Connect with us

GULF

ഖത്തറിൽ നിന്നും ഉംറക്ക് പോയ മലയാളി കുടുംബത്തിലെ കുട്ടികൾ ഉൾപ്പെടെ 3 പേർ മരിച്ചു

ഖത്തറില്‍ നിന്ന് ഉംറ നിര്‍വഹിക്കാനെത്തിയ പാലക്കാട്‌ സ്വദേശി ഫൈസലും കുടുംബവുമാണ് അപകടത്തില്‍ പെട്ടത്

Published

on

ദോഹ/റിയാദ്: തായിഫ്- സൗദിയിലെ തായിഫിലുണ്ടായ വാഹനാപകടത്തില്‍ കുട്ടികൾ ഉൾപ്പെടെ മൂന്നു പേര്‍ മരിച്ചു.ഖത്തറില്‍ നിന്ന് ഉംറ നിര്‍വഹിക്കാനെത്തിയ പാലക്കാട്‌ സ്വദേശി ഫൈസലും കുടുംബവുമാണ് അപകടത്തില്‍ പെട്ടത്. ഫൈസലിന്റെ ഏഴും നാലും വയസ്സുള്ള മക്കളായ അബിയാന്‍, അഹിയാന്‍, ഭാര്യയുടെ മാതാവ് സാബിറ എന്നിവരാണ് മരിച്ചത്.

പാലക്കാട് പത്തിരിപ്പാല സ്വദേശികളാണ് എന്നാണ് അറിയുന്നത്. ഫൈസലും ഭാര്യാ പിതാവും തായിഫ് അമീര്‍ സുല്‍ത്താന്‍ ആശുപത്രിയിലാണ്. ഫൈസലിന്റെ ഭാര്യ സുമയ്യ അപകടത്തില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ദോഹ ഹമദ് മെഡിക്കൽ കോർപറേഷന് കീഴിൽ എമർജൻസി വിഭാഗം നഴ്സ് ആയി ജോലി നോക്കുകയാണ് ഫൈസൽ. കുടുംബ സമേതം ഉംറക്കു വരികയായിരുന്നു. തായിഫിന് അടുത്താണ് അപകടം സംഭവിച്ചതെന്ന് സൗദിയിയിലെ പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

GULF

അഡിപെകിന് സമാപനം; ചരിത്രം തിരുത്തി

10 ബില്യന്‍ ഡോളറിന്റെ ഇടപാടുകള്‍

Published

on

ചിത്രം : അഡിപെക്

റസാഖ് ഒരുമനയൂര്‍

അബുദാബി: അന്താരാഷ്ട്ര പെട്രോളിയം പ്രദര്‍ശനത്തിന് സമാപനമായി. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ളതും വാണിജ്യപരമായി വിജയകരവുമായ ഒന്നായി അഡിപെക് ലോകശ്രദ്ധനേടുകയും ചെയ്തു. നാലുദിവസത്തിനിടെ പത്ത് ബില്യന്‍ ഡോളറിന്റെ ഇടപാടുകള്‍ നടത്തി ചരിത്രം തിരുത്തിയാണ് അഡിപെകിന് തിരശ്ശീല വീണത്. കഴിഞ്ഞ 40 വര്‍ഷമായി നടന്നുവരുന്ന അഡിപെകിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മേളനവും പ്രദര്‍ശനവുമാണ് ഇക്കുറി നടന്നതെന്ന് അധികൃതര്‍ അവകാശപ്പെട്ടു.

