Connect with us

kerala

കടുത്ത ചൂടിന് കാരണം ഉത്തരേന്ത്യയില്‍ നിന്നുള്ള ഉഷ്ണക്കാറ്റും നേരിട്ടുള്ള സൂര്യപ്രകാശവുമെന്ന് റിപ്പോര്‍ട്ടുകള്‍

ചില ഭാഗങ്ങളില്‍ അടുത്ത രണ്ടു ദിവസങ്ങളില്‍ ചൂടിന് നേരിയ ശമനമുണ്ടാവുമെങ്കിലും വലിയ ആശ്വാസത്തിന് വകയില്ല.

Published

on

വേനല്‍മഴ അകന്നതോടെ ചുട്ടുപൊള്ളുകയാണ് കേരളം. വരുംദിവസങ്ങളിലും കൂടിയ അളവില്‍ സംസ്ഥാനത്ത് ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്. ഏപ്രില്‍ അവസാനത്തോടെ വേനല്‍ മഴ വ്യാപാകമാവാനുള്ള സാധ്യതയും വിദഗ്ധര്‍ പങ്കുവയ്ക്കുന്നു. വേനല്‍ മഴ കുറഞ്ഞതിന് പുറമേ കൂടിയ അള്‍ട്രാവയലറ്റ് വികിരണവും, ഉത്തരേന്ത്യയില്‍ നിന്നുള്ള ഉഷ്ണക്കാറ്റുമാണ് ചൂട് കൂടാന്‍ കാരണമെന്ന് മെറ്റ്ബീറ്റ് വെതറിലെ വെതര്‍ ഫോര്‍കാസ്റ്റ് കണ്‍സള്‍ട്ടന്റ് അഭിലാഷ് ജോസഫ് പറഞ്ഞു. ഭൂമധ്യരേഖ കടന്ന് സൂര്യന്‍ ഉത്തരധ്രുവത്തിലേക്ക് പ്രവേശിക്കുന്നതിനാല്‍ കേരളത്തിലുള്‍പ്പെടെ സൂര്യപ്രകാശം നേരിട്ട് പതിക്കുകയാണ്. ഇത് സ്വാഭാവിക പ്രക്രിയയാണെന്നും, ചൂട് കൂടാന്‍ കാരണമായെന്നും അദ്ദേഹം പറഞ്ഞു. കിഴക്കന്‍ മേഖലയില്‍ വേനല്‍ മഴ കുറഞ്ഞതാണ് കൂടിയ ചൂടിന് മറ്റൊരു കാരണം. ഉത്തരേന്ത്യയില്‍ നിന്നുള്ള ഉഷ്ണക്കാറ്റ് കേരളത്തിലേക്ക് വീശിയടിക്കുന്നതും ചൂട് കൂടാന്‍ കാരണമായിട്ടുണ്ട്.

ചില ഭാഗങ്ങളില്‍ അടുത്ത രണ്ടു ദിവസങ്ങളില്‍ ചൂടിന് നേരിയ ശമനമുണ്ടാവുമെങ്കിലും വലിയ ആശ്വാസത്തിന് വകയില്ല. ഏപ്രില്‍ അവസാനത്തോടെ വേനല്‍മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെ വന്നാല്‍ കൊടുംചൂടില്‍ നിന്ന് താല്‍ക്കാലിക ആശ്വാസം ലഭിച്ചേക്കാം. അതേസമയം കേരളത്തില്‍ 58 ഡിഗ്രി വരെ ചൂട് ഉയരാമെന്ന റിപ്പോര്‍ട്ടുകളില്‍ വസ്തുതയില്ലെന്നും അദ്ദേഹം പറഞ്ഞു. ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷന്റെ അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 41 ഡിഗ്രിയാണ് കേരളത്തില്‍ അടുത്തിടെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില. ഔദ്യോഗിക കണക്കുകളില്‍ ഇത് 44 ഡിഗ്രി വരെ ഉയരാം. പാലക്കാട് കോട്ടയം, തൃശൂര്‍ ജില്ലകളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്.

അതേസമയം, ഈ വര്‍ഷം രാജ്യത്ത് മഴ കുറയില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം. ദീര്‍ഘകാല ശരാശരിയുടെ 96% മഴ രാജ്യത്ത് ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ ആദ്യ മണ്‍സൂണ്‍ പ്രവചനത്തില്‍ പറയുന്നത്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കാലവര്‍ഷ സീസണില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്നും വകുപ്പ് നിരീക്ഷിക്കുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കുറഞ്ഞ മഴക്ക് സാധ്യതയുള്ളത്. എന്നാല്‍ വയനാട്ടില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴക്ക് സാധ്യതയുണ്ട്. പാലക്കാട്, തൃശൂര്‍, എറണാകുളം, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളുടെ കിഴക്കന്‍ മേഖലകളില്‍ സാധാരണ തോതിലുള്ള മഴക്കാണ് സാധ്യത. കേരളത്തില്‍ കാലവര്‍ഷമെത്തുന്ന തീയതി ഉള്‍പ്പെടെയുള്ള വിശദമായ പ്രവചനം മെയ് അവസാനവാരത്തില്‍ കാലാവസ്ഥ വകുപ്പ് പുറത്തുവിടും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

യൂട്യൂബർ ‘മണവാള’നെതിരെ ലുക്ക് ഔട്ട് സർക്കുലർ

വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ്

Published

on

തൃശൂർ: മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനൽ ഉടമ മുഹമ്മദ് ഷഹീൻ ഷായ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ്. ഏപ്രിൽ 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

