Connect with us

india

മാധ്യമങ്ങള്‍ക്ക് പിടികൊടുക്കാതെ ബില്‍കീസ് ബാനു കേസ് പ്രതികള്‍; ക്യാമറക്ക് മുന്നില്‍ നിന്ന് ഒളിച്ചോടി

രന്ദിക്പൂരിലേക്ക് കഴിഞ്ഞ ദിവസം എന്‍.ഡി.ടി.വി പ്രതിനിധികള്‍ ഒരു യാത്ര നടത്തി. ശിക്ഷാ കാലാവധി പൂര്‍ത്തിയാകും മുമ്പേ വിട്ടയക്കപ്പെട്ട പ്രതികള്‍ എവിടെ എന്നന്വേഷിക്കുകയായിരുന്നു ലക്ഷ്യം. 4,000ത്തോളം കുടുംബങ്ങള്‍ താമസിക്കുന്ന രന്ദിക്പൂരില്‍ അവരുടെ വീടുകള്‍ തേടി എത്തുമ്പോള്‍ പലരും വീട്ടിനകത്ത് ഒളിക്കുകയായിരുന്നു. ചിലര്‍ തെറ്റു ചെയ്തിട്ടില്ലെന്ന് ന്യായീകരിച്ചു. മറ്റു ചിലര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒന്നും ഉരിയാടിയില്ല. മറ്റു ചിലരാവട്ടെ ക്യാമറകള്‍ക്ക് മുന്നില്‍ പോലും വരാതെ ഓടിയൊളിച്ചു.

Published

on

ന്യൂഡല്‍ഹി: ബീല്‍കീസ് ബാനു കേസിലെ പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ ശിക്ഷാ കാലാവധി തീരും മുമ്പെ വിട്ടയച്ച നടപടിയാണ് രന്ദിക്പൂരിനെ ഒരിക്കല്‍കൂടി വാര്‍ത്തകളില്‍ എത്തിച്ചത്. ഗുജറാത്ത് കലാപത്തിനിടെയുണ്ടായ ഏറ്റവും ദാരുണ സംഭവങ്ങളില്‍ ഒന്നായ ബില്‍കീസ് ബാനു കേസ് അരങ്ങേറിയത് ഇവിടെയായിരുന്നു. ബില്‍കീസ് ബാനുവിന്റെ കുടുംബത്തിലെ 14 പേരെയാണ് അന്ന് കലാപകാരികള്‍ കൂട്ടക്കൊല ചെയ്തത്. മൂന്നു വയസ്സു മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്‍മുന്നിലിട്ട് നിലത്തടിച്ചു കൊന്നു. ക്രൂരമായ രീതിയില്‍ കൂട്ടമാനഭംഗത്തിനിരയാക്കപ്പെട്ടു. കൊടിയ യാതനകളെ അതിജീവിച്ച് അവര്‍ ജീവിതത്തിലേക്ക് തിരികെ വന്നെങ്കിലും പിന്നീടൊരിലും രന്ദിക്പൂരിലേക്ക് പോയില്ല. അത്രമേല്‍ ഭയമായിരുന്നു അവര്‍ക്ക് ആ നാടിനെ.

ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും ജയിലിലെ നല്ല നടപ്പു ചൂണ്ടിക്കാട്ടി മോചിപ്പിക്കാനുള്ള തീരുമാനം പുറത്തുവന്നത് രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസമായിരുന്നു. ആ രന്ദിക്പൂരിലേക്ക് കഴിഞ്ഞ ദിവസം എന്‍.ഡി.ടി.വി പ്രതിനിധികള്‍ ഒരു യാത്ര നടത്തി. ശിക്ഷാ കാലാവധി പൂര്‍ത്തിയാകും മുമ്പേ വിട്ടയക്കപ്പെട്ട പ്രതികള്‍ എവിടെ എന്നന്വേഷിക്കുകയായിരുന്നു ലക്ഷ്യം. 4,000ത്തോളം കുടുംബങ്ങള്‍ താമസിക്കുന്ന രന്ദിക്പൂരില്‍ അവരുടെ വീടുകള്‍ തേടി എത്തുമ്പോള്‍ പലരും വീട്ടിനകത്ത് ഒളിക്കുകയായിരുന്നു. ചിലര്‍ തെറ്റു ചെയ്തിട്ടില്ലെന്ന് ന്യായീകരിച്ചു. മറ്റു ചിലര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒന്നും ഉരിയാടിയില്ല. മറ്റു ചിലരാവട്ടെ ക്യാമറകള്‍ക്ക് മുന്നില്‍ പോലും വരാതെ ഓടിയൊളിച്ചു.