172 രാജ്യങ്ങളില്‍നിന്നുള്ള 205,139 സന്ദര്‍ശകര്‍ എത്തിയെന്നതും വിജയത്തിന്റെ മാറ്റുകൂട്ടി. ഊര്‍ജ്ജം, സാങ്കേതികവിദ്യ, നൂതനാശയങ്ങളുടെ ആഗോള കേന്ദ്രമായി മാറാന്‍ അബുദാബിയിലെ പ്രദര്‍ശനത്തിന് കഴിഞ്ഞുവെന്ന് വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഉന്നതര്‍ വിലയിരുത്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20,000 ലധി കംപേരാണ് ഈ വര്‍ഷം അധികമായി അഡിപെകില്‍ പങ്കെടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. 370 സെഷനുകളിലായി 40 മന്ത്രിമാരുള്‍പ്പെടെ 1,800-ലധികം അന്താരാഷ്ട്ര പ്രമുഖര്‍ വിവിധ സെഷനുകളില്‍ സംബന്ധിച്ചു. മുപ്പത് രാജ്യങ്ങളില്‍നിന്നായി 2200 കമ്പനികളാണ് തങ്ങളുടെ ഉല്‍പ്പന്നങ്ങളുമായി എത്തിയത്.
ഊര്‍ജ്ജരംഗത്തെ ഏറ്റവും വലിയ വിപണിയില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളെ പരിചയപ്പെടുത്താനും വിവിധ രാജ്യങ്ങളുമായി കരാറുകളിലേര്‍പ്പെടുവാനും ഇവര്‍ക്ക് സാധ്യമായി.

അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇന്ത്യ തുടങ്ങി ലോകത്തിലെ വന്‍കിട ഉല്‍പ്പാദകരും ആ രാജ്യങ്ങളിലെ ഉന്നതരും അഡിപെകിന്റെ ഭാഗമാ യിമാറാന്‍ എത്തിയിരുന്നു. ഇന്ത്യയില്‍നിന്ന് അമ്പതില്‍പരം കമ്പനികള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുമായി എത്തിയിരുന്നു. ഇടപാടുകളില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്കും കഴിഞ്ഞു. കേന്ദ്ര ഊര്‍ജ്ജവകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരി സംബന്ധിച്ചു. യുഎഇ യില്‍നിന്നുള്ള ചെറുതും വലുതുമായ നിരവധി നിര്‍മ്മാതാക്കളും ഇറക്കുമതിക്കാരും അതിനൂതന സാധന സാമഗ്രികളുടെ വന്‍ശേഖരം തന്നെ ലോകത്തിന് പരിചയപ്പെടുത്തി. പെട്രോളിയം മേഖലയിലെ വിസ്മയം പകരുന്ന അതിനൂതന സംവിധാനങ്ങ ള്‍ അബുദാബിയില്‍ എത്തിക്കുന്നതില്‍ വിവിധ രാജ്യങ്ങളിലെ ഉല്‍പ്പാദകര്‍ പ്രത്യേകം താല്‍പര്യം കാട്ടി.

കഴിഞ്ഞ നാലു ദിവസങ്ങളില്‍ തലസ്ഥാന നഗരിയിലെ ഹോട്ടലുകളിലെല്ലാം വന്‍തിരക്കാണ് അനുഭവപ്പെട്ടത്. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിന് പ്രമുഖ വ്യക്തികളും 2200 കമ്പനികളില്‍നിന്നുള്ള പ്രതിനിധികളും അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ ആയിരക്കണക്കിനുപേരാണ് ഹോട്ടലുകളില്‍ മുറിയെടുത്തത്. ഇവര്‍ക്ക് പ്രദര്‍ശനം നടക്കുന്ന അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററി ലേക്കും തിരിച്ചുമുള്ള യാത്രക്കായി നൂറുകണക്കിന് വാഹനങ്ങളാണ് സര്‍വ്വീസ് നടത്തിയത്. അതുകൊണ്ടു തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ തലസ്ഥാന നഗരിയിലെ റോഡുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.

