Connect with us

kerala

കൊച്ചിയില്‍ വാഹനാപകടം: യുവതിയും ഓട്ടോഡ്രൈവറും മരിച്ചു

മരട് ന്യൂക്ലിയസ് മാളിന് സമീപം ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം.

Published

on

കൊച്ചി: കാര്‍ ചരക്കുലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രികയായ യുവതി മരിച്ചു. മരട് ന്യൂക്ലിയസ് മാളിന് സമീപം ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. തൃശൂര്‍ സ്വദേശിനി ജോളിയാണ്(43) മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സഹോദരന്‍ സാന്‍ഗിയെ(45) ഗുരുതരപരിക്കുകളോടെ സമീപത്തെ സ്വകാര്യആസ്പത്രിയില്‍ പ്രവേശിപ്പിച്ചു  .സാന്‍ഗിയെ ആശുപത്രിയിലെത്തിച്ച് മടങ്ങവെ ഓട്ടോമതിലിലിടിച്ച് ഓട്ടോഡ്രൈവര്‍ തൃപ്പൂണിത്തുറ സ്വദേശി തമ്പി(50) മരിച്ചു.

ചോറ്റാനിക്കരയില്‍ ബന്ധുവീട്ടിലേക്ക് പോകവെയാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്ന് കരുതുന്നു. മരട് ജംഗ്ഷന്‍ പിന്നിട്ട ശേഷമാണ് ഓട്ടോ മതിലില്‍ ഇടിച്ചത്. ഓട്ടോഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്ന് കരുതുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഖാഇദെ മില്ലത്ത് സെന്റര്‍ ഉദ്ഘാടനം മെയ് 25ന്; പ്രതിനിധി സമ്മേളന രജിസ്‌ട്രേഷന് സാദിഖലി തങ്ങള്‍ തുടക്കം കുറിച്ചു

Published

on

ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ദേശീയ ആസ്ഥാന മന്ദിരമായ ഖാഇദെമില്ലത്ത് സെന്ററിന്റെ (ക്യു.എം.സി) ഉദ്ഘാടനം മെയ് 25ന് ഡൽഹിയിലെ ദറിയാഗഞ്ചിൽ നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ന്യൂഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ പ്രതിനിധി സമ്മളനത്തിന്റെ രജിസ്‌ട്രേഷന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തുടക്കം കുറിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.

ഖാഇദെ മില്ലത്ത് സെന്റർ എല്ലാ വിഭാഗം ജനങ്ങളുടെയും ആശ്രയ കേന്ദ്രമാകുമെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സ്വതന്ത്ര ഇന്ത്യയിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് പുതിയൊരു ദിശയിലേക്ക് മാറുകയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ദേശീയ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. മുസ്‌ലിംലീഗ് ദേശീയ കൗൺസിലർമാരും നേതാക്കളും ഉൾപ്പെടെ സമ്മേളനത്തിൽ പങ്കെടുക്കുന്നവർ ഔദ്യോഗിക പ്രതിനിധികളാകും.

പരിപാടി വീക്ഷിക്കാൻ വരുന്നവർക്ക് അനൗദ്യോഗിക രജിസ്‌ട്രേഷനും ആപ്പിൽ സംവിധാനമുണ്ട്. പൂർണമായ പേര് വിവരങ്ങൾ കൊടുത്ത് രജിസ്‌ട്രേഷൻ പൂർത്തിയാക്കിവർക്ക് കാർഡുകൾ നൽകും. സമ്മേളനത്തിൽ പങ്കെടുക്കുന്നവർ പ്രത്യേക ആപ്പ് വഴി വിവരങ്ങൾ നൽകി മുൻകൂട്ടി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കണം. രജിസ്റ്റർ ചെയ്തവരെയാണ് സമ്മേളന നഗരിയിലേക്ക് പ്രവേശിപ്പിക്കുക. രാജ്യ തലസ്ഥാനത്ത് പാർട്ടിയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യപ്പെടുന്നത് താൽപ്പര്യപൂർവ്വം ഉറ്റു നോക്കുകയാണ് പ്രവർത്തകരും പൊതുസമൂഹവും. രാഷ്ട്രനിർമ്മാണവും മതേതര മൂല്യങ്ങളിൽ ഊന്നിയ ന്യൂനപക്ഷ ശാക്തീകരണവും ക്യു.എം.സിയുടെ ലക്ഷ്യമാണെന്ന് നേതാക്കൾ പറഞ്ഞു.

സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, അഡ്വ. ഹാരിസ് ബീരാൻ എം.പി, സി.കെ സുബൈർ, അഡ്വ. മുഹമ്മദ് ഷാ, അഡ്വ. ഫൈസൽ ബാബു, ടി.പി അഷ്‌റഫലി, അഹമ്മദ് സാജു, പി.എം.എ സമീർ, സി.കെ ഷാക്കിർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

രജിസ്‌ട്രേഷൻ ലിങ്ക്: https://qmc.indianunionmuslimleague.com/

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; വടക്കന്‍ കേരളത്തില്‍ മഴ കനക്കും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ചൊവ്വാഴ്ചയോടെ മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ചയും ബുധനാഴ്ചയും വടക്കന്‍ കേരളത്തില്‍ കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ചൊവ്വാഴ്ച വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ബുധനാഴ്ച മലപ്പുറം, വയനാട് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Continue Reading

kerala

മുഖ്യമന്ത്രിയുടെ അത്താഴ വിരുന്നിൽ നിന്ന് പിന്‍മാറി ഗവർണർമാർ

മുഖ്യമന്ത്രി മകളുടെ പേരില്‍ ഉള്‍പ്പടെ രാഷ്ട്രീയ വിവാദങ്ങളില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ ഇത്തരമൊരു വിരുന്നില്‍ പങ്കെടുക്കേണ്ടെന്നാണ് ഗവര്‍ണര്‍മാരുടെ തീരുമാനം എന്നാണ് വിവരം

Published

on

മുഖ്യമന്ത്രി വിളിച്ച ഡിന്നറില്‍ നിന്ന് പിന്മാറി ഗവര്‍ണര്‍മാര്‍. കേരള – ബംഗാള്‍ – ഗോവ ഗവര്‍ണര്‍മാരെയാണ് ഇന്ന് ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി വിരുന്നിനു ക്ഷണിച്ചിരുന്നത്. ഡിന്നറില്‍ പങ്കെടുത്താല്‍ തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇട നല്‍കുമെന്ന് ഗവര്‍ണര്‍മാര്‍ വിലയിരുത്തി.

ആഴ്ചകള്‍ക്ക് മുന്‍പാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്ന് ഗവര്‍ണര്‍മാരെ വരുന്നിനായി ക്ഷണിച്ചത്. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, സി.വി. ആനന്ദബോസ്, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള എന്നിവരാണ് പിന്മാറിയത്. ഒരാഴ്ചയ്ക്ക് മുന്‍പാണ് ഗവര്‍ണര്‍മാര്‍ നോ പറഞ്ഞത്. ആദ്യം അസൗകര്യം അറിയിച്ചത് കേരള ഗവര്‍ണറാണ്. പിന്നാലെ മറ്റു രണ്ടു പേര്‍ കൂടി പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി അറിയിച്ചു.

മുഖ്യമന്ത്രി മകളുടെ പേരില്‍ ഉള്‍പ്പടെ രാഷ്ട്രീയ വിവാദങ്ങളില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ ഇത്തരമൊരു വിരുന്നില്‍ പങ്കെടുക്കേണ്ടെന്നാണ് ഗവര്‍ണര്‍മാരുടെ തീരുമാനം എന്നാണ് വിവരം. നേരത്തെ ഡല്‍ഹി കകേരള ഹൗസില്‍ നിര്‍മലാ സീതാരാമനുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയില്‍ കേരള ഗവര്‍ണര്‍ പങ്കെടുത്തതില്‍ ഉള്‍പ്പടെ പ്രതിപക്ഷം ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത്തരത്തിലുള്ള വിവാദങ്ങള്‍ ഒഴിവാക്കാനാണ് നീക്കം.

Continue Reading

Trending