Connect with us

crime

ഭക്ഷണത്തിൽ ഉള്ളി കണ്ടെന്നാരോപണം; ഹോട്ടൽ തല്ലിതകർത്ത് കൻവാർ തീർത്ഥാടകർ

മുസാഫർനഗർ ജില്ലയിലെ സിസൗന ബ്ലോക്കിൽ ദൽഹി-ഹരിദ്വാർ ഹൈവേയിലെ ‘തൗ ഹുക്കേവാല ഹരിയാൻവി ടൂറിസ്റ്റ് ധാബ’ യാണ് തീർത്ഥാടകർ തകർത്തത്.

Published

on

ഭക്ഷണത്തിൽ ഉള്ളി കണ്ടെന്നാരോപിച്ച് ഹോട്ടൽ തല്ലിതകർത്ത് കൻവാർ തീർത്ഥാടകർ. ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലാണ് ഭക്ഷണത്തിൽ ഉള്ളി കഷ്ണങ്ങൾ കണ്ടെന്നാരോപിച്ച് ഹോട്ടൽ തകർത്തത്. മുസാഫർനഗർ ജില്ലയിലെ സിസൗന ബ്ലോക്കിൽ ദൽഹി-ഹരിദ്വാർ ഹൈവേയിലെ ‘തൗ ഹുക്കേവാല ഹരിയാൻവി ടൂറിസ്റ്റ് ധാബ’ യാണ് തീർത്ഥാടകർ തകർത്തത്.
കൻവാർ യാത്രാ വഴിയിലുള്ള ഹോട്ടലുകൾ നെയിംപ്ലേറ്റുകൾ പ്രദർശിപ്പിക്കണമെന്ന് ഉത്തർപ്രദേശ് സർക്കാർ നിർബന്ധമാക്കിയതിന് തൊട്ടുപിന്നാലെയാണ് സംഭവം. ഗംഗയിൽ നിന്ന് ശേഖരിച്ച വെള്ളവുമായി ഹരിദ്വാറിലേക്ക് പോയ കൻവാർ തീർത്ഥാടക സംഘം വഴിക്കു വെച്ച് ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറുകയായിരുന്നു.
എന്നാൽ കഴിക്കാൻ കൊണ്ട് വെച്ച കറിയിൽ ഉള്ളി കഷ്ണം കണ്ടെന്നും പറഞ്ഞ് പാചകക്കാരൻ ഉൾപ്പടെ ഹോട്ടലിലെ ജീവനക്കാരെ മർദിക്കുകയായിരുന്നു. ഹോട്ടലിലെ ഫർണിച്ചറുകളും മറ്റ് സാധനങ്ങളും തീർത്ഥാടകർ നശിപ്പിച്ചു. ശിവഭക്തർ ലളിതമായ  ഭക്ഷണം കഴിക്കുന്നതിനാൽ, കറിയിൽ ഉള്ളി കണ്ടാൽ അവർ അസ്വസ്ഥരാകുമെന്ന് ചാപ്പർ പോലീസ് സ്റ്റേഷൻ ഓഫീസർ ത്യാഗി പറഞ്ഞു.
എന്നാൽ ആശയ കുഴപ്പം മൂലമാണ് ഇത് സംഭവിച്ചതെന്നും കൻവാർ തീർത്ഥാടകർ ഉള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തില്ലെന്ന കാര്യം തങ്ങൾക്കറിയില്ലെന്നും ഹോട്ടൽ ഉടമ പ്രമോദ് കുമാർ പറഞ്ഞു.സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പരിശോധനയ്ക്കെത്തിച്ച ശരീരഭാഗങ്ങൾ മോഷണം പോയി; ആക്രിക്കാരൻ പിടിയില്‍

സാമ്പിളുകൾ കാണാതായതിനെ തുടർന്ന് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മോഷണവിവരം പുറത്തറിഞ്ഞത്.

Published

on

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൻ വീഴ്ച്ച. പരിശോധനയ്ക്കായി എത്തിച്ച ശരീരഭാഗങ്ങൾ മോഷ്ടിക്കപ്പെട്ടു. ലാബിൽ എത്തിച്ച 17 രോഗികളുടെ സാമ്പിളുകളാണ് ആക്രിക്കാരൻ മോഷ്ടിച്ചത്. സാമ്പിളുകൾ കാണാതായതിനെ തുടർന്ന് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മോഷണവിവരം പുറത്തറിഞ്ഞത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആക്രിക്കാരനിൽ നിന്ന് സാമ്പിളുകൾ കണ്ടെടുക്കുകയും പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ശസ്ത്രക്രിയ നടത്തിയവരുടെ രോഗനിർണയത്തിനായാണ് ഇത്തരം സ്പെസിമെനുകൾ പരിശോധനയ്ക്ക് അയക്കുന്നത്. ഇന്നലെ ശസ്ത്രക്രിയ പൂർത്തിയാക്കിയ രോഗികളുടെ ശരീരഭാഗങ്ങളാണ് മോഷണം പോയത്. സാധാരണയായി ആംബുലൻസ് ഡ്രൈവറോ ആശുപത്രി ജീവനക്കാരോ ആണ് പരിശോധനയ്ക്കായി സാമ്പിളുകൾ കൊണ്ടുപോകുന്നത്.

പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് മോഷണവിവരം അറിഞ്ഞത്. ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ശരീരഭാഗങ്ങളാണെന്ന് അറിയാതെയാണ് മോഷ്ടിച്ചതെന്നാണ് ആക്രിക്കാരന്റെ മൊഴി. എന്നാൽ സ്പെസിമെനുകൾ എങ്ങനെ ഇയാളുടെ കൈവശം എത്തിയെന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്.

Continue Reading

crime

കല്ലുവാതുക്കലിൽ അമ്മായിയമ്മയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം; വീടിന് തീയിട്ട ശേഷം ഗൃഹനാഥനും ജീവനൊടുക്കാൻ ശ്രമിച്ചു

കഴുത്തും കൈ ഞരമ്പും മുറിച്ചാണ് ആത്മഹത്യാ ശ്രമം നടത്തിയത്. 

Published

on

പാരിപ്പള്ളി മീനമ്പലത്ത് ഭാര്യാ മാതാവിനെ തലയ്ക്ക് അടിച്ചു പരിക്കേല്‍പ്പിച്ച ശേഷം മരുമകന്‍ വീട് കത്തിച്ചു. പാചകവാതക സിലിണ്ടര്‍ തുറന്നു വിട്ട് വീടിന് തീയിട്ട ശേഷം മരുമകന്‍ മണിയപ്പന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കഴുത്തും കൈ ഞരമ്പും മുറിച്ചാണ് ആത്മഹത്യാ ശ്രമം നടത്തിയത്.

ഇന്നു രാവിലെയാണ് സംഭവം. ഭാര്യാ മാതാവ് രത്‌നമ്മ (80) ഗുരുതരമായി പരിക്കേറ്റ് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മണിയപ്പന്റെ ആരോഗ്യനിലയും ഗുരുതരമാണ്. പരവൂരില്‍നിന്ന് അഗ്‌നി രക്ഷാ സേനാംഗങ്ങള്‍ എത്തിയാണ് വീട്ടിലെ തീ കെടുത്തിയത്.

Continue Reading

crime

കഞ്ചാവുമായി പത്താം ക്ലാസ് വിദ്യാർഥി പിടിയിൽ

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ തള്ളി താഴെയിട്ടു

Published

on

പൂഞ്ഞാർ പനച്ചിക്കപാറയിൽ പത്താം ക്ലാസ് വിദ്യാർഥി കഞ്ചാവുമായി എക്സൈസ് പിടിയിലായി. ആറ് ഗ്രാം കഞ്ചാവാണ് വിദ്യാർഥിയിൽ നിന്ന് പിടിച്ചെടുത്തത്. റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വിദ്യാർഥിയെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഇന്നലെ രാത്രിയിലാണ് സംഭവം. പരിശോധനയ്ക്കിടെ വിദ്യാർത്ഥി എക്സൈസ് ഉദ്യോഗസ്ഥനെ തള്ളി താഴെയിട്ടുവെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, കൊച്ചിയിൽ എം.ഡി.എം.എയുമായി രണ്ടു പേർ പിടിയിലായി. തോപ്പുംപടിയിൽ നിന്നും എറണാകുളം SRM റോഡിൽ നിന്നുമാണ് രണ്ടു പേർ പിടിയിലായത്. അരുൺ കുമാർ, മുഹമ്മദ് സനൂപ് എന്നിവരെ ഡാൻസാഫ് സംഘമാണ് പിടികൂടിയത്. സനൂപിൽ നിന്ന് 10.45 ഗ്രാമും, അരുണിൽ നിന്ന് 13.23 ഗ്രാം എംഡിഎംഎയുമാണ് പിടിച്ചെടുത്തത്.

Continue Reading

Trending