Continue Reading

GULF

മിഡില്‍ ഈസ്റ്റില്‍ അതിവേഗം വളരുന്ന വിമാനത്താവളം

അബുദാബി എയര്‍പോര്‍ട്ടില്‍ ഒമ്പത് മാസത്തിനിടെ 21.7ദശലക്ഷം യാത്രക്കാര്‍ 

Published

on

റസാഖ് ഒരുമനയൂര്‍
അബുദാബി: അബുദാബി എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായി. ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ അബുദാബി എയര്‍പോര്‍ട്ട് വഴി 21.7 ദശലക്ഷംപേര്‍ യാത്ര ചെയ്തതായി അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. മുന്‍വര്‍ഷത്തേക്കാള്‍ ഗണ്യമായ വര്‍ധനവാണ് ഈ 2024 ആദ്യമൂന്നുപാതത്തില്‍ കൈവരിച്ചിട്ടുള്ളത്. പുതിയ എയര്‍ലൈനുകള്‍, വിപുലീകരിച്ച റൂട്ടുകള്‍, തന്ത്രപ്രധാനമായ ലൊക്കേഷന്‍ എന്നിവ അബുദാബി യെ ഒരു പ്രമുഖ ആഗോള വ്യോമയാന കേന്ദ്രമായി മാറ്റിയതായി ബന്ധപ്പെട്ടവര്‍ അവകാശപ്പെട്ടു.
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വിമാനത്താവളമെന്ന ഖ്യാതി അബുദാബി നേടിക്കൊണ്ടിരിക്കുകയാണ്. 2023ലെ മൂന്നാം പാദത്തെ അപേക്ഷിച്ച് 27% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. യാത്രക്കാരുടെ എണ്ണത്തിലെ കുതിച്ചുചാട്ടം വിനോദ സഞ്ചാരികള്‍ക്കും ബിസിനസ്സ് യാത്രക്കാര്‍ക്കും അബുദാബി ഇഷ്ട കേന്ദ്രമായി മാറിയെന്നാണ് വ്യക്തമാക്കുന്നത്.
നിലവിലുള്ള എയര്‍ലൈനുകള്‍ റൂട്ടുകള്‍ വിപുലീകരിച്ചതും തുര്‍ക്ക് മെനിസ്ഥാന്‍ എയര്‍ലൈന്‍സ്, ഹൈനാന്‍ എയര്‍ലൈന്‍സ്, ബ്രിട്ടീഷ് എയര്‍വേസ്, അകാസ എയര്‍, ഫ്ളൈ നാസ് എന്നിവയുള്‍പ്പെടെയുള്ള പുതിയ എയര്‍ലൈനുകളുടെ ആഗമനവും യാത്രക്കാരുടെ വര്‍ധനവിന് കാരണമായി. 92,677 യാത്രക്കാരുടെ യാത്ര സുഗമമാക്കിക്കൊണ്ട് ആഗസ്റ്റ് രണ്ടിന് ഏറ്റവും തിരക്കേറിയ ദിവസമായി രേഖപ്പെടുത്തി. സെപ്റ്റംബര്‍ 30 വരെ, പോയിന്റ് ടു പോയിന്റ് ട്രാഫിക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 27.3% വര്‍ദ്ധിച്ചു. ഈ വര്‍ഷം ആദ്യആറുമാസത്തിനിടെ 13.9ദശലക്ഷം പേരാണ് യാത്ര ചെയ്ത്.
”ഈ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് അബുദാബി എയര്‍പോര്‍ട്ട് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ എലീന സോര്‍ലിനി പറഞ്ഞു. അബുദാബി എയര്‍പോര്‍ ട്ടിന്റെ വളര്‍ച്ചയുടെ വേഗതയും കരുത്തും വ്യക്തമാക്കുന്നതാണ്.  പുതിയ എയര്‍ലൈനുകളുടെ ആഗമന വും നിലവിലുള്ളവയുടെ ശക്തമായ പ്രകടനവും അബുദാബിയില്‍ മുന്‍നിര വ്യോമയാന കേന്ദ്രമെന്ന വി ശ്വാസത്തെ കൂടുതല്‍ ഊട്ടി ഉറപ്പിക്കുന്നു. കാര്‍ഗോ ഓപ്പറേഷനുകളിലും ഇത് പ്രകടമാണ്.
ആഗോള വ്യോമയാന ഭൂപടത്തില്‍ അബുദാബിയു ടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് കണക്റ്റിവിറ്റിയും വ്യാപാരവും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്  അടി സ്ഥാന സൗകര്യങ്ങളിലും സേവനങ്ങളിലും നിക്ഷേപം നടത്താന്‍ പ്രതിജ്ഞാബദ്ധരാണെന്ന് അവര്‍ പറഞ്ഞു. കാര്‍ഗോ വിഭാഗം ഈവര്‍ഷം 572,000 മെ ട്രിക് ടണ്ണിലെത്തി. 2023ല്‍ ഇതേ കാലയളവില്‍ നേടിയ 465,000 മെട്രിക് ടണ്ണുമായി താരതമ്യപ്പെടുത്തുമ്പോള്‍ 23% വളര്‍ച്ച രേഖപ്പെടുത്തി.