കേരളവർമ്മ കോളേജ് റോഡിൽ വച്ച് മോട്ടോര്‍ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളേജ് വിദ്യാർത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താൻ മുഹമ്മദ് ഷഹീൻ ഷാ ശ്രമിക്കുകയായിരുന്നു. ഈ സംഭവത്തിലാണ് പൊലീസ് ഇപ്പോൾ തുടർ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. തൃശ്ശൂർ വെസ്റ്റ് പൊലീസാണ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. ഷഹീൻ ഷായെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

Continue Reading

kerala

സാദിഖലി തങ്ങളെ സന്ദർശിച്ച് ക്രിസ്ത്യൻ സഭാ നേതാക്കൾ; ക്രിസ്മസ് സൗഹാർദം പങ്കുവെക്കാനായി സ്നേഹസമ്മാനം കൈമാറി

മുനമ്പം വിഷയത്തിൽ സൗഹാർദ്ദം നിലനിർത്താനായി സാദിഖലി തങ്ങൾ നിലപാടെടുത്തെന്ന് മലപ്പുറം സെന്റ് തോമസ് പള്ളി വികാരി സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ പറഞ്ഞു

Published

on

പാണക്കാട്: ക്രിസ്മസ് സൗഹാർദം പങ്കുവെക്കാനായി പാണക്കാട് സാദിഖലി തങ്ങളെ സന്ദർശിച്ച് ക്രിസ്ത്യൻ സഭാ മതനേതാക്കൾ. തങ്ങളുടെ വീട്ടിലെത്തിയായിരുന്നു സന്ദർശനം. മലപ്പുറം ഫാത്തിമമാതാ ചർച്ചിലെ വികാരി സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിലിൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് പാണക്കാടെത്തി സ്നേഹ സമ്മാനം കൈമാറിയത്.

ക്രിസ്ത്യൻ സമൂഹവുമായുള്ള പാണക്കാട് കുടുംബത്തിൻ്റെ ബന്ധം എടുത്തു പറഞ്ഞാണ് സംഘത്തെ സാദിഖലി തങ്ങൾ സ്വീകരിച്ചത്. സൗഹാർദ സന്ദേശങ്ങൾക്ക് വർത്തമാന കാലത്ത് വലിയ പ്രാധാന്യമുണ്ടെന്നും സാദിഖലി തങ്ങൾ ചൂണ്ടിക്കാട്ടി. നാളെ കോഴിക്കോട് ബിഷപ് വർഗീസ് ചക്കാലക്കലിനെ സന്ദർശിക്കുമെന്നും സാദിഖലി തങ്ങൾ അറിയിച്ചു.

മുനമ്പം വിഷയത്തിൽ സൗഹാർദ്ദം നിലനിർത്താനായി സാദിഖലി തങ്ങൾ നിലപാടെടുത്തെന്ന് മലപ്പുറം സെന്റ് തോമസ് പള്ളി വികാരി സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ പറഞ്ഞു. മത സൗഹാർദത്തിൽ പാണക്കാട് കുടുംബം വഹിക്കുന്ന പങ്കും നേതാക്കൾ പറഞ്ഞു.

Continue Reading

crime

510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍; സിനിമാ നടിമാര്‍ക്ക് നല്‍കാന്‍ കൊണ്ടുവന്നതെന്ന് പ്രതിയുടെ മൊഴി

ഒമാനില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് ഷബീബ് രണ്ടുമാസം മുന്‍പാണ് നാട്ടിലെത്തിയത്

Published

on

മലപ്പുറം: മലപ്പുറം അഴിഞ്ഞിലത്ത് 510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. കാളികാവ് സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് കൈമാറാനായി കാത്തിരിക്കുമ്പോഴാണ് പിടിയിലാകുന്നത്. രണ്ടു നടിമാര്‍ക്ക് നല്‍കാനാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇന്നലെ വൈകിട്ട് ജില്ലയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് അരക്കിലോയില്‍ അധികം സിന്തറ്റിക്ക് ലഹരിമരുന്ന് പിടികൂടിയത്.

വീര്യം കൂടിയ എംഡി എം എ . കാളികാവ് സ്വദേശി മുഹമ്മദ് ഷബീബിനെ ഡാന്‍സാഫും വാഴക്കാട് പോലീസും ചേര്‍ന്ന് പിടികൂടി. ലഹരി എത്തിച്ച കാറും കസ്റ്റഡിയിലെടുത്തു. ഒമാനില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് ഷബീബ് രണ്ടുമാസം മുന്‍പാണ് നാട്ടിലെത്തിയത്. ചെമ്മാട് സ്വദേശി അബു താഹിര്‍ ആണ് ഷബീബിന്റെ നിര്‍ദ്ദേശപ്രകാരം എം.ഡി.എം.എ വിദേശത്തുനിന്ന് എത്തിച്ചത്.

ഒമാനില്‍ നിന്നു വന്നയാളാണ് മയക്കുമരുന്ന് നടിമാരെ ഏല്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് നല്‍കിയത്. നടിമാര്‍ ആരാണെന്ന് അറിയില്ലെന്നും, കൂടുതലൊന്നും തന്നോട് വെളിപ്പെടുത്തിയില്ലെന്നുമാണ് ഷെഫീഖ് പൊലീസിനോട് പറഞ്ഞത്. ഷെഫീഖിന്റെ മൊഴിയില്‍ എത്രമാത്രം വസ്തുതയുണ്ടെന്നും, നടിമാര്‍ ആരാണെന്നും അന്വേഷിച്ചു വരുന്നതായി പൊലീസ് സൂചിപ്പിച്ചു.

Continue Reading

Trending