Connect with us

kerala

അസമിലെ ഖനിയില്‍ ഉണ്ടായ അപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി

അസം-മേഘാലയ അതിര്‍ത്തിയിലെ ഉംറാങ്‌സോയില്‍ പ്രവര്‍ത്തിക്കുന്ന 300 അടി താഴ്ച്ചയുള്ള അനധികൃത ഖനിയില്‍ ഒന്‍പത് തൊഴിലാളികള്‍ അകപ്പെട്ടത്

Published

on

ഗുവാഹാട്ടി: അസമിലെ ദിമാ ഹസാവു ജില്ലയിലെ കല്‍ക്കരി ഖനിയില്‍ അകപ്പെട്ട ഒന്‍പത് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ചയാണ് അസം-മേഘാലയ അതിര്‍ത്തിയിലെ ഉംറാങ്‌സോയില്‍ പ്രവര്‍ത്തിക്കുന്ന 300 അടി താഴ്ച്ചയുള്ള അനധികൃത ഖനിയില്‍ ഒന്‍പത് തൊഴിലാളികള്‍ അകപ്പെട്ടത്. ഇന്ത്യന്‍ സൈന്യവും ഡൈവിങ് സംഘവും ചേര്‍ന്നാണ് ഖനിയില്‍ക്കുടുങ്ങിയ തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തിയത്. നേപ്പാള്‍ സ്വദേശിയായ ഗംഗാ ബഹാദൂര്‍ ശ്രേഷ്‌ഠോയാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

നിലവില്‍ പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നത് മൂലം വള്ളം ശക്തിയായി ഖനിക്കുള്ളിലേക്ക് എത്തുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖനിയിലകപ്പെട്ട മറ്റ് എട്ടുപേര്‍ക്കുംവേണ്ടി നാവികസേനയും ദേശീയ ദുരന്ത നിവാരണ സേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. ഖനിക്കുള്ളിലെ ഈ ഭാഗത്തെ വെള്ളം വറ്റിക്കുന്നതിനാവശ്യമായ പമ്പുകള്‍ സംസ്ഥാന ദുരന്ത നിവാരണ സേന എത്തിച്ചിട്ടുണ്ട്.

ആഴത്തിലുള്ള ഡൈവിംഗ്, റിക്കവറി ഓപ്പറേഷനുകളില്‍ വൈദഗ്ധ്യമുള്ള ഉയര്‍ന്ന പരിശീലനം ലഭിച്ച ക്ലിയറന്‍സ് ഡൈവര്‍മാരായ ഒരു ഉദ്യോഗസ്ഥനും 11 നാവികരും അടങ്ങുന്ന ഒരു പ്രത്യേക സംഘത്തെയാണ് രക്ഷപ്രാവര്‍ത്തനത്തിനായി ബുധനാഴ്ച നാവികസേന അണിനിരത്തിയത്. ഡീപ് ഡൈവിംഗ് ഗിയര്‍, അണ്ടര്‍വാട്ടര്‍ റിമോട്ട്‌ലി ഓപ്പറേറ്റഡ് വെഹിക്കിള്‍സ് (ആര്‍.ഒ.വി) തുടങ്ങിയ ഉപകരണങ്ങളാണ് നിലവില്‍ സ്ഥലത്തുള്ള ടീം വഹിക്കുന്നത്.

അതേസമയം ഉയര്‍ന്ന ജലവിതാനവും തുടര്‍ച്ചയായ ചോര്‍ച്ചയും കാരണം ഖനിയില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്ന പ്രക്രിയ മന്ദഗതിയിലാണ് നടക്കുന്നത്.

News

തോട്ടില്‍ മീന്‍ പിടിക്കാന്‍ പോയ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

Published

on

കോഴിക്കോട് തോട്ടില്‍ മീന്‍ പിടിക്കാന്‍ പോയ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു. കോടഞ്ചേരി ചന്ദ്രന്‍കുന്നേല്‍ ബിജു-ഷീബ ദമ്പതികളുടെ മക്കളായ നിധിന്‍ (14), എബിന്‍ (10) എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകിട്ട് 6:30ഓടെയായിരുന്നു അപകടം. ഇലക്ട്രിക് ലൈന്‍ തോട്ടിലേക്ക് വീണാണ് അപകടമുണ്ടായത്.

Continue Reading

kerala

കപ്പല്‍ അപകടം; 24 ജീവനക്കാരെയും കൊച്ചിയില്‍ എത്തിച്ചു

കപ്പലിലെ ഇന്ധന ചോര്‍ച്ച സ്ഥിരീകരിച്ച കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അറിയിച്ചു

Published

on

കടലില്‍ മുങ്ങിയ എംഎസ്സി എല്‍സ കപ്പലിലെ 24 ജീവനക്കാരെയും കൊച്ചിയില്‍ എത്തിച്ചു. കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും കപ്പലുകളിലാണ് ഇവരെ കരക്കെത്തിച്ചത്. കടലില്‍ മുങ്ങിയ കപ്പലിലെ ഇന്ധന ചോര്‍ച്ച സ്ഥിരീകരിച്ച കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അറിയിച്ചു.

കപ്പലിലെ കണ്ടെയ്‌നറുകള്‍ മറ്റൊരു കപ്പലിലേക്ക് മാറ്റി ചെരിഞ്ഞ കപ്പലിനെ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും സഹായത്തോടെ എംഎസ്സി എല്‍സ കപ്പല്‍ കമ്പനി നടത്തിയ നീക്കം രാവിലെ തന്നെ പരാജയപ്പെട്ടു. 10 മണിയോടെ കപ്പല്‍ പൂര്‍ണ്ണമായും മുങ്ങി.

തുടര്‍ന്നാണ് ക്യാപ്റ്റനെയും രണ്ട് എഞ്ചിനീയര്‍മാരെയും കപ്പലില്‍ നിന്ന് നേവിയുടെ സുജാത ഷിപ്പിലേക്ക് മാറ്റിയത്. ഉച്ചയോടെ 24 പേരടങ്ങുന്ന ജീവനക്കാരുടെ സംഘം കൊച്ചിയിലെത്തി.

എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ജീവനക്കാരെ ഹോട്ടലിലേക്ക് മാറ്റുകയും ചെയ്തു. ജീവനക്കാരുടെ ഏജന്റ് ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്. 21 ഫിലിപ്പൈന്‍സ് സ്വദേശികളും രണ്ട് യുക്രൈന്‍കാരും റഷ്യയില്‍ നിന്നും ജോര്‍ജ്ജിയില്‍ നിന്നുമുള്ള ഓരോരുത്തരുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്.

Continue Reading

kerala

കൊല്ലത്ത് കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

മൂതാക്കര സ്വദേശി ലാഗേഷ് (24)നെയാണ് തിരയില്‍പ്പെട്ട് കാണാതായത്.

Published

on

കൊല്ലം തങ്കശ്ശേരിയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയ യുവാവിനെ കടലില്‍ കാണാതായി. മൂതാക്കര സ്വദേശി ലാഗേഷ് (24)നെയാണ് തിരയില്‍പ്പെട്ട് കാണാതായത്.

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നതിനാല്‍ നാളെ 11 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്. കേരള -കര്‍ണാടക -ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി.

Continue Reading

Trending