ഞങ്ങള്‍ നിരപരാധികളാണ്. സ്വന്തം അമ്മാവനും അനന്തിരവനും പരസ്പരം മുന്നിലിട്ട് ഒരു പെണ്ണിനെ ബലാത്സംഗം ചെയ്യുമോ? ഹിന്ദു സമുദായത്തില്‍ അങ്ങനെ സംഭവിക്കുമോ? ഒരിക്കലും ഹിന്ദുക്കള്‍ അങ്ങനെ ചെയ്യില്ല- ജയില്‍ മോചനം ലഭിച്ച പ്രതികളില്‍ ഒരാളായ ഗോവിന്ദ് നായ് നിരത്തിയ വാദങ്ങളായിരുന്നു ഇതെല്ലാം. നേരത്തെ 2017ല്‍ പരോളില്‍ ഇറങ്ങിയ കാലത്ത് തനിക്കെതിരെ മൊഴി നല്‍കിയ രണ്ട് സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചെന്ന് ഗോവിന്ദ് നായികിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. അതേ പ്രതിയെയാണ് നല്ല നടപ്പ് ചൂണ്ടിക്കാട്ടി നേരത്തെ മോചിപ്പിച്ചത്. ഇതേക്കുറിച്ചുള്ള ചോദ്യത്തോട് പക്ഷേ ഗോവിന്ദ് നായിക് പ്രതികരിച്ചില്ല. എന്റെ നാട്ടില്‍ നിന്ന് കടന്നുപോകൂ എന്നായിരുന്നു ഈ ചോദ്യത്തോട് മാധ്യമ സംഘത്തിനുള്ള അദ്ദേഹത്തിന്റെ മറുപടി. വീടിനു സമീപത്ത് ഗോവിന്ദിന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളുമുണ്ടായിരുന്നു. അവരോട് സംസാരിക്കാനുള്ള സംഘത്തിന്റെ ശ്രമവും അദ്ദേഹം ഇടപെട്ട് തടഞ്ഞു.

