Connect with us

Culture

“ഇന്റര്‍നെറ്റും മൗലികാവകാശം”; കോഴിക്കോട്ടെ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ചരിത്രവിധിയുമായി ഹൈക്കോടതി

Published

on

രാജ്യത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും ഫോണ്‍ സേവനങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തുന്ന കാലത്ത് കോഴിക്കോട്ടെ കൊളേജ് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ചരിത്ര വിധിയെന്ന് വിശേഷിപ്പിക്കാവുന്ന ഇടപെടലുമായി കേരള ഹൈക്കോടതി. ഇന്ത്യന്‍ ഭരണഘടനാ പ്രകാരം വിദ്യാഭ്യാസം പോലെ തന്നെ ഇന്റര്‍നെറ്റും മൗലികാവകാശമാണെന്ന നിരീക്ഷണമാണ് ഹൈക്കോടതി നടത്തിയത്.

വനിതാ ഹോസ്റ്റലുകളില്‍ അകാരണമായി നടപ്പാക്കിവരുന്ന പ്രാകൃത നിയമങ്ങള്‍ക്കെതിരെ കോഴിക്കോട് ചേളന്നൂര്‍ ശ്രീനാരായണ കോളജിലെ ബിഎ ഇംഗ്ലീഷ്‌ വിദ്യാര്‍ത്ഥി ഫഹീമ ഷിറിന്‍ കോടതിയെ സമീപിച്ചതോടെ ജസ്റ്റിസ് പിവി ആശയുടെ സിംഗിള്‍ ബഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കൊളേജ് ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഇന്റര്‍നെറ്റ് ലഭ്യത തടയുകയും, പരാതി കൊടുത്ത പെണ്‍കുട്ടിയെ പുറത്താക്കുകയും ചെയ്ത നടപടിക്കെതിരെയാണ ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്.

വിധിയില്‍ അതിനിശിതമായ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. സ്വകാര്യതയുടെയും വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന്റെയും ഭാഗമാണ് ഇന്റര്‍നെറ്റെന്ന് കോടതി വിലയിരുത്തി.

ഇന്റര്‍നെറ്റ് ലഭ്യത മൗലികാവകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി അത് തടയുന്നത് മൗലികാവകാശ ലംഘനമാണെന്നും പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടനയുടെ അനുച്ഛേദം 21 ഉറപ്പു നല്‍കുന്ന മൗലികാവകാശമാണ് സ്വകാര്യതയുടേത്. വിദ്യാഭ്യാസ അവകാശങ്ങളുടെ ലംഘനം കൂടിയാണ് ഇന്റര്‍നെറ്റും മൊബൈല്‍ സേവനവും ലഭിക്കുന്നതില്‍ നിന്നും വിദ്യാര്‍ത്ഥിനിയെ തടയുന്നതെന്നും ജസ്റ്റിസ് ആശ വിധിപ്രസ്താവത്തില്‍ പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയുടെ 2016ലെ പ്രഖ്യാപനം അനുസരിച്ചും ഇന്റര്‍നെറ്റ് മൗലികാവകാശമാണ്. ഇത് ഇന്ത്യയ്ക്കും ബാധകമാക്കാമെന്നും അത് തടയുന്നത് മൗലികാവകാശ ലംഘനമാണെന്നും വിവിധ സുപ്രീംകോടതി വിധികള്‍ ഉദ്ധരിച്ച് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഈ സമയത്ത് ഹോസ്റ്റലില്‍ മൊബൈല്‍ നിരോധിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും കോടതി പറഞ്ഞു.

