Connect with us

kerala

മെഗാ നൃത്ത പരിപാടിക്കിടെയുണ്ടായ അപകടം; മൂന്ന് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്

ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുധീഷ് കുമാര്‍, ഹെല്‍ത്ത് ഓഫീസര്‍ ഡോ.ശശികുമാര്‍, റവന്യൂ ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്ക് ഏഴു ദിവസത്തിനകം മറുപടി ആവശ്യപ്പെട്ട് സെക്രട്ടറിയാണ് നോട്ടീസ് നല്‍കിയത്

Published

on

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ മെഗാ നൃത്ത പരിപാടിക്കിടിയുമായി ബന്ധപ്പെട്ട് മൂന്ന് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുധീഷ് കുമാര്‍, ഹെല്‍ത്ത് ഓഫീസര്‍ ഡോ.ശശികുമാര്‍, റവന്യൂ ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്ക് ഏഴു ദിവസത്തിനകം മറുപടി ആവശ്യപ്പെട്ട് സെക്രട്ടറിയാണ് നോട്ടീസ് നല്‍കിയത്.

അതേസമയം സ്റ്റേഡിയത്തില്‍ നടന്ന നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മൃദംഗ വിഷന്‍ ഉടമ നിഘോഷ് കുമാര്‍, സിഇഒ ഷമീര്‍ അബ്ദുല്‍ റഹീം, നിഘോഷിന്റെ ഭാര്യ മിനി എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോള്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു.

കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്ക് ശേഷം പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ എഫ്‌ഐആറില്‍ ആണ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. സംഘാടകരായ ഇവര്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പ്, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരുന്നത്.

kerala

വടകരയില്‍ കാറും ട്രാവലര്‍ വാനും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു

മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.

Published

on

വടകരയില്‍ കാറും ട്രാവലര്‍ വാനും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ചോറോട് സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്.

കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന വടകര രജിസ്‌ട്രേഷനുള്ള കാറും കര്‍ണാടക രജിസ്‌ട്രേഷനുള്ള ട്രാവലര്‍ വാനുമാണ് മൂരാട് പാലത്തിനു സമീപം കൂട്ടിയിടിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. കാര്‍ പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

kerala

കണ്ണൂരില്‍ പടക്കം, സ്ഫോടക വസ്തു, ഡ്രോണ്‍ എന്നിവയ്ക്ക് നിരോധനം

ഇന്ന് മുതല്‍ ഏഴ് ദിവസത്തേക്കാണ് നിരോധനം.

Published

on

രാജ്യത്ത് നിലവിലുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കണ്ണൂരില്‍ പടക്കം, സ്ഫോടക വസ്തു, ഡ്രോണ്‍ എന്നിവയ്ക്ക് നിരോധനം. പടക്കങ്ങളുടെയും സ്ഫോടക വസ്തുക്കളുടെയും വില്പനയും ഉപയോഗവും നിരോധിച്ചുവെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ഇന്ന് മുതല്‍ ഏഴ് ദിവസത്തേക്കാണ് നിരോധനം. പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കരുത്. അവശ്യ സേവനങ്ങള്‍ക്കായി ജില്ലാഭരണകൂടത്തിന്റെ അനുവാദത്തോടെ പ്രവര്‍ത്തിക്കുന്ന ഏജന്‍സികളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കി.

ഭാരതീയ നഗരിക് സുരക്ഷ സംഹിത 2023-ന്റെ വകുപ്പ് 163 പ്രകാരം പൊതുശാന്തിയും സുരക്ഷയും നിലനിര്‍ത്തുന്നതിനുള്ള അടിയന്തര ഇടപെടലുകളുടെ ഭാഗമായി കണ്ണൂര്‍ ജില്ലയുടെ പരിധിയില്‍ പടക്കങ്ങളും സ്ഫോടക വസ്തുക്കളും വില്‍ക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും മെയ് 11 മുതല്‍ മെയ് 17 വരെ ഏഴ് ദിവസത്തേക്ക് നിരോധിച്ച് ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ ഉത്തരവിട്ടു.

ഈ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത 2023ലെയും നിലവിലുള്ള മറ്റു ബാധകമായ നിയമങ്ങളിലെയും വകുപ്പുകള്‍ പ്രകാരം നിയമനടപടികള്‍ സ്വീകരിക്കുമെന്നും അറിയിപ്പുണ്ട്.

Continue Reading

kerala

തിരുവനന്തപുരത്ത് മരം വീണ് രണ്ടാം ക്ലാസുകാരി മരിച്ചു

ഒന്നര വയസുകാരിയായ സഹോദരിയുടെ ദേഹത്തേക്ക് മരം ഒടിഞ്ഞു വീഴുന്നത് കണ്ട് രക്ഷിക്കാന്‍ എത്തിയതായിരുന്നു റിസ്വാന.

Published

on

തിരുവനന്തപുരത്ത് മരം വീണ് രണ്ടാം ക്ലാസുകാരി മരിച്ചു. നാവായിക്കുളം സ്വദേശികളായ സഹദ്-നാദിയ ദമ്പതികളുടെ മകള്‍ റിസ്വാനയാണ് മരിച്ചത്. ഒന്നര വയസുകാരിയായ സഹോദരിയുടെ ദേഹത്തേക്ക് മരം ഒടിഞ്ഞു വീഴുന്നത് കണ്ട് രക്ഷിക്കാന്‍ എത്തിയതായിരുന്നു റിസ്വാന.

ഇന്ന് രാവിലെ 10 മണിയോടെ അയല്‍വാസിയുടെ പുരയിടത്തില്‍ കളിച്ചുകൊണ്ടിറിക്കുമ്പോഴായിരുന്നു സംഭവം. അപകടത്തില്‍ നിന്ന് അനുജത്തി അത്ഭുതകരമായി രക്ഷപ്പെട്ടു.

Continue Reading

Trending