തെരുവിലൂടെ മുന്നോട്ടു പോകുമ്പോള്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്ക് വില്‍പ്പനക്ക് തൂക്കിയിട്ടിരിക്കുന്ന ചെറിയൊരു കട കാണാം. ചുറ്റളവ് കുറഞ്ഞ ഒന്നിലധികം നിലകളുള്ള കെട്ടിടം. ബില്‍കീസ് ബാനുവിന്റെ വീടായിരുന്നു ഇത്. ഇപ്പോഴത് അവിടെത്തന്നെയുള്ള ഒരു ഹിന്ദു സ്ത്രീക്ക് കട നടത്താന്‍ വാടകക്ക് നല്‍കിയിരിക്കുകയാണ്. പിന്നീടൊരിക്കലും ആ വീട്ടിലേക്ക് ബില്‍കീസ് ചെന്നിട്ടില്ല. കാരണം പ്രതികളില്‍ ഏറെയും ആ ചുറ്റുപാടും തന്നെയുള്ളവരായിരുന്നു. തൊട്ടു എതിര്‍വശത്തായി ചെറിയൊരു പടക്കക്കടയുണ്ട്. ദീപാവലി ആഘോഷങ്ങള്‍ക്കുള്ള ഒരുക്കത്തിലാണ് കടയുടമ ആശിഷ് ഷാ. ബില്‍കീസ് ബാനു കേസിലെ മറ്റൊരു പ്രതി രാധേശ്യാം ഷായുടെ ഇളയ സഹോദരനാണ് ആശിഷ് ഷാ. ജയില്‍ മോചിതനായ ശേഷം രാധേശ്യാം ഷാ ഇവിടേക്ക് വന്നിട്ടില്ലെന്നായിരുന്നു ആശിഷിന്റെ പ്രതികരണം. പരോളിലിറങ്ങിയ സമയത്ത് ഒരു സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ രാധേശ്യാമിനും ഇതേ കേസിലെ മറ്റൊരു പ്രതിക്കും ആശിഷ് ഷാമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നിട്ടും ഭരണകൂടത്തിന്റെ കണക്കില്‍ അവര്‍ നല്ല നടപ്പുകാരായിരുന്നു. ശിക്ഷ പൂര്‍ത്തിയാകും മുമ്പേ ജയില്‍ മോചനം ലഭിക്കാന്‍ അര്‍ഹരും. ഇതേക്കുറിച്ച ചോദ്യത്തിന്, അടിസ്ഥാന രഹിതമായിരുന്നു ഈ കേസ് എന്നാണ് ആശിഷ് ഷായുടെ വാദം. എന്നാല്‍ ഈ ചോദ്യത്തോടെ മാധ്യമ സംഘത്തോടുള്ള സംസാരം അദ്ദേഹം നിര്‍ത്തി. ഈ കേസില്‍ പരാതിക്കാരായ സെബര്‍ബെന്‍ അയ്യൂബിനേയും പിന്തു ഭായിയേയും സംഘം കണ്ടു. ഹിന്ദു ഭൂരിപക്ഷ ഗ്രാമത്തിലെ അപൂര്‍വം ചില മുസ്്‌ലിം നിവാസികളില്‍ ചിലരായിരുന്നു ഇരുവരും. അന്ന് ഉന്നയിച്ച അതേ ആരോപണങ്ങള്‍ അവര്‍ എന്‍.ഡി.ടി.വി സംഘത്തിനു മുന്നിലും ആവര്‍ത്തിച്ചു.

മറ്റൊരു പ്രതി രജുഭായ് സോനിയെ തേടിയായിരുന്നു അടുത്ത യാത്ര. അവിടെ തന്നെ ജ്വല്ലറി നടത്തുകയാണ് അദ്ദേഹം. ക്യാമറ കണ്ടതും ഉള്‍വലിഞ്ഞു. ഏറെ നേരം കാത്തിരുന്നെങ്കിലും പുറത്തേക്ക് വരാന്‍ അയാള്‍ കൂട്ടാക്കിയില്ല.പ്രതികളുടെ നല്ല നടപ്പ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുകയും അതില്‍ ഒപ്പുവെക്കുകയും ചെയ്ത സര്‍ക്കാര്‍ ജീവനക്കാരെയും സംഘം ബന്ധപ്പെടാന്‍ ശ്രമിച്ചു. നിരാശയായിരുന്നു ഫലം. ജില്ലാ കളക്ടറെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം ഒന്നും പ്രതികരിച്ചില്ല. ജില്ലാ പൊലീസ് മേധാവിയെ ഫോണില്‍ വിളിച്ചെങ്കിലും കാര്യം പറഞ്ഞതോടെ ഒന്നും മറുപടി നല്‍കാതെ അദ്ദേഹം ഫോണ്‍ ഡിസ്‌കണക്ട് ചെയ്യുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജമ്മുവില്‍ ഹിന്ദുത്വ നേതാവിന്റെ വര്‍ഗീയ പോസ്റ്റിനെ തുടര്‍ന്ന് സംഘര്‍ഷം; ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു

ദോഡ ജില്ലയിലെ ഭാദേര്‍വായിലാണ് ഇന്ന് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ അധികൃതര്‍ നിര്‍ത്തിവച്ചത്

