Connect with us

kerala

കോഴിക്കോട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു

Published

on

കോഴിക്കോട് കൊയിലാണ്ടി-താമരശേരി സംസ്ഥാനപാതയില്‍ കരുമല വളവില്‍ ബൈക്കും ലേറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. േേവങ്ങരി കല്ലൂട്ടി താഴത്ത് അഭിലാഷിന്റെ മകന്‍ അഭിഷേക് (21) ആണ് മരിച്ചത്.

ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതരാവയില്‍ വെന്റിലേറ്ററില്‍ തുടരുന്നു.

ഇന്ന് വൈകീട്ട് നാലോടെയായിരുന്നു അപകടം. ബാലുശേരി ഭാഗത്തു നിന്നും താമരശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയില്‍ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. അഭിഷേക് സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിച്ചില്ല, ജയിലില്‍ തുടരും; കേസ് എന്‍ഐഎ കോടതിയിലേക്ക്

പരിഗണിക്കാന്‍ അധികാരമില്ലെന്നും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനും ദുര്‍ഗ് സെഷന്‍സ് കോടതി നിര്‍ദേശിച്ചു.

Published

on

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി പരിഗണിച്ചില്ല. പരിഗണിക്കാന്‍ അധികാരമില്ലെന്നും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനും ദുര്‍ഗ് സെഷന്‍സ് കോടതി നിര്‍ദേശിച്ചു. ഇതോടെ കന്യാസ്ത്രീകള്‍ ജയിലില്‍ തുടരും.

മനുഷ്യക്കടത്ത് അടക്കമുള്ള വകപ്പുകള്‍ ചുമത്തിയതിനാല്‍ കേസ് പരിഗണിക്കേണ്ടത് എന്‍ഐഎ കോടതിയാണെന്ന് പൊലീസ് വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യ ഹര്‍ജി പരിഗണിക്കാന്‍ അധികാരമില്ലെന്നും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനും ഹര്‍ജിക്കാരോട് കോടതി ആവശ്യപ്പെട്ടു. മനുഷ്യക്കടത്ത് കുറ്റം ആരോപിക്കപ്പെട്ടതിനാല്‍ കേസ്.

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണക്കുന്നതിനിടെ സെഷന്‍സ് കോടതിക്ക് സമീപം ബജ് റംഗദള്‍ പ്രവര്‍ത്തകര്‍ തടിച്ചു കൂടി. ജാമ്യഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചതോടെ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി.

Continue Reading

kerala

‘ഉമ്മ ഞാന്‍ മരിക്കുകയാണ്, അല്ലെങ്കില്‍ ഇവര്‍ എന്നെ കൊല്ലും’; തൃശൂരില്‍ ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കി

സംഭവത്തില്‍ ഭര്‍ത്താവ് നൗഫലിനെ (29) പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Published

on

തൃശൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെടുങ്കോണം വലിയകത്ത് നൗഫലിന്റെ ഭാര്യ ഫസിലയാണ് (23) മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് നൗഫലിനെ (29) പൊലീസ് കസ്റ്റഡിയില്‍ എടുത്തു. യുവതിയുടെ വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നൗഫലിനെ ഇരിങ്ങാലക്കുട പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മരിക്കുന്നതിന് മുമ്പ് യുവതി മാതാവിന് അയച്ച വാട്‌സ്ആപ്പ് മെസ്സേജ് പുറത്തു വന്നു.

‘ഉമ്മ ഞാന്‍ മരിക്കുകയാണ്, എന്നെ അല്ലെങ്കില്‍ ഇവര്‍ കൊല്ലും’ എന്ന് മാതാവിന് അയച്ച സന്ദേശത്തില്‍ പറയുന്നു. ഈര്‍ത്താവ് തന്നെ മര്‍ദിച്ചെന്നും കൈ ഒടിഞ്ഞെന്നും സന്ദേശത്തില്‍ പറയുന്നു. കൂടാതെ ഭര്‍തൃമാതാവ് അസഭ്യം പറഞ്ഞതായും മാതാവിന് അയച്ച സന്ദേശത്തില്‍ പറയുന്നു. താന്‍ രണ്ടാമത് ഗര്‍ഭിണിയാണെന്നും വയറ്റില്‍ ഭര്‍ത്താവ് ചവിട്ടിയെന്നും സന്ദേശത്തിലുണ്ട്.

ഇവര്‍ക്ക് പത്ത് മാസം പ്രായമുള്ള കുഞ്ഞുണ്ട്. ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിക്കുകയും ഇതിനെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നുമാണ് പൊലീസ് നിഗമനം. ഭര്‍ത്താവ് നൗഫലിനെ ചോദ്യം ചെയ്ത് വരികയാണ്.

ഫസീലയുടെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന് വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.

രണ്ടാമത് ഗര്‍ഭിണിയായത് അറിഞ്ഞതിന് പിന്നാലെയാണ് ഇയാള്‍ യുവതിയെ ക്രൂരമായി മര്‍ദിച്ചിരുന്നതെന്ന് ഫസീലയുടെ മാതൃ സഹോദരന്‍ നൗഷാദ് പറഞ്ഞു.

Continue Reading

kerala

വയനാട് ദുരന്തം: ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി കൊടിക്കുന്നില്‍ സുരേഷ് എം.പി

പാര്‍ലമെന്ററി കമ്മറ്റി രൂപവത്കരിച്ച് വയനാട് ദുരന്തം പ്രത്യേക ചര്‍ച്ച ചെയ്യണമെന്നും ഇത്തരം ദുരന്തങ്ങള്‍ നേരിടുന്നതിന് ദീര്‍ഘകാല ദുരന്തനിവാരണ നയം തയാറാക്കണമെന്നും നോട്ടീസില്‍ പറയുന്നു.

Published

on

ചൂരല്‍മല -മുണ്ടക്കൈ ദുരന്തബാധിതരോടുള്ള അവഗണനയില്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി കൊടിക്കുന്നില്‍ സുരേഷ് എം.പി. നിരവധി പേര്‍ക്ക് ബന്ധുക്കളെ നഷ്ടപ്പെടുകയും അവരുടെ പുനരധിവാസും ഉപജീവനമാര്‍ഗവും ഇല്ലാവുകയും ചെയ്തതോടെ പലരും പ്രതിസന്ധിയിലാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അവരെ അവഗണിക്കുകയാണെന്നും നോട്ടീസില്‍ പറയുന്നു.

പാര്‍ലമെന്ററി കമ്മറ്റി രൂപവത്കരിച്ച് വയനാട് ദുരന്തം പ്രത്യേക ചര്‍ച്ച ചെയ്യണമെന്നും ഇത്തരം ദുരന്തങ്ങള്‍ നേരിടുന്നതിന് ദീര്‍ഘകാല ദുരന്തനിവാരണ നയം തയാറാക്കണമെന്നും നോട്ടീസില്‍ പറയുന്നു.

അതേസമയം ഛത്തീസിഗഢില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാല്‍ എം.പിയും നോട്ടീസ് നല്‍കിയിട്ടുണ്ട്.

ദുരിതബാധിതര്‍ക്കുള്ള ധനസഹായവുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധിയും നോട്ടീസ് നല്‍കിയിട്ടുണ്ട്. അതേസമയം കേന്ദ്രസഹായം വായ്പയായി നല്‍കിയത് മുമ്പെങ്ങും സ്വീകരിക്കാത്ത നിലപാടാണ്.

Continue Reading

Trending