kerala
എ.സി മൊയ്തീന് ഇ.ഡി കുരുക്ക്; രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു, ഉടന്‍ ചോദ്യം ചെയ്യും
ആദ്യമായാണു കരുവന്നൂര്‍ തട്ടിപ്പില്‍ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കളുടെ ബന്ധം പുറത്തുവരുന്നത്.

കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പു കേസില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍മന്ത്രിയുമായ എ.സി.മൊയ്തീന്‍ എം.എല്‍.എയുടെ വീട്ടില്‍ നടത്തിയ റെയ്ഡിനു പിന്നാലെ, അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായി റിപ്പോര്‍ട്ട്. മൊയ്തീന്റെ പേരില്‍ രണ്ടു ബാങ്കുകളിലായുള്ള 31 ലക്ഷം രൂപയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്നാണ് വിവരം. ഇതേ സമയത്ത് പൊലീസ് റെയ്ഡ് നടത്തിയ ബാങ്കുകളുമായി ബന്ധപ്പെട്ടു വായ്പാസ്വര്‍ണം വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന മഹാരാഷ്ട്ര സ്വദേശി അനില്‍കുമാര്‍ എന്ന സുഭാഷ്, പലിശയ്ക്കു കൊടുക്കുന്ന കണ്ണൂര്‍ സ്വദേശി സതീശന്‍ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു.
എ.സി.മൊയ്തീന്റെ തെക്കും കര പനങ്ങാട്ടുകരയിലെ വസതിയില്‍ നടത്തിയ റെയ്ഡിന്റെ പശ്ചാത്തലത്തില്‍, അദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്യുന്നതിനായി ഇഡി വിളിപ്പിക്കുമെന്നാണ് വിവരം. ഇതിനായി ഉടന്‍ നോട്ടിസ് നല്‍കും. റെയ്ഡിനിടെ മൊയ്തീന്റെ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങളും ആദായനികുതി റിട്ടേണിന്റെ വിശദാംശങ്ങളും ഒത്തുനോക്കിയ ഇഡി ഉദ്യോഗസ്ഥര്‍, ചില കാര്യങ്ങളില്‍ വിശദീകരണം തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ സംശയങ്ങള്‍ ദുരീകരിക്കുന്നതിനാണ് മൊയ്തീനെ നോട്ടിസ് നല്‍കി വിളിപ്പിക്കാനുള്ള നീക്കം.
കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കളുടെ പങ്കാളിത്തത്തോടെ നടന്ന 300 കോടി രൂപയുടെ തട്ടിപ്പ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘമാണ്, ഇന്നലെ രാവിലെ മുതല്‍ ഇന്നു പുലര്‍ച്ചെ വരെ അദ്ദേഹത്തിന്റെ വസതിയില്‍ റെയ്ഡ് നടത്തിയത്. ഏതാണ്ട് 22 മണിക്കൂര്‍ നീണ്ട റെയ്ഡിനു ശേഷം ഇന്നു പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് 12 അംഗ ഇഡി സംഘം മടങ്ങിയത്.
നേരത്തെ ചോദ്യം ചെയ്ത പ്രതികളുടെ മൊഴിയില്‍നിന്നാണു മൊയ്തീന്റെ പങ്കിനെക്കുറിച്ച് ഇഡിക്കു സൂചന ലഭിച്ചത്. ആദ്യമായാണു കരുവന്നൂര്‍ തട്ടിപ്പില്‍ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കളുടെ ബന്ധം പുറത്തുവരുന്നത്. 25 കോടി രൂപയുടെ വായ്പ ലഭിച്ച 4 പേര്‍ മൊയ്തീന്റ ബെനാമികളാണെന്ന ആരോപണം അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഇഡിക്കു ലഭിച്ചിരുന്നു. ഇതു സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ലഭിച്ചതോടെയാണു റെയ്ഡിനു വഴിയൊരുങ്ങിയത്.
kerala
ജമ്മു കശ്മീരിലെ പൂഞ്ചില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് സൈനികന് പരിക്ക്
ഇന്ന് ഉച്ചയ്ക്ക് ദിഗ്വാര്‍ സെക്ടറിലെ ഒരു ഫോര്‍വേഡ് ഏരിയയില്‍ സൈനികര്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് കുഴിബോംബ് പൊട്ടിത്തെറിച്ചത്