Published

on

ഹിന്ദുത്വ നേതാവിന്റെ വര്‍ഗീയ പോസ്റ്റിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ ജമ്മുവില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു. ദോഡ ജില്ലയിലെ ഭാദേര്‍വായിലാണ് ഇന്ന് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ അധികൃതര്‍ നിര്‍ത്തിവച്ചത്. മുസ്ലിംകളെ ആക്ഷേപിക്കുന്നതരത്തില്‍ ശ്രീ സനാതന്‍ ധരം സഭ ഭാദേര്‍വ എന്ന ഹിന്ദുത്വ സംഘടനയുടെ തലവനായ വരീന്ദര്‍ റസ്ദാനാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

’72 കി ജഗാ 36 ഹൂറൂണ്‍ സേ കാം ചലലേംഗെ (72 കന്യകമാര്‍ക്ക് പകരം 36 കന്യകമാരുമായി ഞാന്‍ പൊരുത്തപ്പെടും)’ എന്ന തലക്കെട്ടോടുകൂടിയുള്ള റീല്‍സ് ആണ് റസ്ദാന്‍ പങ്കുവെച്ചത്. പള്ളിക്കുള്ളില്‍ പ്രാര്‍ത്ഥനയ്ക്കിടെ സുജൂദ് ചെയ്യാന്‍ പാടുപെടുന്ന വൃദ്ധനും ദുര്‍ബലനുമായ ഒരു മുസ്ലിം പുരുഷനെ റീലില്‍ കാണിക്കുന്നുണ്ട്?.

പോസ്റ്റ് വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ഐബി (അഞ്ജുമാന്‍-ഇ-ഇസ്ലാമിയ ഭാദേര്‍വ) എന്ന സംഘടനയുടെ നേതൃത്വത്തില്‍ റസ്ദാനെതിരെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഭാദേര്‍വയിലും പരിസര പ്രദേശങ്ങളിലും ഇന്നലെ വൈകുന്നേരമാണ് പ്രതിഷേധം നടന്നത്. റസ്ദാനെ അറസ്റ്റ് ചെയ്യാന്‍ പ്രതിഷേധക്കാര്‍ ഭരണകൂടത്തോടും പൊലീസിനോടും ആവശ്യപ്പെട്ടു.

ഭാദേര്‍വയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് എഐബി പ്രസിഡന്റ് റിയാസ് അഹമ്മദ് പറഞ്ഞു. ‘ഞങ്ങളുടെ ഹിന്ദു സഹോദരന്മാര്‍ക്കെതിരെ ഞങ്ങള്‍ക്ക് ഒരു വിരോധവുമില്ല. ഞങ്ങള്‍ സാമുദായിക ഐക്യത്തിലാണ് ജീവിക്കുന്നത്. പക്ഷെ ചിലര്‍ അത് ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്?’ -റിയാസ് ചൂണ്ടാക്കാട്ടി. റസ്ദാനെതിരെ പൊതുസുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

india

വഖഫ് ഭേദഗത് ബില്ലിനെതിരെ എം.എസ്.എഫിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ വിദ്യാര്‍ഥി പ്രതിഷേധം

രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്

Published

on

ഭരണഘടനയെ തന്നെ വെല്ലുവിളിക്കുന്ന വഖഫ് ഭേദഗതി ബില്ലിനെതിരെ ഡല്‍ഹിയില്‍ വന്‍ വിദ്യാര്‍ത്ഥി പ്രതിഷേധം. ഇന്ത്യന്‍ ഭരണഘടനയെയും രാജ്യത്തിന്റെ മതേതര സങ്കല്പത്തെയും അട്ടിമറിക്കാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ ആയുധങ്ങളിലെ ഏറ്റവും പുതിയത് മാത്രമാണ് വഖഫ് ബില്ലെന്ന് പ്രതിഷേധ പരിപാടിയില്‍ പ്രസംഗിച്ച എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു പറഞ്ഞു.