Continue Reading

gulf

റിയാദിലെ ജയിലിലെത്തിയിട്ടും ഉമ്മക്ക് റഹീമിനെ​ നേരിൽ കാണാനായില്ല

നിയമ സഹായ സമിതി വഴിയല്ലാതെ എത്തിയത് കൊണ്ട് കാണാനാകില്ലെന്ന് റഹീം ഉമ്മയെ അറിയിക്കുകയായിരുന്നു.

Published

on

സഊദി  അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ ഉമ്മക്ക് നേരിട്ട് കാണാനായില്ല. വീഡിയോ കോൾ വഴി റഹീം ഉമ്മയുമായി സംസാരിച്ചു. നിയമ സഹായ സമിതി വഴിയല്ലാതെ എത്തിയത് കൊണ്ട് കാണാനാകില്ലെന്ന് റഹീം ഉമ്മയെ അറിയിക്കുകയായിരുന്നു.

നിയമ സഹായ സമിതിയുടെ അറിവില്ലാതെ, ചില വ്യക്തികളുടെ സഹായത്തോടെയാണ് റഹീമിന്റെ ജ്യേഷ്ഠനും ഉമ്മയും റിയാദിലെത്തിയത്. മോചനത്തിന് തടസ്സമുണ്ടാകുമെന്ന് കരുതിയാണ് കൂടിക്കാഴ്ചക്ക് തയ്യാറാകാതിരുന്നതെന്ന് നിയമസഹായ സമിതി അറിയിച്ചു.

ഉംറ തീർത്ഥാടനത്തിന് ശേഷം ജയിലിലെത്തി റഹീമിനെ കാണാനായിരുന്നു കുടുംബം കരുതിയിരുന്നത്. റഹീമിന്റെ മോചനം നീണ്ടതോടെയാണ് കുടുംബം സൗദിയിലേക്ക് പോയത്. രണ്ടാഴ്ച മുമ്പ്‌ മോചന ഉത്തരവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. കോടതി സിറ്റിങ് അനുവദിച്ചിരുന്നെങ്കിലും കേസ് ബെഞ്ച് മാറ്റുകയായിരുന്നു.

വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടത് എന്നാണ് കോടതി അറിയിച്ചത്. വിശദവിവരങ്ങൾ പരിശോധിച്ച ശേഷമായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ഇക്കാര്യം തീരുമാനിക്കുമെന്നും അറിയിച്ചു.

ചീഫ് ജസ്റ്റീസിന്റെ ഓഫിസ് ഇക്കാര്യം തീരുമാനിക്കുമെന്ന് അറിയിപ്പ് ലഭിച്ചതായി റിയാദിലെ റഹീം നിയമ സഹായ സമിതി അറിയിച്ചിരുന്നു. റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രതിനിധി സിദ്ദീഖ് തുവ്വൂർ എന്നിവർ കോടതിയിലെത്തിയിരുന്നു. നടപടിക്രമങ്ങളെല്ലാം പൂർത്തിയായതിനാൽ മോചന ഉത്തരവ് വൈകില്ലെന്ന് പ്രതീക്ഷയിലാണ് സഹായ സമിതി.

Continue Reading

Trending