്ടികളെ ബാധിക്കുമെന്നും പ്രസ്താവനയിൽ യൂത്ത് കോണ്‍ഗ്രസ് പറയുന്നു.

Continue Reading

More

ലോകത്തിലെ ഏറ്റവും വലിയ നോമ്പുതുറ സംഗമം മക്കയിലെ ഹറമിൽ

കണക്കുകൾ പ്രകാരം പ്രതിദിനം എട്ട് ലക്ഷം മുതൽ പതിനഞ്ച് ലക്ഷം വരെ വിശ്വാസികൾ ഇവിടെയെത്തുന്നു

Published

on

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ നോമ്പുതുറ സംഗമം മക്കയിലെ ഹറമിൽ. റമദാന്റെ ആദ്യ രാവുകളിൽ തന്നെ ഹറം നിറയും. വിശുദ്ധ ഖുർആൻ അവതരിച്ച മാസമായതുകൊണ്ടു തന്നെ അത് പാരായാണം ചെയ്തും ഇന്ന് മുതൽ ഒരു മാസക്കാലം നോമ്പനുഷ്ടിച്ചും വിശ്വാസികൾ ദൈവത്തിലേക്കണയുകയാണ്. ലോകത്തെ ഏറ്റവും വലിയ നോമ്പുതുറയും മക്കയിലാണ്. കണക്കുകൾ പ്രകാരം പ്രതിദിനം എട്ട് ലക്ഷം മുതൽ പതിനഞ്ച് ലക്ഷം വരെ വിശ്വാസികൾ ഇവിടെയെത്തുന്നു.

ഹറമിൽ ഹജ്ജിനേക്കാൾ തിരക്കേറുന്ന സമയമാണ് റമദാൻ. ഓരോ നന്മകൾക്കും വിശ്വാസികൾ ദൈവത്തിന്റെ സന്തോഷം അധികമായി ഏറ്റവാങ്ങുന്നുണ്ട് ഹറമിൽ. മദീനയിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഹറം ഭൂപരിധിക്കകത്ത് മസ്ജിദുൽ ഹറാം കൂടാതെ നിരവധി പള്ളികളുണ്ട്. ഹറം പരിധിയിലെ ഏത് പള്ളിയിലും ഹറമിന്റെ അതേ പുണ്യം ലഭിക്കുമെന്നാണ് ഇസ്ലാമിക പാഠം. തിരക്കൊഴിവാക്കാൻ ഹറം പരിധിയിലെ വിവിധ പള്ളികളുപയോഗിക്കാമെന്നും ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.

Continue Reading

kerala

സീതി ഹാജി സെന്റർ ഫോർ ചാരിറ്റീസ് ധനസമാഹരണ ക്യാമ്പയിന് തുടക്കമായി

Published

on

മലപ്പുറം: കാൻസർ, കിഡ്നി രോഗികൾക്ക് ആധുനികവും സൗജന്യവുമായ ചികിത്സ നൽകിവരുന്ന എടവണ്ണയിലെ സീതി ഹാജി സെന്റർ ഫോർ ചാരിറ്റീസ് ധനസമാഹരണ ക്യാമ്പയിന് തുടക്കമായി.

ക്യാമ്പയിന് വേണ്ടി സജ്ജീകരിച്ച ആപ്പ് ലോഞ്ചിങ് പാണക്കാട്ട് വെച്ചു നടന്ന ചടങ്ങിൽ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ട്രസ്റ്റ് ചെയർമാൻ പി.കെ ബഷീർ എം.എൽ.എ, പി.എം.എ സമീർ, ബാലത്തിൽ ബാപ്പു, ട്രസ്റ്റ് ബോർഡ് അംഗങ്ങളായ പി.കെ കരീം പി. ഷംസുദ്ദീൻ, വരിക്കോടൻ ഹാഷിം,അക്ബർ കെഇ ,റഫീഖ് നൂറേങ്ങൽ,വി.പി ലുഖ്മാൻ, അഹ്മദ്കുട്ടി മദനി,എ.അഹ്മദ് കുട്ടി, എ ഷുക്കൂർ,യൂസഫലി ആര്യൻതൊടിക തുടങ്ങിയവർ സംബന്ധിച്ചു.

ക്യാൻസർ, കിഡ്‌നി രോഗികൾക്ക് സൗജന്യമായ ചികിത്സയാണ് സീതി ഹാജി സെന്റർ ഫോർ ചാരിറ്റീസ് നൽകിവരുന്നത്. ആയിരത്തിലധികം രോഗികൾക്ക് 20 ബെഡുകളിലായി ഓരോ വർഷവും സൗജന്യമായി കീമോ തെറാപ്പി നൽകിവരുന്നു. നാലായിരത്തിലേറെ കീമോകൾ ഇവിടെ സൗജന്യമായി ചെയ്തുകഴിഞ്ഞു. ക്യാൻസർ ഒ.പി, സ്തനാർബുദം നിർണയിക്കാനുള്ള മാമോഗ്രാം ടെസ്റ്റ്, അൾട്രാ സൗണ്ട് സ്‌കാനിങ്, ഗർഭാശയ ക്യാൻസർ നിർണയിക്കുന്ന പാപ്‌സ്മിയർ ടെസ്റ്റ്, എക്‌സ്-റെ, ലാബോറട്ടറി, എഫ്.എൻ.എ.സി, കാരുണ്യ ഫാർമസി തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ട്. പാവപ്പെട്ട കിഡ്നി രോഗിക്ക് ആശ്വാസമേകാൻ സീതി ഹാജി ഡയാലിസിസ് സെന്റർ എടവണ്ണയിൽ ഉദ്ഘാടനത്തിന് സജ്ജമായിരിക്കുകയാണ്.

Continue Reading

Trending