വഖഫ് ബില്‍ പാര്‍ലമെന്റ് പാസ്സാക്കിയതിനെ തുടര്‍ന്ന് നിരവധി പ്രതിഷേധങ്ങളാണ് രാജ്യവ്യാപകമായി നടന്നു കൊണ്ടിരിക്കുന്നത്. രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്.
ഡല്‍ഹി സര്‍വ്വകലാശാലയില്‍ എം.എസ്.എഫിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ആര്‍ട്‌സ് ഫാക്കല്‍റ്റി ബ്ലോക്കിന്റെ മെയിന്‍ കവാടത്തിനു മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ എ എസ് എ, ഐസ, ഡി എസ് യു, ഫ്രാറ്റെര്‍ണിറ്റി, ബി.എസ്.എം എന്നീ വിദ്യാര്‍ത്ഥി സംഘടനകളും പങ്കെടുത്തു.

Continue Reading

india

വഖഫ് ബില്ലിനെതിരെ കറുത്ത ബാഡ്ജ് അണിഞ്ഞ് പ്രതിഷേധിച്ചു; യുപിയില്‍ മുസ്‌ലിം യുവാക്കള്‍ക്ക് രണ്ട് ലക്ഷം വീതം ബോണ്ട് കെട്ടാന്‍ നോട്ടീസ്

ബില്‍ ലോക്സഭയിലും രാജ്യസഭയിലും പാസായതിനു പിന്നാലെയാണ് പ്രതിഷേധക്കാര്‍ക്കെതിരെ പ്രതികാര നടപടിയുമായി യുപി പൊലീസ് രംഗത്തെത്തിയത്

Published

on

ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ വഖഫ് ബില്ലിനെതിരെ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത ബാഡ്ജ് അണിഞ്ഞ മുസ്‌ലിം യുവാക്കള്‍ക്ക് ബോണ്ട് കെട്ടാന്‍ ആവശ്യപ്പെട്ട് നോട്ടീസ്. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുസഫര്‍നഗറിലെ 24 പേര്‍ക്കാണ് രണ്ട് ലക്ഷം രൂപ വീതം ബോണ്ട് കെട്ടാന്‍ സിറ്റി മജിസ്ട്രേറ്റ് വികാസ് കശ്യപ് നോട്ടീസയച്ചത്.

സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ക്കെതിരെ നോട്ടീസ് അയയ്ക്കുകയായിരുന്നെന്നും സിറ്റി എസ്പി സത്യനാരായണന്‍ പറഞ്ഞു. ഏപ്രില്‍ 16ന് കോടതിക്ക് മുന്നില്‍ ഹാജരാകണമെന്നും സമാധാനം നിലര്‍ത്തുന്നതിന് ജാമ്യത്തുകയായി രണ്ട് ലക്ഷം വീതം ബോണ്ട് കെട്ടിവയ്ക്കണമെന്നും നോട്ടീസില്‍ പറയുന്നു.

ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡാണ് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി മാര്‍ച്ച് 28ന് പ്രതിഷേധത്തിന്റെ ഭാഗമായി വിവിധ പള്ളികളില്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് ആളുകള്‍ എത്തിയിരുന്നത്. ഇവര്‍ക്കെതിരെയാണ് നടപടി.

സമാധാനപരവും ജനാധിപത്യപരവുമായാണ് തങ്ങള്‍ പ്രതിഷേധം സംഘടിപ്പിച്ചതെന്നും പൊതുക്രമം തകര്‍ക്കുകയോ സംഘര്‍ഷം സൃഷ്ടിക്കുകയോ ചെയ്തിട്ടില്ലെന്നും നോട്ടീസ് ലഭിച്ചവര്‍ വ്യക്തമാക്കി. ബില്‍ ലോക്സഭയിലും രാജ്യസഭയിലും പാസായതിനു പിന്നാലെയാണ് പ്രതിഷേധക്കാര്‍ക്കെതിരെ പ്രതികാര നടപടിയുമായി യുപി പൊലീസ് രംഗത്തെത്തിയത്.

Continue Reading

Trending