ജമ്മു കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം കുഴിബോംബ് സ്‌ഫോടനം. സ്‌ഫോടനത്തില്‍ സൈനികന് പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ദിഗ്വാര്‍ സെക്ടറിലെ ഒരു ഫോര്‍വേഡ് ഏരിയയില്‍ സൈനികര്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് കുഴിബോംബ് പൊട്ടിത്തെറിച്ചത്.
അതിര്‍ത്തികളിലെ നുഴഞ്ഞുകയറ്റങ്ങള്‍ തടയുന്നതിനായി സ്ഥാപിച്ചിരുന്ന കുഴിബോംബുകള്‍ ചിലപ്പോള്‍ മഴയില്‍ ഒലിച്ചുപോയിട്ടാവാം അപകടം നടന്നിരിക്കുക എന്ന നിഗമനത്തിലാണ് അധികൃതര്‍. പരുക്കേറ്റ ഹവല്‍ദാറെ ഉടന്‍ തന്നെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
kerala
കോഴിക്കോട് ആയുധങ്ങളുമായി എത്തിയ സംഘം 21കാരനെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയി
പിതാവിനെ തട്ടിക്കൊണ്ടുപോകുന്നത് തടയാനെത്തിയപ്പോഴാണ് അനൂസിനെ വാഹനത്തിലേക്ക് വലിച്ചുകയറ്റി കൊണ്ടുപോയത്

കോഴിക്കോട് ആയുധങ്ങളുമായി എത്തിയ സംഘം 21കാരനെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയി. കൊടുവള്ളി കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടില്‍ റഷീദിന്റെ മകന്‍ അനൂസ് റോഷനെയാണ് തട്ടി കൊണ്ടുപോയത്. 4 മണിയോടെ ആയുധങ്ങളുമായി കാറില്‍ എത്തിയ സംഘമാണ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ട് പോയത്. സംഭവത്തില്‍ കൊടുവള്ളി പോലീസ് അന്വേഷണം തുടങ്ങി.
അനൂസ് റോഷന്റെ വിദേശത്തുള്ള സഹോദരന്‍ അജ്മല്‍ റോഷന്റെ സാമ്പത്തിക ഇടപാടുകളുടെ ഭാഗമായിട്ടാണ് സഹോദരനെ തട്ടിക്കൊണ്ട് പോയെതെന്നാണ് നിഗമനം. കാറിലും ബൈക്കിലുമാണ് സംഘം എത്തിയത്. പിതാവിനെ തട്ടിക്കൊണ്ടുപോകുന്നത് തടയാനെത്തിയപ്പോഴാണ് അനൂസിനെ വാഹനത്തിലേക്ക് വലിച്ചുകയറ്റി കൊണ്ടുപോയത്.
സംഘത്തിലുള്ള ഒരാളെ കണ്ട് പരിചയമുണ്ടെന്നും അയാള്‍ രണ്ട് തവണ വീട്ടില്‍ വന്നിട്ടുള്ളതാണെന്നും മാതാവ് പറയുന്നു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
kerala
ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ കൈക്കൂലി കേസ്; വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലന്‍സ്
കേസില്‍ അറസ്റ്റിലായ വില്‍സണ്‍, മുകേഷ്, രഞ്ജിത്ത് വാര്യര്‍ എന്നിവരെ അഞ്ചുദിവസത്തേക്ക് വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്തു

ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ കൈക്കൂലി കേസില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലന്‍സ്. കേസില്‍ അറസ്റ്റിലായ വില്‍സണ്‍, മുകേഷ്, രഞ്ജിത്ത് വാര്യര്‍ എന്നിവരെ അഞ്ചുദിവസത്തേക്ക് വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്തു. കേസിലെ ഒന്നാം പ്രതിയായ ഇ ഡി ഉദ്യോഗസ്ഥന്‍ ശേഖര്‍ കുമാറുമായി ചേര്‍ന്ന് പ്രതികള്‍ പണം തട്ടാന്‍ ഗൂഢാലോചന നടത്തിയെന്നാണ് വിജിലന്‍സിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്
പിടിയിലായ പ്രതികള്‍ കൂടുതല്‍ പേരില്‍ നിന്ന് പണം തട്ടിയിട്ടുണ്ട് എന്നാണ് പ്രാഥമിക നിഗമനം. കേസിലെ മൂന്നാം പ്രതി മുകേഷ് മുരളി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് നിരവധി അനധികൃത ഇടപാടുകള്‍ നടത്തിയതായും വിജിലന്‍സ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
അറസ്റ്റിലായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാര്യരാണ് കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെ വിലാസം തട്ടിപ്പ് സംഘത്തിന് കൈമാറിയതെന്നും വിജിലന്‍സ് പറഞ്ഞു. ഒന്നാം പ്രതിയായ ഇഡി ഉദ്യോഗസ്ഥനെ ഉടന്‍ ചോദ്യം ചെയ്യില്ല.
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india3 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
india2 days ago
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?: ദ്രൗപതി മുര്‍മു
-
india2 days ago
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്
-
kerala2 days ago
മലപ്പുറത്ത് വീണ്ടും കടുവാ ആക്രമണം; യുവാവ് കൊല്ലപ്പെട്ടു
-
india2 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശം; മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ബിജെപി മന്ത്രിക്കെതിരെ എഫ്ഐആര്‍
-
news1 day ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
india2 days ago
മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു