Connect with us

kerala

തിരുവനന്തപുരത്ത് പോക്സോ കേസിലെ പ്രതി ബ്ലേഡ് വിഴുങ്ങിയതായി സംശയം.

പൂജപ്പുര ജയിലില്‍ നിന്നും കൊല്ലം ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ബ്ലേഡ് വിഴുങ്ങിയെന്ന് പ്രതി പൊലീസിനോട് പറയുന്നത്.

Published

on

തിരുവനന്തപുരത്ത് പോക്സോ കേസിലെ പ്രതി ബ്ലേഡ് വിഴുങ്ങിയതായി സംശയം. പൂജപ്പുര ജയിലില്‍ നിന്നും കൊല്ലം ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ബ്ലേഡ് വിഴുങ്ങിയെന്ന് പ്രതി പൊലീസിനോട് പറയുന്നത്. ഇതേതുടര്‍ന്ന് പ്രതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. രണ്ട് പൊലീസുകാരുടെ സുരക്ഷയില്‍ തമ്പാനൂരില്‍ നിന്ന് കെഎസ്ആര്‍ടിസി ബസിലാണ് പ്രതിയെ കൊല്ലത്തേയ്ക്ക് കൊണ്ടുപോയത്. എന്നാല്‍ താന്‍ ബ്ലേഡ് വിഴുങ്ങിയെന്ന്് പ്രതി പൊലീസുകാരോട് പറഞ്ഞു. പക്ഷേ കോടതിയില്‍ ഹാജരാകാതിരിക്കാനുള്ള പ്രതിയുടെ തന്ത്രമാണെന്നാണ് പൊലീസ് ആദ്യം വിചാരിച്ചത്്. തുടര്‍ന്ന് പൊലീസുകാര്‍ ജയില്‍ അധികൃതരുമായി ബന്ധപ്പെട്ടു.

അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കാനുള്ള നിര്‍ദേശപ്രകാരം പൊലീസുകാര്‍ പ്രതിയെ കഴക്കൂട്ടം സ്റ്റേഷനില്‍ എത്തിച്ചു. അവിടെ നിന്നും പിഎച്ച്സിയിലേക്ക് കൊണ്ടുപോയ പ്രതിയെ പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.

kerala

പാലക്കാട് വോട്ടെടുപ്പ്; പോളിങ് 60 ശതമാനം കടന്നു

നാലര വരെ 60.03 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.

Published

on

പാലക്കാട് പോളിങ് 60 ശതമാനം കടന്നു. ഉച്ചക്കു ശേഷമാണ് പോളിങ് ശതമാനം ഉയര്‍ന്നത്. നാലര വരെ 60.03 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. പാലക്കാട് നഗരസഭ-58.02, പിരായിരി-55.23, മാത്തൂര്‍-52.72, കണ്ണാടി -52.89 എന്നിങ്ങനെയാണ് പോളിങ് ശതമാനം.

നഗരങ്ങളില്‍ താരതമ്യേന കുറവ് പോളിങാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിനിടെ, പിരായിരി ജി.എല്‍.പി സ്‌കൂളില്‍ രണ്ട് തവണ വോട്ടിങ് മെഷീന്‍ തകരാറിലാവുകയും പരാതിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഒബ്‌സര്‍വര്‍ ബൂത്തിലെത്തി പരിശോധന നടത്തുകയും ചെയ്തു.

നാല് ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ 184 പോളിങ് ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. മണ്ഡലത്തില്‍ 1,94,706 വോട്ടര്‍മാരാണുള്ളത്. രാഹുല്‍ മാങ്കൂട്ടത്തില്‍, പി. സരിന്‍, സി. കൃഷ്ണകുമാര്‍ അടക്കം 10 സ്ഥാനാര്‍ഥികളാണ് പാലക്കാട് ജനവിധി തേടുന്നത്.

 

 

Continue Reading

kerala

കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ 20 വയസ്സുകാരിയെ കണ്ടെത്തി

തൃശൂര്‍ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ നിന്നാണ് ഐശ്വര്യയെ കണ്ടെത്തിയത്.

Published

on

കരുനാഗപ്പള്ളി ആലപ്പാട് നിന്ന് കാണാതായ 20 വയസ്സുകാരിയെ കണ്ടെത്തി. തൃശൂര്‍ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ നിന്നാണ് ഐശ്വര്യയെ കണ്ടെത്തിയത്. കരുനാഗപ്പള്ളി എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ഐശ്വര്യയെ കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെ 9.30 നാണ് ഐശ്വര്യ വീട്ടീല്‍ നിന്ന് പോയത്. മകളെ കാണാനില്ലെന്ന് കാണിച്ച് ഐശ്വര്യയുടെ അമ്മയാണ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഓണ്‍ലൈന്‍ ഗെയിം കളിച്ചതിന് ഐശ്വര്യയെ വഴക്കു പറഞ്ഞതായി അമ്മ പൊലീസിനോട് പറഞ്ഞിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ടൂവിലറിന്റെ പുറകില്‍ ഇരുന്ന് ഐശ്വര്യ യാത്ര ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
എന്നാല്‍ ഇത് ലിഫ്റ്റ് ചോദിച്ചതാണെന്ന് വ്യക്തമായി. പെണ്‍കുട്ടി കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായി പൊലീസ് കണ്ടെത്തി. ഇതിനിടെ കുട്ടിയെ കണ്ടെത്താന്‍ കരുനാഗപ്പള്ളി എഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു.

Continue Reading

kerala

ബിജെപിയുടെ അടുക്കളയിലെ വിഭവങ്ങൾ വിൽക്കാനുള്ള കൗണ്ടറായി സിപിഎം അധഃപതിച്ചു: കെ.സി.വേണുഗോപാൽ

പാണക്കാട് തങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതും ബിജെപിക്കു വേണ്ടിയാണ്

Published

on

ആലപ്പുഴ: ബിജെപിയുടെ അടുക്കളയിലെ വിഭവങ്ങൾ വിൽക്കാനുള്ള കൗണ്ടറായി സിപിഎം അധഃപതിച്ചെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. സമുദായങ്ങളെ തമ്മിൽ തെറ്റിക്കാൻ ചില പത്രങ്ങൾ തിരഞ്ഞുപിടിച്ചുള്ള സിപിഎം പരസ്യം ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ ആഗ്രഹപ്രകാരമാണ്. പാണക്കാട് തങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതും ബിജെപിക്കു വേണ്ടിയാണ്. സന്ദീപ് വാരിയർ ബിജെപി വിട്ടതിൽ കൂടുതൽ നിരാശ സിപിഎമ്മിനാണെന്നും കെ.സി.വേണുഗോപാൽ തുറന്നടിച്ചു.

‘‘ഇത്തരം വിഷയങ്ങളിൽ സിപിഐക്ക് എന്താണു മൗനം? പാലക്കാട്ടു സിപിഎം വലിയ തിരിച്ചടി നേരിടും. മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണ്. സിപിഎം മൂന്നാം സ്ഥാനത്താകും. യുഡിഎഫിന് ഒരു തിരിച്ചടിയും ഉണ്ടാകില്ല. വലിയ ഭൂരിപക്ഷത്തിൽ ജയിക്കും. സീപ്ലെയ്ൻ പദ്ധതിയോട് എതിർപ്പില്ല. മത്സ്യത്തൊഴിലാളികൾക്ക് ആശങ്കയുണ്ടെങ്കിൽ ചർച്ച ചെയ്തു പരിഹരിച്ചു പദ്ധതി കൊണ്ടുവരണം.’’ –കെ.സി.വേണുഗോപാൽ‍ പറഞ്ഞു.

Continue Reading

Trending