പഠനസഹായിയായ ഒട്ടേറെ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണെന്ന് പരാതിക്കാരി ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. വൈകുന്നേരം ഹോസ്റ്റലിലെ ഫോണ്‍ നിയന്ത്രണം പഠനത്തെ ബാധിക്കുമെന്നും വനിതാ ഹോസ്റ്റലില്‍ മാത്രമാണ് ഈ നിയന്ത്രണമെന്നും ഇത് സ്ത്രീകളോടുള്ള വിവേചനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ വര്‍ഷം മുതലാണ് ഫഹീമ കോളേജ് ഹോസ്റ്റലില്‍ താമസിക്കാന്‍ തുടങ്ങുന്നത്. രാത്രി പത്തു മണി മുതല്‍ രാവിലെ ആറ് മണി വരെ ഹോസ്റ്റലില്‍ ഫോണ്‍ വാങ്ങിവയ്ക്കുമായിരുന്നു. കഴിഞ്ഞ വര്‍ഷം തന്നെ ഈ നിയമത്തിനോടുള്ള കുട്ടികളുടെ എതിര്‍പ്പ് ഹോസ്റ്റല്‍ അധികൃതരെ അറിയിച്ചിരുന്നു. അപ്പോള്‍ പറഞ്ഞത് ഈ വര്‍ഷം മുതല്‍ ആ നിയമത്തില്‍ മാറ്റം വരും എന്നായിരുന്നു.
എന്നാല്‍ പിന്നീട് പഠന സമയത്ത് ഫോണോ ഇന്റെര്‍നെറ്റ് സൗകര്യമുള്ള ഉപകരണമോ കൈവശം വയ്ക്കാന്‍ അനുവാദമില്ലെന്ന നിയമമാണ് ഹോസ്റ്റലില്‍ നടപ്പാക്കിയത്. വൈകീട്ട് ആറ് മുതല്‍ പത്ത് വരെയാണ് ഇന്റര്‍നെറ്റ് വിലക്കിയത്. ഇത് പിജി, ബിഎഡ് വിദ്യാര്‍ത്ഥികള്‍ക്കും ബാധകമാക്കിയതോടെ പിജി വിദ്യാര്‍ത്ഥികള്‍ പരാതിയുമായി ചെന്നിരുന്നു. എന്നാല്‍ ഹോസ്റ്റലിന് ഒറ്റ നിയമമാണെന്നും ആര്‍ക്കും അതില്‍ ഒരു ഇളവും ലഭിക്കില്ല എന്നും എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ ഹോസ്റ്റലിനു വെളിയില്‍ പോകാനുമായിരുന്നു ഹോസ്റ്റല്‍ വാര്‍ഡന്റെ നിര്‍ദേശം. ഡോ. ദേവിപ്രിയയാണ് കോളജ് പ്രിൻഡസിപ്പൽ. ഇവർ തന്നെയാണ് ഹോസ്റ്റൽ വാർഡനും. ഇതിനെതിരെ പരാതി നല്‍കിയ വിദ്യാര്‍ത്ഥി ഫഹീമ ഷിറിനെ കോളേജ് ഹോസ്റ്റലില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ഇതോടെയാണ് ഫഹീമ റിട്ട് ഹരജിയിലൂടെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും വിദ്യാര്‍്ത്ഥിനി സഹായം തേടി.

പഠനപരമായ വിവരശേഖരണത്തിന് ഇന്റര്‍നെറ്റ് അത്യാവശ്യമാണെന്ന വാദവും ഭരണഘടനാ പ്രകാരം സ്ഥാപിതമായ മൗലികാവകാശത്തെയാണ് കൊളേജ് അധികൃതര്‍ തടഞ്ഞിരിക്കുന്നതെന്ന ഹരജിക്കാരിയുടെ വാദത്തെയും കോടതി കണക്കിലെടുക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനിക്കായി കേസില്‍ സോഫ്റ്റ്വെയര്‍ ഫ്രീഡം ലോ സെന്റര്‍ എന്ന സംഘടനയും കക്ഷി ചേര്‍ന്നിരുന്നു. ‘യുവര്‍ ലോയേസ് ഫ്രന്‍റ്’ എന്ന സംഘടനയുടെ സഹായത്തോടെയാണ് ഹൈക്കോടതിയില് കേസ് നല്‍കിയത്. ലെജിത്ത് ടി കോട്ടയ്ക്കല്‍, സൂര്യ ബിനോയ്, സ്നേഹ വിജയന്‍ തുടങ്ങിയ അഭിഭാഷകരാണ് ഹരജിക്കാരിക്കായി കോടതില്‍ വാദിച്ചത്.

രണ്ടാം വര്‍ഷ ബിരുദ്ദ വിദ്യാര്‍ത്ഥിയെ കഴിഞ്ഞ ജൂലൈ മാസത്തോടെയാണ് ഹോസ്റ്റലില്‍ നിന്നും പുറത്താക്കുന്നത്. എന്നാല്‍ വിധി അനുകൂലമായ സാഹചര്യത്തില്‍ പരീക്ഷാ ചൂടിലും ആഹ്ലാദത്തിലാണ് ഇപ്പോള്‍ ഫഹീമ. ഒക്ടോബര്‍ ആദ്യ വാരത്തോടെ പരീക്ഷ കഴിയുമെന്നും ഉടനെ ഹോസ്റ്റലില്‍ തിരികെ പ്രവേശിക്കുമെന്നും ‘ചന്ദ്രിക’യോട് പ്രതികരിച്ചു. കോളേജ് ഹോസ്റ്റലില്‍ നിന്നും പുറത്തായതോടെ വടകരയിലെ വീട്ടില്‍ നിന്നുമാണ് ദിവസവും 2 മണിക്കൂറില്‍ കൂടുതല്‍ സഞ്ചരിച്ചാണ് ഫഹീമ കോളേജില്‍ എത്തുന്നത്. ഒരു ദിവസം 5 മണിക്കൂറാണ് യാത്രയിലൂടെ നഷ്ടമാകുന്നതെന്നും, ഫഹീമ വ്യക്തമാക്കി.

കുട്ടികളുടെ മൊബൈല്‍ ദുരുപയോഗത്തെ ഭയന്നാണ് ഇത്തരത്തിലൊരു നിയമം എന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം, നിരോധനമോ നിയന്ത്രണമോ അല്ല, പകരം ഉത്തരവാദിത്തോടെ ഉപയോഗിക്കാനുള്ള പരിശീലനമാണ് വേണ്ടത്. കാലം മുന്നോട്ട് പോവുകയാണ്. പുതിയ തലമുറയെ പിറകോട്ടല്ല, മുന്നോട്ടാണ് നടത്തേണ്ടത്. ഫഹീമയുടെ അച്ഛന്‍ ഹക്സര്‍ പറയുന്നു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ

മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

Published

on

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ്  വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ  വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.

വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്.  ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

kerala

പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

Published

on

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.

Continue Reading

news

ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

ജനങ്ങളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞതാവാം വൈറസ് പടരാന്‍ കാരണമെന്നാണ് സിംഗപ്പൂര്‍ ആരോഗ്യമന്ത്രാലയം നല്‍കുന്ന സൂചന.

Published

on

ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. നഗരത്തിലെ കോവിഡ്19 നിരക്ക് ഇപ്പോള്‍ വളരെ ഉയര്‍ന്നതാണെന്ന് ഹോങ്കോങ്ങിലെ സെന്റര്‍ ഫോര്‍ ഹെല്‍ക്ക് പ്രൊട്ടക്ഷനിലെ കമ്മ്യൂണിക്കബിള്‍ ഡിസീസ് ബ്രാഞ്ചിന്റെ തലവനായ ആല്‍ബര്‍ട്ട് ഓ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

മേയ് മൂന്ന് വരെ 31 ഗുരുതര കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ രണ്ട് വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ നിരക്ക് അത്ര കൂടുതലല്ലെങ്കിലും വൈറസ് പടരുന്നു എന്ന് തന്നെയാണ് കണക്കുകള്‍ പറയുന്നത്. കോവിഡ് ലക്ഷണങ്ങളുമായി ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. മേയ് മൂന്നിന് അവസാനിച്ച ആഴ്ചയില്‍ കോവിഡ് കേസുകള്‍ മുന്‍ ആഴ്ചയെ അപേക്ഷിച്ച് 28 ശതമാനം വര്‍ധിച്ചു. ിതോടെ രോഗികളുടെ എണ്ണം 14,200 ആയി. ജനങ്ങളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞതാവാം വൈറസ് പടരാന്‍ കാരണമെന്നാണ് സിംഗപ്പൂര്‍ ആരോഗ്യമന്ത്രാലയം നല്‍കുന്ന സൂചന. ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ധിച്ചുവരികയാണ്. ചൈനയിലും പുതിയ കോവിഡ് തരംഗം രൂപപ്പെട്ടതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

Continue Reading

Trending